*ലൈറ്റ് മോട്ടോർ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ പ്രത്യേക ബാഡ്ജ് വേണ്ട*
ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ഉള്ള വ്യക്തി വാണിജ്യ ആവശ്യങ്ങൾക്കായുള്ള ടാക്സി-ഓട്ടോ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹന പരിധിയിൽ വരുന്ന വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകമായി ബാഡ്ജ് ഉണ്ടാകേണ്ട ആവശ്യമില്ല എന്ന് സുപ്രീംകോടതി. നിയമത്തിൻറെ പരിധിയിൽ ( വകുപ്പ് 2(21) നിർവഹിച്ചിട്ടുള്ള ലൈറ്റ് മോട്ടോർ വാഹനം എന്നത് ട്രാൻസ്പോർട്ട് വാഹനവും ഉൾപ്പെടും എന്നാണ് സുപ്രീംകോടതി പരാമർശിച്ചത്. 7500 കിലോയിൽ കൂടാത്ത ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ പരിധിയിൽ വരുന്ന വാണിജ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന വാഹനങ്ങൾ ഓടിക്കുന്നതിന് ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ള വ്യക്തിക്ക് നിയമപരമായി അർഹതയുണ്ട്. അവരുടെ ലൈസൻസിൽ പ്രത്യേക അംഗീകാരമുദ്ര (ബാഡ്ജ്) ആവശ്യമില്ല. 1994 പുറത്തിറക്കിയ നിയമഭേദഗതി ഇക്കാര്യത്തെ ബാധിക്കുന്നതല്ല.മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 10(2)(ഡി) പ്രകാരം നേടിയിട്ടുള്ള ലൈസൻസ് വാണിജ്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിനും ഉപയോഗിക്കാം.
Civil Appeal 5826.2011
Judgment dated 3.7.17
©Sherry
(To get judgment, go to link legal library in www.niyamadarsi.com)
No comments:
Post a Comment