സ്ക്വാഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സൈറ്റ് പരിശോധിക്കാനും രേഖകൾ പരിശോധിക്കാനും അധികാരമുണ്ട്.
There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500
Search This Blog
Tuesday, December 26, 2017
Vigilance team to find unlawful constructions..Kerala Municipality Act
സ്ക്വാഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സൈറ്റ് പരിശോധിക്കാനും രേഖകൾ പരിശോധിക്കാനും അധികാരമുണ്ട്.
Sunday, December 24, 2017
Legal issues of construction of boundary wall..Kerala Municipality Building Rules
തള്ളിനൽക്കുന്നതോ ആകരുത്.
Saturday, December 23, 2017
No Constructions within 3 m from highways and declared roads of municipality
മൂന്നുമീറ്റർ മുന്നിൽ കാണണം
കെട്ടിടനിർമ്മാണപ്രവർത്തനങ്ങളുടെ അതിർവരമ്പുകൾ സൂചിപ്പിക്കുന്നതാണ് കേരള മുൻസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ. ദേശീയ ഹൈവേകളോടും സംസ്ഥാന ഹൈവേകളും അല്ലെങ്കിൽ മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റു റോഡുകളോടു ചേർന്നുള്ള പ്ലോട്ട് അതിരിന്റെ മൂന്നു മീറ്ററിനുള്ളിൽ ഒരാളും ചുറ്റുമതിൽ ഒഴികയുള്ള യാതൊരു കെട്ടിടവും നിർമിക്കാൻ പാടുള്ളതല്ല. (ചട്ടം 26).
എന്നാൽ 3 മീറ്ററിനുള്ളിൽ തെരുവിൽ നിന്നും ഘട്ടത്തിലേക്കുള്ള പ്രവേശനമാർഗ്ഗം ആയി തുറന്ന റാമ്പുകളൊ പടിക്കെട്ടുകളോ അനുവദിക്കാം. 75 സെന്റീമീറ്റർ കവിയാത്ത കോർണിസ് മേൽക്കൂരയോ കാലാവസ്ഥ മറയോ 3 മീറ്ററിനുള്ളിൽ ആണെങ്കിലും അനുവദിക്കാവുന്നതാണ്.
ഇതിനുവിരുദ്ധമായ നിർമാണങ്ങളിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ പൊളിച്ചുകളയലോ ചെയ്യാൻ സെക്രട്ടറിക്ക് അധികാരമുണ്ട്.
Permission for digging well.. to be obtained from local body
Sunday, December 17, 2017
Wetland act .. orders to allow construction of residential buildings
സർക്കാർ ഭവന പദ്ധതികളിൽ , വീടുവെക്കാൻ വേറെ സ്ഥലമില്ലെങ്കിൽ , പാടത്ത്
വീട് വെക്കാൻ അനുമതി ......
----------------------------------------
നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ ഉൾപെട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ ( നിലം , പാടം , നെൽവയൽ , തണ്ണീർതടം , വെററ് ലാന്റ് , തുടങ്ങിയ തത്തുല്ല്യപദങ്ങളാൽ റവന്യു രേഖകളിൽ ചേർത്തിട്ടുള്ളവ ) സർക്കാരിന്റെ ഭവന പദ്ധതികളിൽ സഹായം ലഭിച്ചവർക്കും മറ്റു പാവപ്പെട്ടവർക്കും വീടുകൾ നിർമ്മിക്കുന്നതിന് അനുമതി നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരം നൽകിക്കൊണ്ട് ചീഫ് സെക്കൂട്ടറി സർക്കുലർ പുറപ്പെടുവിച്ചു . ( നമ്പർ . 1858832 / RA 1 / 2017 / തദ്ദേശസ്വയംഭരണ വകുപ്പ് , 6.12.2017 ) .
സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ "ലൈഫി" ന്റെ ഭാഗമായ എല്ലാ പാർപ്പിട പദ്ധതികളനുസരിച്ചും വീട് വെക്കാൻ സഹായം ലഭിക്കുന്ന പാവപ്പെട്ട ലക്ഷക്കണക്കിനാളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും . ഇത്തരം സ്ഥലങ്ങളിൽ വീടുകൾ വെച്ചിട്ടുള്ളവർക്ക് കെട്ടിട നമ്പറും തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പുതിയ സർക്കുലർ പ്രകാരം നൽകേണ്ടതാണ് . ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിൽ നമ്പരോട് കൂടിയ പഴയ കെട്ടിടം ഉണ്ടായിരുന്നെങ്കിൽ പുതിയ കെട്ടിടങ്ങൾക്ക് നിർമാണാനുമതി നൽകാനും , നവീകരണം നടത്താനും സെക്രട്ടറിമാരെ സർക്കുലറിലൂടെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട് . മററു ഗാർഹിക വാണിജ്യ കെട്ടിട നിർമ്മാണങ്ങൾക്കുള്ള അപേക്ഷകളിൽ 22.12.2016 ലെ 994733 / RA 1 / 2016 / തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലർ പ്രകാരം സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും ഇപ്പോൾ കെട്ടിക്കിടക്കുന്ന അപേക്ഷകളിൻമേൽ ഒരു മാസത്തിനകം തീർപ്പ് കൽപിക്കണമെന്നും
സംശയലേശമന്യെ ഇന്നിറങ്ങിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട് .
സെക്രട്ടറിമാരും ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം . ഏതെങ്കിലും ഉദ്യോഗസ്ഥർ തങ്ങളിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കാതെ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ അക്കാര്യം For the People എന്ന സൈറ്റിൽ പരാതിപ്പെടാം . അല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലുള്ള പരാതിപ്പെട്ടിയിൽ എഴുതി ഇടാവുന്നതുമാണ് . പരാതി ശരിയെങ്കിൽ കൃത്യവിലോപം കാണിച്ചവർക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് . നിരാലംബർക്ക് തണലായി സർക്കാർ ഒപ്പമുണ്ട് .
ഡോ: കെ.ടി. ജലീൽ
( കേരള തദ്ദേശ വകുപ്പ് മന്ത്രി )
Friday, December 15, 2017
what is Writ Petition
Wednesday, December 13, 2017
Cancellation of settlement deeds... Senior Citizens
--എഴുതിക്കൊടുത്ത ആധാരങ്ങളും റദ്ദാക്കാം--
മുതിർന്നവർക്കും മാതാപിതാക്കൾക്കും ജീവനാംശവും ക്ഷേമവും നൽകാനുള്ള നിയമം അവർക്ക് പ്രതിമാസം ചെലവിനുള്ള തുകയും, ഭക്ഷണം വസ്ത്രം മരുന്ന് പാർപ്പിടം എന്നിവയും ഉറപ്പുവരുത്തുന്നതിന് പുറമേ നിയമത്തിലെ വകുപ്പ് 23 പ്രകാരം *കേരളത്തിൽ ഈ നിയമം നടപ്പിലായ 24-9-2008 നുശേഷം* നടത്തിയിട്ടുള്ള ചില വസ്തു പാടുകളും ആവശ്യമെങ്കിൽ ട്രൈബ്യൂണലിന് അസാധുവാക്കാം. തങ്ങളെ *പരിപാലിക്കുകയും ആവശ്യങ്ങൾ നിറവേറ്റി തരികയും ചെയ്യണം എന്ന നിബന്ധനയോടെ എഴുതിയിട്ടുള്ള ഇഷ്ടദാന ആധാരങ്ങളും മറ്റ് ആധാരങ്ങളും* അതിലെ നിബന്ധനകൾ പാലിക്കാതെ വരുന്നപക്ഷം റദ്ദാക്കുന്നതിന് ട്രൈബ്യൂണൽ മുമ്പാകെ അപേക്ഷ നൽകാം.
Monday, December 4, 2017
Mere fact that a person is made accused in a crime not a disqualification
WPC 30661/2015 Judgment dated 25.10.2017
Thursday, November 30, 2017
What are the offences against parents if children drive Vehicle without license
കുട്ടികൾ വാഹനമോടിച്ചാൽ ശിക്ഷ മാതാപിതാക്കൾക്ക്
ലൈസൻസില്ലാതെയോ ലൈസൻസിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയോ വാഹനം ആരും ഓടിക്കരുത്. (വകുപ്പ് 3,4 മോട്ടോർ വാഹന നിയമം 1988).
ഒരാളുടെ ഉടമസ്ഥതയിലും ഉത്തരവാദിത്വത്തിലും ഉള്ള വാഹനം അത്തരത്തിൽ ലൈസൻസ് ലഭിക്കാൻ യോഗ്യതയില്ലാത്ത ആളുകൾക്ക് കൊടുത്തുവിടുന്നത് കുറ്റകരമാണ്. മൂന്ന് മാസം തടവുശിക്ഷയോ 1000 രൂപ പിഴയോ ഈടാക്കാം. (വകുപ്പ് 180 മോട്ടോർ വെഹിക്കൾ നിയമം 1988). ലൈസൻസില്ലാത്ത മക്കൾ വാഹനമോടിച്ചാൽ ശിക്ഷ വണ്ടിയുടെ ഉടമസ്ഥരായ മാതാപിതാക്കൾക്ക് ലഭിക്കുമെന്ന് അർത്ഥം.
www.sherryjthomas.com
Wednesday, November 29, 2017
Documents and vehicle checking
*വാഹനത്തിന്റെ രേഖകള് കൈവശമില്ലെങ്കില് വാഹനം പിടിച്ചെടുക്കാമോ ?*
1988 ലെ മോട്ടോര് വാഹന നിയമത്തില് ഏഴാം അധ്യായത്തിലാണ് ട്രാഫിക് നിയന്ത്രണത്തെപ്പറ്റി പറയുന്നത്. ട്രാഫിക് നിയന്ത്രണത്തിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന് നല്കുന്ന ട്രാഫിക് നിര്ദ്ദേശങ്ങള് പാലിക്കാന് വാഹന ഡ്രൈവര്മാര് ബാധ്യസ്ഥരാണ്. മോട്ടോര് വാഹന നിയമത്തിലെ വകുപ്പ് 130 പ്രകാരം *യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല് വാഹനത്തിന്റെ ഡ്രൈവര് ലൈസന്സ് ഹാജരാക്കണം.* വകുപ്പ് 130(3) പ്രകാരം, വാഹനം രജിസ്റ്റര് ചെയ്ത അധികാരികളോ മോട്ടോര് വാഹന വകുപ്പിലെ ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല് *വാഹനം സംബന്ധിച്ച രേഖകള്* ഹാജരാക്കണം. *തല്സമയം രേഖകള് കൈവശമില്ലെങ്കില് അന്നേ ദിവസം മുതല് 15 ദിവസത്തിനുള്ളില് അറ്റസ്റ്റ് ചെയ്ത പകര്പ്പുകള് ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കുകയോ രജിസ്ട്രേര്ഡ് പോസ്റ്റിലൂടെ അയച്ചുകൊടുക്കുകയോ ചെയ്താല് മതിയാകും.* എന്നാല് *പോലീസ് ഉദ്യോഗസ്ഥന് ലൈസന്സ് അല്ലാതെ മറ്റ് എന്തെങ്കിലും രേഖകള് ആവശ്യപ്പെടുന്നതിനെപ്പറ്റി വകുപ്പ് 130 ല് പറയുന്നില്ല.* അതുകൊണ്ട് തന്നെ വകുപ്പ് 130(3) ല് മോട്ടോര് വാഹന വകുപ്പിലെ ഉദ്യോഗസ്ഥര് ആവശ്യപ്പെടുമ്പോള് രേഖകള് ഹാജരാക്കുന്നതിന് 15 ദിവസം സമയം ലഭിക്കുന്നതുപോലെ *പോലീസ് ഉദ്യോഗസ്ഥര് പരിശോധിക്കുമ്പോഴും ലൈസന്സ് ഒഴികെയുള്ള രേഖകള് ഹാജരാക്കാന് 15 ദിവസം സയമം നിയമപ്രകാരം ലഭ്യമാണ്.* എന്നാല് മോട്ടോര് വാഹന നിയമത്തിലെ വകുപ്പ് 207 പ്രകാരം *രജിസ്ട്രേഷന്/പെര്മിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങള്* സബ് ഇന്സ്പെക്ടര് റാങ്കില് താഴെയല്ലാത്ത് ഉദ്യോഗസ്ഥന് പിടിച്ചെടുക്കാം. (മോഷണം നടത്തിയ വാഹനം, മറ്റ് കുറ്റകൃത്യങ്ങളില് ഉള്പ്പെട്ടവ മുതലായ സംശയങ്ങളുടെ പേരില് പോലീസിന് ക്രിമിനല് നടപടിക്രമമനുസരിച്ചുള്ള മറ്റ് അധികാരങ്ങളും. ഉപയോഗിക്കാവുന്നതാണ്.)
www.shereyjthomas.com
Tuesday, November 28, 2017
Habeas corpus
ഹേബിയസ് കോര്പ്പസ്
ഹേബിയസ് കോർപ്പസ്എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. ഇക്കാല വാര്ത്തകളില് അത് ഹാദിയ എന്ന പെന്കുട്ടിയുടെയും അവരുടെ അച്ഛന്റെയും വാദമുഖങ്ങള് കൊണ്ട് മുഖരിതമായിരിക്കുന്നു.
ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.
(ചാള്സ് രണ്ടാമന് രാജാവിന്റെ കാലത്ത് ഇന്ഗ്ല്ണ്ടിലാണ് 1679 ഇല് ഹേബിയസ് കോര്പ്പസ് നിയമമായി ആദ്യം നടപ്പിലാക്കിയത്)
www.sherryjthomas.com
Sunday, November 26, 2017
Some legal opinion will come under the purview of Right to Information Act
*പൊതു സ്ഥാപനത്തിന് ലഭിക്കുന്ന നിയമോപദേശവും വിവരാവകാശം തന്നെ*
ഏതെങ്കിലും വിഷയങ്ങളിൽ പലതവണ പൊതു സ്ഥാപനങ്ങളിൽ കയറിയിറങ്ങി മടുത്തവർക്ക്, എന്തു കാരണംകൊണ്ടാണ് അപേക്ഷകൾ നിരസിക്കപ്പെട്ടത് എന്ന് അറിയാനാൻ അവകാശമുണ്ട്. അത്തരം ഒരു തീരുമാനത്തിൽ എത്തി ചേരാൻ സ്ഥാപനത്തിന് ലഭിച്ച നിയമോപദേശത്തിന്റെ പകർപ്പ് തന്നെ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി.
സ്ഥാപനങ്ങളുടെ സ്വകാര്യ പാനൽ അഭിഭാഷകർ നൽകുന്ന നിയമ ഉപദേശം ലഭ്യമല്ലെങ്കിലും സ്ഥാപനത്തിന്റെതായ ലീഗൽ ഓഫീസറോ, ലീഗൽ ബ്രാൻഞ്ചോ നൽകുന്ന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിക്കുന്നവർക്ക് നൽകാൻ സ്ഥാപനത്തിന് ബാധ്യതയുണ്ട്.
sherryjthomas.com
Roads shall be free from obstructions.. local bodies can take action.
*റോഡിൽ പണിതാൽ അത് പണിയാവും*
*പൊതുപ്രവർത്തകർക്ക് ധൈര്യമായി വിഷയം ഏറ്റെടുക്കാം*
റോഡുകളിൽ തടസ്സങ്ങളുണ്ടാകാതെ നോക്കാനുള്ള ബാധ്യത പഞ്ചായത്ത് /മുനിസിപ്പാലിറ്റിക്കുണ്ട്. ഏതെങ്കിലും തരത്തിലുളള ഭിത്തി പണിയുകയോ, വേലിയോ ഉന്തിനില്ക്കുന്ന മറ്റ് വസ്തുക്കളോ ഉണ്ടാക്കുകയോ വഴി കൈയ്യേറുകയോ ചെയ്യാന് പാടുള്ളതല്ല. പഞ്ചായത്ത് /മുനിസിപ്പാലിറ്റിയില് നിന്നുള്ള ലൈസന്സ് കൂടാതെ *കതക്, ഗേറ്റ്, അഴി, താഴത്തെ നിലയിലെ ജനാല എന്നിവ എന്തെങ്കിലും തെരുവിലേക്ക് പുറത്തേക്ക് തുറക്കത്തക്കവണ്ണം* തൂക്കിയിടുകയോ സ്ഥാപിക്കുകയോ ചെയ്താല് അത്തരത്തിലുള്ള കൈയ്യേറ്റങ്ങള് നീക്കം ചെയ്യാന് പഞ്ചായത്ത് /മുനിസിപ്പല് സെക്രട്ടറിക്ക് അധികാരമുണ്ട്.
പഞ്ചായത്ത്/മുനിസിപ്പല് പ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും പൊതു *തെരുവിലോ അല്ലെങ്കില് ഏതെങ്കിലും പൊതു സ്ഥലത്തോ* തടസ്സമോ കൈയ്യേറ്റമോ ആകുന്ന രീതിയില് എന്തെങ്കിലും *സാധനങ്ങള്, വയ്ക്കുകയോ മോട്ടോ വാഹനമോ,*മോട്ടോര് വാഹനങ്ങള് അറ്റകുറ്റപ്പണികള് ചെയ്യുന്ന വര്ക്ക് ഷോപ്പുകള് അവയുടെ പരിസരത്തുള്ള തെരുവുകളില് അറ്റകുറ്റപ്പണി നടത്തുകയോ അതിനായി *പാര്ക്ക് ചെയ്യുകയോ* ചെയ്യുന്നതും നിയമപ്രകാരം കുററകരമാണ്.
www.sherryjthomas.com
Settlement deed can be cancelled if parents file petition before the Tribunal
*അവരെ നോക്കിയില്ലെങ്കില് ആധാരം റദ്ധാക്കപ്പെടാം*
മുതിര്ന്നവര്ക്കും മാതാപിതാക്കള്ക്കും ജീവനാംശവും ക്ഷേമവും നല്കാനുള്ള നിയമത്തിലെ വകുപ്പ് 23 പ്രകാരം 24-9-08 നുശേഷം തങ്ങള് നടത്തിയിട്ടുളള വസ്തു സംബന്ധമായ ക്രമയവിക്രയങ്ങള് മുതിര്ന്നവരുടെ അപേക്ഷ പ്രകാരം ആവശ്യമെങ്കില് ട്രൈബ്യൂണലിന് റദ്ദാക്കാവുന്നതാണ്. *തന്നെ പരിപാലിക്കുകയും ആവശ്യങ്ങള് നിറവേറ്റിത്തരുകയും ചെയ്യണമെന്ന നിബന്ധനയോടെ എഴുതിയിട്ടുളള ഇഷ്ടധാനാധാരങ്ങളും മറ്റ് ആധാരങ്ങളും അതിലെ നിബന്ധനകള് പാലിക്കാതെ വരുന്ന പക്ഷം റദ്ദാക്കുന്നതിന് മുതിര്ന്ന പൗരന്മാര് ട്രൈബ്യൂണലില് (RDO) അപേക്ഷ നല്കണം.*
*ഭക്ഷണം വസ്ത്രം പാർപ്പിടം മരുന്ന്* എന്നിവ ലഭിക്കാത്ത മുതിർന്ന പൗരന്മാരുടെ വിഷയങ്ങളിൽ ഏത് പൊതുപ്രവർത്തകനും ഇടപെടാം.
www.sherryjthomas.com
Friday, November 24, 2017
Short article on Right to Information act - Malayalam
ഇന്ത്യയിവെ വിപ്ളവകരമായ നിയമങ്ങളില്‍ ഒന്നാണ് വിവരാവകാശനിയമം. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം പൊതു അധികാരികള്‍ തയ്യാറാക്കുന്ന രേഖകള്‍, പ്രമാണങ്ങള്‍ എന്നിവയുടെ പരിശോധന, കുറിപ്പടികള്‍ എടുക്കുന്നതിനും, പ്രമാണങ്ങളടുടെയും രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ എടുക്കുന്നതിനുമുള്ള അധികാരം, പദാര്‍ത്ഥങ്ങളുടെ സാമ്പിളുകള്‍ എടുക്കുക, കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ ഫ്ളോപ്പി ഡിസ്ക്, ടേപ്പ്, വീഡിയോ കസെറ്റ് മുതലായ രൂപത്തില്‍ ലഭിക്കുക, സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, സ്വകാര്യ സ്ഥാപനത്തെ സംബന്ധിച്ച് ഇലക്ട്രോണിക് രൂപത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എന്നിവ അറിയാനുള്ള അവകാശമാണ് വിവരാവകാശ നിയമം.
എങ്ങനെ അറിയാം ?
പത്ത് രൂപ കോര്‍ട്ട് ഫീസോ പോസ്റ്റല്‍ ഓര്‍ഡറോ പതിപ്പിച്ച് വെള്ള പേപ്പറില്‍ ചോദ്യങ്ങള്‍ എഴുതി ഏത് ഓഫീസില്‍ നിന്നാണോ മറുപടി ലഭിക്കേണ്ടത്, ആ ഓഫീസിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഏതൊക്കെ വിവരങ്ങളാണ് ലഭിക്കേണ്ടതെന്ന് സൂചിപ്പിക്കാന്‍ ആവശ്യമായ രേഖകളുടെ വിവരണവും വ്യക്തമാക്കണം. ലഭിക്കേണ്ട ഉത്തരം മനസ്സില്‍ കണ്ട് ചോദ്യം ഉണ്ടാക്കണം. അപേക്ഷകനെ ബന്ധപ്പെടുന്നതിന് ആവശ്യമായ വിവരങ്ങള്‍ ഒഴികെ മറ്റ് വ്യക്തിപരമായ വിശദാംശങ്ങളൊന്നും തന്നെ നല്‍കേണ്ടതില്ല. അപേക്ഷകന്‍െറ ജീവനും സ്വാതന്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ അപേക്ഷകനെ അറിയിക്കേണ്ടതാണ്.എന്തുതന്നെയായാലും 30 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ദ്ദിഷ്ഠ ഫീസ് വാങ്ങി ആവശ്യമായ വിവരങ്ങള്‍ അപേക്ഷകന് നല്‍കേണ്ടതാണ്. വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അപ്പീല്‍ നല്‍കാം. വിവരങ്ങള്‍ നല്‍കുന്നതിന് തടസ്സം നിന്നവരില്‍ നിന്നും ഒരു ദിവസത്തേക്ക് 250 രൂപ വീതം പിഴ ഈടാക്കാവുന്നതാണ്.
എങ്ങനെ ഉപയോഗിക്കാം
ശരിയായി ഉപയോഗിച്ചാല്‍ ഈ നിയമം സമൂഹത്തിന് നല്ല രീതിയില്‍ ഗുണപരമാക്കിയെടുക്കാം. സമുദായങ്ങളുടെയോ സംഘടനകളുടെയോ ഒക്കെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ആവശ്യക്കാരെ സഹായിക്കുന്നതിനും അധികാരകേന്ദ്രങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയാനും അത് പൊതുജനങ്ങളെ അറിയിക്കാനും ഈ നിയമം ഉപയോഗിക്കാം. നിരന്തരമായി വിഷയങ്ങളില്‍ ഇടപൊടാനും നിരവധി വിവരങ്ങള്‍ ശേഖരിക്കാനും അതുവഴി ആധികാരികമായി സംവദിക്കാനും ഈ നിയമം ഉപയോഗിക്കാം.
Saturday, November 18, 2017
Legal opinion of public authority available under righ to information act
*പൊതു സ്ഥാപനത്തിന് ലഭിക്കുന്ന നിയമോപദേശവും വിവരാവകാശം തന്നെ*
ഏതെങ്കിലും വിഷയങ്ങളിൽ പലതവണ പൊതു സ്ഥാപനങ്ങളിൽ കയറിയിറങ്ങി മടുത്തവർക്ക്, എന്തു കാരണംകൊണ്ടാണ് അപേക്ഷകൾ നിരസിക്കപ്പെട്ടത് എന്ന് അറിയാനാൻ അവകാശമുണ്ട്. അത്തരം ഒരു തീരുമാനത്തിൽ എത്തി ചേരാൻ സ്ഥാപനത്തിന് ലഭിച്ച നിയമോപദേശത്തിന്റെ പകർപ്പ് തന്നെ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി.
സ്ഥാപനങ്ങളുടെ സ്വകാര്യ പാനൽ അഭിഭാഷകർ നൽകുന്ന നിയമ ഉപദേശം ലഭ്യമല്ലെങ്കിലും സ്ഥാപനത്തിന്റെതായ ലീഗൽ ഓഫീസറോ, ലീഗൽ ബ്രാൻഞ്ചോ നൽകുന്ന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിക്കുന്നവർക്ക് നൽകാൻ സ്ഥാപനത്തിന് ബാധ്യതയുണ്ട്.
sherryjthomas.com
Succession Law of Christians in India...Indian Succession Act
ആരാണ് നിങ്ങളുടെ പിന്തുടർച്ചക്കാർ?
ഇന്ത്യയിൽ ക്രിസ്ത്യാനികളുടെ സ്വത്തുവകകൾ അവരുടെ കാലശേഷം എങ്ങനെ വിതരണം ചെയ്യപ്പെടണം എന്ന് നിശ്ചയിക്കുന്ന നിയമമാണ് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം. വിൽപ്പത്രത്തിലെ പറ്റിയും അതിനോടനുബന്ധിച്ച് കാര്യങ്ങളെപ്പറ്റിയും ഈ നിയമത്തിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മരണാനന്തരം ഒരാളുടെ സ്വത്ത് എങ്ങിനെ വിനിയോഗിക്കപ്പെടണം എന്ന് തീരുമാനിച്ച് എഴുതിവയ്ക്കുന്ന രേഖയാണ് മരണപത്രം അഥവാ വിൽപത്രം.
വിൽപ്പത്രം ഒരാൾക്ക് സ്വന്തം കൈപ്പടയിൽ എഴുതാവുന്നതാണ്. കുറഞ്ഞത് രണ്ടു സാക്ഷികൾ അതിൽ ഒപ്പിടണം. അതിലെ പ്രസ്താവനകൾ സുവ്യക്തം ആയിരിക്കണം. വിൽപ്പത്രം മുദ്രപത്രത്തിൽ എഴുതണമെന്നോ രജിസ്റ്റർ ചെയ്യണമെന്നോ നിർബന്ധമില്ല.
വകുപ്പ് 118 പ്രകാരം ഒരാൾക്ക് അടുത്ത ബന്ധുക്കൾ ഉണ്ടെങ്കിൽ അയാൾ മതപരമോ ധാർമികമോ ആയ സ്ഥാപനങ്ങൾക്ക് വസ്തു വിൽപത്രത്തിലൂടെ നൽകുവാൻ പാടില്ലാത്തതാണ്. എന്നാൽ അയാൾ മരിക്കുന്നതിന് 12 മാസം മുൻപാണ് വിൽപത്രം എഴുതിയിട്ടുള്ളത് എങ്കിലോ ആറു മാസങ്ങൾക്ക് മുമ്പാണ് അത് നിയമപ്രകാരമുള്ള ഒരു സ്ഥലത്ത് സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ടുള്ളത് എങ്കിലോ ഈ തടസ്സം ബാധകമല്ല.
ബന്ധങ്ങൾദൃഡമാകാൻ അവകാശികൾ തമ്മിൽ തർക്കം ഇല്ലാതിരിക്കാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്ത് എങ്ങനെ വിതരണം ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് നല്ലതാണ്.
Monday, November 13, 2017
IPC 509- The victim must hear what is said against her- otherwise, no offence.
Thursday, October 26, 2017
Victim is also having say in investigation - kerala police circular.
Public can meet State Police chief, if no action on petition... Kerala police circular
Wednesday, October 25, 2017
Maternity benefits for temporary staff too...
*പ്രസവാവധി താൽക്കാലിക ജീവനക്കാർക്കും കരാർ ജീവനക്കാർക്കും*
സ്ഥിരം ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും താൽക്കാലിക ജീവനക്കാർക്കും
കരാർ ജീവനക്കാർക്കും ലഭിക്കുക ഇല്ല എന്നുള്ളത് യാഥാർത്ഥ്യം തന്നെ. *പക്ഷേ ദില്ലിയിലുള്ള ഒരു സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപിക മനസ്സു വച്ചപ്പോൾ ഇന്ത്യയെമ്പാടും ഉള്ള ലക്ഷക്കണക്കിന് താൽക്കാലിക, കരാർ ജീവനക്കാർക്ക് വലിയ ഒരു അനുഗ്രഹമായി മാറി* സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി.
പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ചെന്ന സമയം അനുവാദമില്ലാതെ മെറ്റേണിറ്റി ലീവ് എടുത്തു എന്ന കാരണത്താൽ അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 1961ലെ മെറ്റേണിറ്റി ആനുകൂല്യത്തിന്റെ വകുപ്പ് 5 പ്രകാരം ഈ അധ്യാപികയ്ക്ക് പ്രസവാവധി ലഭിക്കുന്നതിന് അർഹതയുണ്ട് എന്നായിരുന്നു ട്രൈബ്യൂണലിന്റെ കണ്ടെത്തൽ. മുൻപ് നിലവിൽ ഉണ്ടായിരുന്ന അതേ സർവീസ് ആനുകൂല്യങ്ങളോടുകൂടി അവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും കഴിഞ്ഞകാലത്തെ ശമ്പളം നൽകാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. ആറുമാസത്തെ പ്രസവാവധി സ്ഥിരം സർവ്വീസിലുള്ളവർക്ക് മാത്രമാണ് ബാധകം എന്ന സ്കൂൾ അധികാരികൾ വാദിച്ചെങ്കിലും വിജയിച്ചില്ല.
OA 3734 / 2015
(12.10.17)
ഷെറി
Wednesday, October 18, 2017
Causing obstruction to drainage or canal
*തോട് തനിക്ക് ആക്കിയാൽ
കോടതി വെടിപ്പാക്കും*
റവന്യൂ രേഖകളിൽ റോഡ് ആയി കിടക്കുന്ന ഭൂമിയിൽ വീടുകൾക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലും പ്രവർത്തികൾ ചെയ്താൽ അഞ്ചു വർഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. മണ്ണിട്ട് നികത്തി തോടിന്റെ വീതി കുറച്ചും പതുക്കെപ്പതുക്കെ കയ്യേറ്റങ്ങൾ നടത്തിയും തോട്തനിക്കാക്കി കെട്ടിയടയ്ക്കാം എന്നു കരുതിയാൽ അത് മജിസ്ട്രേറ്റ് കോടതിയിൽ എത്തുന്ന കേസ് ആയി മാറും. പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രവർത്തികൾ തോടിൽ ചെയ്താലുംകുറ്റം തന്നെ. (ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 432). റവന്യൂ അധികാരികളിൽ നിന്നും പ്രാദേശിക ഭരണകൂടങ്ങളിൽ നിന്നും നേരിടേണ്ടി വരാവുന്ന കേസുകൾ വേറെ.
ഷെറി
www.sherryjthomas.com
Enquiry Commission
*അന്വേഷണ കമ്മീഷൻ*
ഇന്ത്യയിൽ അന്വേഷണ കമ്മീഷൻ നിയമം നടപ്പിൽ വന്നത് 1952-ലാണ്. Commission of Enquiries act 1952. പല കമ്മീഷനുകളുടെയും കണ്ടെത്തലുകൾ സമകാലിക സമൂഹത്തിൽ വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്.
*എന്തിനൊക്കെ അന്വേഷണക്കമ്മീഷനുകൾ നിയമിക്കാം*
1. അധികാരത്തിലിരിക്കുന്നവർക്ക് എതിരെ അഴിമതി ആരോപണം ഉണ്ടാകുമ്പോൾ
2. പോലീസ് അക്രമം ചെയ്തുവെന്ന ആരോപണം ഉയരുമ്പോൾ
3. സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കേണ്ടി വരുമ്പോൾ
4. സംവരണ സംബന്ധമായ പ്രശ്നങ്ങൾ ഉയരുമ്പോൾ
5. ലാത്തിച്ചാർജ് വെടിവെപ്പ് തുടങ്ങിയവ ഉണ്ടാകുമ്പോൾ
6. സർക്കാറിനെ യുക്തമെന്ന് തോന്നുന്ന മറ്റു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ
പൊതു പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും കമ്മീഷനെ നിയമിക്കുന്നതിന് കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാരുകൾക്കും അധികാരമുണ്ട്.
*കമ്മീഷൻ റിപ്പോർട്ടും അനന്തര നടപടികളും*
കമ്മീഷൻ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചാൽ ഉടൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. നിയമസഭയുടെ ലോകസഭയുടെയോ പ്രമേയത്തിലൂടെയാണ് കമ്മീഷൻ നിയമിക്കപ്പെട്ടത് എങ്കിൽ കമ്മീഷന്റെ റിപ്പോർട്ടും സർക്കാർ അതിന്മേൽ എടുത്ത നടപടിയും അതതു സഭകളുടെ മുമ്പാകെ വയ്ക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ കമ്മീഷൻ റിപ്പോർട്ടുകൾ സർക്കാർ പ്രസിദ്ധീകരിക്കണമെന്നൊ
എന്തെങ്കിലും നടപടികൾ സ്വീകരിക്കണമെന്നൊ നിയമത്തിൽ വ്യവസ്ഥയില്ല.
ഷെറി
www.sherryjthomas.com
Monday, October 16, 2017
Indian citizen ..legal tip in Malayalam.
*ഇന്ത്യൻ പൗരൻ*
ഭാരതത്തിൽ പൊതുവായി ഒരൊറ്റ പൗരത്വം ആണ് നിലവിലുള്ളത്. ഇരട്ടപൗരത്വം ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. അതേസമയം federal വ്യവസ്ഥിതി നിലവിൽ ഉള്ള അമേരിക്ക പോലെയുള്ള നാടുകളിൽ 2 പൗരത്വം അനുവദനീയമാണ്. യുഎസ് അതിന്റെ ഭരണഘടനയിൽ തന്നെ ഇക്കാര്യം എഴുതിച്ചേർത്തിട്ടുണ്ട്. അവിടെ ഒരാൾക്ക് യുഎസ് പൗരത്വത്തിനു പുറമേ സ്റ്റേറ്റ് പൗരത്വവും നേടിയെടുക്കാനുള്ള അർഹതയുണ്ട്. അപ്രകാരം ഒരു സ്റ്റേറ്റിന്റെ പൗരത്വം നേടിയ ആൾ സംസ്ഥാനത്തിൽ മാത്രം നിലവിലുള്ള പ്രത്യേകം അവകാശങ്ങൾക്ക് അർഹനായി തീരുന്നു.
ഇന്ത്യയ്ക്ക് ഫെഡറേഷന്റെ സ്വഭാവം ഉണ്ടെങ്കിലും നമ്മുടെ ഭരണഘടന ഫെഡറൽ രീതിയിലുള്ളതല്ല. ഏതു സംസ്ഥാനത്തിൽ താമസിച്ചാലും ഒരു പൗരന്റെ അവകാശങ്ങൾ ഇന്ത്യയിലെവിടെയും ഒന്നുതന്നെയാണ്.
മൂന്ന് രീതിയിലാണ് ഇന്ത്യൻ പൗരനാാകുന്നത്. 1. ഇന്ത്യയിൽ ജനിക്കുന്നവർ, 2. മാതാപിതാക്കൾ ആരെങ്കിലും ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ, 3. നിയമം വന്നതിനുശേഷം അഞ്ചുവർഷത്തിൽ കുറയാത്ത കാലം സാധാരണയായി ഇന്ത്യയിൽ സ്ഥിര താമസമാക്കിയവർ.
പൗരത്വംസംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിൽ 5 മുതൽ 11 വരെയുള്ള ആർട്ടിക്കിളുകളിൽ പറയുന്നു.
ഷെറി
www.sherryjthomas.com