*ചെക്ക് കേസുകളിൽ ഇനി ഇടക്കാല ആശ്വാസം ആവശ്യപ്പെടാം*
തരാനുള്ള തുകയ്ക്ക് നൽകിയ ചെക്ക് മടങ്ങിയാൽ ക്രിമിനൽ കേസ് നൽകാം എന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. കേസ് നടത്തി വിധി അനുകൂലമാകുമ്പോൾ ആണ് ചെക്കിലെ തുക നൽകാൻ ഉത്തരവിടുന്നത്. എന്നാൽ 2018 ഓഗസ്റ്റ് മാസം നിലവിൽവന്ന നിയമത്തിലെ ഭേദഗതി ചെക്ക് മടങ്ങിയ കേസ് നൽകി പ്രതി ഹാജരായി കുറ്റം നിഷേധിക്കുന്ന പ്രാരംഭഘട്ടത്തിൽ തന്നെ ഇടക്കാല ഉത്തരവിലൂടെ തുകയുടെ 20ശതമാനം വാദിക്ക് ലഭിക്കാനുള്ള അവസരമുണ്ടാക്കുന്നു. (വകുപ്പ് 143 എ). ഉത്തരവായി 60 ദിവസത്തിനുള്ളിൽ പ്രതി തുക നൽകണം. മതിയായ കാരണം ബോധിപ്പിച്ചാൽ പരമാവധി 30 ദിവസം കൂടി നീട്ടി ലഭിക്കും. ഇനി കേസ് നടത്തി പ്രതിയെ വെറുതെ വിട്ടാൽ റിസർവ് ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പലിശസഹിതം 60 ദിവസത്തിനുള്ളിൽ വാദി പ്രതിക്ക് പണം തിരികെ നൽകണം. അവിടെയും മതിയായ കാരണം കാണിച്ചാൽ 30 ദിവസം കൂടി അധികം ലഭിക്കും.
©Sherry 11.10.18
www.niyamadarsi.com
No comments:
Post a Comment