Search This Blog

Sunday, February 18, 2024

BLOWING HOT AND COLD ABOUT THE CRZ II STATUS OF 109 GRAMAPANCHAYATHS ! (CRZ 2019- CZMP IN KERALA) Sherry J Thomas sherryjthomas@gmail.com

*BLOWING HOT AND COLD ABOUT THE CRZ II STATUS OF 109 GRAMAPANCHAYATHS !*
_(CRZ 2019- CZMP IN KERALA)_

Sherry J Thomas
sherryjthomas@gmail.com

*The history of regulation*

A great many local inhabitants are facing hardships for construction of their dwelling houses due to regulations in connection with  coastal regulation zone notifications (CRZ) in prevailence from time to time. Obviously, first CRZ Notification came in the year 1991 and thereafter 2011 and finally in January, 2019. As per the provisions of the Notification, unless and until Coastal Zone Management Plans (CZMP) is prepared, the existing Notification will prevail and the benefits of the new Notification will not be made available to the public. As on today, the prevailing Notification for regulation of building permits is of CRZ 2011 Notification by the erstwhile Ministry on 6.1.2011.

*Relaxation in regulations*

During the pendency of erstwhile Notification,...

_Read more by clicking the link._



https://niyamadarsi.com/details/det/uJOQDGcAnS/BLOWING-HOT-AND-COLD-ABOUT-THE-CRZ-II-STATUS-OF-109-GRAMAPANCHAYATHS-.html

Wednesday, February 14, 2024

CRZ 2019- DELAY IN CZMP - KERALA HIGH COURT INTERIM ORDER



CRZ 2019- CZMP Kerala High Court peromptarily directed to complete pleadings, when the central and state government failed to file reply in 5th consecutive hearing date

Wednesday, December 20, 2023

CRZ 2019 CZMP

എത്രയും വേഗം ഇത് നടപ്പിലാകണമെന്ന് തന്നെയാണ് സർക്കാരിന്റെയും ആഗ്രഹം.  ഉദ്യോഗസ്ഥലത്തിൽ ഇക്കാര്യം വേഗത്തിലാക്കാൻ നിർദ്ദേശങ്ങൾ ഉണ്ടാവണം. *ശക്തമായ ജനകീയ സമ്മർദ്ദം ഉണ്ടായില്ലെങ്കിൽ ഇനിയും നീണ്ടുപോകും.*
#CZMP
#CRZ2019

https://youtu.be/Zz2VoOcwqdc?si=tuEeSTTrI5_necR1

Tuesday, November 14, 2023

മാനവ വിഭവ ശേഷിയും വികസനവും സാധ്യതകളും- വൈപ്പിന്‍ വികസന സെമിനാര്‍

മാനവ വിഭവ ശേഷിയും വികസനവും സാധ്യതകളും. 

(2023 -വൈപ്പിന്‍ വികസന സെമിനാറില്‍ അവതരിപ്പിച്ച വിഷയം-പിന്നീട് ലിഖിത രൂപത്തിലാക്കിയത്)

ലോകജനസംഖ്യ നിലവില്‍ 804.5 കോടി എന്നാണ് കണക്ക്. ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ 2023 ജൂണ്‍ മാസത്തോടുകൂടി മുന്നിലെത്തും എന്ന് ഐക്കരഷ്ട്ര സഭയുടെ ജനസംഖ്യ ഫണ്ട് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടി ആയി ഉയരുന്നു എന്നതാണ് അയ കണക്കിന് പിന്നിലെ വാസ്തവം. അതെ സമയം ചൈനയിലെ ജനസംഖ്യ 142.57 കൂടിയും. അതായത് ഇന്ത്യയുടെ ജനസംഖ്യ ചൈനയുടെ ജനസംഖ്യയേക്കാള്‍ 29 ലക്ഷം അധികമായി എന്ന് സാരം. 34 കോടി ജനസംഖ്യയുമായി അമേരിക്ക ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യമായി നിലനില്‍ക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന ജനസംഖ്യ എന്നത് മാത്രമല്ല പ്രാധാന്യമര്‍ഹിക്കുന്ന കാര്യം . ഇന്ത്യയുടെ ജനസംഖ്യയില്‍ നാലിലൊന്ന്  14 വയസ്സിനു താഴെ ഉള്ളവരാണ്. 68 ശതമാനം ജനങ്ങള്‍ 15 വയസ്സിനും 64 വയസ്സിനും ഇടയിലുള്ളവരാണ്. ജനസംഖ്യ 165 കോടി വരെ എത്തുമെന്നും പിന്നീട കുറഞ്ഞു തുടങ്ങും എന്നുമാണ് കണക്കുള്ളത്. ഇതൊക്കെ സൂചിപ്പിക്കുന്നത് തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള ആരോഗ്യമുള്ള ആളുകളുടെ എണ്ണം 66 ശതമാനത്തോളം വരുമെന്നാണ്. അതുകൊണ്ടുതന്നെ ലോകത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതിനോടൊപ്പം തന്നെ ഏറ്റവും കൂടുതല്‍ മാനവ വിഭവ ശേഷിയുള്ള രാജ്യമായിട്ടുകൂടി ഇന്ത്യ മാറുന്നു എന്നര്‍ത്ഥം. 


മാനവ വിഭവ ശേഷിയുടെ വികസനത്തിന് ആവശ്യമുള്ള ഘടകങ്ങള്‍.

മാനവ വിഭവ ശേഷി കൂടുതലായി ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല, ഉള്ള ശേഷി കൃത്യമായി വികസിപ്പിച്ചെടുക്കുന്നതിലാണ് കാര്യം. ഒരു രാഷ്ട്രത്തിന്‍റെ മാനവ വിഭവ ശേഷി വികസിപ്പിച്ചെടുക്കുന്നതിനു 3 തരത്തിലുള്ള കാര്യങ്ങളില്‍ ഊന്നല്‍ നല്‍കേണ്ടി വരും. (1) വ്യക്തിപരം, (2) തൊഴില്‍പരം, (3) സാമുഹികം. വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായ വളര്‍ച്ചയാണ് രാഷ്ട്രത്തിന്‍റെ വികസനതിനുപയോഗിക്കാവുന്ന തരത്തില്‍ മാനവ വിഭവ ശേഷിയെ ഉയര്‍ത്തുന്നത്. ഒരാളുടെ കൈവശമുള്ള അറിവും അതോടൊപ്പം തന്നെയുള്ള വിഭവങ്ങളും കാര്യക്ഷമമായി ഉപയോഗിക്കുക എന്നുള്ളതാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. വ്യക്തിപരമായ വളര്‍ച്ച ഓരോ മനുഷ്യനും പ്രാപ്തമാക്കുന്നതിന് എത്രമാത്രം അവസരങ്ങള്‍ ഉണ്ട് എന്നത് വിദ്യാഭ്യാസ അവസരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായ വളര്‍ച്ചക്കു വിദ്യാഭ്യാസത്തിന്‍റെ പങ്ക് വളരെ വലുതാണ്. ജീവിത വെല്ലുവിളികള്‍ നേരിടുന്നതിനു വിദ്യാഭ്യാസപരമായ  അടിസ്ഥാനം പ്രയോജനപ്പെടും. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ മാനവ വിഭവ ശേഷിയുടെ വികസനത്തിനു വിദ്യാഭ്യാസത്തിനുള്ള പങ്ക് പല രീതിയില്‍ അക്കമിട്ട് പറയാനാകും. ജീവിത വെല്ലുവിളികള്‍ നേരിടുക എന്നതോടൊപ്പം സമൂഹത്തോട് സഹാനുഭൂതിയുള്ളവരായി ജീവിക്കുക എന്നതും വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കാവുന്ന കാര്യമാണ്. ഒരു മനുഷ്യന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നതും ഉത്പാത്നക്ഷമത വര്‍ധിപ്പിക്കുക എന്ന സാമാന്യ തത്വവും വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കാനാവും. യുക്തിബോധം മനുഷ്യന് ചിന്താശേഷി വര്‍ധിപ്പിക്കും. യുക്തിബോധം ഉണ്ടാവുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. എന്ന് കരുതി എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും യുക്തിബോധം നല്‍കണമെന്നില്ല. സാമ്പത്തിക പുരോഗതിയും സര്‍ഗാത്മക അഭിലാഷവും വിദ്യാഭ്യാസത്തിനു കാര്യമായ അവസരം എന്നതും ശ്രദ്ധിക്കേണ്ടെ കാര്യമാണ്. ചുരുക്കത്തില്‍ മാനവ വിഭവ ശേഷിയുടെ വികസനത്തിന്വിദ്യാഭ്യാസത്തിന്‍റെ പങ്ക് നിര്‍വചിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ മാനവ വിഭവ ശേഷിയെ ഉയര്‍ത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാനപരമായി വിദ്യാഭ്യാസത്തിനു കൂടി അവസരം ഉണ്ടാക്കികൊടുക്കുക എന്നുള്ളതും പ്രധാനപ്പെട്ടൊരു കാര്യം തന്നെയാണ്. 


മാനവ വിഭവ ശേഷിയുടെ വിവിധ തലങ്ങള്‍ 

പ്രകൃതിയില്‍ നിന്നുള്ള വിഭവങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ മനുഷ്യന് സാധിക്കണമെങ്കില്‍ അതിനു തക്ക പരിശീലനവും ബോധവും ആവശ്യമുണ്ട്. മാനവ വിഭവ ശേഷി ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണെന്ന് പറയുമ്പോള്‍ തന്നെ പ്രകൃതിയുമായി ബന്ധപ്പെടുത്തി അത് പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ കൂടുതലായി ഉപയോഗിക്കണം. അത്തരത്തില്‍ ഉപയോഗിക്കപ്പെടുന്ന മാനവ വിഭവ ശേഷി ഒരു രാജ്യത്തിന്‍റെ സമ്പദ്ഘടന സുസ്ഥിരമാക്കുന്നതിനു മുഖ്യമായ പങ്ക് വഹിക്കുന്നു. അതിനായി മാനവ വിഭവ ശേഷിയില്‍ ആവശ്യമായ നിക്ഷേപം നടത്തേണ്ടതുണ്ട്. അതല്ലാതെ തനിയെ വളര്‍ന്നു വരുന്ന മാനവ വിഭവ ശേഷിയെ ഉപയോഗിക്കുന്നത് കൊണ്ട് പരിധിയില്‍ കവിഞ്ഞുള്ള ക്രിയാത്മകമായ വളര്‍ച്ച ഉണ്ടാകണമെന്നില്ല. 

ഐക്യരാഷ്ട്രസഭയുടെ (UNDP)  വികസന പദ്ധതി പ്രകാരം മാനവ വിഭവ ശേഷിയിലുള്ള നിക്ഷേപം 3 തലത്തില്‍ നടത്താം. അത് വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും ആരോഗ്യ സംരക്ഷണത്തിലൂടെയും മാനവ വിഭവ ശേഷിയില്‍ നിക്ഷേപങ്ങള്‍ നടത്താം എന്നാണു തത്വം. ആദ്യം സൂചിപ്പിച്ചത് പോലെ ജനങ്ങളില്‍ വിദ്യാഭ്യാസം ശരിയായ രീതിയില്‍ നല്‍കുകയും ആവശ്യമായ പരിശീലനം നല്‍കുകയും അതേ സമയം അവരെ ആരോഗ്യപരമായി സുരക്ഷിതരായി നില്‍ക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്താല്‍ ശക്തമായ മാനവ വിഭവ ശേഷി ആയി. വിദ്യാഭ്യാസത്തിന്‍റെ കാര്യം പറഞ്ഞത് പോലെ തന്നെ ലഭിച്ച വിദ്യാഭ്യാസം ശെരിയായി ഉപയോഗിക്കുന്നതിനും അതല്ലെങ്കില്‍ അത്തരത്തിലുള്ള സ്കില്‍ (skill)  ഉപയോഗിക്കുന്നതിനും മതിയായ പരിശീലനം ആവശ്യമാണ്. പരിശീലനവും വിദ്യാഭ്യാസവും ലഭിച്ച് തയ്യാറായി ഇരിക്കുന്ന ജനതക്ക് സ്ഥിരമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും ആരോഗ്യ സംരക്ഷണവും ഉണ്ടാകേണ്ടതാണ്. 

സാമ്പത്തിക കാര്യങ്ങളെ പ്രധാനമായും 3 തരത്തില്‍ തിരിക്കാം. (1) പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ (primary activities) (2) ദ്വിതീയ പ്രവര്‍ത്തനങ്ങള്‍ (secondary activities) (3) ത്രിതീയ പ്രവര്‍ത്തനങ്ങള്‍ (tertiary activities)). ഈ മൂന്നു തരത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വികസന രേഖയുടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ആദ്യം സൂചിപ്പിച്ച പ്രാഥമിക പ്രവര്‍ത്തനങ്ങളില്‍ കൃഷി, മത്സ്യ ബന്ധനം, ക്വാറി, മൃഗങ്ങളെ വളര്‍ത്തല്‍, ഹോര്‍ട്ടികള്‍ച്ചര്‍, കോഴിവളര്‍ത്തല്‍ (poultry) എന്നിവ ഉള്‍പ്പെടുന്നു. അതേസമയം ദ്വിതീയ പ്രവര്‍ത്തനങ്ങളില്‍ ഉത്പ്പാതന  പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു. ത്രിതീയ പ്രവര്‍ത്തനങ്ങളില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങളും ദ്വിതീയ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് വരുന്നത്. ഉദാഹരണത്തിന് ബാങ്കിംഗ് മേഖല, ഗതാഗത മേഖല, സാമ്പത്തിക മേഖല, അങ്ങനെ വിവിധ തരത്തിലുള്ള സര്‍വ്വീസുകള്‍. 

സാമ്പത്തിക കാര്യങ്ങളെ തന്നെ വീണ്ടും 2 തരത്തില്‍ വേര്‍തിരിക്കാം. (1) വിപണി പ്രവര്‍ത്തനങ്ങള്‍ (market activities) (2) വിപണീതര പ്രവര്‍ത്തനങ്ങള്‍ (non-market activities). വിപണി പ്രവര്‍ത്തനങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിപണിയില്‍ വില്‍പ്പന നടത്താവുന്ന പ്രവര്‍ത്തനങ്ങളാണ്. അതിനു വേണ്ടി ഉദ്പ്പാദിപ്പിക്കുന്ന കാര്യങ്ങളെയാണ് വിപണി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. അതേസമയം സ്വയം ഉപയോഗിക്കുന്നതിനു വേണ്ടി ഉണ്ടാക്കുന്ന കാര്യങ്ങളെയാണ് വിപണിയേതര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. ഏത് രീതിയില്‍ ആയാലും മനുഷ്യ വിഭവങ്ങള്‍ ഭൂവിഭവത്തെക്കാളും ധന വിഭവത്തെക്കാളും മുന്‍പന്തിയില്‍ നില്‍ക്കും. കാരണം ധനവിഭവത്തെയും ഭുവിഭവത്തെയും ഉപയോഗിക്കാന്‍ മാനവ വിഭവ ശേഷിക്കു കഴിയും എന്നതാണ് അതിനു കാരണം. 

മാനവ വിഭവ ശേഷിയിലൂടെ നേടിയെടുക്കേണ്ട വികസന സൂചികകള്‍.

ഓരോ രാഷ്ട്രത്തിനും പ്രതിശീര്‍ഷക വരുമാനം പ്രധാനപ്പെട്ടതാണ്. അതെ സമയം കേവലം പ്രതിശീര്‍ഷക വരുമാന കണക്കുകളില്‍ മാത്രമല്ല, യഥാര്‍ത്തത്തില്‍ ഓരോ പ്രദേശത്തും വ്യക്തികളും കുടുംബങ്ങളും ഈ പ്രതിശീര്‍ഷക വരുമാനത്തിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആകുമ്പോഴാണ് വികസനം പൂര്‍ണ്ണമാകുന്നത്. ഒപ്പം തന്നെ ഭൗതീക ഗുണ നിലവാര സൂചികയും ഇതിനുല്ലൊരു മാനദണ്ഡമാണ്. വികസനം ഒരു വശത്ത് നടകുമ്പോഴും പ്രാദേശികമായി ജനങ്ങള്‍ക്ക് അവരുടെ ഭൗതീക ജീവിതത്തിന്‍റെ ഗുണം എത്രത്തോളം എന്ന് കാഴ്ച്ചയില്‍ തന്നെ നമുക്ക് അളക്കാനാവുന്ന തരത്തില്‍ ഉയര്‍ന്നു നില്‍ക്കേണ്ടാതായിട്ടുണ്ട്. അതോടൊപ്പം തന്നെ എടുത്തു പറയേണ്ട വികസന സൂചികകളില്‍ ഒന്നാണ് മാനവ വികസന സൂചിക. മാനവ വികസനത്തിന് മുമ്പ് പറഞ്ഞ രീതിയിലുള്ള വിദ്യാഭ്യാസവും ആരോഗ്യവും പരിശീലനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുന്നത് വികസനത്തിന്‍റെ വളര്‍ച്ചയ്ക്കുള്ള പ്രധാനപ്പെട്ട ഘടകം തന്നെയാണ്. അതോടുകൂടെത്തന്നെ ചേര്‍ത്ത് പറയേണ്ട മറ്റൊരു കാര്യമാണ് മാനവ സന്തോഷ സൂചിക. ആരോഗ്യകരമായ ജീവിതം, ജീവിതാഭിലാഷങ്ങളുടെ യാഥാര്‍ത്ഥ്യം, അഴിമതി രഹിത സംസ്കാരം, സാംസ്കാരിക മൂല്യങ്ങളില്‍ ഉയര്‍ന്ന ജീവിതം, സമയം പലപ്പോഴുമായി ഉപയോഗിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍, മാനസികാരോഗ്യങ്ങള്‍ ഇവയെല്ലാം മാനവ സന്തോഷ സൂചികയുടെ ഭാഗമായി ചേര്‍ത്ത് പറയേണ്ട കാര്യങ്ങളാണ്. 

മേല്പറഞ്ഞ രീതിയിലുള്ള വികസന സൂചികകളിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗം- ഒന്നാമതായി മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ എല്ലായിടത്തും ഉണ്ടാക്കികൊടുക്കുക. ആ പ്രദേശത്തുള്ള ആളുകള്‍ക്ക് വിദ്യാഭ്യാസം പ്രാപ്തമാകുന്നതിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ അതതരത്തിലുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുക എന്നതൊയൊണ്.. അതോടൊപ്പം തന്നെ കൂടുതല്‍പേര്‍ വിദ്യാഭ്യാസം തേടുന്നു എന്നും ഉറപ്പാക്കണം. സൗകര്യങ്ങള്‍ പരിമിതമായി ചിലര്‍ക്കുമാത്രമായി പ്രയോജനപ്പെടുതുന്നതിലല്ല, കൂടുതല്‍ ആളുകള്‍ക്ക് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ള സാഹചര്യം ഉണ്ടാകുന്നതും വികസന സൂചികയുടെ വളര്‍ച്ചയ്ക്കുള്ള ഘടകമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കി കൂടുതല്‍ പേര്‍ക്ക് അത്തരം വിദ്യാഭ്യാസം നല്‍കി അവര്‍ക്ക് നല്ല ജോലി സാധ്യത ഉണ്ടാക്കുക എന്നതും ഇതിനോട് ചേര്‍ത്ത് പറയേണ്ട കാര്യം. അതിനെ  തുടര്‍ന്ന് വരുമാനം, അതുപോലെ വാങ്ങല്‍ ശേഷി എന്നിവ വര്‍ധിക്കുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസവും കൂടുതല്‍ പേര്‍ക്ക് വിദ്യാഭ്യാസവും ജോലി സാധ്യതയുള്ള വിദ്യാഭ്യാസവും ലഭിച്ചു കഴിയുമ്പോള്‍ അവര്‍ക്ക് വരുമാനവും അതുവഴി വാങ്ങല്‍ ശേഷിയും വര്‍ധിക്കുന്നു. അത്തരത്തില്‍ വാങ്ങല്‍ ശേഷി വര്‍ധിച്ച് വരുമാനം വര്‍ദ്ധിച്ച് കഴിയുമ്പോള്‍ മികച്ച ജീവിത സാഹചര്യങ്ങള്‍ അവര്‍ കൂടുതലായി തേടുന്നതിനുള്ള അവസരം ഒരുങ്ങുന്നു. 

മാനവ വിഭവ ശേഷി- സാധ്യതകള്‍- വൈപ്പിന്‍ നിയോജക മണ്ഡലം.

ലോകത്തിലെ ഏറ്റവും ജനസാന്ത്രത കൂടിയ ദ്വീപുകളില്‍ ഒന്നാണ് വൈപ്പിന്‍. വൈപ്പിന്‍ നിയോജക മണ്ഡലം 2021 ലെ കണക്ക് പ്രകാരം 1,72,086 വോട്ടെര്‍മാര്‍ ഉണ്ട് എന്നാണു രേഖകള്‍. 8 ദ്വീപുകള്‍ അടങ്ങുന്നതാണ് വൈപ്പിന്‍ നിയോജക മണ്ഡലം. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, എളംകുന്നപ്പുഴ, ഞാറക്കല്‍, മുളവുകാട്, കടമക്കുടി, എന്നിങ്ങനെയുള്ള 8 ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വൈപ്പിന്‍ നിയോജക മണ്ഡലം. മുളവുകാടും കടമക്കുടിയും ദ്വീപു സമൂഹങ്ങളുടെ ഭാഗമായി തന്നെ ചേര്‍ന്ന് നില്‍ക്കുന്നു. പ്രകൃതി രമണീയമായ പ്രദേശം കൂടിയാണ് വൈപ്പിന്‍. പ്രാദേശികമായ പ്രത്യേകതകള്‍ കൊണ്ട് തന്നെ മാനവ വിഭവ ശേഷി കൃത്യമായി ഉപയോഗിക്കാനായാല്‍ വലിയ വികസന സാദ്യതകള്‍ ഉള്ള പ്രദേശം. നിലവില്‍ മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍, കൊച്ചിന്‍ refinery യുടെ പുതുവൈപ്പ് SPM  പ്രൊജക്റ്റ്, പുതുവൈപ്പ് LNG ടെര്‍മിനല്‍, IOC യുടെ Bottling Plant,, ലൈറ്റ് ഹൗസ്,Container ടെര്‍മിനല്‍ ഇവയെല്ലാം വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതില്‍ തന്നെ ജനങ്ങള്‍ക്കു ആശങ്ക ഉളവാക്കിയിരുന്ന പല പദ്ധതികളും ഉണ്ടായിരുന്നു, അതിനെതിരെ സമരങ്ങളും മറ്റും നടന്നിരുന്നതും ഇപ്പോള്‍ അതെല്ലാം ഇനി നേരില്‍ കണ്ട് തിരിച്ചറിയാം എന്നാ രീതിയിലേക്ക് സമരങ്ങളെല്ലാം അവസാനിച്ച ഘട്ടത്തിലുമാണ്. ഇതിനു പുറമേ പ്രാദേശികമായ സാധ്യതകളെ പറ്റി സൂചിപ്പിക്കുമ്പോള്‍ പുതിയ പാലങ്ങള്‍ വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ആവശ്യമുണ്ട് എന്നുള്ളതില്‍ തര്‍ക്കമില്ല. അതോടൊപ്പം തന്നെ തീരദേശ റെയില്‍വേ ഇപ്പോള്‍ വല്ലാര്‍പാടത്ത് വന്നു അവസാനിക്കുന്ന റെയില്‍വേ തീരദേശത്തേക്ക് കൂടി നീട്ടണം എന്നുള്ള സ്വപ്ന പദ്ധതികളും പലരുടെയും മനസിലുണ്ട്. പുതിയ പാലങ്ങള്‍ക്കായി വൈപ്പിന്‍ വല്ലാര്‍പാടം പാലങ്ങള്‍ക്കും ബോള്‍ഗാട്ടി എറണാകുളം പാലത്തിനും 2021  22 ബഡ്ജെറ്റില്‍ ടോക്കണ്‍ വെച്ചിട്ടുള്ളതായും രേഖകള്‍ കാണാം. അതുപോലെ തന്നെ മെട്രോബോട്ട് സംവിധാനം ഞാറക്കല്‍ വരെ നീട്ടുക എന്നുള്ളതും ഇതിനോട് ചേര്‍ത്ത് പറയാവുന്ന വികസനപരമായ ഒരാവശ്യം തന്നെയാണ്. ഏറ്റവും പ്രധാനപ്പെട്ടത് വൈപ്പിനിലൂടെ പോകുന്ന സ്വകാര്യ ബസ്സുകള്‍ക്ക് നഗരത്തിലേക്ക്  പ്രവേശനമില്ല എന്നുള്ളതും ദീര്‍ഘ നാളായി അത്തരത്തില്‍ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടു നടത്തി വരുന്ന സമ്മര്‍ദ്ദങ്ങളുമാണ്. ഇതനുവനുദിക്കുന്ന തരത്തിലാണ് നാറ്റ്പാറ്റ് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതെങ്കിലും, മാസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവ് മുഖാന്തരം അത് KSRTC  ബാസ്സുകള്‍ക്കായുള്ള റൂട്ട് ദേശ സാല്‍കരണം എന്ന തലത്തില്‍ ഇറങ്ങി എന്നും ആശങ്കകള്‍ ഉണ്ട്. 

കാര്‍ഷിക മേഘലയിലെ പ്രവര്‍ത്തനങ്ങളെ പ്പറ്റി പ്രത്യേകമായി സൂജിപ്പിച്ചാല്‍ വൈപ്പിനില്‍ പോക്കാളിപ്പാടങ്ങള്‍ ഉള്‍പ്പെടെയുള്ള സാധ്യതകളുള്ള പ്രദേശമാണ്. കൃത്യമായ രീതിയില്‍ പൊക്കാളി കൃഷി നടത്താന്‍ വെല്ലുവിളികള്‍ ഏറെയാണെങ്കിലും അതിനും സാധ്യതയുള്ള സ്ഥലമാണ് എന്നതില്‍ തര്‍ക്കമില്ല. മൃഗ പരിപാലനം സംബന്ധിച്ച കാര്യങ്ങള്‍ക്കും അതുപോലെ തന്നെ മത്സ്യ ബന്ധനം സംബന്ധിച്ച കാര്യങ്ങള്‍ക്കും ചീന വല, മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കൂടു കൃഷി, ഉള്‍നാടന്‍ മത്സ്യങ്ങളുടെ ഉദ്പ്പാദനം,  പൊതു സ്വകാര്യ കുളങ്ങളുടെ ഉപയോഗം, മത്സ്യ സംഭരണം, സംസ്കരണം എന്നിവയുള്ള കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ വിഭവശേഷി ഉപയോഗിക്കപ്പെട്ടു കഴിഞ്ഞാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ള പ്രദേശമാണ്. 

നിര്‍മ്മാണ മേഖലയിലും അനന്തമായ സാദ്ധ്യതകള്‍ വൈപ്പിനില്‍ ഉണ്ട്. തീരനിയന്ദ്രണ വിജ്ഞാപനത്തിന്‍റെ പുതിയ കരടു മാപ്പ്  പ്രകാരം വൈപ്പിനിലെ പള്ളിപ്പുറം, കുഴുപ്പുള്ളി, എടവനക്കാട് ഒഴികെയുള്ള പഞ്ചായത്തുകള്‍ എല്ലാം CRZ  3 ല്‍ നിന്ന് 2 ഗണത്തിലേക്ക് വന്നു. അതിനര്‍ത്ഥം അവിടെ കൂടുതല്‍ നിര്‍മ്മണങ്ങള്‍ക്ക് ഇനി അവസരം ഉണ്ടാവും എന്നുള്ളതാണ്. CRZ 2 ല്‍ വന്നുകഴിയുമ്പോള്‍ അംഗീകൃത റോഡിനു കരഭാഗത്തേക്കും നിര്‍മ്മാണങ്ങള്‍ നടത്താനാകും. സാങ്കേതികമായി അതിനുള്ള മാപ്പിന്‍റെ അന്തിമ ചര്‍ച്ചകള്‍ നടന്നു വരികയാണ്. അത്തരത്തില്‍ നിര്‍മ്മാണങ്ങള്‍ക്ക് വലിയ സാധ്യത ഉണ്ടാകുന്നൊരു പ്രദേശമായി വൈപ്പിന്‍ ദ്വീപു മേഖല മാറുമ്പോള്‍ അവിടെ നിര്‍മ്മാണ പ്രവര്‍ത്തന മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ആളുകള്‍ക്ക് അനവധി അവസരങ്ങള്‍ ഉണ്ടാകുന്നു. കേവലം നിര്‍മ്മാണ തൊഴിലാളികളായി മാത്രം മാറുന്നതിനു പുറമേ വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്ന തലങ്ങളിലേക്കും ആളുകള്‍ക്ക് മാറാന്‍ അവസരമുള്ള കാലം.

പുഴയില്‍ നിന്നും മണല്‍ വാരല്‍  സംബന്ധിച്ച് നിലവില്‍ സംസ്ഥാന നിയമങ്ങള്‍ ഉള്ളപ്പോള്‍ തീരനിയന്ത്രണ വിജ്ഞാപനത്തിലെ ഭേതഗതിപ്രകാരം കടലില്‍ നിന്ന് മണല്‍ വാരുന്നതിന് പ്രത്യേക അവകാശം തദ്ദേശവാസികള്‍ക്ക് ലഭിക്കുന്ന സാഹചര്യം വരുന്നു. ഓരോ വര്‍ഷവും ഇത്തരം കരാറുകള്‍ കൊടുക്കും തദ്ദേശ ഭരണകൂടങ്ങള്‍ മുഖാന്തിരം തദ്ദേശവാസികള്‍ക്ക് നല്‍കുന്നതാണ് ഇത്തരത്തില്‍ ഉള്ള കരാറുകള്‍. അങ്ങനെ മണല്‍ വാരുന്നതിന് മെഷീന്‍ ഉപയോഗിക്കാത്ത വഞ്ചികളിലൂടെയും സഞ്ചികളിലൂടെയും ആണ് അനുവാദം നല്‍കിയിട്ടുല്ലത്.  ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണ്, എത്ര അളവില്‍ വാരാം എന്നത് സംബന്ധിച്ചും പ്രാദേശിക വിജ്ഞാപനങ്ങള്‍ ഇറക്കാന്‍ CRZ ലെ നിയമ ഭേദഗതി അനുവാദം നല്‍കുന്നു.

ഹോം സ്റ്റേ നിര്‍മ്മാണങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതിയിലും സി ആര്‍ ഇസഡ് നിയമത്തില്‍ ഭേദഗതി വന്നിരിക്കുന്നത് പൊതുവേ ഇത്തരം പ്രദേശങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആളുകള്‍ക്ക് പ്രയോജനപ്പെടും. നിലവില്‍ 'OCCUPANCY'  മാറ്റം വരുന്നതിനു തടസങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഹോം സ്റ്റേ സംവിധാനങ്ങള്‍ ഔദ്യോഗികമായി സാധ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ CRZ 2 ഗണത്തിലേക്ക് വന്നതോടുകൂടി ഹോം സ്റ്റേ സംവിധാനങ്ങളും യഥേഷ്ടം നടത്താനാകും. അതോടൊപ്പം തന്നെ താല്‍കാലിക ഷെഡുകള്‍ CRZ പ്രദേശത്തും ടുറിസം പരിഗണന മുന്നില്‍ നിര്‍ത്തി നിര്‍മ്മാണങ്ങള്‍ നടത്തുന്നതിന് അവസരം പുതിയ ഭേദഗതിയിലൂടെ വന്നിടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം തീരനിയന്ത്രണ വിജ്ഞാപനം  നിയന്ത്രണ പരിധിക്കു അപ്പുറത്തേക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളായി മാറി എന്നുള്ളതും ഈ വിജ്ഞാപനത്തിന്‍റെ നിലവില്‍ വന്നിട്ടുള്ള ഭേതഗതികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ പ്രത്യേകമായി ഉണ്ടാകേണ്ടതാണ്. 

ടുറിസം മേഖലയില്‍ ബോട്ട് , കായല്‍, ടുറിസം ബോട്ടുകളുടെ ലഭ്യത, ബോട്ടുകള്‍ കൃത്യമായി നിയമത്തിന്‍റെ ചട്ടക്കൂടുകള്‍ പാലിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാക്കുകയും കായലിലും ടുറിസം സാധ്യതകള്‍ ഉണ്ടാക്കുകയും അതുപോലെതന്നെ ഇത്തരത്തിലുള്ള ഫാമുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്ലാം ടുറിസം മേഖലയില്‍ കൃത്യമായി ഉപയോഗപ്പെടുത്തി പ്രയോജനപ്പെടുത്താവുന്നതാണ്. അതോടൊപ്പം CRZ 2 ലേക്ക് വരുന്നതുകൊണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ സാധ്യതകള്‍ക്ക് തുടക്കം കുറിക്കുകയാണ്. 

ബസ്സുകളുടെ പ്രവേശനം പ്രത്യേകമായി ഗുണം ചെയ്യുന്നത് സാധാരണക്കാരെയാണ്. നിരവധി ആളുകള്‍ വൈപ്പിന്‍ പ്രദേശത്ത് നിന്ന് ഗാര്‍ഹിക തൊഴിലെടുക്കാന്‍ നഗരങ്ങളിലേക്ക് പോവുന്നവരുണ്ട്. നിലവില്‍ അവരെല്ല ഒന്നിലധികം ബസ്സുകള്‍ കയറിയാണ് അത്തരം കാര്യങ്ങള്‍ക്ക് പോകുന്നത്. ഏതെങ്കിലും ഒരു പൊതു ഇടത്തിലേക്ക് നഗരത്തിനകത്തേക്ക് ബസ്സുകള്‍ കയറുന്ന പക്ഷം അവര്‍ക്ക് ഒരു ബസ്സില്‍ പോവാനും അത് മൂലം പ്രതിമാസം നല്ലൊരു തുക ലാഭം കണ്ടെത്താനും കുടുംബാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാകും എന്നതിലും തര്‍ക്കമില്ല. 

ഒരുമിച്ചുള്ള മുന്നേറ്റം അനിവാര്യം

വെപ്പിന്‍ ദീപുസമൂഹങ്ങളുടെ മാനവവിഭവശേഷി ഇനിയും വളരെയേറെ തിരിച്ചറിയപ്പെടാനുള്ളതാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരമ്പരാഗത രീതികളും നാട്ടറിവുകളും ആധുനിക അറിവുകളുമായി ചേര്‍ത്ത് വച്ച് കൃത്യമായ മാസ്റ്റര്‍പ്ളാനോടു കൂടി പ്രവര്‍ത്തിച്ചാല്‍ അതിവേഗം വികസിതമായി മാറുന്ന ഒരു പ്രദേശമായി വൈപ്പിന്‍ മാറും. രാജ്യത്തിന്‍റെ നിയമങ്ങള്‍ പ്രകാരം പരിമിതികള്‍ എങ്ങനെ മറികടക്കാമെന്ന് കാര്യങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അനന്തമായ സാധ്യതകള്‍ ഇവിടെയുണ്ട്. വിഷയങ്ങള്‍ ശരിയായി അപഗ്രഥനം ചെയ്യാതെ തൊലിപ്പുറത്തുള്ള പ്രവര്‍ത്തനങള്‍ ഗുണം ചെയ്യില്ല. മാനവ വിഭവ ശേഷിയെ മൂല്യങ്ങള്‍ക്കനുസൃതമായി, ധാര്‍മ്മിക ചിന്തയോടെ എങ്ങയൊക്കെ ഉപയോഗിക്കാം എന്ന് തിരിച്ചറിഞ്ഞാല്‍, മാതൃകാപരമായ ഒരു മുന്നേറ്റം ഇവിടെ ദൃശ്യമാകും.   

അഡ്വ. ഷെറി ജെ തോമസ്

#vypinseminar

#development_vypin_island

#human_resourse_vypin_ernakulam

#adv_sherry_J_Thomas_article_vypin_seminar


Wednesday, November 8, 2023

CRZ - തദ്ദേശ ഭരണകൂടങ്ങളുടെ ട്രൈബ്യൂണലിന് ഇടപെടാൻ ആകുമോ ?

The authority of tribunal constituted under the provisions of Kerala Panchayat Raj act to interfere in orders passed by authority under coastal regulation zone is mooted as a question in this judgement of honorable high court of Kerala. 
The court held that the tribunal has no power to consider the issue with regard to the violation of the coastal regulation zone. The judgement relied on by the tribunal to come to the conclusion that once a permission is granted by the local authority, the same cannot be revoked by the same authority is no longer good law. The question with regard to the application of CRZ could not have been considered by the Tribunal. 
WPC 16711.2020
#CRZ_TRIBUNAL_LSGD

Wetland Act - Can form 6 application rejected stating that property is lying below the road level and there is chance for water logging in the area ?

The high court of Kerala discussed the matter in detail and held that even the property is lying below the road level and there is chance for water logging in the area on allowing the form 6 application for conversion, the application cannot be rejected. There are several other cases (2020 2 KHC  94), (2021 6 KHC 316) in same issue and it has been decided earlier also, in similar line. 
WPC 29568.2023 
#wetland
#low_lying_area_form_6

Thursday, October 26, 2023

അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി ....... Article on Maintenace and Welfare of Parents and Senior Citizens Act - Kerala

 അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി .......


അഡ്വ. ഷെറി ജെ തോമസ്  
https://wa.me/919447200500
sherryjthomas@gmail.com

 
അവറാച്ചന്‍ അഭിമാനിയാണ്. എല്ലുമുറിയെ പണിയെടുത്ത് സാമാന്യം മെച്ചപ്പെട്ട നിലയില്‍ ജീവിച്ചുപോരാനുള്ള സംഗതികള്‍ ഉണ്ടാക്കിയതിന്‍റെ തെല്ല് അഹങ്കാരവുമണ്ട്. രണ്ട് മക്കളാണ് അവറാച്ചന് - ഒരാണും പെണ്ണും. മകളെ കല്യാണം കഴിപ്പിച്ചയച്ചു. നല്ല തുക പാരിതോഷികമായും കൈയ്യും കഴുത്തും മുഴുവന്‍ സ്വര്‍ണ്ണവും അണിയിച്ചാണ് മകളുടെ കല്യാണം നടത്തിയത്. പഴയ തറവാട് വീട്  വലിയ തുക മുടക്കി പുതുക്കിപ്പണിയാന്‍ മകന്‍ ഉത്സാഹം കാണിച്ചപ്പോള്‍ അതിനും അവറാച്ചന് സമ്മതമായിരുന്നു. വയസ്സായതിനാല്‍ ഇനി ബാങ്ക് ലോണ്‍ മകന്‍റെ പേരില്‍ ആകട്ടെയെന്നും കരുതി. ബാങ്ക് ലോണ്‍ കിട്ടണമെങ്കില്‍ ഭൂമി മകന്‍റെ പേരിലായിരിക്കണം. അതിനായി മകന്‍റെ പേരില്‍ ധനനിശ്ചയാധാരവും എഴുതി. അവറാച്ചന് ഇനി ആ ഭൂമിയില്‍ മരണം വരെ പെരുമാറാനുള്ള അവകാശം മാത്രം നില നിര്‍ത്തി. മകന്‍റെ പേരില്‍ ഭൂമി പോക്കുവരവും നടത്തി.  

മകന്‍റെയും വിവാഹം കഴിഞ്ഞു. അവറാച്ചന്‍ അപകടം മണത്തുതുടങ്ങി. താന്‍ ഉണ്ടാക്കിയ വസ്തുവകകളില്‍ അന്യനായി മാറുന്നതുപോലെ തോന്നിത്തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ അന്യനായി മാറി. അവഗണന അവറാച്ചന് സഹിക്കാനായില്ല, അഹങ്കാരഭാവം അപമാനമായി മാറി. ഭൂമി എഴുതിക്കൊടുത്തതോടെ സകല അവകാശങ്ങളും ആ വീട്ടില്‍ ഇല്ലാതൊയെന്ന് അവറാച്ചന് മനസ്സിലായി. ഭൂമി  എഴുതി നല്‍കിയത് റദ്ദാക്കാന്‍ ശ്രമിച്ചെങ്കിലും പോക്കുവരവ് ചെയ്തുപോയതിനാല്‍ ഇനി അതിന് സാധ്യത കുറവാണെന്നും മനസ്സിലായി. 2008 സെപ്തംബര്‍ മാസത്തിനു ശേഷമാണ് ആധാരം ചെയ്തിരുന്നതെങ്കില്‍ ആര്‍ ഡി ഒ ക്ക് അപേക്ഷ നല്‍കിയാല്‍ ധനനിശ്ചയാധാരം റദ്ദാക്കാമായിരുന്നുവെന്ന് അറിഞ്ഞു. പക്ഷെ ഇത് അതിനു മുന്നെ ആയതിനാല്‍ ആ വഴിയും അടഞ്ഞു. പക്ഷെ എന്നാലും തന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കാന്‍ നിയമം ഉള്ള കാര്യം അന്ന് അവറാച്ചന്‍ അറിഞ്ഞു.



മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍

ഇന്ത്യ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. മാസങ്ങള്‍ക്ക് മുമ്പ് ചൈനയെ കടത്തിവെട്ടി ആ നേട്ടം നാം സ്വന്തമാക്കി. വെറും ജനസംഖ്യയുടെ നേട്ടം മാത്രമല്ല ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഉള്ള രാജ്യം കൂടിയാണ് ഇന്ത്യ. തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള പ്രായത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ഇന്ന് നമ്മുടെ രാജ്യത്താണ് എന്നതുകൊണ്ട് തന്നെ ഇത്രയും മാനവ വിഭവ ശേഷി സമ്പത്ത് മറ്റൊരു രാജ്യത്തിനും ഇന്ന് അവകാശപ്പെടാനില്ല. അതേസമയം ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഓരോ വര്‍ഷവും പുറം നാടുകളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പറഞ്ഞു വരുമ്പോള്‍ മുതിര്‍ന്നവരുടെ ഒരു നാടായി നമ്മുടെ രാജ്യം മാറുമോ എന്നും ചോദിക്കാം.
പ്രായമേറിയാലുള്ള ജിവിതം കാലിക സമൂഹത്തില്‍ ഒരു വെല്ലുവിളിയായി മാറുകയാണ്. വിധവകളുള്‍പ്പെടെ ധാരാളം പ്രായമായവര്‍ ആരാലും പരിപാലിക്കപ്പെടാനില്ലാതെ അംഗീകൃതമായതും അല്ലാത്തതുമായ വൃദ്ധസദങ്ങളെ ആശ്രയിച്ച് കഴിയുന്നുണ്ട്. അവരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനുള്ള ബാധ്യത ഭരണകൂടത്തിനാണ്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് അവകാശമുണ്ടെങ്കിലും അത്തരം നടപടികള്‍ സമയദൈര്‍ഘ്യവും പണച്ചിലവും ഏറിയതാണെന്ന നിഗമനത്തിലാണ് മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും  ലഭിക്കാനുള്ള പുതിയ നിയമം (The Maintenance and Welfare of Parents and Senior Citizens Act 2007)  പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മക്കള്‍ മാത്രമല്ല മുതിര്‍ന്നവരുടെ വസ്തുവഹകള്‍ അവരുടെ കാലശേഷം പിന്തുടര്‍ച്ചാവകാശനിയമപ്രകാരം ലഭിക്കുന്നവരും ഈ നിയമപ്രകാരം മുതിര്‍ന്നവരെ പരിപാടിക്കാന്‍ ബാധ്യസ്ഥരാണ്.  ഈ നിയമം കേരളത്തില്‍ 24-9-08 ല്‍ പ്രാബല്യത്തില്‍ വന്നു.

ആര്‍ക്കൊക്കെ ഈ നിയമത്തിന്‍റെ പ്രയോജനം ലഭിക്കും ?

മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ഈ നിയമപ്രകാരം മക്കളില്‍ നിന്നോ അനന്തരാവകാശികളില്‍ നിന്നോ ജീവനാംശവും ക്ഷേത്തിനായുള്ള മറ്റ് സൗകര്യങ്ങളും അവകാശപ്പെടാവുന്നത്. യഥാര്‍ത്ഥ മാതാപിതാക്കള്‍, ദത്തെടുക്കലിലൂടെയുള്ള മാതാപിതാക്കള്‍,  രണ്ടാനച്ഛന്‍/ രണ്ടാനമ്മ എന്നിവര്‍ക്ക്  ഈ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ എന്നതുകൊണ്ട് ഈ നിയമം ഉദ്ദേശിക്കുന്നത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയാണ്.
 
എങ്ങനെ പ്രയോജനം ലഭിക്കും ?
ീ സ്വയം വരുമാനം കണ്ടെത്തി ജീവിക്കാനാകാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും ഈ നിയമപ്രകാരം അപേക്ഷ നല്‍കാം. നിയമത്തിലെ വകുപ്പ് 5 പ്രകാരം ഇതിനായി പ്രത്യേകം സ്ഥാപിച്ച ട്രൈബ്യൂണലിലാണ് അപേക്ഷ നല്‍കേണ്ടത്.
ീ പ്രായപൂര്‍ത്തിയായ മക്കളും പേരക്കുട്ടികളും ഇതിന്‍റെ ഇതിന്‍റെ പരിധിയില്‍ വരും. മക്കളില്ലാത്ത മുതിര്‍ന്നവര്‍ക്ക്  കാലശേഷം തങ്ങളുടെ വസ്തുവഹകള്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം കൈവശം ലഭിക്കുന്നവരില്‍ നിന്നോ ജീവിതകാലം തന്നെ തങ്ങളുടെ വസ്തു കൈവശം വച്ച് ഉപയോഗിക്കുന്നവരില്‍ നിന്നോ (ബന്ധുക്കള്‍) ജീവനാംശവും ക്ഷേമവും ആവശ്യപ്പെടാം.
ീ സാധാരണയായ ഒരു ജീവിതം നയിക്കാന്‍ ഒരു മുതിര്‍ന്ന പൗരന് എന്തൊക്കെയാണോ ആവശ്യം; അവയെല്ലാം നല്‍കാന്‍ മക്കളോടൊ പേരക്കുട്ടികളോടൊ ഇതിന്‍റെ പരിധിയില്‍ വരുന്ന ബന്ധുക്കളോടൊ ആവശ്യപ്പെടാം. പരമാവധി പതിനായിരം രൂപവരെ ജീവനാംശമായി ലഭിക്കാം. ഈ നിയമത്തിലെ നിര്‍വ്വചനപ്രകാരമുള്ള ഒന്നിലധികം ബന്ധുക്കള്‍ ഉണ്ടെങ്കില്‍, പിന്തുടര്‍ച്ചാവകാശമനുസരിച്ച് അവര്‍ക്ക് ഏത് അളവിലാണോ വസ്തുവഹകള്‍ ലഭിക്കുന്നത്, അതേ അളവില്‍ ജീവനാംശം നല്‍കേണ്ടുന്ന തുകയും വീതിക്കാം.
ീ സ്വന്തമായി അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനയൊ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ മുഖേനയോ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. അതല്ലാതെയും ട്രൈബ്യൂണലിന് സ്വമേധയാ നടപടികളെടുക്കാനും അധികാരമുണ്ട്.
ീ ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കി 90 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ കാരണം രേഖപ്പെടുത്തിയ ശേഷം പരമാവധി 30 ദിവസം കൂടി സമയം നീട്ടീ നല്‍കാം. അപേക്ഷ തീര്‍പ്പാക്കുന്നതിനു മുമ്പുതന്നെ ഇടക്കാല ഉത്തരവിലൂടെയും ട്രൈബ്യൂണലിന് ജീവനാംശം അനുവദിക്കാവുന്നതാണ്.
ീ ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരം ജീവനാംശം നല്‍കാത്തവര്‍ക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ച് ഒരു മാസം വരെയോ പണം അടയ്ക്കുന്നതുവരെയോ ജയില്‍ ശിക്ഷ വിധിക്കാം. ഉത്തരവുപ്രകാരം ലഭിക്കാനുള്ള തുക കുടിശ്ശിക വന്ന് 3 മാസത്തിനുള്ളില്‍ തന്നെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കേണ്ടതാണ്
.
എവിടെ അപേക്ഷ നല്‍കണം ?

അപേക്ഷകന്‍ താമസിക്കുന്നതോ അവസാനം താമസിച്ചതോ ആയ ജില്ലയിലെ ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി അപേക്ഷ നല്‍കാം. അതല്ലെങ്കില്‍ എതിര്‍കക്ഷി (മക്കള്‍/ബന്ധുക്കള്‍) താമസിക്കുന്ന ജില്ലയിലെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. ട്രൈബ്യൂണലില്‍ ലഭിക്കുന്ന അപേക്ഷകള്‍, ആവശ്യമെന്നുതോന്നിയാല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ക്ക് അയച്ചുകൊടുക്കുന്നതും ഒരു മാസത്തിനം കണ്‍സീലിയേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്. വിഷയം ഒത്തുതിര്‍പ്പാവുകയാണെങ്കിലും അക്കാര്യം രേഖപ്പെടുത്തി ട്രൈബ്യൂണലിന് ഉത്തരവിറക്കാവുന്നതാണ്. ജീവനാംശം നല്‍കാന്‍ ഉത്തവായിക്കഴിഞ്ഞാല്‍ എതിര്‍കക്ഷി 30 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണം. 5 ശതമാനത്തില്‍ കുറയാത്തതും 18 ശതമാനത്തില്‍ കൂടാത്തതുമായ പലിശ സഹിതം പണം നല്‍കാനും ട്രൈബ്യൂണലിന് ഉത്തരവിടാം.   മുതിര്‍ന്ന പൗരന്‍മാരെ മനപൂര്‍വ്വം ഉപേക്ഷിക്കുന്നതോ അനാഥമാക്കുന്നതോ ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 3 മാസം തടവും 5000 രൂപ പിഴയും ശിക്ഷയായി ഈടാക്കാവുന്നതാണ്.

വസ്തു ഇടപാടുകളും അസാധുവാക്കാം

മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും നല്‍കാനുള്ള നിയമത്തിലെ വകുപ്പ് 23 പ്രകാരം 24-9-08 നുശേഷം തങ്ങള്‍ നടത്തിയിട്ടുളള വസ്തു സംബന്ധമായ ക്രമയവിക്രയങ്ങള്‍ മുതിര്‍ന്നവരുടെ അപേക്ഷ പ്രകാരം ആവശ്യമെങ്കില്‍ ട്രൈബ്യൂടണലിന് റദ്ദാക്കാവുന്നതാണ്. തന്നെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന നിബന്ധനയോടെ എഴുതിയിട്ടുളള ഇഷ്ടധാനാധാരങ്ങളും മറ്റ് ആധാരങ്ങളും അതിലെ നിബന്ധനകള്‍ പാലിക്കാതെ വരുന്ന പക്ഷം  റദ്ദാക്കുന്നതിന് മുതിര്‍ന്ന പൗരന്‍മാര്‍ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കണം.
മുതിര്‍ന്നവര്‍ക്ക് ജീവനാംശം ലഭിക്കുന്നതിന് അര്‍ഹതയുള്ള വസ്തുവഹകള്‍ മറ്റ് അവകാശികള്‍ കൈമാറ്റം ചെയ്താല്‍ (വാങ്ങുന്നയാള്‍ക്ക് അറിവുണ്ടെങ്കില്‍) വസ്തു വാങ്ങിയ ആളില്‍ നിന്ന് ജീവനാംശം ഈടാക്കാം. സൗജന്യ കൈമാറ്റമാണെങ്കിലും ജീവനാംശം ഈടാക്കാം.

ആധാരം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്

സാധാരണയായി ആധാരങ്ങള്‍ എഴുതിക്കഴിഞ്ഞാല്‍ അത് റദ്ദാക്കുന്നത് വളരെയധികം ശ്രമകരമായ ജോലിയാണ്. ആധാരം എഴുതി കൊടുത്തയാള്‍ അത് എഴുതിയത് സ്വബോധമില്ലാതെയോ ഭീഷണി മൂലമോ അല്ലെങ്കില്‍ അത്തരത്തിലുള്ള നിയമപരമായി ഒഴിവുകള്‍ പറയാവുന്ന  കാരണങ്ങള്‍ ആണെന്ന് തെളിയിക്കാന്‍ ആയാല്‍ മാത്രമാണ്  സിവില്‍ കോടതിയില്‍ അന്യായം നല്‍കി റദ്ധാക്കാനാവുക. എന്നാല്‍ മുതിര്‍ന്ന പൗരന്മാരുടെ മേല്‍പ്പറഞ്ഞ അവകാശികള്‍ നിഷേധിക്കപ്പെട്ടാല്‍ വകുപ്പ് 23 പ്രകാരം എഴുതി കിട്ടിയ ആധാരങ്ങള്‍ റദ്ദാക്കാം. മുതിര്‍ന്ന പൗരനെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന വ്യസ്ഥയില്‍ എഴുതി നല്‍കിയ ആധാരങ്ങള്‍ നിലവിലുള്ളപ്പോള്‍ അത്തരത്തില്‍ നോക്കുന്നില്ല എന്ന് പരാതി വന്നാലാണ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആവുക. സാധാരണയായി സെറ്റില്‍മെന്‍റ് ആധാരങ്ങള്‍/ ധനനിശ്ചയദാരങ്ങള്‍ എന്നിവ എഴുതുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ' എന്നെ ആശ്രയിച്ചും പരിപാലിച്ചും കഴിയുന്ന മകനോടുള്ള / മകളോടുള്ള സ്നേഹ വാത്സല്യം നിമിത്തം ...' എന്നും മറ്റുമായിരിക്കും. ആധാരത്തില്‍ കണ്‍സിഡറേഷന്‍ ഇല്ല എന്നതിന്‍റെ അടിസ്ഥാനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി കുറവാക്കി നിലനിര്‍ത്തുന്നതിനും ആണ് ഇത്തരത്തില്‍ വാക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ നിയമത്തിലെ വകുപ്പ് 23 ന്‍റെ പരിധിയില്‍ വരണമെങ്കില്‍ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന വാക്കുകള്‍ ആധാരത്തില്‍ ഉണ്ടാകണം എന്ന് കേരള ഹൈക്കോടതിയുടെ ഫുള്‍ ബഞ്ച് വിധി പറയുകയും ചെയ്തിട്ടുള്ളതാണ്.  ആധാരം റദ്ദാക്കിയാല്‍ പോലും കൈവശം തിരികെ കിട്ടുന്നതിന് സിവില്‍ കോടതിയെ സമീപിക്കണം. സുപ്രീം കോടതിയും വകുപ്പ് 23 ഉപയോഗിക്കണമെങ്കില്‍ ഉണ്ടാകേണ്ട സാഹചര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.   അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയില്‍ അങ്ങനെ പ്രത്യേകം പരാമര്‍ശം ഇല്ലാത്ത ആധാരങ്ങള്‍ മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിലും റദ്ദാക്കാന്‍ ആകില്ല. അത്തരം ആശങ്കകള്‍ ഒഴിവാക്കണമെങ്കില്‍ ആധാരം എഴുതുമ്പോള്‍ മുതിര്‍ന്ന പൗരനെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും  ചെയ്യുമെന്ന കാര്യം കൂടി ആധാരത്തിലെ വാക്കുകളില്‍ ഉണ്ടാവണം.

ഏതൊക്കെ തരത്തില്‍ സ്വന്തം ഭൂമിയെ കുറിച്ച് എഴുതാം

ഇന്ത്യയില്‍ വ്യക്തി നിയമം നിലനില്‍ക്കുന്നതിനാല്‍  ഓരോ മതസ്ഥര്‍ക്കും വ്യത്യസ്തമായ രീതിയിലാണ് സ്വത്ത് വിഭജനം ചെയ്യപ്പെടുന്നത്. ക്രിസ്ത്യാനികളുടെ സ്വത്ത് ഇന്ത്യന്‍ പിന്തുര്‍ടച്ചാവകാശ നിയമപ്രകാരമാണ് വിഭജനം ചെയ്യപ്പെടുന്നത്. ആധാരങ്ങള്‍ ഒന്നും എഴുതിവെക്കാതെ മരിക്കുന്ന ഒരു വ്യക്തിയുടെ സ്വത്ത് ഭര്‍ത്താവാണ് മരിക്കുന്നതെങ്കില്‍ ഭാര്യയ്ക്ക് മുന്നില്‍ ഒന്നും ശേഷം മക്കള്‍ക്ക് തുല്യമായും ലഭിക്കും. അപ്പന്‍റെയും അമ്മയുടെയും കാലശേഷമാണെങ്കില്‍ മക്കള്‍ക്ക് തുല്യമായി ലഭിക്കും. അതേസമയം തങ്ങളുടെ സ്വത്ത് എങ്ങനെ വിഭജിക്കപ്പെടണം എന്ന് ഏതെങ്കിലും കാരണങ്ങളിലൂടെ എഴുതിവയ്ക്കുന്നവരുടെ വസ്തു വിഭജനം അതുപ്രകാരം ആയിരിക്കും നടക്കുക.  
വസ്തുവിജനം ചെയ്യുന്നതിനായി സെറ്റില്‍മെന്‍റ് അല്ലെങ്കില്‍ ധനനിശ്ചയ ആധാരങ്ങള്‍ എഴുതി വയ്ക്കാം. തീറാധാരങ്ങളെ അപേക്ഷിച്ച്  അതിന് സ്റ്റാമ്പ് ഡ്യൂട്ടി നന്നേകുറവാണ്. അത്തരത്തില്‍ ആധാരം എഴുതുമ്പോള്‍ നോക്കിക്കോളും എന്ന വാക്കുകള്‍ക്ക് പുറമേ ആധാരം എഴുതുന്നയാള്‍ക്ക് ജീവിതകാലം മുഴുവന്‍ വസ്തുവില്‍ താമസിക്കാനും ആദായം എടുക്കാനുമുള്ള അവകാശവും എഴുതാം. ഇഷ്ടദാനങ്ങള്‍ എഴുതുന്നതിനും ഇതേ സ്റ്റാമ്പ് ഡ്യൂട്ടി തന്നെയാണ് ആവുക. എന്നാല്‍ ഇഷ്ടദാനം ദാനമായി കിട്ടിയ ആള്‍ പോക്കുവരവ് ചെയ്ത് കഴിയുമ്പോഴാണ് പ്രബലത്തില്‍ ആവുക.

വില്‍പ്പത്രം

ജീവിച്ചിരിക്കുമ്പോള്‍ ഭൂമി കൈമാറ്റത്തിന് മേല്‍പറഞ്ഞ ആധാരങ്ങള്‍ ഉപയോഗപ്പെടും. എന്നാല്‍ മരണശേഷം മാത്രം വസ്തുകൈമാറിയാല്‍ മതിയെന്ന ധാരണയുള്ളവര്‍ക്ക് വില്‍പ്പത്രം എഴുതാം. ഓരോരുത്തരുടെയും സ്വത്തുവഹകള്‍ കാലശേഷം എങ്ങനെ അവകാശികള്‍ക്ക് വീതിക്കണം എന്നതിനെക്കുറിച്ച് അവകാശികള്‍ തമ്മില്‍ പിന്നീട് തര്‍ക്കമുണ്ടാകാതിരിക്കാന്‍ വില്‍പ്പത്രം പ്രയോജനപ്പെടും. വില്‍പ്പത്രം എഴുതാതെയാണ് മരിക്കുന്നതെങ്കില്‍ സ്വത്തുക്കള്‍ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമോ വ്യക്തി നിയമപ്രകാരമോ അവകാശികള്‍ക്ക് ലഭിക്കും.  കാലശേഷം സ്വത്തുവകകള്‍ ആരിലൊക്കെ വന്നു ചേരുമെന്ന നിയമപരമായ പ്രഖ്യാപനമാണ് വില്‍പ്പത്രം.  അതിന്‍െറ നടത്തിപ്പും സാക്ഷ്യപ്പെടുത്തലും മററും നിയമപ്രകാരം തന്നെ നടക്കേണ്ടതുണ്ട്. തീറാധാരങ്ങളും സെറ്റില്‍മെന്‍റ് ആധാരങ്ങളും എഴുതി നല്‍കിയതിനു ശേഷം അവകാശികള്‍ മുതിര്‍ന്നവരെ തിരിഞ്ഞുനോക്കാത്ത സാഹചര്യം വില്‍പ്പത്രമാണെങ്കില്‍ ഉണ്ടാകില്ല; കാരണം വില്‍പ്പത്രം എപ്പോള്‍ വേണമെങ്കിലും പുതിയത് എഴുതാം. ഏറ്റവും ഒടുവില്‍ എഴുതുന്ന വില്‍പ്പത്രത്തിനാണ് നിയമസാധുത.

എങ്ങനെ വില്‍പ്പത്രം എഴുതും?

വില്‍പ്പത്രം എഴുതുന്നതിന് പ്രത്യേക മാതൃകയൊന്നും നിയമം അനുശാസിക്കുന്നില്ല,.മരണപത്രത്തില്‍ വില്‍പ്പത്രം എന്ന പദം ഉപയോഗിച്ചതുകൊണ്ട് മാത്രമായില്ല.  നിയമപരമായി ശീരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാത്ത ആളായിരിക്കണം വില്‍പ്പത്രം എഴുതുന്നയാള്‍.  വില്‍പ്പത്ര പ്രകാരം നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്വത്തുവകകളെക്കുറിച്ചുളള വിവരണം വളരെ കൃത്യമായി നല്‍കിയിരിക്കണം.  തന്‍െറ മരണശേഷം മാത്രമായിരിക്കും വില്‍പ്പത്രം നടപ്പിലാക്കേണ്ടത് എന്ന ഉദ്ദേശത്തില്‍ ആയിരിക്കണം വില്‍പ്പത്രം എഴുതേണ്ടത്.  എഴുതുന്നയാളുടെ ജീവിതകാലത്ത് നടപ്പില്‍ വരണമെന്ന രീതിയിലുണ്ടാകുന്ന യാതൊന്നും വില്‍പ്പത്രമാവുകയില്ല. വില്‍പ്പത്രമെഴുതുന്നയാളുടെ ജീവിതകാലത്ത് എപ്പോള്‍ വേണമെങ്കിലും എഴുതിയത് റദ്ദ് ചെയ്യാവുന്നതാണ്.  
 
ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ സൂചിപ്പിക്കുന്നതു പോലെ ശരിയാംവിധം ഒപ്പിട്ടിട്ടുളളതും സാക്ഷികളാല്‍ സാക്ഷ്യപ്പെടുത്തിയതു മായിരിക്കണം. (വില്‍പ്പത്രപ്രകാരം വസ്തു കിട്ടുന്നയാള്‍ സാക്ഷിയായി നില്‍ക്കരുത്).  വില്‍പ്പത്രം എഴുതുന്നയാളുടെ ഉദ്ദേശമാണ് പ്രധാനം.  സാധാരണ കരാറുകളും കത്തുകള്‍ പോലും വില്‍പ്പത്രമായി മാറാവുന്നതാണ്. വില്‍പ്പത്രം എഴുതുന്നതിന് പ്രത്യേക ശൈലിയോ ഭാഷയോ ഇല്ല എന്നു മാത്രമല്ല സാങ്കേതിക പദങ്ങള്‍ ഒന്നും തന്നെ പ്രയോഗിക്കണമെന്നില്ല.  എന്നിരുന്നാലും ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ വില്‍പ്പത്രമെഴുതുന്നയാളുടെ മനസ്സ് വായിക്കാനുതകുന്ന തരത്തില്‍ സുതാര്യവും വ്യക്തവും ആയിരിക്കണം.  വില്‍പ്പത്രം സ്വന്തം കൈപ്പടയില്‍ എഴുതിയതോ, ടൈപ്പ് ചെയ്തതോ, കമ്പ്യൂട്ടര്‍ പ്രിന്‍േറാ ഏതു രീതിയില്‍ വേണമെങ്കിലും ആകാവുന്നതാണ്.  നിശ്ചിത സ്റ്റാമ്പ് മൂല്യം ആവശ്യമില്ലാത്തതിനാല്‍ വില്‍പ്പത്രം സ്റ്റാമ്പ് പേപ്പറില്‍ എഴുതണമെന്നും നിര്‍ബന്ധമില്ല.  ഭാവിയില്‍ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

തികച്ചും അപരിചിതനായ ഒരാള്‍ക്കായി സ്വത്തുവകകള്‍ എഴുതിയതുകൊണ്ടു മാത്രം വില്‍പ്പത്രം അസാധുവാകുന്നില്ല.  നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ട് എങ്കില്‍ അവകാശികളെ തഴഞ്ഞ് മറെറാരാള്‍ക്ക് സ്വത്ത് നല്‍കിയതിന്‍െറ പേരില്‍ വില്‍പ്പത്രത്തിന്‍െറ സാധ്യത നഷ്ടപ്പെടുന്നില്ല.  വില്‍പ്പത്രം എഴുതുന്നയാള്‍ അതില്‍ രണ്ട് സാക്ഷികള്‍ കാണ്‍കെ ഒപ്പിട്ടിരിക്കണം.  വില്‍പ്പത്രം എഴുതന്നയാള്‍ക്ക് ഒപ്പിടാനായില്ലെങ്കില്‍ അദ്ദേഹത്തിന്‍െറ നിര്‍ദ്ദേശത്താലും സാന്നിദ്ധ്യത്തിലും മറെറാരാള്‍ക്ക് ഒപ്പിടാവുന്നതാണ്.  വില്‍പ്പത്രം സാക്ഷ്യപ്പെടുത്തുന്ന രണ്ടു സാക്ഷികള്‍ അതിന്‍െറ സാരാംശം അറിഞ്ഞിരിക്കണമെന്നില്ല.  യുദ്ധമുഖത്തെ പടപൊരുതുന്ന സൈനികനോ, നാവികനോ, വൈമാനികനോ വില്‍പ്പത്രം എഴുതുന്നതിന് പല പ്രത്യേക പരിഗണനകളും നിയമം അനുശാസിക്കുന്നുണ്ട്.  അപ്രകാരം എഴുതുന്ന വില്‍പ്പത്രം സാക്ഷികളാല്‍ അറ്റസ്റ്റു ചെയ്യാതിരിക്കുകയോ വില്‍പ്പത്രം എഴുതുന്നയാള്‍ ഒപ്പിടാതിരിക്കുകയോ ആണെങ്കില്‍ പോലും അത് നിയമപരമായി നിലനില്‍ക്കുന്നതായിരിക്കും. വില്‍പ്പത്രം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ല എങ്കിലും മരണശേഷം പോക്കുവരവിനും മറ്റു കാര്യങ്ങള്‍ക്കുമായി എളുപ്പം കൈകാര്യം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രങ്ങള്‍ ഉപകാരപ്പെടും. വില്‍പ്പത്രം ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലും മറ്റും രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രമാണെങ്കില്‍ കുടുല്‍ ഗുണകരമാണ്.

#senior citizens act kerala
#rdo petition senior citizen kerala
#revocation of deed senior citizen
#maintenance for senior citizens and parents 

Thursday, October 12, 2023

How cautious to be; even while issuing a notice on a cheque bounce - section 141(1) of NI Act.


How cautious to be; even while issuing a notice on a cheque bounce

Bouncing of cheques and subsequent prosecutions are not alien to common man. Right from the beginning of issuance of notice till the final judgement in a complaint which is duly prosecuted before the magistrate, everything are highly technical too. Since there is presumption once the  execution is proved in these kind of cases, every room of technicality in getting an acquittal will be brooded over by the accused.  

The recent judgement of supreme Court of India in Siby Thomas V. M/s Somany Ceramics Ltd. 2023 KHC Online 6903,  reiterates by pointing out the concept that the complaint should contain mandatory averments required to be made in terms of section 141 (1) of negotiable instrument Act. It is held that it is the primary responsibility of the complainant to make specific averments in the complaint that accused concerned is a person who was incharge and responsible for the conduct of business of the company at the relevant time when the offence was committed so as to make the accused vicariously liable. The reasoning is that merely because somebody is managing the affairs of the company per se, he would not become in charge of the conduct of the business of the company or the person responsible to the company for the conduct of the business of Company. Therefore only by saying that a person was in charge of the company at the time when the offence was committed is not sufficient to attract Section 141(1) of Negotiable Instruments Act. Supreme court relied on various decisions especially the decision in Gunmala Sales Private Ltd V. Anu Mehta 2015 1 SCC 103. 

സാമൂഹിക സാമ്പത്തിക ജാതി സെൻസസ്

സാമൂഹിക സാമ്പത്തിക ജാതി സെൻസസ് (SECC)

ജാതി സെൻസസ് ഇന്ന് രാജ്യത്ത് ചർച്ചാവിഷയമാണ്. അടിച്ചമർത്തലിന്റെയും വർണ്ണ വിവേചനത്തിന്റെയും കാലഘട്ടത്തിൽ ജാതി പറയരുത് എന്ന് ആഗ്രഹിച്ചിരുന്നവർ ഇന്ന് പരമ്പരാഗതമായി അനുഭവിച്ചു പോന്നിരുന്ന വിവിധ മേഖലകളിലെ മേഖലകളിലെ പ്രാതിനിധ്യമില്ലായ്മയിൽ നിന്ന് അധികാരത്തിൽ പങ്കാളിത്തം നേടിയെടുക്കുന്നതിനാണ് ഇപ്പോൾ ജാതി സെൻസസ് നടത്തി സാമൂഹിക സാമ്പത്തിക വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നത് എന്നതാണ്  വ്യത്യാസം.

വിവിധ മതവിഭാഗങ്ങളും അതിനേക്കാൾ ഏറെ ജാതികളും ഒരുമിച്ച് ചേരുന്നതാണ് ഇന്ത്യ എന്ന രാജ്യം. നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്പം വിവിധ വിഭാഗങ്ങൾക്ക് അവരുടേതായ നിയമപരമായ രീതികൾ തുടരുന്നതിനും പരിപാലിച്ചു പോരുന്നതിനുള്ള അവകാശവും അവസരവുമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം പ്രസിഡണ്ടിന് രാജ്യത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന  വിഭാഗങ്ങളുടെ അവസ്ഥ പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കാം.

ഭരണഘടനയും ജാതിയും

ഇന്ത്യൻ ഭരണഘടനയിൽ വിവേചനങ്ങൾ ഉണ്ടാകരുത് എന്ന് പറയുന്ന ഭാഗത്ത് ജാതിയുടെ പേരിൽ യാതൊരു വിവേചനം ഉണ്ടാകരുത് എന്ന് എടുത്തു പറയുന്നുണ്ട്. വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയും സർക്കാർ ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിത്യം ഇല്ല എന്നുവന്നാലും സാമൂഹികമായും വിദ്യാഭ്യാസമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും പ്രത്യേക അവസരങ്ങൾ ഉണ്ടാക്കുന്നതിന്, സംവരണം നൽകുന്നതിന് തുല്യത  (ആർട്ടിക്കിൾ 14) എന്ന നിർവചനം ഭരണകൂടത്തെ തടയുന്നില്ല. സാമൂഹികവും വിദ്യാഭ്യാസപരമായും  ഉള്ള പിന്നാക്ക അവസ്ഥ  എന്നതിനൊപ്പം പിന്നീട് ഭേദഗതിയിലൂടെ സാമ്പത്തികവും കൂടി കൂട്ടിച്ചേർത്തു.

ഏതാണ് ഈ 'വിഭാഗങ്ങൾ' ?

ഭരണഘടനയിൽ പറയുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കം നൽകുന്ന വിഭാഗങ്ങൾ ഏതാണ് എന്ന ചോദ്യത്തിന് ഈ വിഭാഗങ്ങളെ കണ്ടെത്തുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്നതാണ് മറുപടി. ഇത്തരത്തിൽ സംവരണത്തിന് പ്രത്യേക പ്രാധിനിത്യത്തിന് അർഹത ലഭിക്കുന്ന വിഭാഗങ്ങളെ ഓരോ ജാതിയുടെ തലക്കെട്ടിലാണ് ഈ വിഭാഗങ്ങളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്തുന്നത്. അവയിൽ തന്നെ പിന്നാക്ക വിഭാഗങ്ങൾക്ക് ക്രീമിലെയർ എന്ന മാനദണ്ഡം സൃഷ്ടിച്ച് അതിൻറെ പരിധിയിൽ താഴെ വരുന്ന ആളുകളെ മാത്രമായി ചുരുക്കി. ഉദാഹരണത്തിന് പിന്നാക്ക വിഭാഗം എന്ന നിലയിൽ കേരളത്തിൽ പൊതു നിയമനങ്ങളിൽ വിദ്യാലയ പ്രവേശനത്തിൽ അവസരം ലഭിക്കുന്നതിന് നിശ്ചിത ശതമാനം ഒഴിവുകൾ മാറ്റി വെച്ചിട്ടുള്ളത് ഏത് വിഭാഗത്തിനാണ് എന്നത് അതത് ജാതികളുടെ അടിസ്ഥാനത്തിലാണ് കണക്ക് വരുന്നത്. ഇങ്ങനെയുള്ള വിഭാഗങ്ങൾക്ക് ജനസംഖ്യ അനുസരിച്ച് മാത്രമാണ് സംവരണ കണക്ക് നിശ്ചയിക്കേണ്ടത് എന്ന് പറഞ്ഞാലും പൂർണ്ണമായും ശരിയല്ല. ഉദ്യോഗത്തിന്റെ വിവിധ തലങ്ങളിൽ ഓരോ വിഭാഗത്തിനും ഉള്ള പങ്കാളിത്തവും പ്രാതിനിധ്യവും കണക്കിലെടുത്തു കൂടി വേണം തോത് മാറ്റം നിശ്ചയിക്കാൻ. വിവിധ തലങ്ങളിലുള്ള ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ഇല്ലാതെ വരുന്നവർക്ക് പ്രത്യേക നിയമനം നൽകി അവസരസമത്വം ഉണ്ടാക്കിയെടുക്കുമ്പോഴാണ് അതിൻറെ അർത്ഥം പൂർണമാകുന്നത്. അതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 15 (4) ലും 16 (4) ലും പറയുന്നത്. രാജ്യത്ത് ഇങ്ങനെയുള്ള എല്ലാ വിഭാഗങ്ങൾക്കും അധികാരത്തിന്റെയും ഉദ്യോഗത്തിന്റെയും എല്ലാ ധാരയിലും പ്രാതിനിധ്യം  ലഭിക്കുന്നത് വരെയും ഇത്തരത്തിലുള്ള പ്രത്യേക അവസ്ഥ - പരിഗണന  തുടരണ്ടി വരും.

എന്നാണ്  സെൻസസ് സെൻസസ് ആരംഭിച്ചത്?

ഇന്ത്യയിൽ സെൻസസ് തുടക്കം കുറിച്ചത് 1881 ലാണ്. 1931 ൽ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് (SECC) ആദ്യമായി നടത്തി. ജാതി സെൻസസ് കേവലം ജനസംഖ്യയെ പറ്റി വിവരം നൽകുമ്പോൾ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് വിവിധ വിഭാഗങ്ങളുടെ നിലവിലെ അവസ്ഥയെപ്പറ്റിയുള്ള ചിത്രം  നൽകുന്നു. 1951ൽ ജാതി വിവരങ്ങൾ ശേഖരിക്കുന്ന സെൻസസ് നിർത്തിവച്ചു. അതിനു കാരണമായി അന്ന്  പറഞ്ഞത് വേർപിരിവ് ഉണ്ടാക്കാതിരിക്കാനും ദേശീയ അഖണ്ഡതയ്ക്കു വേണ്ടിയും എന്നാണ്. പക്ഷേ വിവിധ വിഭാഗങ്ങൾക്ക് സാമൂഹിക സാമ്പത്തിക തലത്തിലുള്ള സർക്കാർ പദ്ധതികളുടെ വിതരണം നീതിപൂർവ്വം നിർവഹിക്കാൻ ഇത്തരത്തിലുള്ള വിവരശേഖരണം അത്യാവശ്യമാണ് എന്ന  തിരിച്ചറിവും ഉണ്ടായി. മാറുന്ന ഓരോ വിഭാഗത്തിന്റെയും അധികാരത്തിലുള്ള പങ്കാളിത്തവും വിവിധ കേന്ദ്രങ്ങളിൽ ഉള്ള പ്രാതിനിധ്യവും തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിന് ജാതി തിരിച്ചുള്ള സാമൂഹിക സാമ്പത്തിക സെൻസസ് അനിവാര്യമായി വന്നിരിക്കുന്നു.

ജാതി സെൻസസ് എങ്ങനെ ഉപയോഗപ്പെടാം

സമൂഹത്തിൽ നിലവിലുള്ള അവസരസമത്വമില്ലായ്മ പരിഹരിക്കുന്നതിന് ജാതി സെൻസസ് ഉപയോഗപ്പെടുത്താം. നയ രൂപീകരണത്തിൽ, ഉദ്യോഗ തലങ്ങളിലുള്ള പങ്കാളിത്തം എന്നിവയിൽ ഒക്കെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം എത്രമാത്രം ഉണ്ട് എന്ന് തിരിച്ചറിയാൻ ഇത് ഉപകരിക്കും.

അതുപോലെ വിഭവങ്ങൾ വിതരണം ചെയ്യുന്നതിന് ആർക്കൊക്കെ ഏതൊക്കെ അളവിൽ കൊടുക്കണം എന്നത് തീരുമാനിക്കുന്നതിനും വിവരങ്ങൾ ലഭ്യമാകുന്നത് ഉപകരിക്കും.

സർക്കാർ നയപരിപാടികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തേണ്ട പഠനങ്ങളെ പറ്റിയും ഏതൊക്കെ മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നതിനെ പറ്റിയും ജാതി സംബന്ധമായി വിവിധ വിഭാഗങ്ങളുടെ അവസ്ഥ സംബന്ധിച്ച് ലഭിക്കുന്ന വിശദമായ വിവരങ്ങൾ ഉപകരിക്കപ്പെടും.

മതവും ജാതിയും

രാജ്യത്ത് മതത്തിൻറെ പേരിൽ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നു എന്ന അനുഭവം ശക്തമായി വരുന്ന ഘട്ടത്തിലാണ് ജാതിയുടെ പേരിൽ അവസരം നിഷേധിക്കപ്പെട്ട ആളുകൾക്ക് അതേ ജാതിയുടെ പേര് പറഞ്ഞു തന്നെ അവസരങ്ങൾ നേടിയെടുക്കുന്നതിനും മുഖ്യധാരയിലേക്ക്  വരുന്നതിനും ചർച്ചകൾ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ പറയുന്ന ജാതി ചർച്ചകൾ യഥാർത്ഥത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയല്ല എന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് എന്നും മറുവാദം ഉണ്ടാകാം. മണ്ഡൽ  കമ്മീഷൻ ശുപാർശ നടപ്പിലാക്കുന്ന ഘട്ടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യം കണ്ട അരക്ഷിതാവസ്ഥയും ചരിത്രവുമായി നമ്മുടെ മുന്നിലുണ്ട്.

മതത്തിൻറെ പേരിൽ എങ്ങനെ കൂട്ടം ചേർന്നാലും അതിൽ ജാതി വരുമ്പോൾ അധികാര പങ്കാളിത്തവും പ്രാതിനിധ്യവും ചോദ്യചിഹ്നങ്ങൾ ആകുമ്പോൾ ആ കൂട്ടത്തിൽ ഭിന്നിപ്പ് ഉണ്ടാകും. ഒരുപക്ഷേ രാജ്യത്തിൻറെ ബഹുഭൂരിപക്ഷം വരുന്ന ശതമാനം വരുന്ന ദളിത് പിന്നാക്ക വിഭാഗങ്ങൾ തങ്ങളെ അധികാരത്തിൽനിന്ന്, പ്രാതിനിധ്യത്തിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നു എന്ന് തിരിച്ചറിയുന്ന കാലം ഇനിയും വിദൂരമാകാം. മതപരമായ കൂടിച്ചേരലിന്  ആധ്യാത്മികതയും വിശ്വാസവുമൊക്കെ ബലം ഉണ്ടാക്കുന്ന ഘടകങ്ങളാണ്. അതേസമയം വ്യത്യസ്ത ജാതികൾ ലക്ഷ്യം ഒന്നാണ് എന്ന് തിരിച്ചറിഞ്ഞ് ചേരുക എന്ന സാധ്യത മാത്രമാണ് ഉള്ളത്.

ബീഹാറിൽ ജാതി സെൻസസിന്റെ കണക്കുകൾ പുറത്തു വന്നപ്പോൾ 63% പിന്നാക്കർ ആരാണ് എന്നാണ് വെളിപ്പെട്ടത് അതിൽ തന്നെ 36% പേർക്ക് സർക്കാരിൻറെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത അതിപിന്നാക്കക്കാരാണ്. 

സംവരണ വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിൽ പരമാവധി 10% കൊടുക്കാം എന്ന് ഭരണഘടന ഭേദഗതി വന്ന ഉടൻ തന്നെ മുഴുവൻ 10% വും കൊടുത്ത അനുഭവമാണ് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഉള്ളത്. ജനസംഖ്യയുടെ എത്ര ശതമാനത്തിനു വേണ്ടിയാണ് അത്രയും കൊടുത്തത് എന്ന് ഈ കണക്കുകൾ പുറത്തു വരുമ്പോൾ വെളിപ്പെടും.

ജനസംഖ്യയുടെ കണക്ക് മാത്രം നോക്കി സംവരണത്തോത് പുനർ നിശ്ചയിക്കുമോ ?

നിലവിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നൽകിവരുന്ന സംവരണത്തിന്റെ തോത് പുതുക്കിയ ജനസംഖ്യാന ശരണം പുനർ നിശ്ചയിക്കുമോ എന്നത് ഉയർന്നുവരുന്ന ഒരു ചോദ്യമാണ്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും ഒരുപോലെയല്ല പിന്നാക്ക അവസ്ഥ ഉള്ളത്. 2001 ൽ  പുറത്തുവന്ന ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉദ്യോഗത്തിലെ ചില തലങ്ങളിലെ പിന്നോക്കാവസ്ഥ പുറത്തുവിട്ടിട്ടുണ്ട്. ചില വിഭാഗങ്ങൾക്ക് സംവരണത്തോടു പൂർണമായും പ്രയോജനപ്പെടുത്താൻ ആയതുകൊണ്ട് സംവരണ നഷ്ടം. അതേസമയം ഉള്ള സംവരണം പോലും ശരിയായി ലഭ്യമാക്കാൻ ആകാതെ അതിലും നിരവധി ഒഴിവു വന്നിട്ടുള്ള പല വിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളുടെ  പട്ടികയിൽ ഉണ്ട് എന്നതാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അത്തരത്തിൽ നോക്കിയാൽ കേവലം ജനസംഖ്യ അടിസ്ഥാനത്തിൽ മാത്രമല്ല, വിവിധ ശ്രേണികളിൽ നിലവിലുള്ള പ്രാതിനിധ്യത്തിൻറെ അടിസ്ഥാനം കൂടി  കണക്കിലെടുത്തുകൊണ്ടാകണം അത്തരം കാര്യങ്ങളെപ്പറ്റി തീരുമാനമെടുക്കേണ്ടത്. 

Sherry J Thomas 

RBI guidelines - Failure to Return documents - delay - ₹5000 per day compensation

വായ്പ തിരിച്ചടച്ചു കഴിഞ്ഞിട്ടും തിരികെ ആധാരങ്ങൾ കൊടുക്കാത്ത നിരവധി സംഭവങ്ങൾ ചില ബാങ്കുകൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലോൺ തിരിച്ചടച്ചു കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ ആധാരങ്ങൾ തിരികെ നൽകണം. വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ പിഴ നൽകണം. ഈ വിഷയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ സർക്കുലർ.(13.09.2023)
#RBI_CIRCULAR_RELEASE_OF_DOCUMENTS


For similar legal news, follow Follow the Sherry J Thomas channel on WhatsApp: https://whatsapp.com/channel/0029VaAIqWtBA1ey1Eq2BZ29

Monday, October 2, 2023

വിവാഹബന്ധം വളരെ എളുപ്പം ഒഴിവാക്കുമ്പോൾ ! (ക്രൈസ്തവരുടെ പരസ്പര സമരപ്രകാരമുള്ള വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിപ്പ് ആവശ്യമില്ല എന്ന കേരള ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലുള്ള അവലോകനം)



വിവാഹബന്ധം വളരെ എളുപ്പം ഒഴിവാക്കുമ്പോൾ ....

“അവർ മേലിൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌.”​—മത്തായി 19:6 എന്ന ബൈബിൾ വാക്യം ഉദ്ധരിച്ചുകൊണ്ട് കേരള ഹൈക്കോടതിയിൽ നിന്ന് പുറത്തു വന്ന വിധിന്യായം പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിന്റെ കാത്തിരിപ്പ് കാലയളവ് മാറ്റിയിരിക്കുന്നു. ഒരുകാലത്ത് പരസ്പരസമതം പ്രകാരമുള്ള ക്രിസ്ത്യൻ വിവാഹമോചന  ഹർജി നൽകണമെങ്കിൽ വിവാഹം കഴിഞ്ഞ് രണ്ടുവർഷം എങ്കിലും വേർപിരിഞ്ഞ് താമസിക്കണമായിരുന്നു. അതേസമയം സ്പെഷ്യൽ മാരേജ് നിയമത്തിലും ഹിന്ദു വിവാഹ നിയമത്തിലും പാഴ്സി മാരേജ് ഡൈവോഴ്സ് നിയമത്തിലും അപ്രകാരമുള്ള കാലയളവ് ഒരു വർഷം മതി. അക്കാര്യങ്ങൾ പരിഗണിച്ച് 2010 ൽ ക്രൈസ്തവ വിവാഹമോചനത്തിനും വേർപിരിഞ്ഞു ഒരു വർഷം മതി എന്ന രീതിയിൽ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. (2010 1 KHC 811, 2010 1 KLT 869).  അതിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകൾ വരെ ക്രൈസ്തവ വിവാഹങ്ങളും വേർപിരിഞ്ഞ് രണ്ടുവർഷം കാത്തു നിൽക്കാതെ ഒരു വർഷം കഴിഞ്ഞാൽ തന്നെ പരസ്പരസമ്മതപ്രകാരം വിവാഹമോചന ഹർജികൾ നൽകിവന്നിരുന്നു.

ഇപ്പോൾ എന്താണ് വിഷയം ?

ഇപ്പോൾ ചർച്ചയ്ക്ക് കാരണമായ വിഷയം അതല്ല. ക്രൈസ്തവ വിവാഹമോചനം വിവാഹം കഴിഞ്ഞ് (വേർപിരിഞ്ഞ്) വർഷം പോലും കാത്തുനിൽക്കാതെ വിവാഹത്തിനുശേഷം എപ്പോൾ വേണമെങ്കിലും പരസ്പരസമ്മത പ്രകാരം വിവാഹമോചനം ആകാമോ എന്നതാണ് ചോദ്യം.
വിവാഹം കഴിഞ്ഞ ഉടനെ തന്നെ വിവാഹമോചന ഹർജി നൽകിയ കേസിൽ എതിർകക്ഷിക്ക് എതിർപ്പില്ല എന്നതിൻറെ പേരിൽ പരസ്പര സമ്മത പ്രകാരം ആ  ഹർജി നൽകാനാകുമോ എന്ന് ചോദിച്ചാൽ നിലവിലെ നിയമപ്രകാരം പറ്റുമായിരുന്നില്ല.
ഹിന്ദു, പാഴ്സി, സ്പെഷ്യൽ മാരേജ് ആക്ട് എന്നീ നിയമങ്ങളിലൊക്കെ പറയുന്നതുപോലെ ഒരു വർഷം ക്രൈസ്തവർക്കും കാത്തിരിക്കണം.

മറ്റു നിയമങ്ങളിലെ വ്യവസ്ഥ

സ്പെഷ്യൽ മാരേജ് നിയമത്തിലെ വകുപ്പ് 29ലും ഹിന്ദു മാരേജ് നിയമത്തിലെ വകുപ്പ് 14 ലും  വിവാഹമോചന ഹർജികൾ വിവാഹ തീയതിക്ക് ഒരു വർഷത്തിനുള്ളിൽ ഫയൽ ചെയ്യാൻ പാടില്ല എന്ന് പറയുകയും, അതേസമയം നിശ്ചിത കാരണങ്ങൾ ഉണ്ടെങ്കിൽ വിവാഹ തീയതിക്ക് ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ഹർജികൾ ഫയൽ ആക്കണമെങ്കിൽ കോടതിയുടെ പ്രത്യേക അനുവാദം വാങ്ങി ചെയ്യാനും വ്യവസ്ഥയുണ്ട്. ക്രൈസ്തവരുടെ വിവാഹമോചനം പറയുന്ന  ഡൈവേഴ്സ്  ആക്ടിൽ സാധാരണ വിവാഹമോചന ഹർജികൾ ഫയൽ ആക്കുന്നതിന് മേൽ പറഞ്ഞതുപോലെ ഒരു വർഷം കാത്തുനിൽക്കണമെന്നില്ല. അതുകൊണ്ടുതന്നെ സ്പെഷ്യൽ മാരേജ് നിയമത്തിലെയും ഹിന്ദു നിയമത്തിലെയും മേൽപ്പറഞ്ഞ വകുപ്പുകൾക്ക് സമാനമായ രീതിയിൽ പ്രത്യേക വ്യവസ്ഥ  ഡൈവേഴ്സ് ആക്ടിൽ ഇല്ല.

ഒരു കാര്യം ഇവിടെ വ്യക്തമാണ് - വിവാഹമോചന ഹർജി ഏതു രീതിയിലുള്ള ആയാലും, നൽകുന്നതിന്  ഒരു വർഷം കാത്തിരിക്കണം എന്ന വ്യവസ്ഥ സ്പെഷ്യൽ മാരേജ് നിയമത്തിലും ഹിന്ദു വിവാഹ നിയമത്തിലും ഉള്ളതുകൊണ്ടാണ് നിശ്ചിത കാരണങ്ങളുടെ അടിസ്ഥാനത്തിൽ അനുമതിയോടുകൂടി വേണമെങ്കിൽ ഒരു കാലയളവ് ഒഴിവാക്കി കിട്ടുന്ന കാര്യത്തിന് അവിടെ വ്യവസ്ഥകൾ ഉള്ളത്. അതേസമയം പരസ്പര സമരത്തോടുകൂടിയുള്ള വിവാഹത്തിന് ഹിന്ദു, സ്പെഷ്യൽ മാരേജ്, പാർസി, ക്രിസ്ത്യൻ  നിയമങ്ങളിൽ എല്ലാം ഇപ്പോഴും ഒരു വർഷം കാത്തിരിക്കണം എന്നാണ് നിയമം.

പരസ്പര വിവാഹമോചനത്തിൽ ക്രൈസ്തവർക്ക് മാത്രമല്ല ഒരു വർഷം എന്ന വ്യവസ്ഥ

സാഹചര്യം ഇതായിരിക്കെ ക്രൈസ്തവരുടെ വിവാഹമോചനം സംബന്ധിച്ച് ഡൈവേഴ്സ് ആക്ടിൽ 10 A വകുപ്പിൽ പറയുന്ന പരസ്പര സമ്മതത്തോടുകൂടിയുള്ള വിവാഹമോചന ഹർജി ഫയലാക്കാൻ വേർപിരിഞ്ഞ് ഒരു വർഷം ആകണം എന്ന വ്യവസ്ഥ നിയമവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി റദ്ദാക്കി. വിവാഹം കഴിഞ്ഞുവെങ്കിലും ഇരുകൂട്ടരും ദാമ്പത്യബന്ധം പോലും ഇല്ലാതെ ജീവിക്കുന്ന സാഹചര്യത്തിൽ ഒരു വർഷം കാത്തിരിക്കണം എന്ന വ്യവസ്ഥ വ്യക്തി അവകാശത്തിന് എതിരാണ്  എന്ന പരിഗണനയിലാണ് ഒരു വർഷം കാലയളവ് പ്രവർത്തനങ്ങൾ വേണമെന്ന വ്യവസ്ഥ കഴിഞ്ഞ ഡിസംബറിൽ റദ്ദാക്കിയത്. (OPFC 398/2022 & WPC 28317/2022; 2022 7 KHC 532, 2022 6 KLT 902)

മറ്റു മതസ്ഥരുടെ നിയമത്തിൽ ഒരു വർഷത്തിനുള്ളിൽ തന്നെ വിവാഹമോചനം നടത്തുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ട് എന്നതിനാലും ക്രൈസ്തവരുടെ  ഡ്രൈവേഴ്സ് ആക്ടിൽ അങ്ങനെയില്ല  എന്നും ഈ വിധിന്യായത്തിന്  കാരണമായി പരാമർശം ഉണ്ട്.  യഥാർത്ഥത്തിൽ ഏതുതരം വിവാഹമോചനം ഹർജി ഫയൽ ആക്കുന്നതിനും ഒരു വർഷം കാത്തിരിപ്പ് കാലയളവ് ഉള്ള മതവിഭാഗങ്ങൾക്കിടയിലാണ് അത്തരത്തിൽ ഇളവിനുള്ള വ്യവസ്ഥ ഉള്ളത്. ക്രൈസ്തവ വിഭാഗങ്ങളുടെ പൊതുവിലുള്ള വിവാഹമോചനത്തിന് അങ്ങനെ ഒരു കാത്തിരിപ്പ് നിയമപ്രകാരം വ്യവസ്ഥയില്ലാത്തതുകൊണ്ട് ഇളവിന്റെ കാര്യവും പറയണമെന്നില്ല എന്നും വേണമെങ്കിൽ വ്യാഖ്യാനിക്കാം.

മതപരമായ  കൂദാശ

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു കൂദാശയാണ്. അതിനർത്ഥം മതപരമായി വളരെ പവിത്രമായി കാണുന്ന ഒരു നടപടി. അത്തരത്തിൽ പവിത്രമായ ഒരു ബന്ധം വളരെ പെട്ടെന്ന് വേർപെടുത്തി ഇല്ലാതാക്കുന്നത് ശരിയല്ല എന്ന് തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പാർലമെൻറിൽ ഈ നിയമം ഉണ്ടാക്കിയപ്പോഴും പിന്നീട് ഭേദഗതികൾ വരുത്തിയപ്പോഴും വിവാഹമോചനം സംബന്ധിച്ച കാര്യങ്ങൾ കടുപ്പമായി തന്നെ നിലനിർത്തിയത് എന്ന പൊതു നിലപാട് ഉള്ളവരാണ് ആ വിഭാഗത്തിൽ ഉള്ളവരിൽ കൂടുതലും.

നിയമവാഖ്യാനങ്ങൾക്കപ്പുറത്ത് വൈവാഹിക ബന്ധങ്ങൾ വളരെ എളുപ്പത്തിൽ വേർപിരിക്കുന്നത്  പുതിയ കാലഘട്ടത്തിൽ എങ്ങനെയാകും എന്നത് കാത്തിരുന്നു തന്നെ കാണേണ്ട കാര്യമാണ്. ഒരുപക്ഷേ ഇതര വിഭാഗങ്ങളിലും ഇതേ ചുവടുപിടിച്ച് വളരെ എളുപ്പത്തിൽ പരസ്പര വിവാഹമോചന സാധ്യതകൾ വന്നേക്കാം. അതല്ലെങ്കിൽ നിലവിൽ ഇത്തരത്തിൽ നൽകിയ ഇളവ് പുന പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തേക്കാം.
#Mutual_divorce_Christian_law_family_court_one_year_seperation_Unconstitutional
 

Monday, August 7, 2023

Defamation

Defamatory words or statements are alleged to have been made in a complaint addressed to a public authority and not made in public would not attract the rigours of Section 499 of IPC – 2023 KHC OnLine 6753

Wednesday, July 19, 2023

ചൂണ്ടയിടാനും അനുവാദം വേണോ?

ചൂണ്ടയിടാനും അനുവാദം വേണോ?

നിയമങ്ങളെല്ലാം അനുസരിച്ച് ജീവിക്കാനാണ് തീരുമാനമെങ്കിൽ മീൻ പിടിക്കാൻ ചൂണ്ട ഇടുന്നവർ സൂക്ഷിക്കണം. 2010ലെ കേരളാ ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമത്തിലെ വകുപ്പ് 11 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത ആരും മീൻ പിടിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. 

നിയമത്തിലെ വകുപ്പ് 2(p) യിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല (free net) നിർവചിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാത്തരത്തിലുമുള്ള വലകളും കൂടുകളും കൊളുത്തുകളും (സ്ഥിരമായി ഘടിപ്പിച്ചിരിക്കുന്ന  യന്ത്രങ്ങൾ) ഒഴികെ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന മറ്റ്
എല്ലാ ഉപകരണങ്ങളും ഉൾപ്പെടും.

പിടിച്ചെടുക്കാം അറസ്റ്റ് ചെയ്യാം!

ഈ നിയമത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പിടിച്ചെടുക്കുന്ന മീനുകളെല്ലാം സർക്കാർ വസ്തുവായി കണക്കാക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുവാദം ഇല്ലാതെ ആരും തന്നെ ഇത്തരം വസ്തു (മീൻ) കൈവശംവയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത് എന്താണ് വകുപ്പ് 34 പറയുന്നത്. അഥവാ കൈവശം വന്നുചേർന്നാൽതന്നെ 24 മണിക്കൂറിനുള്ളിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ
ഈ നിയമപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കൈമാറണം. 

ഈ നിയമം ലംഘിച്ച് മീൻ പിടിക്കുന്നവരെ അറസ്റ്റ് ചെയ്യാമെന്നും മൂന്നു മാസം വരെ തടവോ 10,000 രൂപ പിഴയോ, ഇവ രണ്ടും കൂടിയോ കോടതിക്ക്ഈടാക്കാമെന്നും വകുപ്പ് 36 പറയുന്നു. കുറ്റം ആവർത്തിച്ചാൽ ആറുമാസം വരെയുള്ള ശിക്ഷയും ലഭിക്കാം.

Bound Down

Bound Down 

ശ്രീനഗർ പോലീസ് 12 പേരെ Crpc 107 വകുപ്പ് പ്രകാരം ബൗണ്ട് ഡൗൺ നടപടികൾക്ക് വിധേയമാക്കി എന്ന വാർത്ത പലർക്കും കൗതുകമായി. ക്രിമിനൽ നടപടി ക്രമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും പരിശോധിച്ചാൽ ബൗണ്ട് ഡൗൺ എന്ന വാക്ക് കാണാൻ ആവില്ല. 

ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്തതിന് ജമ്മു കാശ്മീരിലെ ശ്രീനഗർ പോലീസ് കൈകൊണ്ട നടപടികളുടെ ഭാഗമായാണ് അവർ ബൗണ്ട് ഡൗണിന്  വിധേയമാകേണ്ടി വന്നത്. ഏതെങ്കിലും ഒരു പ്രത്യേക തീയതി തുടർനടപടികൾക്കായി പ്രതികൾ ബന്ധപ്പെട്ട അധികാരികൾ മുമ്പാകെ ഹാജരാകണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ദേശീയഗാനം പാടിയപ്പോൾ എഴുന്നേറ്റു നിൽക്കാതിരുന്നത് കൊണ്ട് അറസ്റ്റ് ചെയ്തതായി അധികം വാർത്തകൾ കാണില്ല. പല വിദേശരാജ്യങ്ങളിലും ഇത്തരത്തിൽ പ്രതിഷേധ രീതി തന്നെയുണ്ട്. ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി പറഞ്ഞത് ദേശീയ ഗാനം ആലപിക്കാതിരിക്കുന്നത് കൊണ്ട് കുറ്റമാവില്ല എന്നാണ്. സിആർപിസി വകുപ്പ് 107 യഥാർത്ഥത്തിൽ ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള നല്ല നടപ്പ് - കരുതൽ തടങ്കൽ എന്നിവയൊക്കെയാണ്.
#bounddown
#nationalanthem

Equal Rights - women

തുല്യവകാശം എല്ലാവർക്കും ഉണ്ടോ എന്നത് ഇപ്പോൾ, ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് 2018 ൽ നിയമ കമ്മീഷൻ അവസാനിപ്പിച്ച വിഷയം വീണ്ടും ഇപ്പോൾ പൊതു തെരഞ്ഞെടുപ്പ് ആകുന്ന ഘട്ടത്തിൽ അഭിപ്രായം പറയാൻ ക്ഷണിക്കുമ്പോൾ പ്രതികരണങ്ങൾ സമ്മിശ്രമാണ്. 

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇറ്റലിയിലെ ട്രെൻഡിൽ പര്യവസാനിച്ച ആഗോള കത്തോലിക്കാ സഭയുടെ നവീകരണത്തിന്റെ ഭാരത തുടർച്ചയായ കേരളത്തിലെ ഉദയംപേരൂർ സുനഹദോസ്  1599 ജൂൺ 20 മുതൽ 26 വരെ സംഘടിപ്പിക്കപ്പെട്ടപ്പോൾ അതിലെ തീരുമാനങ്ങളിൽ ഏറ്റവും മഹത്തരം എന്ന് തന്നെ പറയാവുന്നതാണ് ഏഴാം ദിനത്തിൽ പ്രഖ്യാപിച്ച പതിനഞ്ചാം കാനോന. പിതൃസ്വത്തിന് ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശം നൽകണമെന്ന് പ്രഖ്യാപിക്കുന്ന കാനോനയാണത്. 

കേരള സമൂഹത്തിൽ സ്ത്രീസുത്തിന് സംബന്ധിച്ചുള്ള ആദ്യ പ്രസ്താവനയായി ഇതിനെ കണക്കാക്കാം. പക്ഷേ ക്രൈസ്തവ സമൂഹത്തിൽ പോലും ഈ കാനോകൾ വിഭാവനം ചെയ്ത കരുതലും അവകാശ തുല്യതയും പ്രായോഗിക തരത്തിൽ വരാൻ 1986 ലെ സുപ്രീംകോടതി വിധിയിലൂടെ മേരി റോയ് കേസ് വരെ കാത്തിരിക്കേണ്ടിവന്നു എന്നത് സ്വാഭാവികമായ കാലതാമസം മാത്രം.

Sunday, July 2, 2023

ഏകീകൃത സിവില്‍ കോഡ് - ഭൂരിപക്ഷ അഭിപ്രായമോ സമവായമോ അഭികാമ്യം ?

ഏകീകൃത സിവില്‍ കോഡ് - ഭൂരിപക്ഷ അഭിപ്രായമോ സമവായമോ അഭികാമ്യം ?
#UniformCivilCode

UNITED NATION NEED NOT NECESSARILY HAVE UNIFORMITY-പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്തിൻറെ ഭരണഘടന രൂപീകരണ വേളയിൽ ഉയർന്നുവന്ന ആശയങ്ങളിൽ ഒന്നാണ് ഇത്. രാജ്യം ഒരുമിച്ച് നില്‍ക്കുന്നതിന് എല്ലാം ഒരുപോലെ തന്നെ ആകണം എന്ന് നിര്‍ബന്ധമില്ല എന്ന തത്വം രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം ആഘോഷിച്ച ഇക്കാലത്തും പ്രസക്തമാണോ എന്ന ചോദ്യങ്ങൾ യൂണിഫോം സിവിൽ കോഡ് ചർച്ചകളിൽ ഉയരുകയാണ്.  ഭൂരിപക്ഷം ജനങ്ങളുടെ താല്പര്യം നോക്കിയാണ് ഏകീകൃത സിവിൽ നിയമം സംബന്ധിച്ച്  തീരുമാനമെടുക്കുന്നതെങ്കിൽ അധികം ചർച്ചകളുടെ ആവശ്യമില്ല. എന്നാൽ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രത്തിൽ വിവിധ ന്യൂനപക്ഷങ്ങളുടെ കൂടി താല്പര്യങ്ങൾ സംരക്ഷിച്ച് ഭരണഘടന രൂപീകൃത അസംബ്ലി ഉണ്ടാക്കിയ ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളുന്ന സാഹചര്യമാണുള്ളതെങ്കിൽ ഭൂരിപക്ഷനിലപാട് എന്നതിനപ്പുറത്ത് ആശയപരമായ ചർച്ചകൾക്ക് സാധ്യതയുണ്ട്. 

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ഭരണഘടനാ ശില്പി അംബേദ്കര്‍ ഇടപെട്ട ചർച്ചകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് - ഭാവിയില്‍ ഇന്‍ഡ്യയില്‍ ഒരുപക്ഷെ ഏകീകൃത സിവില്‍ കോഡ് വന്നേക്കാം. പക്ഷെ അത് നിര്‍ബന്ധമായി അടിച്ചേല്‍പിക്കപ്പെടുന്നതാകരുത്, ആളുകളില്‍ ആശങ്ക ജനിപ്പിക്കുന്ന തരത്തില്‍ ആകരുത് എന്നാണ്. ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചിരുന്ന ആളുകളാണ് നെഹ്റുവും അംബേദ്കറുമെങ്കിലും അവ നിർബന്ധപൂർവ്വം നടപ്പാക്കേണ്ടതല്ല എന്ന നിഗമനത്തിലാണ്, രാജ്യത്ത് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണം എന്ന ഭരണഘടന ഭാഗം- (ആര്‍ട്ടിക്കിള്‍ 44) മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്താതെ  നിര്‍ദേശകതത്വങ്ങളില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ളതും. (മൗലികാവകാശങ്ങൾ പോലെ നിർബന്ധമായും ഓരോ വ്യക്തിക്കും ലഭിക്കേണ്ട അവകാശം എന്ന നിലയിൽ അല്ല  നിർദ്ദേശങ്ങളായി മാത്രമാണ് ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ- Directive Principles of State Policy  ഉള്ളത്) 

*ഇപ്പോൾ എന്താണ് ചർച്ചാവിഷയം* 

രാജ്യത്ത് ഇരുപത്തി രണ്ടാമത് നിയമ കമ്മീഷന്‍ 2023 ജൂണ്‍ 14 നു ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് വിധ മത വിഭാഗങ്ങളില്‍ നിന്ന് പൊതു അഭിപ്രായം ചോദിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പ് നല്‍കിയതാണ് ഇപ്പോൾ ചർച്ചാവിഷയം. വിവരങ്ങള്‍ മറുപടിയായി അറിയിക്കാനുള്ളവര്‍ 30 ദിവസത്തിനകം മറുപടി നല്‍കണം എന്ന് അറിയിച്ചുകൊണ്ടാണ് ജൂണ്‍ 14 പൊതു നോട്ടീസ് ഇറക്കിയിട്ടുള്ളത്.

ഇരുപത്തി ഒന്നാമത് നിയമ കമ്മിഷന്‍ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നതും, വിശദമായ പഠനം  നടത്തി 2018 ഓഗസ്റ്റ് മാസത്തില്‍ കൂടിയാലോചന പത്രിക പുറത്തിറക്കിയിരുന്നതുമാണ്. വീണ്ടും ഇത്തരത്തില്‍ ഒരു കമ്മീഷനെ നിയമിക്കാന്‍ കാരണമായി പൊതു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത് അത്തരത്തിലുള്ള കൂടിയാലോചനാപത്രികയില്‍ നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു എന്നും ആ പത്രിക സമര്‍പ്പിച്ച് 3 വര്‍ഷ കാലാവധി കഴിഞ്ഞുപോയെന്നും വിഷയത്തില്‍ കോടതി വിധികള്‍ ഉണ്ട് എന്നും അതുകൊണ്ടുതന്നെ ഈ വിഷയം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ്.

*2018 ലെ കൂടിയാലോചനാപത്രിക*

ഇരുപത്തി ഒന്നാമത് നിയമ കമ്മിഷന്‍ പഠനത്തെ തുടര്‍ന്ന് 182 പേജ് വരുന്ന കൂടിയാലോചന പത്രിക 2018 ഓഗസ്റ്റ് 31 നു പുറത്തിറക്കിയിരുന്നു. ആ പത്രിക പ്രകാരം വിവിധ വ്യക്തി നിയമങ്ങളില്‍ തുല്യത വരുത്തുന്നതിനും അവ നീതീകരിക്കുന്നതിനും വേണ്ടി ഭേദഗതികള്‍ വരുത്തുന്ന കാര്യങ്ങള്‍ ഓരോ നിയമത്തിന്‍റെയും അടിസ്ഥാനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് ഏകീകൃത സിവില്‍കോഡ് വരേണ്ട അത്യാവശ്യമില്ല എന്നും അത് ഇപ്പോൾ അഭികാമ്യമല്ല എന്നുമാണ് 2018 ലെ റിപ്പോര്‍ട്ടില്‍ ഇരുപത്തൊന്നാമത് നിയമ കമ്മിഷന്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.

*വിവേചനങ്ങള്‍ ഇല്ലാതാകണം*

രാജ്യത്ത് വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ  ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെയുള്ള മത സ്വാതന്ത്ര്യത്തില്‍ സംരക്ഷിക്കപ്പെടുന്നതാണോ എന്നത് 2018 ലെ നിയമ കാര്യ കമ്മിഷന്‍ മുമ്പാകെ ഉയര്‍ന്നു വന്ന പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. വിവിധ മതങ്ങളുടെ വ്യക്തി നിയമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പല നിയമ വ്യവസ്ഥകളും വിവേചനങ്ങള്‍ ഉള്‍പ്പെടുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. അത്തരത്തിലുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന് വിവിധ തരത്തിലുള്ള ഭേദഗതികള്‍ നിലവിലുള്ള വ്യക്തി നിയമങ്ങളില്‍ 2018 ലെ നിയമ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. കോടതി വിധികളിലൂടെയും അത്തരത്തിലുള്ള വിവേചനങ്ങള്‍ ഒഴിവായതായും പല കോടതിവിധികളും പരിശോധിച്ചാലും കാണാനാകും. വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് വൈവിധ്യങ്ങളോട് കൂടിയ വ്യക്തിഗത നിയമങ്ങള്‍ നിലനില്‍ക്കെ തന്നെ മൗലീക അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ളവായൊന്നും ഉണ്ടാകരുത് എന്നത് ഉള്‍പ്പെടെ ഉള്ള ചര്‍ച്ചകളും 2018 ലെ കമ്മീഷന്‍ പത്രികയില്‍ ഉണ്ട്.

ഭരണഘടന പറയുന്ന മൗലീക അവകാശമായ തുല്യത ആര്‍ട്ടിക്കിള്‍ 14 വ്യത്യസ്ത വ്യക്തി നിയമങ്ങളെ പ്രത്യേകമായി എടുത്ത് പരിഗണിച്ച് മുഴുവന്‍ വ്യക്തികള്‍ക്കും ഇടയില്‍ ഒരേപോലെ തുല്യത വരുത്തുന്നതിന് പകരം അതാത് വ്യക്തി നിയമങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീയു പുരുഷനും തമ്മില്‍ തുല്യത ഉണ്ട് എന്ന് ഉറപ്പാക്കുകയാണ് ആവശ്യം എന്നത് സുപ്രധാനമായമൊരു വാദമാണ്.   സതി എന്ന വ്യവസ്ഥ, അടിമത്വ വ്യവസ്ഥ, ദേവദാസി സമ്പ്രദായം, സ്ത്രീധനം, മുത്തലാക്ക് മൊഴി ചൊല്ലല്‍, ശൈശവ വിവാഹം, എന്നിങ്ങനെ നിരവധി ആചാരങ്ങള്‍ വിവിധ മതങ്ങളില്‍ ഉണ്ടായിരുന്നത് രാജ്യത്തെ നിയമ പ്രകാരം തന്നെ നിരോധിക്കപ്പെട്ടിട്ടുള്ളവയാണ്. അത്തരം നിരോധനങ്ങള്‍ വന്നത് ഏകീകൃത സിവില്‍കോഡ് ഉണ്ടായതിന്‍റെ അടിസ്ഥാനത്തിലല്ല, പകരം ഇവ വ്യക്തിസ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും എതിരാണ് എന്ന വിവിധ കോടതികളെയും നിയമഭേദഗതികളെയും തുടര്‍ന്നാണ്. ശൈശവ വിവാഹം പല വ്യക്തി നിയമങ്ങളിലും പറയുന്നുവെങ്കിലും അത്തരത്തിലുള്ള വിവാഹങ്ങൾ ഇന്ന് ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ഇതര നിയമങ്ങൾ പ്രകാരവും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ എടുക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ നിയമവിരുദ്ധമായ, വിവേചനപരമായ വ്യക്തിനിയമങ്ങൾ പ്രയോഗത്തിൽ ഇല്ലാതെ വരും. അതോടൊപ്പം ഓരോ മതവിഭാഗവും തങ്ങളുടെ മതാചാരങ്ങൾ പ്രകാരമുള്ളതെങ്കിലും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കെതിരായതും വിവേചനപരമായതുമായവ, ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അത് വേണ്ടെന്നു വയ്ക്കാൻ സ്വയം മുന്നോട്ടു വരണം.

*ഏകീകൃത സിവില്‍കോഡും ക്രിസ്ത്യൻ വ്യക്തി നിയമങ്ങളും.*

വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, എന്നീ കാര്യങ്ങൾ കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നിലവിൽ രാജ്യത്തെ സിവിൽ നിയമപ്രകാരം തന്നെയാണ് നടക്കുന്നത്. Indian Christian marriage act 1872, Divorce at 1869, Indian succession act 1925, Indian succession rules (Kerala) 1968,  Cochin Christian civil marriage act 1095, Guardian and wards act 1890,  Guidelines governing the adoption of children 2011, Central adoption resource authority (CARA) എന്നിവയൊക്കെയാണ് പ്രാദേശിക നിബന്ധനകൾക്ക് വിധേയമായി കേരളത്തിൽ ക്രൈസ്തവർക്കുവേണ്ടി നിലവിലുള്ള നിയമങ്ങൾ.
അതേസമയം ബഹുഭൂരിപക്ഷം  ക്രൈസ്തവരുടെയും വിവാഹം നടക്കുന്നത് മതാചാരപ്രകാരമാണ്. കാനന്‍ നിയമ പ്രകാരമുള്ള ആചാരങ്ങള്‍ പാലിച്ച് പള്ളിയില്‍ നടക്കുന്ന കൂദാശയാണ് നിലവില്‍ ക്രിസ്ത്യന്‍ വിവാഹം. വ്യക്തിനിയമത്തിനുള്ള അംഗീകാരമെന്ന നിലയില്‍ ഇത്തരം വിവാഹങ്ങള്‍ കാനന്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ചാണെങ്കില്‍ നിയമപരമായി സാംഗത്യമുള്ളതാണ്. ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം 1872 തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളില്‍ ബാധകമല്ല.  കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ വിവാഹ നിയമം 1095,  ആണ് കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള കൊച്ചി മേഖലയില്‍ ബാധകം.  എന്നാല്‍ യാതൊരു തരത്തിലുള്ള നിര്‍ബന്ധിത നിയമ ഇടപെടലുകളും ക്രിസ്ത്യന്‍ വിവാഹത്തില്‍ ഇല്ല. കേരളത്തിനു മുഴുവനായി ഒരു ഏകീകൃത നിയമമില്ല, കാനന്‍ നിയമപ്രകാരമുള്ള വ്യക്തിനിയമപ്രകാരമാണ് വിവാഹങ്ങള്‍ നടക്കുന്നത്.  അതേ സമയം രാജ്യത്തെ സിവിൽ നിയമപ്രകാരമുള്ള   പ്രായപൂർത്തിപ്രായം എന്നത് ഉൾപ്പെടെ  പള്ളിയില്‍ കാനന്‍ നിയമപ്രകാരം നടക്കുന്ന വിവാഹങ്ങളില്‍ നിയമവിരുദ്ധവും വിവേചനപരവുമായ കാര്യങ്ങൾ നടക്കുന്നുവെന്ന് പരാതിയില്ല; അഥവാ ഉണ്ടെങ്കിൽ തന്നെ രാജ്യത്തെ നിയമവ്യവസ്ഥ പ്രകാരം നടപടികൾക്ക് വിധേയമാക്കപ്പെടും. 

*മതാചാരപ്രകാരമുള്ള വിവാഹവും സിവിൽ രജിസ്ട്രേഷനും*

2008 മുതല്‍  മതാചാരപ്രകാരം നടക്കുന്ന വിവാഹം തദ്ദേശഭരണകൂടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. അത് വിവാഹത്തിന്‍റെ സാധുതസംബന്ധിച്ച നടപടിയല്ല, പകരം വ്യക്തിനിയമപ്രകാരം നടന്ന സാധുവായ ഒരു വിവാഹത്തിന്‍റെ കേവലം സര്‍ക്കാര്‍ രേഖ എന്ന അര്‍ത്ഥത്തിലുള്ളതാണ്. അതേ സമയം കാനന്‍ നിയമപ്രകാരമുള്ള വിവാഹ റദ്ദാക്കല്‍ സിവില്‍ നിയമപ്രകാരം സാംഗത്യമുള്ളതായി കണക്കാക്കില്ലയെന്നും ഇന്ത്യന്‍ ഡൈവോര്‍സ് നിയമപ്രകാരം കുടുംബകോടതിയില്‍ നിന്ന് വിവാഹം അസാധുവാക്കുന്ന ഉത്തരവുകള്‍ അതിനുണ്ടാകണമെന്നും കോടതി വിധികള്‍ ഉണ്ട്. കുട്ടിക്കും ഭാര്യയ്ക്കും ഭര്‍ത്താവ് ചെലവിനു നല്‍കുകയന്നെതും  കുട്ടികളുടെ കസ്റ്റഡിയും  ദത്തെടുക്കലും,  ഒന്നും എഴുതിവയ്ക്കാതെ മരണമടയുന്ന ക്രൈസ്തവരുടെ പിന്തുടര്‍ച്ചാവകാശവും നിലവില്‍ സിവില്‍ നിയമപ്രകാരം തന്നെയാണ്.

കാനന്‍ നിമയപ്രകാരം പള്ളിയില്‍ നടക്കുന്ന വിവാഹത്തിന്‍റെ നിയമപരമായ നിലനില്‍പ്പ് ഏകീകൃത സിവില്‍ നിയമം നടപ്പിലായാല്‍ പരിമിതമാകും. വിവാഹം എന്ന കൂദാശ ഒരാചാരമായി ക്രൈസ്തവര്‍ ആചരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ അത് ഭരണഘടനാപരമായ മൗലികാവകാശമായി ആര്‍ട്ടിക്കിള്‍ 25 ലൂടെ വിവക്ഷിക്കാം. എന്നാല്‍ ഏകീകൃത സിവില്‍ നിയമം വരുമ്പോള്‍ മതരപരമായ ഒരു ചടങ്ങായി ഇപ്പോള്‍ നടന്നുവരുന്ന വിവാഹത്തിന് നിയമപരമായ സാധുത ഉണ്ടാകണമെന്നില്ല.  അത്തരം ആചാരങ്ങളുടെ നിയമസാംഗത്യം സംരക്ഷിക്കുന്ന, ഏത് തരത്തിലുള്ള നിയമമാണ് വരുന്നതെന്ന കരട് ലഭ്യമാക്കാതെ ആശങ്കകള്‍ അവസാനിക്കില്ല. ഏതെങ്കിലും ആചാരങ്ങൾ ഭരണഘടന നൽകുന്ന തുല്യത (ആർട്ടിക്കിൾ 14) എന്ന മൗലികാവകാശത്തിനെതിരാണെങ്കിൽ അവയ്ക്ക് മതപരമായ ആചാരങ്ങൾ പാലിക്കാൻ അവകാശം നൽകുന്ന ആർട്ടിക്കിൾ 25 ഉണ്ട് എന്നതിന്റെ പേരിൽ നിലനിൽപ്പുമില്ല എന്നതും പ്രസക്തമാണ്. അതേസമയം സിവിൽ നിയമപ്രകാരം അനുവദനീയമായ തരത്തിലുള്ള ആചാരങ്ങൾ ഭരണഘടനയിൽ പറയുന്ന മൗലികാവകാശം എന്ന നിലയ്ക്ക് തുടരാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന വാദത്തിനെ ഏകീകൃത സിവിൽ നയമം എന്നതിന്റെ പേരിൽ പാടെ തള്ളിക്കളയാനുമാവില്ല. 

ഫലത്തിൽ ഏതുതരത്തിലുള്ള ഏകീകൃത നിയമമാണ് വരാൻ പോകുന്നതെന്നും നിലവിൽ നിയമവിധേയമായി മതാചാരപ്രകാരം നടക്കുന്ന ക്രിസ്ത്യൻ  വിവാഹമെന്ന കൂദാശയെ പുതിയ കോഡ് എങ്ങനെ ബാധിക്കുന്നുവെന്നതും ആശ്രയിച്ചുമായിരിക്കണം ക്രൈസ്തവരുടെ നിലപാടുകൾ. വിവിധ ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഉൾപ്പെടെ വിവാഹം അല്ലാതെയുള്ള മറ്റു കാര്യങ്ങളിലും നിയമവിധേയമായി തുടർന്നുപോരുന്ന ആചാരങ്ങൾ നിലനിൽക്കണം എന്നതും മൗലിക അവകാശമായി ഉന്നയിക്കപ്പെടും. 

_അഡ്വ ഷെറി ജെ തോമസ്_

Saturday, May 27, 2023

ജാഗ്രതയോടെ മുന്നേറി ജനജാഗ്രതാ സദസ്സുകള്‍ - CRZ 2019- DRAFT MAP- CZMP

 ജാഗ്രതയോടെ മുന്നേറി ജനജാഗ്രതാ സദസ്സുകള്‍

അഡ്വ: ഷെറി ജെ തോമസ്

തീരനിയന്ത്രണവിജ്ഞാപനത്തിന്‍റെ ഭാഗമായി ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട 2019 വിജ്ഞാപനം സംബന്ധിച്ച  പ്ലാന്‍ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള കരട് മാപ്പ് പ്രസിദ്ധീകരിച്ച് അതിന്‍റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്.  കെല്‍ട്രോണിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് മാപ്പ് സംബന്ധിച്ച്  സാധാരണക്കാരായ തദ്ദേശവാസികളും, മത്സ്യത്തൊഴിലാളി സമൂഹവും എന്താണ് മറുപടി പറയേണ്ടത് ഏതു രീതിയില്‍ ഈ കരട് മാപ്പിനെ അഭിമുഖീകരിക്കണം എന്നതു സംബന്ധിച്ച് പ്രക്യേകിച്ച് യാതൊരു പൊതു നിര്‍ദ്ദേശങ്ങളും, ഇല്ല. സര്‍ക്കാര്‍ തലത്തിലുള്ള വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതും, ഹിയറിംഗ് തീയതികള്‍ രേഖപ്പെടുത്തിയ നോട്ടീസുകള്‍  വെബ്സൈറ്റിലും, പത്രങ്ങളിലും നല്കിയതുമല്ലാതെ ഏതൊക്കെ രീതിയില്‍ ഈ കരട് മാപ്പിനെ സംബന്ധിച്ച് ആക്ഷെപങ്ങള്‍ ബോധിപ്പിക്കണമെന്നും, എങ്ങനെ ഇത് ഭവന നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെയുള്ള  കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാക്കാം എന്നുള്ളതും, ജനം അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.  


ഈ സാഹചര്യത്തിലാണ് കേരളമെമ്പാടും ജനജാഗ്രതാ സദസ്സുകളുമായി കേരള ലാറ്റിന്‍ കാത്തലിക് അസ്സോസ്സിയേഷന്‍ ഈ കരടു മാപ്പ് പരിശോധനാ സംബന്ധിച്ച് പൊതു യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതിന് തുനിഞ്ഞിറങ്ങിയത്. എല്ലാത്തിനുമപരി തീരവാസികളുടെ ഭൂമിയില്‍ ഇത്തരത്തില്‍ നിയന്ത്രണണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം നീതിപൂര്‍വ്വമാണോ എന്നതു തന്നെ ഇപ്പോഴും പ്രസക്തമായ മറ്റൊരു ചേദ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി പോസറ്റീവ് നടപടികള്‍ ആകാം; പക്ഷെ വികസം നിരോധിച്ചുകൊണ്ടുള്ള നിരോധന നടപടികള്‍ തീരസമൂഹത്തിന് അവരുടെ ഭൂമി ഉപയോഗിക്കുന്നതിലുള്ള ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമല്ലേയെന്നും ചര്‍ച്ചകളുണ്ടാകേണ്ടിയിരിക്കുന്നു.

 

 ദ്വീപുകളുടെ ആനുകൂല്യം ലഭ്യമാകാത്ത കരട് പ്ളാന്‍

തീരനിയന്ത്രണവിജ്ഞാപനം 2019 -ന്‍റെ തീരപരിപാലനപ്ലാന്‍ ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് മാപ്പിനോടൊപ്പം  ദ്വീപുകള്‍ക്കായുള്ള 20 മീറ്റര്‍ എന്ന ഗുണം ലഭിക്കണമെങ്കില്‍ ഐ.ഐ.എം.പി. (ഇന്‍റഗ്രേറ്റഡ് ഐലന്‍റ് മാനേജ്മെന്‍റ് പ്ലാന്‍) എന്നതു കൂടി )ചേര്‍ന്നു വരണമായിരുന്നു.  എന്നാല്‍, അക്കാര്യങ്ങള്‍ ഇതോടൊപ്പം ഇല്ല എന്ന് സമ്മതിച്ചുകൊണ്ടുതന്നെയാണ് കരട് മാപ്പ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ഈ കരട് മാപ്പ് ഔദ്യോഗികമായി പുറത്തിറക്കുന്ന ഘട്ടത്തില്‍ അടിയന്തിരമായി തന്നെ ഐ.ഐ.എം.പിയും തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണസാദ്ധ്യതകള പ്രാവര്‍ത്തികമാക്കുന്ന ഭാവികാല ഭവന നിര്‍മ്മാണ സാദ്ധ്യതകളുടെ പ്ലാനും പുറത്തിറക്കേണ്ടതാണ്.  ഇതിനും പറമേ, തദ്ദെശവാസികളുടെ ഭവന നിര്‍മ്മാണത്തിനായി തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ തന്നെ ഭാഗമായി പറഞ്ഞിട്ടുള്ള ഭാവികാല ഭവന നിര്‍മ്മാണ സാദ്ധ്യതകള്‍ സൂചിപ്പിക്കുന്ന പ്രത്യേക പ്ല്ാന്‍ പുറത്തിറക്കണമെന്ന് ഇന്‍റഗ്രറ്റഡ് ഫിഷറീസ് വകുപ്പിന്‍റെ റിപ്പോര്‍ട്ടും കേരള ഹൈക്കോടതി വിധിന്യായവും ഉള്ളതാണ്.  അക്കാര്യം സംബന്ധിച്ചും പുതിയ മാപ്പില്‍ പരാമര്‍ശങ്ങളില്ല.  


കേരളത്തില്‍ വികസിതമായ പഞ്ചായത്തുകളാണ് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉള്ളത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ 333 പഞ്ചായത്തുകളെ സിആര്‍ഇസഡ് 3 ഗണത്തില്‍ നിന്ന് 2 ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍  ഉത്തരവിറക്കിയിരുന്നു.  എന്നാല്‍  നിലവില്‍  66 പഞ്ചായത്തുകളെ മാത്രമാണ് സിആര്‍ഇസഡ് 3 ഗണത്തില്‍ നിന്ന് 2 ഗണത്തിലേക്ക്  കരടില്‍ മാറിയിട്ടുള്ളത്.   സിആര്‍ഇസഡ് 3-ല്‍ നിന്നും 2-ലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന ഗുണങ്ങള്‍  - സിആര്‍ഇസഡ് 2-ല്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ക്ക് അംഗീകൃത നമ്പര്‍ ഇട്ട കെട്ടിടങ്ങളുടെയോ, അംഗീകൃതറോഡിന്‍റെയോ, കരഭാഗത്തെക്ക്  നിര്‍മ്മാണങ്ങള്‍  ജലാശയത്തില്‍ നിന്ന് അകലനിയന്ത്രണം ഇല്ലാതെ നടത്താം എന്നുള്ളതാണ്.  ഈ ആനുകൂല്യം നിലവില്‍ 66 പഞ്ചായത്തുകള്‍ക്കായി മാത്രം പരിമിതപ്പെട്ടിരിക്കുന്നു.  അതോടൊപ്പം നിലവിലുള്ള കോര്‍പ്പറേഷനുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും ഈ ഗുണം ലഭ്യമാകുകയും ചെയ്യും.  


തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് പ്ളാന്‍ വേണം

അതേസമയം സി ആര്‍ ഇസഡ് 2 ല്‍ ഉള്‍പ്പെടാതെയുള്ള ശേഷിക്കുന്ന പഞ്ചായത്തുകളില്‍ ജനസംഖ്യ ഒരു സ്ക്വയര്‍ കിലോമീറ്ററില്‍ 2161 എന്നതില്‍ അധികമുള്ള പഞ്ചായത്തുകളെ സിആര്‍ഇസഡ് 3എ എന്ന ഗണത്തിലും, അതിനുതാഴെ ജനസംഖ്യയുള്ള പഞ്ചായത്തുകളെ സിആര്‍ഇസഡ് 3 ബി എന്ന ഗണത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.  അതിന്‍റെ അടിസ്ഥാനത്തില്‍ കണക്കിലെടുത്താലും നിരവധി പഞ്ചായത്തുകള്‍ ഇപ്പോള്‍ ഭവന നിര്‍മ്മാണത്തിന് സാധ്യത കുറവുള്ള രീതിയില്‍ തുടരുകയാണ്.  ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനാണ് തദ്ദെശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭാവികാല ഭവന നിര്‍മ്മാണ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തുന്ന മാപ്പ് ഉണ്ടാക്കണം എന്ന കോടതി വിധി ഉള്‍പ്പെടെയുള്ളത്.  അതു സംബന്ധിച്ച് തദ്ദെശഭരണകൂടങ്ങളുമായി  കൂടിയാലോചനകള്‍ നടത്തുകയോ എവിടെയൊക്കെയാണോ ഇത്തരത്തില്‍ പ്ലാൻ ഉള്ളത് എന്ന് ചര്‍ച്ചകള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല.  സിആര്‍ഇസഡ് 3-ല്‍ നിന്ന് 2ലേക്ക് മാറുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ കുറവു വന്ന ഈ സാഹചര്യത്തില്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തില്‍  നിര്‍മ്മാണസാദ്ധ്യതകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്ലാന്‍ വരിക എന്നത് അത്യന്താപേക്ഷിതമാണ്.  ദുരന്തനിവരണസംവിധാനങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍,ശുചിത്വസംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കി അത്തരത്തില്‍ പ്ലാനുകള്‍ ഉണ്ടാക്കാം  എന്ന വിജ്ഞാപനത്തിനും വിജ്ഞാപനത്തിനും എങ്ങനെ പ്ലാന്‍ ഉണ്ടാക്കാം എന്ന അനുബന്ധത്തിലും പറയുന്നുണ്ട്.  ഇക്കാര്യങ്ങള്‍ കൂടി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട തീരപരിപാലന അതോറിറ്റിയും സംസ്ഥന സര്‍ക്കാരും തയ്യാറാകണം.   


അനുവദനീയമാകുന്ന യു എ നമ്പറുള്ള വീടുകള്‍ ക്രമവല്‍ക്കരിക്കപ്പെടണം

പുതിയ മാപ്പ് നടപ്പിലാകുമ്പോള്‍ അനുവദനീയമാകുന്ന നിര്‍മ്മാണം ക്രമവല്‍ക്കരിക്കപ്പെടണം. യു.എ. നമ്പറുകളായി നല്കിയിട്ടുള്ള കെട്ടിടങ്ങള്‍ക്ക് ആ നമ്പറുകള്‍ ക്രമവത്ക്കരിക്കുന്നതിന് നിയമത്തിനു വിധേയമായി നിലവില്‍ ഈ മാപ്പിലൂടെ ചെയ്യുന്നതിന് തടസ്സങ്ങള്‍ ഉണ്ടെങ്കിലും ഭാവിയില്‍ ആ വിഷയം കൂടി പരിഹരിക്കുന്നതിനുള്ള സമ്മര്‍ദ്ദപരിപാടികള്‍ ആവിഷകരിക്കേണ്ടതുണ്ട്.  വ്യക്തിപരമായി അവരവരുടെ സര്‍വ്വേനമ്പറുകള്‍  പരിശോധിച്ച്  നടത്തുന്ന ആക്ഷേപങ്ങള്‍ക്കു പുറമേ നിലവില്‍ 25,000 ത്തോളം അണ്‍ഓഥറൈസ്ഡ് നമ്പറുകള്‍ രേഖകളില്‍ ഉള്ള കേരളത്തില്‍ ഏകദേശം 20000 ഓളം നമ്പറുകള്‍ തദ്ദെശവാസികളുടെ ഭവനങ്ങളാണ് എന്നാണ് കണക്കുകള്‍. പ്രുതിയ വിജ്ഞാപനത്തില്‍ പറയുന്നത് 2011-ല്‍ അനുവദനീയമായ  വീടുകള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി ക്രമവത്ക്കരിക്കാം എന്നതുമാത്രമാണ്.  അതേസമയം, തങ്ങളുടെ വീടുകള്‍ പുതിയ വിജ്ഞാപനങ്ങള്‍ നടപ്പിലായിക്കഴിയുമ്പോള്‍ ക്രമവത്ക്കരിച്ചുതരണം എന്നുള്ള ആവശ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്.  


സംയാജിത ദ്വീപ് പരിപാലന പ്ളാന്‍ വേണം

അതുപോലെ തന്നെ, ഇപ്പോഴും ദ്വീപുകളായി തന്നെ സ്ഥലങ്ങളുടെ ദ്വീപുകളുടെ പൂര്‍ണ്ണരൂപം  ലഭ്യമാകണമെങ്കില്‍ (ഇന്‍റഗ്രേറ്റഡ് ഐലന്‍റ് മാനേജ്മെന്‍റ് പ്ളാന്‍) സംയോജിത ഐലന്‍റ് മാനേജ്മെന്‍റ് പ്ലാന്‍ ഉണ്ടാകണമെന്നത് സംബന്ധിച്ചും സമ്മര്‍ദ്ദങ്ങളും, തീരുമാനങ്ങളും ഉണ്ടാകേണ്ടതുണ്ട്.  അതിനുപുറമേ, നിലവില്‍ പഞ്ചായത്തുകളായി തുടരുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ചും തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണം സാദ്ധ്യമാക്കുന്നതിന്  ഭാവി കാല നിര്‍മ്മാണങ്ങള്‍ സാദ്ധ്യമാക്കുന്ന സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന പ്രത്യേക പ്ലാന്‍ തദ്ദേശഭരണകൂടങ്ങളുമായി കൂടിയാലോചന നടത്തി  പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്.  തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ പരിധിയില്‍ ഭൂമി ഉള്ളവര്‍ക്ക് ഭവന നിര്‍മ്മാണത്തിനും, വിദ്യാഭ്യാസ വായ്പക്കും ഉള്‍പ്പെടയുള്ള വായ്പകള്‍ ലഭിക്കുന്നതിന്  പോലും സാദ്ധ്യമാകാത്ത തരത്തിലുള്ള സാഹചര്യമാണ് നിലവിലുള്ളത്.  അവരുടെ ഭൂമി ബാങ്കുകള്‍ പോലും ഈടായി സ്വീകരിക്കുകയോ, അത്തരം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയോ, ചെയ്യുന്നു.  ഇത് യഥാര്‍ത്ഥത്തില്‍ ഇതര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളും, തീരപ്രദേശത്തു താമസിക്കുന്ന ആളുകളും, തമ്മില്‍ അവരുടെ ഭൂവിനിയോഗത്തിന് ഉണ്ടാകുന്ന വിവേചനമാണ്.  ഭൂവുടമസ്ഥതാവകാശം ഏവരുടേയും ഭരണഘടനാപരമായ അവകാശമാണ് എന്നിരിക്കെ, ഇത്തരത്തില്‍ സ്വന്തമായി ഭൂമി  ഉള്ളവര്‍ക്ക് ഇങ്ങനെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, അവരുടെ ഭൂമി വിനിയോഗിക്കുന്നതിന് അര്‍ഹമായ അവസരവും, അവകാശവും, ലഭിക്കാതിരിക്കുന്നതിം, ഗുരുതരമായിട്ടുള്ള വിഷയമായിട്ടുള്ളതും അക്കാര്യത്തില്‍ വളരെ ഗൗരവമായ സമീപനം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുമാണ്.  സിആര്‍ഇസഡ് 2-ല്‍ഉള്‍പ്പെട്ടാലും 3-ല്‍ ഉള്‍പ്പെട്ടാലും സിആര്‍ഇസഡിന്‍റെ പരിധിയില്‍ വന്നു എന്നതിന്‍റെ പേരില്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ക്ക് വിധേയമാവുകയും ഭൂമിയുടെ വിനിയോഗത്തിന് കാരണമാകുകയും ചെയ്യുന്ന തീരസമൂഹത്തിന്‍റെ ആകുലതകള്‍ എത്രനാള്‍ കണ്ടില്ലെന്നു നടിക്കാനാകും എന്നതും പ്രസക്തമായ ചോദ്യമാണ്.   


അതോടൊപ്പം തന്നെ കേന്ദ്രതലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കി അയച്ച പഞ്ചായത്തുകളെ സിആര്‍ഇസഡ് 2-ലേക്ക് മാറ്റുന്നതില്‍ പരിമിതികള്‍ വരുത്തിയത് പുന;പരിശോധിച്ച്  അത്തരം പഞ്ചായത്തുകള കൂടി  സിആര്‍ഇസഡ് 2 ഗണത്തില്‍ വരുത്താനുള്ള സാഹചര്യങ്ങള്‍ കൂടി  ഉണ്ടകണം എന്നതും പൊതു ആവശ്യമായി ഉയര്‍ന്നുവരേണ്ടതുണ്ട്.  


ജനജാഗ്രതാ സദസ്സുകളിലൂടെ

നിരവധി പ്രദേശങ്ങളില്‍ ജനജാഗ്രതാസദസ്സുകള്‍ സംഘടിപ്പിച്ചുവരുകയാണ്.  കെഎല്‍സിഎ -യുടെ നേതാക്കള്‍ വൈദികരും, സഹകരിച്ചാണ് ഈ സദസ്സുകളിലേക്ക് ആളുകളെ എത്തിക്കുന്നത്.  പല സ്ഥലങ്ങളിലും തങ്ങളുടെ സര്‍വ്വേ നമ്പറുകളുമായി ഇതര മതസ്ഥര്‍ ഉള്‍പ്പെടെ ആളുകള്‍ നിറഞ്ഞു കവിയുന്ന സദസ്സുകളാണ് ഉണ്ടായിട്ടുള്ളത്. സദസ്സുകളില്‍ പ്രധാനമായും, ആളുകള്‍ക്ക് സഹായകരമായി ചെയ്യുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ്.

1. തങ്ങളുടെ സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുന്ന പ്രദേശം മാപ്പില്‍ കണ്ടെത്താനും യഥാര്‍ത്ഥത്തിലുള്ള അവസ്ഥയില്‍ നിന്നും വ്യത്യസ്ഥമായിട്ടാണോ എന്തെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ അക്കാര്യങ്ങള്‍ക്ക് തിരുത്തലുകള്‍ രേഖപ്പെടുത്താനും അവരെ സഹായിക്കുന്നു.  

2. സിആര്‍ഇസഡ് 2-ലേക്ക് വന്നിരിക്കുന്ന പ്രദേശങ്ങളില്‍ എല്ലാ റോഡുകളും മാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നു.  

3. തൂമ്പ് ഗെയ്റ്റുകള്‍ ഉള്ള സ്ഥലങ്ങളില്‍ എല്ലാ പ്രദേശങ്ങളിലും തൂമ്പുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ഇല്ലാത്തിടത്ത്  അവ രേഖപ്പെടുത്തുന്നതിനും ഉള്ള പരാതി നല്കുന്നതിനും ജനങ്ങളെ സഹായിക്കുന്നു.  

4. ബഫര്‍ സോണ്‍ഉള്ള പ്രദേശങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ ആയി മാറിയിട്ടുള്ളവ സ്വകാര്യബഫര്‍ സോണുകളാങ്കെില്‍ കണ്ടല്‍ക്കാടുകള്‍ക്കു ചുറ്റും ബഫര്‍ സോണുകള്‍ ഉണ്ടകേണ്ടതില്ല.  ഇക്കാര്യങ്ങള്‍ ആളുകളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.  അതോടൊപ്പം തെറ്റായി ബഫര്‍സോണുകളായി കാണിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സര്‍വ്വെ നമ്പറുകള്‍ ചൂണ്ടിക്കാണിക്കണം. 

5. നിലവിലുള്ള മാപ്പുപ്രകാരം യഥാര്‍ത്ഥത്തിലുള്ള ഭൂമിയുടെ അവസ്ഥയില്‍ നിന്നും വ്യത്യാസം ഉണ്ടെങ്കില്‍ അത് വേലിയേറ്റരേഖയിലുള്ള വ്യത്യാസം ആണെങ്കിലും, ഏതെങ്കിലും പ്രദേശങ്ങള്‍ തെറ്റായി സിആര്‍ഇസഡ് പരിധില്‍ ഉള്‍പ്പെട്ടതാണെങ്കിലും അക്കാര്യങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാന്‍ ആളുകള്‍ക്ക് പരിശീലനം നല്കുന്നു.  


Monday, May 8, 2023

CRZ 2019 DRAFT PLAN - MAP

Video
CRZ 2019: CZMP കരട് മാപ്പ് - എങ്ങനെ പരിശോധിക്കാം ? നിർമ്മാണ സാധ്യതകൾ കൂടുതലായി ലഭിച്ച പഞ്ചായത്തുകളെ എങ്ങനെ തിരിച്ചറിയാം ?

https://youtu.be/IKAd40ti0fw

Friday, April 21, 2023

CRZ 2019 - CZMP Maps 2019 for Trivandrum, Kollam, Kottayam Districts.

CRZ 2019 - CZMP Maps 2019 for Trivandrum, Kollam, Kottayam Districts. 
തീര നിയന്ത്രണ വിജ്ഞാപനം 2019 - മൂന്ന് ജില്ലകളുടെ കരട് മാപ്പ്. 

https://www.facebook.com/108006441029117/posts/pfbid034FjzpoUNyvggCsS9fR9pD4WUZVoxaF99kDV9vApVu6s26hBXUivzrU13jLG4og3Yl/?mibextid=Nif5oz

http://coastal.keltron.org

Tuesday, April 11, 2023

CRZ 2019 - CZMP PLAN - Undue delay.

എന്തിനാണ് CRZ CZMP എത്രയും വേഗം ഉണ്ടാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നത് ? 

കടലും ഉൾനാടൻ ജലാശയങ്ങളും ഉൾപ്പെടുന്ന കേരളത്തിലെ തീരം 1991 മുതൽ തീര നിയന്ത്രണ വിജ്ഞാപനത്തിന് വിധേയമാണ്. 2019 ജനുവരിയിൽ ഇറങ്ങിയ വിജ്ഞാപനത്തിൽ നിർമ്മാണ നിരോധിത മേഖലയുടെ അളവ് കുറച്ച് തദ്ദേശവാസികൾക്ക് ഭവന നിർമ്മാണത്തിന് സാധ്യത നൽകുന്ന തരത്തിൽ പരാമർശങ്ങൾ ഉണ്ട്. 

സാധാരണഗതിയിലുള്ള പഞ്ചായത്ത്, മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെടുത്തി നിർമ്മാണം കഴിഞ്ഞാലും അംഗീകാരം ഇല്ലാത്ത കെട്ടിടങ്ങൾ, നിയമവിരുദ്ധം അല്ലെങ്കിൽ നിബന്ധനകൾക്ക് വിധേയമായി റെഗുലറൈസ് ചെയ്യാം. എന്നാൽ തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് അതിനുള്ള സാധ്യത വളരെ പരിമിതമാണ്. തദ്ദേശവാസികളുടെ ഭവനം - വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്തത്, കൈമാറ്റം ചെയ്യാത്തത് എന്നിവ മാത്രമാണ് റെഗുലറൈസ് എന്ന പരിധിയിൽ വരുന്നത്. അതുകൊണ്ടുതന്നെ നിർമ്മാണം നടത്തുന്ന സമയത്ത് അംഗീകൃതമെങ്കിൽ മാത്രമാണ് നിയമപരം ആവുന്നത്. ഇക്കാര്യങ്ങളൊക്കെ കൊണ്ടാണ് എത്രയും വേഗം പുതിയ പ്ലാൻ ഉണ്ടാകണമെന്ന് ആളുകൾ ആഗ്രഹിക്കുന്നത്. 

2023 ഏപ്രിൽ ഒന്നിന് കരട് പ്ലാൻ പ്രസിദ്ധീകരിക്കുമെന്ന് കേരള ഹൈക്കോടതിയിൽ നിലവിലിരിക്കുന്ന കേസുകളിൽ അനൗദ്യോഗികമായി പറഞ്ഞുവെങ്കിലും ഇപ്പോഴും (12.04.23) വെബ്സൈറ്റിൽ അപ്‌ലോഡ് ആയിട്ടില്ല. അതിനുമൊക്കെ മുമ്പ് തന്നെ 2022 ഏപ്രിൽ മാസം ദേശീയ ഹരിത ട്രൈബ്യൂണൽ, അനന്തമായി നീണ്ടുപോകുന്ന CZMP രണ്ടുമാസത്തിനുള്ളിൽ പുറത്തിറക്കണമെന്ന് 11.4.2022 ൽ ഉത്തര വിട്ടതാണ്. അതിൻറെ അത്യാവശ്യ വിവരങ്ങൾ ഇമേജിൽ ഉണ്ട്.
Sherry J Thomas 
CRZ Notification 2019 Plan 

Monday, April 3, 2023

പുതിയ തീര പരിപാലന പ്ലാൻ -CZMP KERALA

പുതിയ തീര പരിപാലന പ്ലാൻ - കരട് മാപ്പ് ഉടൻ പുറത്തിറങ്ങും: കരുതിയിരുന്നാൽ ഗുണകരമായി മാറ്റിയെടുക്കാം.

നിലവിലുള്ള ഒടുവിലത്തെ CRZ വിജ്ഞാപനം 2019 ജനുവരി മാസം പുറത്തിറങ്ങിയെങ്കിലും അത് സംബന്ധിച്ച  പുതിയ തീരപരിപാലന പ്ലാൻ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ വിജ്ഞാപനത്തിന്റെ ഇളവുകൾ ബാധകമായിട്ടില്ല. ഇത് സംബന്ധിച്ച് നിരവധി കേസുകളും കോടതിയിൽ ഉണ്ട്.

20.5.2023 ന് മുമ്പായി പൊതുജനങ്ങൾക്ക് അഭിപ്രായം പറയാവുന്നതും 15.6.2023 തീയതിയോടുകൂടി ദേശീയ അതോറിറ്റി ആയ NCESS ന്  അന്തിമ മാപ്പ് അയച്ചു നൽകാവുന്നതുമായ രീതിയിലാണ് KCZMA ക്രമീകരണങ്ങൾ എന്നാണ് ഇപ്പോൾ നിലവിലുള്ള കേസുകളിൽ മറുപടിയായി വാക്കാൽ  പറഞ്ഞിരിക്കുന്നത്. തീര പരിപാലന അതോറിറ്റി ഔദ്യോഗികമായി അറിയിച്ച മറുപടി സൂചിപ്പിച്ചതു കൊണ്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  1.4.2023 ന് കരട് പുറത്തിറങ്ങും എന്നാണ് അറിയിപ്പ് എങ്കിലും മാപ്പിൽ അപ്‌ലോഡ് ചെയ്ത് കാണുന്നില്ല, ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

തദ്ദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിർമ്മാണ സാധ്യതകൾ സംരക്ഷിക്കുന്ന തരത്തിൽ സുരക്ഷാ സംവിധാനങ്ങളും മറ്റ് നിബന്ധനകളും പ്ലാനിൽ ഉൾപ്പെടുത്താൻ വ്യവസ്ഥയുണ്ട്. എന്നാൽ അക്കാര്യം പ്രാദേശികമായി ഉൾപ്പെടുത്തി വരുന്നുണ്ടോ എന്ന് ഓരോ സ്ഥലത്തും കരട് പരിശോധിച്ചു പ്രദേശവാസികൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഏതൊക്കെ സ്ഥലങ്ങളിലാണ് അത്തരത്തിൽ " long term housing needs " പരിഗണിച്ച് പ്ലാൻ അന്തിമമായി പുറത്തിറങ്ങുന്നത്  എന്നത് ആശ്രയിച്ചിരിക്കും ഭവന നിർമ്മാണ സാധ്യതകൾ. അതിനു സാഹചര്യം ഒരുക്കാൻ, അത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ പറ്റുന്ന അവസരമാണ് കരട് പ്ലാൻ തയ്യാറാക്കുമ്പോൾ ഉണ്ടാവുന്നത്. തദ്ദേശ ഭരണകൂടങ്ങൾ ഇക്കാര്യത്തിൽ മുൻകൈയെടുത്ത് പ്രാദേശികമായി എവിടെയൊക്കെയാണ് ഇത്തരം സുരക്ഷാ സംവിധാനങ്ങളോടുകൂടി ഭവന നിർമ്മാണ സാധ്യതകൾ പ്ലാനിൽ ഉൾപ്പെടുത്തേണ്ടത് എന്ന് ഔദ്യോഗികമായി തന്നെ പറയുന്നതിന് മുൻകൈയെടുത്താൽ കൂടുതൽ ഗുണകരമാകും.
(ഇമേജിൽ കാണിച്ചിരിക്കുന്ന മാപ്പ് മാതൃക മാത്രമാണ്)
#CRZ
#CoastalRegulationZone2019
#CoastalZoneManagementPlan
#LongTermHousingNeeds
#FishermenLocalInhabitants