Search This Blog

Thursday, March 19, 2015

Failure to change the registration records - after effect - sale of vehicle - Motor Vehicles Act.പാര്‍ക്കിംഗ് അവരുടെ വക –പിഴ എന്റെ വക

പാര്‍ക്കിംഗ് അവരുടെ വക പിഴ എന്റെ വക


ജോസിക്ക് ഒരു മഞ്ഞക്കാര്‍ഡ് കിട്ടി. ഫുട്ബാള്‍ കളിക്കാന്‍പോയി കിട്ടിയതല്ല. പെറ്റി കേസ് കോടതിയില്‍ നിന്നാണ്. ജോസിയുടെ വക KL-07 AM 4870 വണ്ടി ഏറണാകുളം കണ്ടയ്നര്‍ റോഡില്‍ നോ പാര്‍ക്കിംഗ് ഭാഗത്ത്‌ പാര്‍ക്ക് ചെയ്തുവത്രേ. ജോസി എത്ര ആലോചിച്ചിട്ടും വണ്ടിയും നമ്പരും പിടികിട്ടിയില്ല. അയാള്‍ക്ക് ഇപ്പോള്‍ അങ്ങനെ ഒരു വണ്ടിയില്ല. മഞ്ഞക്കാര്‍ഡുമായി വക്കീലിന്റെയടുത്തെത്തി. ഗതാഗത വകുപ്പിന്റെ വെബ്‌ സൈറ്റില്‍ നോക്കിയ വക്കീല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോസി എക്സ്ചേഞ്ച് ഓഫര്‍ വഴി വിറ്റ വണ്ടി ഇപ്പോഴും ജോസിയുടെ പേരില്‍ തന്നെയാണ് എന്ന് പറഞ്ഞു.

ഇല്ലാത്ത വണ്ടിക്കു വല്ലാത്ത പിഴ

കൂടുതല്‍ നൂലാമാലക്കു നില്‍ക്കാതെ ജോസി നേരെ പെറ്റി കേസ് കോടതിയിലെക്കോടി. അവിടെ സര്‍വിസില്‍ നിന്ന് പിരിഞ്ഞു വീണ്ടു സര്‍വീസില്‍ കയറിയ പെറ്റി മജിസ്ട്രേട്ടിനെ കണ്ടു. പിഴയടച്ചേ മതിയാകൂ എന്ന് അവര്‍ പറഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ ജോസി പിഴയടച്ചു. അഞ്ഞൂറ് രൂപ. ഇല്ലാത്ത വണ്ടിക്കു ആരുടെയോ പാര്‍ക്കിങ്ങിനു അങ്ങനെ ജോസി പിഴയടച്ചു.

എത്രയെത്ര ജോസിമാര്‍


പിഴയടക്കാന്‍ വിമുഖത കാണിച്ച ജോസിയെ അവിടെ നിന്ന് വിയര്‍ക്കുന്ന മൂന്നാല് പേരെ പെറ്റി മജിസ്ട്രേറ്റ് കാണിച്ചുകൊടുത്തു. അവരൊക്കെ ഇല്ലാത്ത വണ്ടിക്കു വല്ലാത്ത പിഴ ഒടുക്കാന്‍ വന്നവരാണത്രെ. മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 50 പ്രകാരം വണ്ടി വില്‍ക്കുന്നയാള്‍ 14 ദിവസത്തിനുള്ളില്‍ വിവരം ആര്‍ ടി ഓ ഓഫീസില്‍ അറിയിക്കണം. പ്രത്യേക ഫോമില്‍, ആവശ്യപ്പെടുന്ന രേഖകളോടുകൂടി വേണം അറിയിക്കാന്‍. വണ്ടി വാങ്ങിയ ആള്‍ അറിയിക്കും എന്ന് വിചാരിച്ചു എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലയെന്നു അന്ന് ജോസിക്കു മനസ്സിലായി. നോ പാര്‍ക്കിംഗ് ചെറിയ ഒരു കാര്യം. ഇന്‍ഷുറന്‍സ് ഇല്ലാതെ വണ്ടി എവിടെയെങ്കിലും കൊണ്ടുപോയി ഇടിച്ചാലും, ഗുഡ്സ് വണ്ടിക്കു ടാക്സ് അടച്ചില്ലെങ്കിലും സ്വന്തം കുടുംബത്തില്‍ നിന്നും കാശെടുത്ത് അടക്കേണ്ടി വരുമെന്നും ജോസിക്കു മനസ്സിലായി.

Wednesday, March 18, 2015

One time settlement scheme- motor vehicles - tax arrears - kerala- last date 30-6-2015

The Kerala Government, after noticing large number of motor vehicles in tax arrears, announced a relief scheme of one time settlement for closing the tax arrears vide -

G O (P) No.91/2014/Tran dated 29.12.2014.

It is an irony that, once we sold vehicles or exchange with new ones, after getting signed all the papers proposed to be submitted before the RTO for changing the ownership we do not backup it.
Most often, people do not remember all their previous vehicles registration numbers. If any accident happens or traffic violation happens, the owner in record as per the records of Road Transport Office will be liable for the cost and consequences thereof.

The Motor Vehicles Act cast duty upon the transferor also in the event of sale of a vehicle. So one cannot deny the responsibility simply saying that the transferee failed to comply the formalities.
However, this One Time Settlement Scheme is a solace in deed.
Rush to it.... the last date is 30-6-2015.

Saturday, March 14, 2015

Medical financial aid - Kerala - Karunya benevolent fund "ചികിത്സാ സഹായം - കാരുണ്യ ബെനവലന്റ് പദ്ധതി"


"ചികിത്സാ സഹായം - കാരുണ്യ ബെനവലന്റ് പദ്ധതി" 

കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ചില രോഗങ്ങള്‍ക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സക്ക് ധനസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്‌. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കി വരുന്ന കാരുണ്യ, കാരുണ്യ പ്ലസ്‌ എന്നീ പ്രതിവാര ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് ഈ പദ്ധതിക്ക് വേണ്ടി നീക്കി വച്ചിരിക്കുന്നത്. കാരുണ്യ ചികിത്സ ധനസഹായ പദ്ധതിയില്‍ ആശുപത്രി ചിലവ് വഹിക്കാനും മരുന്ന് വാങ്ങാനും കഴിവില്ലാത്ത ഏതു രോഗിക്കും ഏതു രോഗത്തിനും അയ്യായിരം രൂപ വരെയും ; ക്യാന്‍സര്‍, ഹൃദ്രോഗം,വൃക്ക, കരള്‍,മസ്ഥിഷ്കരോഗം,നട്ടെല്ലിനും സുഷുമ്ന നാടിക്കുമുണ്ടാകുന്ന മാരക രോഗങ്ങള്‍, മാരകമായ ശ്വാസ കോശ രോഗങ്ങള്‍,സ്വന്തനപരിചരണം വേണ്ടി വരുന്ന രോഗികള്‍ എന്നിവര്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെയും ഒരു കുടുംബത്തില്‍ ഒന്നിലധികം ഹീമോഫീലിയ രോഗികളുണ്ടെങ്കില്‍ ഓരോ രോഗിക്കും മൂന്ന് ലക്ഷം രൂപ വരെയും ഇതില്‍ നിന്നും ധനസഹായം ലഭിക്കുന്നു.
അപേക്ഷ ഫോറം ജില്ല ലോട്ടറി ഓഫീസ്, ലോട്ടറി എജെന്റുമാര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. രോഗി സ്ഥിരമായി താമസിക്കുന്നതും റേഷന്‍ കാര്‍ഡുള്ളതുമായ ജില്ലയിലെ ജില്ല ഭാഗ്യക്കുറി ഓഫീസിര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷ ഫോറംwww.keralalotteries.com www.karunya.kerala.gov.in വെബ്‌ സൈറ്റിലും ലഭിക്കും.
niyamadarsi 2015(4)
www.niyamadarsi.com
www.sherryscolumn.com


Friday, March 13, 2015

വയോമിത്രം - Kerala State Government project for elder people - vayomithram

എല്ലാവര്‍ക്കും   മിത്രം വയോമിത്രം
കേരളത്തില്‍ വയോജന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് വയോമിത്രം . വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് ആരംഭിച്ച പുതിയ പദ്ധതിയാണ് വയോമിത്രം. ആദ്യ ഘട്ടമെന്ന നിലയില്‍ മുനിസിപല്‍-കോര്‍പറേഷന്‍ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ -
1.    65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നഗര പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കും കൌണ്സലിങ്ങും വൈദ്യസഹായവും മരുന്നും സൌജന്യമായി നല്‍കുന്നു.

2.    കിടപ്പുരോഗികളുടെ വീടുകളില്‍ പോയി പാളിയെറ്റിവ് കെയര്‍ നല്‍കുന്നു.

3.    ആശുപത്രികളില്‍ വയോജനങ്ങളെ കൊണ്ടുപോകുന്നതിനും തിരിച്ചു കൊണ്ടുപോകുന്നതിനും സൌജന്യ ആംബുലന്‍സ് സേവനം നല്‍കുന്നു.

4.    വയോജനങ്ങള്‍ക്ക്ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനു ഹെല്പ് ഡെസ്ക്ക്കള്‍ പ്രവര്‍ത്തിക്കുന്നു.

എറണാകുളം ഹെല്പ് ഡെസ്ക്– 9349388887

നിയമദര്‍ശി 2015(3)

Monday, March 2, 2015

Water shortage issue in Kozhinjampara - Right Bank Canal- Moolathara Dam

സ്വപ്‌നങ്ങള്‍ കൊഴിഞ്ഞ് 
കൊഴിഞ്ഞാംപാറ                Adv Sherry J Thomas  sherryjthomas@gmail.com
പാലക്കാട്‌ ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തിക്കടുത്തു കൊഴിഞ്ഞാംപാറയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ സ്വപ്‌നങ്ങള്‍ ഇല്ല. കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി സ്വപ്‌നങ്ങള്‍ കൊഴിഞ്ഞുതുടങ്ങിയിട്ട്. അതിപ്പോള്‍ അതി മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുന്നു. ഇനി പൊട്ടിത്തെറിയിലേക്ക് ഏതു നിമിഷവും നീങ്ങാം.
വളരെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ, രണ്ടാം ലോക മഹാ യുദ്ധകാലത്ത് ആനമല പര്‍വ്വത നിരയില്‍ നിന്ന് കൊരയാര്‍, വരട്ടയാര്‍, ചിറ്റൂര്‍പുഴ എന്നിവിടങ്ങളിലൂടെ കൊഴിഞ്ഞാംപാറയിലേക്ക്‌ വെള്ളം കിട്ടുമായിരുന്നു. തമിഴ്നാട്ടില്‍ ആളിയാര്‍ ഡാം പണിതതോടുകൂടി അത് തടസ്സപ്പെട്ടു. പക്ഷെ പറമ്പിക്കുളം-ആളിയാര്‍ അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കേരളത്തിന്‌ തമിഴ്നാട്   ചിറ്റൂര്‍പുഴയിലൂടെ 7.25 ടി എം സി വെള്ളം നല്‍കണം. എന്നാല്‍ ചിറ്റൂര്‍ പുഴയില്‍ നിന്നും കൊഴിഞ്ഞാംപാറയിലേക്ക് കനാല്‍ സംവിധാനം ഇല്ലാത്തതുകാരണം വെള്ളം പുഴയിലൂടെ ഒഴുകിപ്പോകും. കൊരയാരിലും വരട്ടായറിലും നിന്നൊക്കെ പതിനാലു സ്വകാര്യ ജലസേചന സംവിധാനത്തിലൂടെ ലഭിച്ചിരുന്ന വെള്ളം കൊഴിഞ്ഞാംപാറക്കാര്‍ക്ക് ഇല്ലാതായി. നദീതീരസ്ഥലത്തിന്റെ ഉടമക്ക് ലഭിക്കേണ്ട അവകാശം (riparian right) അങ്ങനെ കൊഴിഞ്ഞാംപാറക്കന്യമായി. കൊഴിഞ്ഞാംപാറ ഫിര്‍ക്കയില്‍ ഉള്‍പ്പെട്ട മൂന്ന് പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുടിവെള്ളം ടാങ്കര്‍ ലോറിയിലൂടെയായി.

പുഴയുടെ ഇരുവശം കനാല്‍ -വെള്ളം ഒരുവശം മാത്രം
ഒരേ പുഴയുടെ ഒരു വശത്ത് വെള്ളത്തിന്‌ ഒരു നിയമവും മറുവശത്ത് മറ്റൊരു നിയമവും – അതാണ്‌ മൂലത്തറ റൈറ്റ് ബാങ്ക് കനാല്‍ നിര്‍മ്മാണത്തില്‍ കണ്ടത്. 1972 ഇല്‍ ഒരു തവണ കനാല്‍ നിര്‍മ്മാണത്തിന് ആഘോഷമായി കല്ലിട്ടു. അല്പ്പദൂരം മൂകില്‍മട വരെ എത്തി പണി നിര്‍ത്തി. പിന്നീട് 1980 ഇല്‍ വീണ്ടും ആഘോഷമായി പണിയാരംഭിച്ചു,   1986 ഇല്‍ നിര്‍ത്തി. അതിനുശേഷം 1995 ഇല്‍ പണി വീണ്ടും ആരംഭിച്ചു, 1996 ഇല്‍ നിര്‍ത്തി. പിന്നീടു ഹൈ കോടതി ഇടപെടല്‍ ഉണ്ടായി; പക്ഷെ ഒന്നും നടന്നില്ല.
അതെ സമയം ലെഫ്റ്റ് ബാങ്ക് കനലില്‍ വെള്ളം സുലഭമാണ്. ഡാമില്‍ നിന്ന് കനാലിലേക്ക് വെള്ളം കടക്കുന്ന  ഭാഗം കണ്ടാല്‍ തന്നെ രണ്ടു കാനാലുകളോടുമുള്ള വിവേചനം കാണാം. റൈറ്റ് ബാങ്ക് കനാലിലേക്ക് വെള്ളം കടത്തിവിടുന്ന ഭാഗത്ത്‌ ഉയര്‍ന്ന മതില്‍ നിര്‍മ്മിച്ചത് കൊണ്ട് ഡാമില്‍ വളരെ അധികം വെള്ളം ഉണ്ടെങ്കില്‍ മാത്രമേ അതിലേക്കു വെള്ളം പോകുകയുള്ളൂ. അതേസമയം ലെഫ്റ്റ് ബാങ്ക് കനാലില്‍ താഴ്ത്തി പണിതിരിക്കുന്ന മതിലിലൂടെ നല്ല രീതിയില്‍ വെള്ളം ഒഴുകും. അതുകൊണ്ടാണ് നിലവില്‍ കൊരയാര്‍ വരെ മാത്രം ഉണ്ടാക്കിയിരിക്കുന്ന കുറഞ്ഞ അളവ് വെള്ളം മാത്രം ലഭിക്കുന്നത്.

പേപ്പറില്‍ കോടികള്‍ ; കാഴ്ചയില്‍ വരണ്ട തോടുകള്‍
പതിറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ആശ്വാസമായി പ്രധാനമന്ത്രിയുടെ കാര്‍ഷിക പുനരിധവാസ പദ്ധതിയില്‍ ആര്‍ ബി കനാല്‍ പദ്ധതി ഉള്‍പ്പെടുത്തി. അന്പതിയഞ്ചു കോടി രൂപയുടെ പദ്ധതിയില്‍ ഇരുപത്തിയഞ്ച് കോടി രൂപ  ആര്‍ ബി കനാല്‍ നിര്‍മ്മാണത്തിന് വേണ്ടി വകയിരുത്തി. ചിറ്റൂര്‍പുഴ കനാല്‍ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുമ്പോള്‍ ശേഷിക്കുന്ന ഇരുപതു ശതാമാനം വെള്ളം വരള്ച്ചയിലാണ്ട് കിടക്കുന്ന കൊഴിഞ്ഞാംപാറ ഫിര്‍ക്കയിലൂടെ കടത്തിവിടാം എന്നായിരുന്നു പ്രൊജക്റ്റ്‌. 10-2- 07 ഇല്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണതലതിലുള്ള അനുമതിയും പദ്ധതിക്ക് കിട്ടി.
കാര്‍ഷിക പുനരധിവാസ പദ്ധതിയുടെ ഉദ്ദേശം തന്നെ പാഴാകും വെള്ളം സംരക്ഷിക്കുക എന്നതാണ്. അതുകൊണ്ടാണ് ചിറ്റൂര്‍പുഴ കനാല്‍ ആധുനികവല്‍ക്കരണത്തിന് ശേഷവും ബാക്കിവരുന്ന ഇരുപതു ശതമാനം വെള്ളം ആര്‍ ബി കനാല്‍ വഴി ഒഴുക്കന്‍ പ്രൊജക്റ്റ്‌ ചെയ്തത്. ആരുടേയും വെള്ളം കവര്‍ന്നെടുക്കാതെ പാഴാകുന്ന വെള്ളമാണ് ലഭിക്കുമായിരുന്നത്. അതുകൊണ്ടുതന്നെ ആര്‍ ബി കനാലില്‍ വെള്ളമുണ്ടാകാന്‍ എവിടെയും അധിക ജലം ഉണ്ടാകേണ്ടതില്ല.

വെള്ളം മൌലീക അവകാശം
കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കൊഴിഞ്ഞാംപാറ. ചിറ്റൂര്‍പുഴ വര്‍ഷത്തില്‍ 10 മാസത്തിലധികം കൃഷി ആവശ്യത്തിനായി വെള്ളം നല്‍കി വര്‍ഷത്തില്‍ രണ്ടു തവണ മാത്രം വെളവ് എടുക്കുമ്പോള്‍ മലമ്പുഴ, വാളയാര്‍, മീങ്കര, പൂത്തുണ്ടി, മംഗലം മുതലായവ വര്‍ഷത്തില്‍ 3-4  മാസം മാത്രം കൃഷി ആവശ്യത്തിനായി വെള്ളം നല്‍കി രണ്ടു തവണ തന്നെ വെളവ് എടുക്കുന്നുണ്ട്. നിശ്ചിത വെള്ളം ചിറ്റൂര്പുഴയില്‍ നിന്ന് കൊഴിഞ്ഞാംപാറ ഫിര്‍ക്കയിലേക്ക് ഒഴുക്കണമെന്നു കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിട്ടും ഫലമില്ലാത്ത അവസ്ഥ. സാങ്കേതികമായി തന്നെ വെള്ളത്തിന്റെ കണക്കു നോക്കിയാല്‍ മതിയായ വെള്ളം കൊഴിഞ്ഞാംപാറ ഫിര്‍ക്കയിലേക്ക് ഒഴുക്കനാകും. പക്ഷെ തടസ്സങ്ങള്‍ രണ്ടാണ്- ഒന്ന്: മറ്റു പ്രദേശങ്ങളിലേക്കുള്ള വെള്ളം നഷ്ടമാകുമെന്ന വ്യാജ പ്രചരണം.  രണ്ട്: ഇത്തരം പ്രചാരണങ്ങള്‍ കാരണം ആര്‍ ബി കനാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിവച്ചത്. സ്ഥലമെടുപ്പിനു വേറെയും  കോടികള്‍ വേണമെന്ന് അധികാരികള്‍ തടസ്സമുന്നയിച്ചപ്പോള്‍ സൌജന്യമായി ഭൂമി വിട്ടുകൊടുക്കാന്‍ ഒപ്പിട്ട സമ്മതപത്രങ്ങള്‍ ഉയര്‍ത്തിക്കാണിച്ചിട്ടും അത് കാണാന്‍ ആളില്ല. കാരണം പ്രശ്നം വേറെ ചിലതാണ്.

സന്ധിയില്ലാ സമരം
സ്ഥലത്തെ മുന്‍ നിയമസഭാംഗത്തിന്റെ മകനായ കൊച്ചുകൃഷ്ണന്‍ എന്ന അഭിഭാഷകന്റെ നേത്രുത്വത്തില്‍ പതിറ്റാണ്ടുകളായി നടന്നു വരുന്ന ഫിര്‍ക്ക ഫാര്‍മേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് അവിടെ ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സന്ഘടിക്കുന്നത്. ഇപ്പോള്‍ സമരത്തിന്‌ പുതിയ മാനം കൈവന്നിരിക്കുന്നു. പാലക്കാട്‌ ഭാഗത്ത്‌ സുല്‍ത്താന്‍പേട്ട് എന്ന രൂപത കൂടി നിലവില്‍ വന്നപ്പോള്‍ ബിഷപ്പ് അന്തോണി സാമി വിഷയത്തില്‍ സജീവമായി ഇടപെട്ടുതുടങ്ങി. ആല്‍ബെര്‍ട്ട് എന്ന വൈദീകന്‍ കൂടി ഫിര്‍ക്ക ഫാര്‍മേഴ്സ് അസോസിയേഷനില്‍ കൂടിയപ്പോള്‍, പുതിയ സമരമാനങ്ങള്‍ക്ക് സഭ ഒപ്പം ചേര്‍ന്നു. വേദന അനുഭവിക്കുന്നവന്റെ പക്ഷം ചേരാന്‍ കേരളത്തിലെ മുഴുവന്‍ ലത്തീന്‍ സഭയും പിന്നെ മടിച്ചില്ല. സുരക്ഷിതമായ പള്ളിമാതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം ശിരസാവഹിച്ചത് മാതിരിയാണ് പ്രദേശത്തുള്ള പാതിരികള്‍ ഇപ്പോള്‍. കേരള റീജിയന്‍ ലാറ്റിന്‍ കാത്തോലിക് കൌന്സിലിന്റെ (KRLCC) യുടെ നേത്രുത്വത്തില്‍ പല തവണ പ്രതിനിധികള്‍ കൊഴിഞ്ഞാംപാറ  സന്ദര്‍ശിച്ചു അവര്‍ക്ക് പിന്തുണ നല്‍കി. മുഖ്യമന്ത്രിയെ കാണുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തു. ഇതില്‍ ജാതിയും മതവുമില്ല. വെള്ളം, വായു, ജലം എന്നിവ ജന്മാവകാശമാണ് എന്ന തിരിച്ചറിവില്‍ അവരോടൊപ്പം മനുഷ്യസ്നേഹികള്‍ കൂടി എന്ന് മാത്രം.

എന്തുകൊണ്ടിങ്ങനെ
നിഷ്കളങ്കരാണ് കൊഴിഞ്ഞാംപാറ നിവാസികള്‍. വഴി ചോദിച്ചാല്‍ കൂടെ അവിടെ വരെ വന്നു കാണിച്ചുതരുന്നവര്‍. പക്ഷെ അവര്‍ക്കിടയില്‍ ചെന്നായ്ക്കളുണ്ട്. കുഞ്ഞാടുകളുടെ നാട്ടിലെ ചെന്നയ്ക്കളാണ് ഇവര്‍ക്ക് ഇന്നും വെള്ളം കിട്ടാത്തതിനു കാരണം. ഇതിനു കാരണം. പൊരിവെയിലത്ത് KRLCC സംഘത്തെ ദിവസം മുഴുവന്‍ അനുധാവനം ചെയ്ത അവരുടെ കണ്ണുകള്‍ ഇനിയും പ്രതീക്ഷക്കു വകയുണ്ട് എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. മൂന്ന് പഞ്ചായത്തുകളിലാണ് കൊഴിഞ്ഞാംപാറ. അത് കൊണ്ട് അവരെ പിണക്കിയാലും ബാക്കിയുള്ള എട്ടു പഞ്ചായത്തുകളില്‍ നിന്നുള്ള വോട്ടു മതി ജയിക്കാന്‍. അത് അറിയാവുന്നതു കൊണ്ടാണ് അവരുടെ നോട്ട വോട്ടു പോലും ഫലമില്ലാതായത്. ഇനി ചെന്നയ്ക്കള്‍ക്കിടയില്‍ പടപൊരുതി നേടാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് അവര്‍. സുല്‍ത്താന്‍പേട്ട് രൂപത നിലവില്‍ വന്നത് അതിനൊരു നിമിത്തം മാത്രം.