Search This Blog

Saturday, December 22, 2018

Short article on Kerala Street vendors (protection of livelihood and regulation of street vending) rules 2018  Kerala Street vendors (protection of livelihood and regulation of street vending) Act 2014  

വഴിയോര കച്ചവടക്കാർക്കുമുണ്ട് അവകാശങ്ങൾ 

Kerala Street vendors (protection of livelihood and regulation of street vending) rules 2018 


Kerala Street vendors (protection of livelihood and regulation of street vending) Act 2014  


വഴിയോര കച്ചവടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം ഒപ്പംതന്നെ അവർമൂലം പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാതിരിക്നുകവേണ്ടിയും വിഭാവനംചെയ്ത നിയമനിർമാണങ്ങൾ ആണ്

വഴിയോരകച്ചവട നിയമം 2014 ഉം വഴിയോര കച്ചവട ചട്ടങ്ങൾ 2018 ഉം.

തദ്ദേശ സ്ഥാപന ജനപ്രതിനിധികളും പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും  വഴിയോര കച്ചവടക്കാരുടെ പ്രതിനിധിയും അടങ്ങുന്ന ടൗൺ വെൻഡിംഗ് സമിതി ഈ ചട്ടങ്ങൾ പ്രകാരം രൂപീകരിക്കേണ്ടതുണ്ട്. 


വഴിയോര കച്ചവടക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനുവേണ്ടി പരാതി പരിഹാര സംവിധാനം രൂപീകരിക്കണം. സിവിൽ ജഡ്ജിയോ ജുഡീഷ്യൽ മജിസ്ട്രേട്ട് ആയിരുന്ന ആളായിരിക്കണം സമിതിയുടെ ചെയർപേഴ്സൺ.


© ഷെറി 19.12.18

One and only legal blog in Malayalam


Monday, December 17, 2018

Motor vehicles Act - sale- owners liability

വിറ്റുപോയ വാഹനം അപകടം ഉണ്ടാക്കിയാൽ പഴയ ഉടമസ്ഥന് ബാധ്യത വരുമോ?

കേവലം വാഹനം കൈമാറുന്നതും ചില പത്രങ്ങളിൽ ഒപ്പിട്ട് കൊടുക്കുന്നതും മാത്രമല്ല വാഹനവില്പന നടപടികൾ. മോട്ടോർ വാഹന നിയമത്തിൽ പറയുന്നത് പോലെ കൃത്യമായി വാഹനം വാങ്ങിയ ആളും വിറ്റ് ആളും ചെയ്യേണ്ടതായ കാര്യം ചെയ്തിരിക്കണം. വാഹന വിൽപ്പനയ്ക്ക് ശേഷം 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ രേഖകളിൽ മാറ്റം വരുത്തിയിരിക്കണം. 14 ദിവസത്തിനുള്ളിൽ വാഹനം വാങ്ങിയ ആൾ വിവരം അധികാരികളെ അറിയിച്ചിരിക്കണം എന്നാണ് നിയമം.

ഇത്തരമൊരു സംഭവത്തിൽ വാഹന വിൽപ്പന നടന്ന് 30 ദിവസത്തിനുള്ളിൽ നടന്ന അപകടം സംബന്ധിച്ച കേസിൽ പോലും രേഖകൾ പ്രകാരമുള്ള ഉടമസ്ഥന് ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ല എന്ന് സുപ്രീം കോടതി വീണ്ടും പറഞ്ഞു. (Civil Appeal 11369.18)