Search This Blog

Thursday, March 29, 2018

Religious conversion..no certificate from any institution mandatory

ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം, സർക്കാർവക നിബന്ധനകൾ പാടില്ല

ഹിന്ദുവായിരുന്ന സ്ത്രീ മുസ്ലിം മത വിശ്വാസത്തിലേക്ക് മാറി. തന്റെ പേരും മതവും മാറ്റം വരുത്തുന്നതിന് സർക്കാർ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ അപേക്ഷ നൽകി. പക്ഷേ അംഗീകൃത സ്ഥാപനത്തിൽ നിന്നും മതപരിവർത്തനം നടത്തിയതായുള്ള സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ  രേഖകളിൽ മതം മാറ്റം പ്രതിഫലിപ്പിക്കാൻ പറ്റുകയുള്ളൂ എന്നായി അധികാരികൾ.

എന്നാൽ അത്തരത്തിൽ പ്രത്യേക സ്ഥാപനങ്ങൾ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിലൂടെ മാത്രമേ മതവിശ്വാസം മാറ്റം വരുത്താവൂ എന്നത് മൗലിക അവകാശങ്ങൾക്ക് എതിരാണെന്ന് കേരള ഹൈക്കോടതി. ഇഷ്ടമുള്ള മതവിശ്വാസം പാലിച്ച് ജീവിക്കാനുള്ള മൗലിക അവകാശം ഇത്തരത്തിലുള്ള നിബന്ധനകൾക്ക് വിധേയമായിട്ടുളളതല്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും സ്ഥാപനങ്ങളിൽനിന്നും  മതപരിവർത്തനം സംബന്ധിച്ച സർട്ടിഫിക്കറ്റ്  ഉണ്ടാകണമെന്ന് നിർബന്ധിക്കരുത്. 

WPC 16515.2009 (15.1.18)

Wednesday, March 28, 2018

Bishop and retirement age in Catholic church

*75 വയസ്സ് തികഞ്ഞാൽ ബിഷപ്പിന് അധികാരം നഷ്ടമാകുമോ ?* 

കത്തോലിക്കാസഭയിൽ ബിഷപ്പുമാരുടെ നിയമനം മുതൽ വിരമിക്കൽ വരെയുള്ള കാര്യങ്ങൾ കാനൻ നിയമപ്രകാരമാണ് നടക്കേണ്ടത്. കാനൻ 380 ഭാഗം മുതൽ അത്തരം കാര്യങ്ങളെപ്പറ്റി പറയുന്നു. നിയമപരമായ എല്ലാ കാര്യങ്ങളിലും (Juridic affairs) രൂപതയുടെ പ്രതിനിധീകരിക്കുന്നത് ബിഷപ്പാണ് (കാനൻ 393). സിവിൽ നിയമപ്രകാരം ചെയ്യാവുന്ന എല്ലാ അധികാരങ്ങളും അപ്രകാരം പ്രതിനിധാനം ചെയ്യുന്ന ബിഷപ്പിന് ചെയ്യാം.

(അത് സംബന്ധിച്ച നിയമ വ്യാഖ്യാനം ഈ ലിങ്കിൽ ലഭ്യമാണ്.
New commentary on Canon Law by John P. Beal, James A. Coriden, Thomas Joseph Green)

https://books.google.co.in/books?id=JKgZEjvB5cEC&pg=PA164&lpg=PA164&dq=juridic+affairs&source=bl&ots=GL3IKCFz6i&sig=YKs1Xq5ChgRqT81z27hptY4o30A&hl=en&sa=X&ved=2ahUKEwiZ04zOs47aAhUFrJQKHYkoCqQQ6AEwAHoECAgQAQ#v=onepage&q=juridic%20affairs&f=false

ബിഷപ്പുമാർ മാർപാപ്പയ്ക്ക് രാജി സമർപ്പിക്കുന്ന സന്ദർഭങ്ങളിൽ *രാജി സ്വീകരിച്ച് കഴിയുമ്പോൾ മാത്രമാണ്* അധികാരം മറ്റൊരാളിലേക്കോ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ താൽക്കാലികമായി അദ്ദേഹത്തിലേക്ക് തന്നെയോ വരുന്ന സാഹചര്യം ഉണ്ടാകുന്നത്. (കാനൻ 416). അത് വരെയും കാനൻ നിയമം പറയുന്ന എല്ലാ അധികാരങ്ങളും ബിഷപ്പിൽ നിക്ഷിപ്തമാണ്. അതിനർത്ഥം രാജ്യത്തെ സിവിൽ നിയമം അനുസരിച്ച് ബിഷപ്പിന് എന്തൊക്കെ അധികാരങ്ങൾ ഉണ്ടായിരുന്നോ, അതൊക്കെ തുടർന്നും അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നത് വരെയും ഉണ്ടാകും.

Monday, March 19, 2018

Catholic church.. property transactions and transparency

church property - civil and canon law 

സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ...

ഒരാളുടെ സ്വത്തുവകകളും വിൽക്കുന്നതിനും വാങ്ങുന്നതിനും തീരുമാനമെടുക്കേണ്ടത് ആരാണ് എന്ന് ചോദിച്ചാൽ അതാണോ ഉടമസ്ഥൻ അയാൾതന്നെ. ഉടമസ്ഥത വന്നുചേർന്നിരിക്കുന്നത് മറ്റാർക്കെങ്കിലും വേണ്ടിയോ മറ്റെന്തെങ്കിലും ഒരു സ്ഥാപിത സംവിധാനത്തിന്റെ പേരിലോ ആണെങ്കിൽ തീരുമാനങ്ങളെടുക്കുമ്പോൾ ആ സംവിധാനത്തിന്റെ കൂടി അനുമതി വേണമോ എന്നുള്ളത് തികച്ചും സാന്ദർഭികമായ ഒരു ചോദ്യമാണ്. റോമൻ കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സിവിൽ നിയമ പ്രകാരമാണ്. കാനൻ നിയമത്തിന്റെ ബന്ധപ്പെട്ട വ്യവസ്ഥകളിൽ സഭയുടെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കാര്യങ്ങളും നടപടികളും പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ സിവിൽ നിയമ നടപടികൾ പ്രകാരമാണ് സ്വത്തുക്കൾ കൈകാര്യം ചെയ്ത പോരേണ്ടത്. 1882-ലെ വസ്തു കൈമാറ്റ നിയമ പ്രകാരമാണ് ഇന്ത്യയിൽ ഭൂമി സംബന്ധിച്ച വസ്തു കൈമാറ്റങ്ങളും  പണയ ഇടപാടുകളും മറ്റും നടക്കേണ്ടത്. 

ആര് തീരുമാനമെടുക്കും

കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ ഒരുപക്ഷേ വിശ്വാസികൾ സംഭാവന നൽകി വാങ്ങിയതാകാം. അല്ലെങ്കിൽ ആരെങ്കിലും ദാനമായി നൽകിയതും ആകാം. ഏത് രീതിയിലാണെങ്കിലും വന്നു ചേർന്നിരിക്കുന്ന സ്വത്ത് വകകളുടെ ഉത്തരവാദിത്വവും ഉടമസ്ഥാവകാശവും സഭാ അധികാരികളിൽ നിക്ഷിപ്തമാണ്. ഇടവക കൗൺസിലും ഇടവക ധന കാര്യ സമിതിയുമാണ് ഇതുസംബന്ധിച്ച് വിശ്വാസികൾക്ക് ചർച്ച ഉന്നയിക്കാവുന്ന വേദികൾ. കാനൻ 536 കാരം ഇടവക പാസ്റ്ററൽ കൗൺസിൽ ഉണ്ടായിരിക്കണം എന്ന് നിർബന്ധമില്ല. അതത് ബിഷപ്പ് തീരുമാനിക്കുന്ന മുറയ്ക്ക് മാത്രമേ അത്തരമൊരു സമിതിയിൽ നിലവിൽ വരേണ്ട കാര്യമുള്ളൂ. (കേരളത്തിലെ മിക്കവാറും കത്തോലിക്കാ രൂപതകളിലെല്ലാം അത്തരമൊരു സമിതി നിലവിലുണ്ട് ) അങ്ങനെയുള്ള സമിതിക്ക് ഉപദേശക സ്വഭാവത്തിലുള്ള അധികാരം മാത്രമാണുള്ളത്. 

അതേസമയം ഇടവക സാമ്പത്തികകാര്യ സമിതി  നിർബന്ധമായും ഉണ്ടായിരിക്കണം എന്നാണ് കാനൻ 537 പറയുന്നത്. എന്നിരുന്നാലും അംഗങ്ങൾക്ക് ഉപദേശക അധികാരം മാത്രമാണുള്ളത്. ഇക്കാര്യം 1997ലെ instruction on certain questions regarding the collaboration of the non ordained faithful in the sacred Ministry of priest എന്ന വ്യാഖ്യാനത്തിൽ ഉണ്ട്. സാമ്പത്തികകാര്യ സമിതി അംഗങ്ങളുടെ ഉപദേശം ഇടവ വികാരി കേട്ടിരിക്കണം എങ്കിലും

തീരുമാനം അദ്ദേഹത്തിന് സ്വയം എടുക്കാം. അതുകൊണ്ടുതന്നെ ഇത് രണ്ടും തമ്മിൽ സമന്വയിപ്പിച്ചു കൊണ്ടു പോകുന്ന സ്ഥലങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാറില്ല. 

സഭയിൽ അംഗമായി മാറിയതുകൊണ്ട് സഭയുടെ ആന്തരിക വിഷയങ്ങളിലുള്ള മാർഗ്ഗരേഖയായി കാനൻ നിയമം അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്.  സ്വത്തുക്കൾ ഉണ്ടാകുന്നതിനും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന് ഏതെങ്കിലും സഭാവിശ്വാസികൾ പങ്ക് നൽകിയിട്ടുണ്ട്ന്നുള്ളത് അവർക്ക് ആ സ്വത്തിൽ അധികാരം ഉന്നയിക്കുന്നതിന് അവകാശം നൽകുന്നില്ല.

പഴയകാലഇംഗ്ലീഷ് കേസുകളിൽ ഇക്കാര്യം വിശദമായി ആധികാരികതയോടെ പറഞ്ഞിട്ടുള്ളതാണ്. (Long V. The bishop of Cape Town 1863(1) Moo PC (NS) 411, and Merriman V. Williams 1882 LR 7 AC 484) mentioned in 2016 (3) KHC 359. 

വസ്തു കൈമാറ്റം

ഇടവകയുടെ അധീനതയിലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം  ഇടവകയ്ക്ക് തന്നെയാണ്. അതത് പ്രദേശത്തെ സിവിൽ നിയമങ്ങൾ കാനൻ നിയമവുമായി ബന്ധിപ്പിച്ചുള്ള കാര്യങ്ങൾ കാനന 1290 ൽ സൂചിപ്പിച്ചിട്ടുള്ളതാണ്. സിവിൽ നിയമത്തിലെ വസ്തു കൈമാറ്റംനിയമം (The Transfer of Property Act 1882) പ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക്  ഭൂമി കൈമാറ്റം ചെയ്യാം. ജീവിച്ചിരിക്കുന്ന വ്യക്തി എന്ന നിർവചനത്തിൽ കമ്പനി, സംഘടനകൾ, ഒരുസംഘം വ്യക്തികൾ എന്നിവയൊക്കെ ഉൾപ്പെടും. പള്ളി വക വസ്തുക്കൾ മാർപാപ്പയിലോ ബിഷപ്പിലോ അല്ല വന്നുചേർന്നിരിക്കുന്നത്. അത് കൈമാറ്റം ചെയ്യാനുള്ള അധികാരം ഇടവകക്കാണ്. ഇടവകയ്ക്കു വേണ്ടി റോമൻ കത്തോലിക്കാ സഭയിലെ  ഇടവക വികാരി അത് ചെയ്യും. ഇക്കാര്യം കേരള ഹൈക്കോടതിയും പ്രസ്താവിച്ചിട്ടുണ്ട് (2012(4) KHC 427). കാനൻ നിയമം സിവിൽ നിയമത്തിന്റെ മുകളിൽ വരുമോ എന്നുള്ള കാര്യം കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് (1994 KHC 357)  പിന്നീട് സുപ്രീം കോടതി തന്നെയും (1996 (6) SCC 337) പരിശോധിച്ച് കാനൻ നിയമം ആധ്യാത്മികമായ കാര്യങ്ങളിൽ ഒതുങ്ങിനിൽക്കുന്നു എന്നതിനപ്പുറത്ത് വ്യക്തിനിയമത്തിന് പരിധി കൽപ്പിക്കാൻ ആവില്ല എന്ന് കണ്ടെത്തിയിട്ടുള്ളതാണ്. വിവാഹമോചനം സംബന്ധിച്ച കേസിൽ ആണ് ആ വിധി വന്നതെങ്കിലും കാനന നിയമത്തിന്റെയും സിവിൽ നിയമത്തിന്റെയും അധികാര വരമ്പുകൾ വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തു കൈമാറ്റ കരാറിൽ ഏർപ്പെടുന്നതിന് ഇടവകയ്ക്ക് അതിരൂപതയുടെ അനുമതി ആവശ്യമില്ല എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും  (2005 KHC 1329) പ്രസ്താവിച്ചിട്ടുള്ളതാണ്.

 

ഇന്ത്യയിലെ സിവിൽ നിയമ പ്രകാരം കരാറിലേർപ്പെടാൻ നിയമപരമായി അർഹതയുള്ള ഏതൊരാൾക്കും വസ്തു വിൽപ്പന നടത്താം. അതിനർത്ഥം വിൽപ്പന നടത്തുന്നയാൾ പ്രായപൂർത്തിയായ ആളായിരിക്കണം, സുബോധമുള്ള ആളായിരിക്കണം, ഏതെങ്കിലും നിയമപ്രകാരം കരാറിൽ ഏർപ്പെടുന്നത് അയോഗ്യനായ ആയിരിക്കരുത്. ഇത്തരം അയോഗ്യതകൾ ഇല്ലാത്ത ആർക്കും വസ്തു കൈമാറ്റം ചെയ്യാം. അത് ഇടവകയ്ക്കു വേണ്ടി കൈമാറ്റം നടത്തുന്ന ഇടവക വികാരിയാണ് എങ്കിലും ബാധകം തന്നെ. 

വസ്തു കൈമാറ്റം തന്നെ പല രീതിയിലാകാം ചിലപ്പോളത് വിൽപന ആകാം അല്ലെങ്കിൽ പണയം ആകാം, വാടകയാകാം, പരസ്പരമുള്ള കൈമാറ്റവും, ചിലപ്പോൾ ദാനവും ആകാം. ആരുടെയും നിർബന്ധത്തിനു വഴങ്ങാതെ സ്വബോധത്തോടെ പ്രതിഫലം പറ്റേണ്ട ഇടപാടുകളിൽ നിയമാനുസൃതമായ പ്രതിഫലം പറ്റി വസ്തു കൈമാറ്റം ചെയ്യാം. സാധാരണ സിവിൽ നിയമ പ്രകാരം ഏതൊക്കെ വസ്തു കൈമാറ്റം ചെയ്യാമോ, അത്തരം കൈമാറ്റം ചെയ്ത് കിട്ടിയ വസ്തുവിൽ ഏതൊക്കെ പ്രവർത്തനങ്ങളെല്ലാം നടത്താം അതൊക്കെ ഇവിടെയും നടത്താം. വസ്തു ഇടപാട് സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങൾ രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കത്തിന് സമ്മാനം. അതിൽ ചിലപ്പോൾ ക്രിമിനൽ കുറ്റങ്ങളും ഉൾപ്പെടാം. സഭയുടെ സ്വത്ത് കൈമാറ്റം ആയതുകൊണ്ട് അത്തരം കാര്യങ്ങളിൽ പ്രത്യേക ഇളവോ കാർക്കശ്യമോ  ഇല്ല. 

കേരള കത്തോലിക്കാസഭയിൽ വസ്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്  ചെയ്തുവരുന്നത് എന്നാണ് പറയുന്നത്. പക്ഷേ വസ്തുവകകൾ കൈമാറ്റം നടത്താൻ അധികാരമുള്ള ഇടവകകൾ എല്ലാം തന്നെ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കണം എന്നില്ല. അത്തരം സാഹചര്യങ്ങളിൽ കല്പിത (deemed) ട്രസ്റ്റ് എന്ന തത്ത്വത്തിൽ ഊന്നിയാണ് ഇടവകയ്ക്കു വേണ്ടി ഇടവകവികാരി ആധാരങ്ങൾ ചെയ്യുന്നത്. ചില സ്ഥലങ്ങളിൽ ഇടവക വികാരിയോടൊപ്പം കൈക്കാരന്മാരും ചേർന്ന് ഇടവകയ്ക്കു വേണ്ടി ആധാരങ്ങൾ ചെയ്യുന്നതും കാണാം. പിന്നീട് പിന്തുടർച്ചയായി ആധാരങ്ങൾ ചെയ്യുമ്പോൾ ഇടവകയ്ക്കു വേണ്ടി 'ഇപ്പോഴത്തെ വികാരി' എന്ന പദമാണ് ഉപയോഗിക്കാറുള്ളത്.

സുതാര്യ ഇടപാടുകൾക്ക് എന്നും പിന്തുണയുണ്ടാകും

ഇടവകയുടെ സ്ഥലം സംബന്ധിച്ച സർവേ നമ്പർ അറിയാവുന്ന ആർക്കും സബ് രജിസ്റ്റാർ ഓഫീസിൽ നിന്ന് ഇടവകയുടെ പേരിൽ ചെയ്തിരിക്കുന്ന ആധാരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് എടുക്കാം. ആര് ആർക്ക് ആധാരം ചെയ്തിരിക്കുന്നതെന്നും എന്ത് ആധാരമാണെന്നും നിഷ്പ്രയാസം മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ നിയമപരമായി സുതാര്യമാണ്. പക്ഷേ അവയുടെ ഇടപാടുകളിൽ സഭയ്ക്ക് കിട്ടേണ്ട തുക സംബന്ധിച്ച കാര്യങ്ങളിൽ മാർക്കറ്റ് വിലയും ആധാരവിലയും കരാർ തുകയും തമ്മിലുള്ള അന്തരം വ്യക്തികൾ  ആധാരങ്ങൾ ചെയ്യുമ്പോൾ രഹസ്യമാക്കി വയ്ക്കുന്നതുപോലെ സാധിക്കണമെന്നില്ല. അതുപോലെതന്നെ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള വ്യക്തിബന്ധങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല, ഇടവക ജനങ്ങൾ ഇടവകയിൽ അർപ്പിച്ച വിശ്വാസം ഏറ്റെടുത്ത് ഇടവകയുടെ വസ്തു ഇടവകയ്ക്കു വേണ്ടി കൈമാറ്റം ചെയ്യുക മാത്രമാണ് ഇടവകവികാരി ചെയ്യുന്നത്.

Friday, March 16, 2018

Dangerous construction .. municipality act

മനുഷ്യ ജീവന് ആപൽക്കരം എങ്കിൽ ഏതു നിർമാണവും നിർത്തിവയ്ക്കാം

കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അനുവാദത്തോടുകൂടി നടത്തുന്ന നിർമ്മാണങ്ങൾ ആണെങ്കിലും സെക്രട്ടറിയുടെ വിലയിരുത്തലിൽ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണം, പുനർനിർമ്മാണം,  അല്ലെങ്കിൽ രൂപഭേദം വരുത്തൽ സംബന്ധിച്ച് നിർമാണ പുരോഗതി മനുഷ്യജീവന് ആപൽക്കരമാണെന്ന് അഭിപ്രായമുള്ള പക്ഷം ഏതുസമയത്തും അത്തരം നിർമ്മാണപ്രവർത്തനങ്ങൾ തടയാവുന്നതാണ്. (കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 158). 

അതുപോലെതന്നെ ഏതെങ്കിലും നിർമ്മാണമോ അതിനുപയോഗിക്കുന്ന വസ്തുക്കളോ തൃപ്തികരമല്ല എന്നും ആരോഗ്യത്തിന് ഹാനികരമായേക്കാം എന്നും സെക്രട്ടറിക്ക് അഭിപ്രായമുണ്ടെങ്കിൽ അങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളുടെ ന്യൂനതകൾ സെക്രട്ടറിക്ക് തൃപ്തികരമായ വിധം പരിഹരിക്കപ്പെടേണ്ടതാണ് എന്നതാണ് നിയമം. 

Wednesday, March 14, 2018

Article on euthanasia

Article on euthanasia..mercy killing

മരണത്തെ മാടിവിളിക്കാന്‍ ....

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി മനുഷ്യന്‍ നെട്ടോട്ടമോടുന്ന വാര്‍ത്തകളായിരുന്നു ഇതുവരെയും. എന്നാല്‍ ഇപ്പോള്‍ ജീവിക്കാനുള്ള അവകാശം പോലെ തന്നെ മരിക്കാനുള്ള തീരുമാനമെടുക്കുന്നതും അവകാശമായി മാറുകയാണ്. വില്‍പത്രത്തിന് മരണപത്രംഎന്നും പേരുണ്ട്. പക്ഷേ അത് ഇതുവരെയും മരിക്കാനുള്ള പത്രമായിട്ടല്ല, മരണശേഷം സ്വത്തുവകകളും മറ്റും എങ്ങനെ വിനിയോഗം ചെയ്യണം എന്നത് തീരുമാനിക്കാന്‍ ആയിരുന്നു. പുതിയ നിര്‍ദ്ദേങ്ങള്‍ മരിക്കാനുള്ള തീരുമാനമെടുക്കാനും മരണത്തിന് കൂട്ടിരിക്കാന്‍ ആളെ ഏര്‍പ്പെടുത്താനും സാഹചര്യങ്ങള്‍ ഉണ്ടാകും.

മരണ പത്രം

മരണ താല്‍പര്യപത്രം തയ്യാറാക്കുന്നതിന് പ്രായപൂര്‍ത്തിയായ പൂര്‍ണ്ണ മാനസിക ആരോഗ്യം ഉള്ള ആര്‍ക്കും ഇനി അവകാശമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വയം തയ്യാറാക്കുന്നത് ആയിരിക്കണം വില്‍പ്പത്രം എന്നതുപോലെതന്നെ ഇക്കാര്യത്തിലും അത് ബാധകമാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വമേധയാ തയ്യാറാക്കുന്നതാകണം മരണതാല്‍പ്പര്യപത്രം. കൃത്യമായ ബോധത്തോടുകൂടി തയ്യാറാക്കുന്ന പത്രത്തില്‍ ചികിത്സയെ സംബന്ധിച്ച കാര്യങ്ങളില്‍ എപ്പോള്‍ ചികിത്സ പിന്‍വലിക്കണമെന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ആധാരം എഴുതുന്നതുപോലെ കൃത്യമായ ചില സ്ഥിരം വാചകങ്ങള്‍ മരണപത്രത്തിനു വേണ്ടി  ഇനി തയ്യാറായി വരും. പ്രത്യാഘാതത്തെ പറ്റി ബോധ്യമുണ്ടെന്നു  കാണിക്കാന്‍ ഉപയോഗിക്കേണ്ട സാങ്കേതികപദങ്ങള്‍ പുതിയ ഫോര്‍മാറ്റ് ആയി വരും. സ്വന്തം നിലയില്‍ താല്പര്യം എടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഉള്ള രോഗികളുടെ കാര്യത്തില്‍ സമ്മതം നല്‍കാന്‍ ഉത്തരവാദിത്വപ്പെടു ത്തുന്ന അടുത്ത ബന്ധുവിന്‍റെയൊ രക്ഷിതാവിന്‍റെയോ പേര് മരണതാല്‍പ്പര്യപത്രത്തില്‍ സൂചിപ്പിക്കണം. ഒന്നിലധികം പത്രങ്ങള്‍ ഉണ്ടെങ്കില്‍ സാധാരണ വില്‍പത്രം പോലെ ഏറ്റവും ഒടുവിലത്തെ പത്രമായിരിക്കും കണക്കിലെടുക്കുക.

എങ്ങനെ തീരുമാനമെടുക്കും

വൈദ്യശാസ്ത്രങ്ങള്‍ക്ക് പറ്റാത്തത് ചിലപ്പോള്‍ അത്ഭുതങ്ങള്‍ വഴി പ്രവര്‍ത്തിക്കും, പലരുടെയും വിശ്വാസങ്ങളിലൂടെ. ഇനി രക്ഷയില്ല എന്ന് വൈദ്യശാസ്ത്രം പറഞ്ഞത് ജീവന്‍റെ തുടിപ്പായി തിരികെ വന്ന  സംഭവങ്ങള്‍ നിരവധിയുണ്ട്. കാരണമെന്തോ ആകട്ടെ, കൈവിട്ടതു പലതുമാണ് തിരികെ വന്നത്. അങ്ങനെ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍,  ഇനി രക്ഷയില്ലെന്നു ഉറപ്പാക്കി ബന്ധുക്കള്‍ അന്തിമ വിധി നടപ്പിലാക്കാന്‍ മാനസികമായി തയ്യാറെടുക്കുമെന്നത്  എങ്ങനെയെന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. സ്വന്തമായി അനുവാദം നല്‍കാന്‍ കഴിയാത്ത രോഗിയുടെ  കാര്യത്തില്‍ ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത് സങ്കീര്‍ണമായ ഒരു വിഷയം തന്നെയാണ്. മുതിര്‍ന്ന പൗരന്മാരെ മക്കളും അവകാശികളും വേണ്ടരീതിയില്‍ നോക്കാത്തതിന്‍റെ പേരില്‍ നിയമനിര്‍മ്മാണം തന്നെ നടത്തിയ ഒരു രാജ്യമാണ് നമ്മുടേത്. ഭീഷണിക്കും സമ്മര്‍ദ്ദത്തിലും വഴങ്ങിയും അഴിമതിക്ക് വിധേയമായും തയ്യാറാക്കിയ എത്രയെത്ര മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നാം കണ്ടിട്ടുണ്ട്. മരണ നിമിഷങ്ങളില്‍ തീരുമാനങ്ങള്‍ പലതും മാറാം. പക്ഷേ അത്തരം മാറ്റം അറിയിക്കാന്‍ എങ്ങനെ അവസരമുണ്ടാകുമെന്ന്തൊക്കെ ഇനി വലിയ ചര്‍ച്ചകള്‍ക്ക് വിഷയമാകും. രോഗി ജീവിതത്തിലെക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായതിനുശേഷം മാത്രമെ ഡോക്ടര്‍ ഇത്തരം നടപടികളിലേക്ക് കണക്കാവൂ എന്നാണ് തത്വം. 

ആധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രികള്‍ ഉളളതുപോലെ ഇനി മരണസന്നാഹമെന്നരുക്കാനും ആശുപത്രികള്‍ക്ക് സാങ്കേതിക സജ്ജീകരണങ്ങള്‍ ഒരുക്കണം. 20 വര്‍ഷം പ്രവൃത്തിപരിചയമുള്ള കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രാളജി, സൈക്യാട്രി അല്ലെങ്കില്‍ ഓങ്കോളജി വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും രോഗിയെ പരിചരിക്കുന്ന ഡോക്ടറും ഉള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ദയാവധം അനുവദിക്കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നിഗമനമെങ്കില്‍ അക്കാര്യം ജില്ലാ കളക്ടറെ അറിയിക്കണം. ജില്ലാ മെഡിക്കല്‍  ഓഫീസറുടെ നേതൃത്വത്തില്‍ പ്രക്യേക ബോര്‍ഡ് രൂപീകരിക്കും. ബോര്‍ഡ് രോഗിയെ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ തുടര്‍നടപടികള്‍ ആരംഭിക്കാം.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തീരുമാനം ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റിനെ അറിയിക്കുകയും മജിസ്ട്രേറ്റ് രോഗിയെ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തതിനു ശേഷം ദയാവധത്തിന് അനുമതി നല്‍കാം. ഇതു സംബന്ധിച്ച നിയമങ്ങള്‍ ഉണ്ടാക്കുന്നത് വരെയും ഇപ്പോള്‍ കോടതി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുവര്‍ത്തിക്കാം.

എങ്ങനെ തയ്യാറാക്കും

വില്‍പ്പത്രം പോലെതന്നെ 2 സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തില്‍ ആയിരിക്കണം പത്രകാരന്‍ ഒപ്പു വയ്ക്കേണ്ടത്. ചുമതലക്കാരനായ പ്രദേശത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് അതിലൊപ്പ് വയ്ക്കണം. പത്രത്തിന്‍റെ പകര്‍പ്പ് ഡിജിറ്റല്‍ രേഖയായി ജില്ലാ കോടതിയില്‍ സൂക്ഷിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കും പകര്‍പ്പ് നല്‍കണം, അവിടെ അതിനായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തണം. പത്രം തയ്യാറാക്കുന്നത് അടുത്ത ബന്ധുക്കളുടെ അസാന്നിധ്യത്തില്‍ ആണെങ്കില്‍ അക്കാര്യം മജിസ്ട്രേറ്റ് ബന്ധുക്കളെ അറിയിക്കണം. 

ജുഡീഷ്യല്‍ മജിസ്ട്രേട്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍, മെഡിക്കല്‍ ബോര്‍ഡ് , ജില്ലാ കോടതി റജിസ്റ്റ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ അധികാരകേന്ദ്രങ്ങള്‍ ഈ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടിവരും. 

മരത്തിനുമുണ്ട് അപ്പീല്‍

മരണത്തിന് അനുമതി നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാം. രോഗികളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി കാലതാമസമില്ലാതെ തീരുമാനമെടുക്കണം. കോടതി സ്വതന്ത്ര സമിതി രൂപീകരിച്ച് പുതിയ അഭിപ്രായം തേടും.