Search This Blog

Sunday, March 30, 2014

ക്രൈം ബുക്ക്‌ - posing with another's profile photo- face book

ക്രൈം ബുക്ക്‌
പാത്തുക്കുട്ടിയമ്മയ്ക്കും ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ! അതിനു അതിശയിക്കേണ്ട കാര്യം ഇല്ല. പ്രായഭേദമെന്യേ ഇന്ന് ഒരു പുതിയ മുഖം എല്ലാവരും ആഗ്രഹിക്കുന്നു. സാഹചര്യവും സൌകര്യവും  ഒത്തു വരുന്നവര്‍ അത് ഫേസ് ബുക്ക്‌ അക്കൗണ്ടിലൂടെ യാഥാര്‍ത്ഥ്യമാക്കും. ചിലര്‍ നിവൃത്തിയില്ലാതെ പേരിനു ഒരു അക്കൗണ്ട്‌ തുടങ്ങും. എന്തായാലും ഫേസ് ബുക്ക്‌ ഇന്ന് പലപ്പോഴും ഒരു ക്രൈം ബുക്ക്‌ ആയി പ്രവര്‍ത്തിക്കുന്ന സംഭവങ്ങള്‍ ഏറി വരുന്നു.
മുഖം കടമെടുക്കുന്നവര്‍
നിങ്ങളുടെ മകളുടെ മുഖത്തിന്റെ ഫോട്ടോ തന്റെ ഫോട്ടോ ആണെന്ന് അവകാശപ്പെട്ട് ഒരാള്‍ ഫേസ് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിയാല്‍ അതിനു അനുവദിക്കുമോ? അതോ നിങ്ങളുടെ മകളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നുവെന്നു പരാതി പറയുമോ ?
എന്നാല്‍ ഫേസ് ബുക്ക്‌ അക്കൗണ്ടില്‍ നല്ലൊരു വിഭാഗം ആളുകള്‍ തങ്ങളുടെതല്ലാത്ത ഫോട്ടോയില്‍ മുഖം മിനുക്കി നില്‍ക്കുന്നുണ്ട്. സ്വന്തം ഫോട്ടോ ഇട്ടാല്‍ ആരെങ്കിലും അത് ദുരുപയോഗം ചെയ്യുമോയെന്നു ഭയന്ന് അറിഞ്ഞോ അറിയാതെയോ മറ്റൊരാളുടെ ഫോട്ടോ എടുത്തു ഉപയോഗിക്കുന്നു. ഏതെങ്കിലും സിനിമക്കാരുടെയോ സെലിബ്രിട്ടികളുടെയോ ഫോട്ടോ സ്വന്തം പ്രൊഫൈല്‍ ഫോട്ടോയായി കൊണ്ടുനടക്കുമ്പോള്‍ ആലോചിക്കേണ്ട കാര്യം, സ്വന്തം മുഖം അങ്ങനെ മറ്റൊരാള്‍ കൊണ്ടുനടന്നാല്‍ പരാതി ഉണ്ടോ എന്നാണ്.
ക്രൈം @ 66 A

ഫോട്ടോയിലെ യഥാര്‍ത്ഥ മുഖമുള്ളയാള്‍ക്ക് എന്തെങ്കിലും ശല്യം അതുമൂലം തോന്നുന്നുവെന്ന് പരാതി വന്നാല്‍ പിന്നെ അഴി എണ്ണാo. ഈ മുഖം തന്റെ സ്വന്തം മുഖമല്ലെന്നു അറിഞ്ഞുകൊണ്ട് അത് ഉപയോഗിച്ച് അതിലെ യഥാര്‍ത്ഥ വ്യക്തികള്‍ക്ക് ശല്യം,അസൌകര്യം, അപകടം, തടസ്സം, അപമാനം, മനോവേദന, ശത്രുത, എന്നിവയില്‍ ഏതെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ പിന്നെ ഫേസ് ബുക്ക്‌, ക്രൈം ബുക്കായി മാറും.  

Saturday, March 29, 2014

വെയിലത്ത്‌ വാടാതിരിക്കാന്‍ വിശ്രമം അവകാശം - Kerala - exposure to sun- rescheduled the timing of work in hot conditions

വെയിലത്ത്‌ വാടാതിരിക്കാന്‍ വിശ്രമം അവകാശം
ഏപ്രില്‍ ഒന്ന് മുതല്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമം നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാകും. കേരളത്തില്‍ ഇത്തവണ ചൂട് കൂടിവന്ന സാഹചര്യത്തിലാണ് കേരള ലേബര്‍ കമ്മിഷണര്‍ പുതിയ ഉത്തരവ് ഇറക്കിയത്. കുറഞ്ഞ കൂലി ഉറപ്പാക്കാനുള്ള നിയമത്തിന്റെ അധികാരങ്ങള്‍ ഉപയോഗിച്ചാണ്‌ ഈ ഉത്തരവ് ഇറക്കിയത്.
രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയുള്ള സമയത്ത് ജോലി ക്രമീകരിച്ചു കൊണ്ട് ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമം നല്‍കണമെന്നാണ് ഉത്തരവ്. ഇനി തല്ക്കാലം കേരളത്തില്‍ ചൂട് കുറയുന്നത് വരെ നട്ടുച്ച വെയിലത്ത്‌ ആരും ജോലി ചെയ്തു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാനാണ് ലേബര്‍ കമ്മിഷണര്‍ ഈ ഉത്തരവ് ഇറക്കിയത്.

മിനിമം വെജെസ് (കുറഞ്ഞ കൂലി) നിയമപ്രകാരം തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിക്കാന്‍ ലേബര്‍ കമ്മിഷണര്‍ക്ക് അധികാരമുണ്ട്‌. പണി വേഗം അവസാനിപ്പിച്ചു വീട്ടില്‍ പോകാന്‍ തൊഴിലാളി തീരുമാനിച്ചു നട്ടുച്ച വെയിലില്‍ പണിയെടുക്കാന്‍ തയ്യാറായാലും ഉത്തരവിന്റെ ലന്ഘനം ശ്രദ്ധയില്‍ പെട്ടാല്‍ തൊഴിലുടമ പിഴ ഒടുക്കേണ്ടി വരും. സമുദ്ര നിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിന് മുകളില്‍ ഉള്ള തൊഴിലിടങ്ങളില്‍ ഇതു ബാധകമായിരിക്കില്ല. 

Saturday, March 15, 2014

Extension of time to be granted on the ground of pregnancy -service physical test

Service-Woman-Physical efficiency test at the time of pregnancy-Extension of time be granted-2014-1-KHC-354

Criminal court-bail - sureties with solvency certificate not mandatory for getting bail.

An accused who cannot get sureties with solvency cert. shall not be denied bail-2014-1-KHC623

Can copy rights claimed in unpublished works?

2014-1-KHC-772
Copyright-Can be claimed in respect of an unpublished artistic work also.

Kerala High Court on Fundamental rights and parental rights

Writ Courts not justified in interfering with alleged illegal detention of a girl by her father,where natural parental authority is exercised-2014-1-KHC-791

Friday, March 14, 2014

District Police Complaint Authority in Ernakulam District as on 14-3-2014.

Its the duty of the state as per statue to establish and maintain such an authority. The Cops cannot be charged with the responsibility of its non constitution.Wednesday, March 5, 2014

How to face motor accidents legally ? - Motor Vehicles Act - വാഹനാപകടം ഉണ്ടായാല്‍ ?

വാഹനാപകടം ഉണ്ടായാല്‍ ?
വാഹനാപകടം ഉണ്ടായാല്‍ എന്ത് സംഭവിക്കും ? അപകടത്തില്‍ കാര്യമായ പരിക്ക് പറ്റിയില്ലെങ്കില്‍ ഉടനടി ഇരു കൂട്ടരും റോഡിലിറങ്ങി പരസ്പരം ചീത്തവിളിയായിരിക്കും. പിന്നെ ആളുകൂടും, പോലീസ് വരും ഇരുകൂട്ടരും മൊബൈല്‍ ഫോണില്‍ ബന്ധുക്കളെയും കൂട്ടുകാരെയും ഒക്കെ വിളിച്ചു സംശയം തീര്‍ക്കല്‍, ആകെ ബഹളം.
യഥാര്‍ത്ഥത്തില്‍ വാഹനാപകടം ഉണ്ടായാല്‍ പരിക്ക് പറ്റിയ ആള്‍ക്ക് അപകടത്തിനു കാരണമായ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കും. പക്ഷെ ഇരു കൂട്ടര്‍ക്കും ഇന്‍ഷുറന്‍സും ലൈസന്സുമൊക്കെ ഉണ്ടാകണമെന്ന് മാത്രം.
വാഹനാപകടമുണ്ടായാല്‍ രണ്ടു കേസുണ്ടാകും. ഒന്ന് – പോലിസ് ചാര്‍ജ് ചെയ്യുന്ന ക്രിമിനല്‍ കേസും, രണ്ട്- പരികുപറ്റിയതോ മരണപ്പെട്ടതോ ആയ  ആള്‍ക്ക് വേണ്ടി ഫയല്‍ ആക്കുന്ന  നഷ്ടപരിഹാര കേസും. അപകടത്തില്‍ മരണം ഉണ്ടായില്ലെങ്കില്‍ കുറ്റം സമ്മതിച്ചാലും ഫൈന്‍ അടച്ചു പോകാവുന്ന വകുപ്പുകള്‍ പ്രകാരമായിരിക്കും ക്രിമിനല്‍ കേസ്. ചുരുക്കത്തില്‍ നിലവില്‍ വാഹനാപകടം ഉണ്ടായാലും ഇടിച്ചയാള്‍ മരിച്ചിട്ടില്ലെങ്കില്‍ വലിയ പ്രശ്നമില്ല. കോടതിയില്‍ പോകാതെ തന്നെ വക്കീലിനെ വച്ച് ഫൈന്‍ അടച്ചു പോകാവുന്നതെയുള്ളു. (ഈയിടെയായി ചില കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ലൈസന്‍സ് താല്‍ക്കാലികമായി സസ്പെന്ഡ് ചെയ്യുന്നുമുണ്ട്)
പിന്നീടു നഷ്ടപരിഹാരത്തിനായി കേസ് വിധിയായാലും ഇന്‍ഷുറന്‍സ് കമ്പനി തുക നല്‍കും. ഇടിച്ചയാള്‍ മരിച്ചുപോയ സംഭവങ്ങളില്‍ ക്രിമിനല്‍ കേസില്‍ കുറ്റം സമ്മതിച്ചാല്‍ ജയില്‍ ശിക്ഷ ഉണ്ടാകും അത് കൊണ്ട് സാക്ഷികളെ വിസ്തരിച്ചു കേസ് നടത്തി വെറുതെ വിടാനുള്ള വിധി നേടണം.

പരിക്ക് പറ്റിയ ആളെ സംബന്ധിച്ചിടത്തോളം നഷ്ടപരിഹാര കേസ് മാത്രം നടത്തുന്ന  വക്കീലന്മാരുടെ എജെന്റുമാര്‍ ആശുപത്രിയില്‍ പല തവണ എത്തിയിട്ടുണ്ടാകും. മരണം സംഭവിച്ച കേസില്‍ ബന്ധുക്കളെ തേടിയായിരിക്കും ഇവരുടെ വരവ്. എന്താണെങ്കിലും ആലോചിച്ചു അന്വേഷിച്ചു കേസ് നല്‍കിയാല്‍ മതി. ആശുപത്രി ബില്ലുകളും മറ്റു രേഖകളും ഒക്കെയായി സാവധാനം നഷ്ടപരിഹാര കേസ് നല്‍കിയാല്‍ മതി. ആശുപത്രി ചെലവും, വേദനക്കും ജോലി നഷ്ടത്തിനും, പരിക്കുകള്‍ക്കുമൊക്കെയായി കണക്കുകള്‍ പ്രകാരമുള്ള തുകയും കേസിന്റെ ഗതിയനുസരിച്ച് ലഭിക്കും. ഇന്‍ഷുറന്‍സ് ഇല്ലാത്ത വണ്ടിയാണെങ്കില്‍ തുക ഉടമ നല്‍കേണ്ടി വരും. 

Tuesday, March 4, 2014

Prosecution against police- allegations of certain offences against police- Though the allegation is abuse of power and authority since the alleged act come under the act in discharge of official duty, sanction is required to prosecute him.

Prosecution against police- allegations of certain offences against police- Though the allegation is abuse of power and authority since the alleged act come under the act in discharge of official duty, sanction is required to prosecute him.
2014 1 KHC 575

MACT CLAIM - Motor accidents - dishonour of cheque issued by the insured- the cancellation of policy shall be intimated to the registering authority by the insurance company

Motor Vehicles Act - Accident- The certified copies of FIR, scene Mahassar, AMVI reports and charge sheet filed by the police before he criminal court are admissible in evidence in MACT, without formal proof. (AIR 2011 SC 1504)

MACT claim- No bills are produced by the claimant. Even then a sum  can be allowed as compensation for medical expenses. Courts must adopt humanistic and realistic approach. 2010 KHC 6215.
MACT claim - cheque given by the vehicle owner dishonoured and the insurance policy become void due to non payment of premium. Against the claim, it was contended that notice regarding the cancellation of insurance policy need to be served on the registering authority. In Daddappa case, the Supreme Court held that, intimation regarding cancellation of policy shall be given to the insured and the RTO concerned. The intimation of cancellation of the policy shall be given tothe RTO. 2008 ACJ 581 - Daddappa & Others V. Branch Manager, National Insurance Co. Ltd.