Search This Blog

Tuesday, October 30, 2018

Application to defer the cross examination of witness- guidelines issued by Supreme Court of India

*സാക്ഷിയുടെ ക്രോസ് വിസ്താരം മാറ്റിവയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ*

ക്രിമിനൽ കേസിലെ സാക്ഷി വിസ്താരം നടക്കുന്നതിനിടെ ചില സാക്ഷികളുടെ ക്രോസ് വിസ്താരം നീട്ടിവയ്ക്കണമെന്ന അപേക്ഷ കീഴ്ക്കോടതി നിരസിച്ചതിനെ തിരെ കേരള ഹൈക്കോടതി നടത്തിയ വിധിയോട് സുപ്രീംകോടതി  അനുകൂലമായല്ല പ്രതികരിച്ചത്. ഇത്തരം കേസുകളിൽ ക്രോസ് വിസ്താരം നീട്ടിവെക്കുന്നത് അതത് സാഹചര്യങ്ങളനുസരിച്ച് ആയിരിക്കണമെന്നും അതിനുവേണ്ടി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. 

The bench said that following factors must be considered, while deciding an Application under Section 231(2) of the Cr.P.C

Possibility of undue influence on witness(es);

possibility of threats to witness(es);

possibilitythat non-deferral would enable subsequent witnesses giving evidence on similar facts to tailor their testimony to circumvent the defence strategy;

possibilityof loss of memory of the witness(es) whose examination in chief has been completed;

Occurrence of delay in the trial, and the non availability of witnesses, if deferral is allowed, in view of Section 309(1) of the Cr.P.C

©Sherry
CRL Appeal 1321.2018
www.niyamadarsi.com

Sunday, October 28, 2018

Direction to remove unauthorised Boards... High Court of Kerala

അനധികൃത ബോർഡുകൾ അന്വേഷിച്ച് നഗരസഭ ഉദ്യോഗസ്ഥർ !

അനധികൃത ബോർഡുകളുടെ ശല്യംമൂലം എത്ര പരാതി പറഞ്ഞാലും ചിലയിടങ്ങളിൽ പരാതിക്കാർ വിവരാവകാശനിയമം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് ഇറങ്ങേണ്ടി വരും. എന്നാലിപ്പോൾ തൽക്കാലത്തേക്കെങ്കിലും ആ സ്ഥിതി മാറി. എവിടെയാണ് അനധികൃത ബോർഡുകൾ എന്നന്വേഷിച്ച് ഉദ്യോഗസ്ഥർ യാത്രയിലാണ്.  കാരണം 2018 ഒക്ടോബർ 30 നകം  അനധികൃത ബോർഡുകൾ എല്ലാം എടുത്തുമാറ്റണമെന്ന  ഹൈക്കോടതിയുടെ ഒരു വിധി തന്നെ. അല്ലെങ്കിൽ നഗരസഭാ സെക്രട്ടറിയും ഫീൽഡ് ഉദ്യോഗസ്ഥരും വ്യക്തിപരമായി ഉത്തരവാദിത്വം ഏൽക്കണമെന്നാണ് ഉത്തരവ്. രാഷ്ട്രീയപാർട്ടികളുടെ ആയാലും സിനിമയുടെ ആയാലും എടുത്തുമാറ്റണം. ഒക്ടോബർ 30ന് ശേഷം സ്ഥാപിക്കുന്ന ബോർഡുകൾ ആണെങ്കിലും അനധികൃതം എങ്കിൽ എടുത്തുമാറ്റണം. റോഡ് സേഫ്റ്റി നിയമത്തിൻറെ നിബന്ധനകൾ പ്രകാരം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവികളും ഈ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. 

WP(C) Nos. 22750 and 22784 of 2018, Order dated 23-10-2018

© Sherry 
www.niyamadarsi.com

Saturday, October 27, 2018

Second marriage not a ground to deny the custody of children

*വിവാഹമോചനത്തിനുശേഷം രണ്ടാം വിവാഹം കഴിക്കുന്നത് കുട്ടികളുടെ കസ്റ്റഡി കിട്ടുന്നതിന് തടസ്സമല്ല എന്ന് സുപ്രീംകോടതി*

വിവാഹബന്ധങ്ങൾ വിവാഹമോചനത്തിൽ എത്തുമ്പോൾ യാതൊരുവിധ മോചനവും ഇല്ലാതായി മാറുന്നത് കുട്ടികളാണ്. അച്ഛനൻറയും അമ്മയുടെയും അവകാശവാദങ്ങൾക്കിടയിൽ കോടതി തീരുമാനിക്കുന്ന അവകാശിയുടെ അടുത്ത് സ്ഥിര താമസവും മറ്റേ അവകാശിയുടെ അടുത്ത് ഇടതാമസവും. അതായിരിക്കും കുട്ടികളുടെ ഗതി. ഇരുകക്ഷികളും സമ്മതിച്ചത് പ്രകാരം
കുട്ടികളുടെ കസ്റ്റഡി കിട്ടിയതിനുശേഷം ഭർത്താവ് വീണ്ടും വിവാഹം കഴിക്കുകയും കസ്റ്റഡി സംബന്ധിച്ച് വീണ്ടും  ഭാര്യ നിയമപരമായി ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത സമയം രണ്ടാംവിവാഹം പരിഗണിച്ച് കുട്ടികളുടെ കസ്റ്റഡി തിരികെ അമ്മയ്ക്ക്  നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പക്ഷേ സുപ്രീംകോടതി വിധിച്ചത് മറിച്ചാണ്. രണ്ടാം വിവാഹം കഴിച്ചു എന്ന കാരണത്താൽ കുട്ടികളുടെ കസ്റ്റഡി നിഷേധിക്കുന്നത് നിയമപരമായി നിലനിൽക്കുന്നില്ല എന്നാണ് രാജ്യത്തെ പരമോന്നത നീതിപീഠം വ്യാഖ്യാനിച്ചത്. 

[The rights and obligations as envisaged in the decree of divorce by mutual consent will bind both the parties. “We may also invite attention to Order II Rule 2 of the Code of Civil Procedure, 1908 specifying that where a plaintiff intentionally relinquishes, any portion of 11 his claim, he shall not afterwards sue in respect of the portion so relinquished”, the court said.]
Civil Appeal No.6525.2010
Judgment dated 24.10.18

© Sherry 9447200500
www.niyamadarsi.com

Stay in pending Civil and criminal cases cannot be granted beyond 6 months. Further extension to be made by speaking order says Supreme Court of India

എതിർകക്ഷികൾ ശക്തരാണെങ്കിൽ (ചിലപ്പോൾ വാദികൾ ശക്തരാണെങ്കിൽഎടുപ്പിച്ച കള്ളക്കേസും ആകാം)
മേൽ കോടതികൾ സ്റ്റേ ചെയ്തു വർഷങ്ങളോളം യാതൊരു അനക്കവും ഇല്ലാതെ കിടക്കുന്ന  സിവിൽ ക്രിമിനൽ കേസുകളിൽ ഇനി സ്റ്റേ ഉത്തരവ് ആറുമാസം കൂടുമ്പോൾ മതിയായ കാരണം കാണിച്ച് പുതുക്കണമെന്ന് സുപ്രീംകോടതി.

If you got a stay until further orders can you go scot free till the end of the case ?

It was so. But now the situation changed. In case of criminal and civil trial pending cases, if the proceedings of the trial court was stayed by the high courts, the same will come to an end on expiry of 6 months from the date of stay unless in  exceptional cases by a speaking order such stay is extended. The speaking order means such speaking order must show that the case was of such exceptional nature that continuing this stay was more important than having the trial finalized. 

Criminal Appeal 1375-76 of 2013 
28.3.18
Supreme Court of India. 

© Sherry 9447200500
www.niyamadarsi.com 

Thursday, October 25, 2018

Even if one of the spouse Remarried, the application for setting aside exparte decree will not become infructuous

Exparte decree can be set aside, even if the other spouse remarried - Kerala High Court.
| Sherry J Thomas | sherryjthomas@gmail.com | 9447200500 |A division bench comprising of Justice CK Abdul Rehim and Justice R Narayana Pisharadi was considering an appeal filed by a women against the order of the family court setting aside the ex parte decree. The family court had earlier granted an ex parte decree and thereafter the man remarried. Later the wife filed and application to set aside the exparte decree. The Family Court dismissed it as infructuous on the ground that the other spouse is remarried. 


The question arose is whether remarriage of one of the spouse is a reason to dismiss the petition to set aside the exparte order stating it as infructuous ?  Whether remarried or not, the application has to be considered on merit and it cannot be dismissed as infructuous. However, the court also answered the question of bigamy in such an event. It was held that there cannot be an offence of bigamy since the second marriage was after the date of legal divorce. 
Mat Appeal 923/2018


Claiming Maintenance under section 125 of CRPC, Strict proof of Marriage not necessary - Supreme Court

STRICT PROOF OF MARRIAGE NOT NECESSARY TO CLAIM MAINTENANCE BY A WIFE- SAYS SUPREME COURT
Sherry J Thomas | sherryjthomas@gmail.com |  9447200500  |

The Supreme Court set aside an order of Karnataka High Court order which set dismissed a maintenance plea for want of proof of marriage. The supreme court bench comprising of Justice Banumathi and Justice Indira Banerjee pointed out that the evidence in the case raise a strong presumption of a valid marriage. Taking account of evidence, it is proved that parties cohabitated as husband and wife and people around them treated them as husband and wife. The bench also quoted the decision of apex court in Chanmuniya V.  Virendra Kumar Singh and held a broad and expansive interpretation should be given to the term "wife".
Crl Appeal Nos 2368-2369 OF 2009 Judgment dated 24.10.2018

Bank Loan - Even if a defaulter, right to privacy cannot be violated by bank officials- says High Court of Kerala

Even if a defaulter, right to privacy cannot be violated by bank officials.

SHERRY J THOMAS | sherryjthomas@gmail.com |  9447200500 |

People takes loan to undertake their urgent needs and sometimes for attending luxurious needs also; it depends on the attitude of the party. Obviously, banks have to take recourse to legal remedies for recovery of loans. But they cannot carry out " halla bol" or similar demonstrations in front of the house of defaulter; says High Court of Kerala. 
In a Judgment rendered by Js Dama Sheshadri during the recovery process in a Mudra Loan said bank officials cannot conduct any sort of halla bol demonstration infront of the petitioner's house.  This issue has been discussed earlier also, by Kerala High Court, pointing out in a reported judgment that, bank cannot publish the photographs of the defaulter. 

Wednesday, October 24, 2018

Kerala shops and commercial establishments act amendment ordinance 2018

ഇനി ഇരുന്നു ജോലി ചെയ്യാം സ്ത്രീകൾക്ക് രാത്രിയും ജോലി ചെയ്യാം 


കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ് മെൻറ് നിയമത്തിൽ ഏറെനാൾ കാത്തിരുന്ന നിയമഭേദഗതി വന്നതോടുകൂടി ജോലിക്കിടയിൽ ഇരിക്കുക എന്നുള്ളത് അവകാശമായി മാറി. സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച ഓഡിനൻസ് പുറത്തിറക്കിയതോടെ കൂടിയാണ് ഈ അവകാശം സ്ഥാപിതമായത്. സ്ത്രീകളുടെ ജോലിസമയം ഉപാധികൾ ഓടുകൂടി, യാത്രാസൗകര്യം ഉൾപ്പെടെ സ്ത്രീകൾക്ക് മതിയായ സംരക്ഷണമൊരുക്കി രാത്രി 9 മുതൽ രാവിലെ ആറുവരെ കൂടി നീട്ടി നൽകുന്നതിനും നിയമഭേദഗതി ഉണ്ട്. (നിലവിൽ വൈകീട്ട്ഏഴ് മുതൽ രാത്രിഒൻപത് വരെ മാത്രമാണ് നീട്ടിനൽകാൻ വ്യവസ്ഥയുള്ളത്). ചുരുങ്ങിയത് അഞ്ചു സ്ത്രീകളെങ്കിലും ഉള്ള ബാച്ചുകൾ ആയിട്ട് വേണം ഈ സമയത്ത് ജോലിക്ക് നിയോഗിക്കേണ്ട ത്. നിയമ ലംഘനങ്ങൾക്ക് പിഴ നിലവിലെ 5000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തു. തുടർച്ചയായ നിയമലംഘനത്തിന് നിലവിലെ പതിനായിരം രൂപയിൽ നിന്ന് 2 ലക്ഷം രൂപയാക്കി ഉയർത്തി. തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെട്ട്  ജോലിചെയ്യുന്ന അപ്രൻ്റീസ്കൾക്കും ഈ അവകാശങ്ങൾ ലഭ്യമാണ്. 

ആഴ്ചയിൽ ഒരുദിവസം നിർബന്ധമായും അടച്ചിടണമെന്ന വ്യവസ്ഥയ്ക്കും ഭേദഗതിവരുത്തി. അതിനുപകരം ആഴ്ചയിലൊരിക്കൽ തൊഴിലാളിക്ക് നിർബന്ധമായും അവധി നൽകിയിരിക്കണം എന്ന ഭേദഗതി ഉൾപ്പെടുത്തി. 

Monday, October 22, 2018

Toll exemption for local residents

*പ്രദേശവാസികൾക്ക് ടോൾ പിരിവിൽ നിന്നും ഇളവ്* 

പ്രദേശവാസികളായ ജനങ്ങളുടെ വാഹനങ്ങൾക്ക് ടോൾ പിരിവിൽ നിന്ന് ഇളവ് നൽകണമെന്ന് നിഷ്കർഷിക്കുന്ന ദേശീയ  പാത അതോറിറ്റിയുടെ സർക്കുലർ 2005 ൽ തന്നെ നിലവിൽ ഉള്ളതാണെങ്കിലും മുഴുവനാളുകളും അതിൻറെ ഗുണഭോക്താക്കൾ ആകുന്നില്ല. 

ടോൾപിരിവ് കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകളുടെ കാർ ജീപ്പ്മുതലായ വാഹനങ്ങൾക്ക് പ്രതിമാസം 150 രൂപയാണ് ടോൾ. 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ ചുറ്റളവിലുള്ള ആളുകളുടെ വാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ നൽകിയാൽ മതി. സർക്കാർ വകുപ്പുകളിലൂടെ ടോൾപിരിവ് നടത്തുന്ന കേന്ദ്രങ്ങൾക്ക് ആണ് ഈ ഇളവ് എന്നാണ് സർക്കുലറിൽ സൂചിപ്പിക്കുന്നത്. താമസസ്ഥലം തെളിയിക്കുന്നതിന് റേഷൻ കാർഡ് പാസ്പോർട്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ ഡ്രൈവിംഗ് ലൈസൻസ് ഇലക്ട്രിസിറ്റി ബിൽ ടെലഫോൺ ബിൽ പാൻകാർഡ് എന്നിവയിലേതെങ്കിലും ഒരു രേഖയും വാഹനത്തിൻറെ ഉടമസ്ഥത തെളിയിക്കുന്ന രേഖയും ആണ് സമർപ്പിക്കേണ്ടത്. ഇതേ പരിധിയിലുള്ള സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങളുടെ ജോലിക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഇളവുകൾ ബാധകമാണ്.
സർക്കുലറിൻറെ പകർപ്പ് www.niyamadarsi.com  വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

© Sherry
www.niyamadarsi.com

Thursday, October 11, 2018

Interim compensation in cheque casea

*ചെക്ക് കേസുകളിൽ ഇനി ഇടക്കാല ആശ്വാസം ആവശ്യപ്പെടാം*

തരാനുള്ള തുകയ്ക്ക് നൽകിയ ചെക്ക് മടങ്ങിയാൽ ക്രിമിനൽ കേസ് നൽകാം എന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. കേസ് നടത്തി വിധി അനുകൂലമാകുമ്പോൾ ആണ് ചെക്കിലെ തുക നൽകാൻ ഉത്തരവിടുന്നത്. എന്നാൽ 2018 ഓഗസ്റ്റ് മാസം നിലവിൽവന്ന നിയമത്തിലെ ഭേദഗതി ചെക്ക് മടങ്ങിയ കേസ് നൽകി പ്രതി ഹാജരായി കുറ്റം നിഷേധിക്കുന്ന പ്രാരംഭഘട്ടത്തിൽ തന്നെ ഇടക്കാല ഉത്തരവിലൂടെ തുകയുടെ 20ശതമാനം വാദിക്ക് ലഭിക്കാനുള്ള അവസരമുണ്ടാക്കുന്നു. (വകുപ്പ് 143 എ). ഉത്തരവായി 60 ദിവസത്തിനുള്ളിൽ പ്രതി തുക നൽകണം. മതിയായ കാരണം ബോധിപ്പിച്ചാൽ പരമാവധി 30 ദിവസം കൂടി നീട്ടി ലഭിക്കും. ഇനി കേസ് നടത്തി പ്രതിയെ വെറുതെ വിട്ടാൽ റിസർവ് ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പലിശസഹിതം 60 ദിവസത്തിനുള്ളിൽ വാദി പ്രതിക്ക് പണം തിരികെ നൽകണം. അവിടെയും മതിയായ കാരണം കാണിച്ചാൽ 30 ദിവസം കൂടി അധികം ലഭിക്കും. 

©Sherry 11.10.18
www.niyamadarsi.com 

Pollution- compensation

https://www.livelaw.in/stop-all-illegal-and-polluting-activities-forthwith-recover-rs-50000-compensation-personally-from-parties-for-environment-damage-directs-ngt/

Wednesday, October 10, 2018

No special endorsement (badge) is needed to drive light motor vehicle commercial class if the driver process lmv licence

*ലൈറ്റ് മോട്ടോർ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ  പ്രത്യേക ബാഡ്ജ് വേണ്ട* 

ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ഉള്ള വ്യക്തി വാണിജ്യ ആവശ്യങ്ങൾക്കായുള്ള ടാക്സി-ഓട്ടോ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹന പരിധിയിൽ വരുന്ന വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകമായി ബാഡ്ജ് ഉണ്ടാകേണ്ട ആവശ്യമില്ല എന്ന് സുപ്രീംകോടതി. നിയമത്തിൻറെ പരിധിയിൽ ( വകുപ്പ് 2(21) നിർവഹിച്ചിട്ടുള്ള ലൈറ്റ് മോട്ടോർ വാഹനം എന്നത് ട്രാൻസ്പോർട്ട് വാഹനവും ഉൾപ്പെടും എന്നാണ് സുപ്രീംകോടതി പരാമർശിച്ചത്. 7500 കിലോയിൽ കൂടാത്ത ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ പരിധിയിൽ വരുന്ന വാണിജ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന വാഹനങ്ങൾ ഓടിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ള വ്യക്തിക്ക് നിയമപരമായി അർഹതയുണ്ട്. അവരുടെ ലൈസൻസിൽ പ്രത്യേക അംഗീകാരമുദ്ര (ബാഡ്ജ്)  ആവശ്യമില്ല. 1994 പുറത്തിറക്കിയ നിയമഭേദഗതി ഇക്കാര്യത്തെ ബാധിക്കുന്നതല്ല.മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 10(2)(ഡി) പ്രകാരം നേടിയിട്ടുള്ള ലൈസൻസ് വാണിജ്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിനും ഉപയോഗിക്കാം. 

Civil Appeal 5826.2011 
Judgment dated 3.7.17

©Sherry
(To get judgment, go to link legal library in  www.niyamadarsi.com)