Search This Blog

Thursday, October 26, 2017

Victim is also having say in investigation - kerala police circular.

ഇരകളും ഇനി ഇടപെടണം

ക്രിമിനൽ കേസിൽ ഉൾപ്പെടുന്ന ഇരകളുടെ വ്യക്തിപരവും സാമൂഹ്യവുമായ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിക്ടിം ലൈസൺ ഓഫീസർമാർ ഉണ്ടാകണമെന്നത് നിലവിലെ ചട്ടമാണ്. ഇതിനോടകം തന്നെ സുപ്രീംകോടതി വിധി ന്യായങ്ങളുടെ അടിസ്ഥാനത്തിൽ ഇരകളുടെ സുരക്ഷ സംബന്ധിച്ച കാര്യത്തിൽ പോലീസ് സർക്കുലറുകൾ ഇറക്കിയിട്ടുണ്ടെങ്കിലും ഈയിടെ കേരള ഹൈക്കോടതിയിൽ നിന്നും പുറത്തുവന്ന വിജയത്തെ തുടർന്ന് വീണ്ടും  കേരള പോലീസ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. (സർക്കുലർ നമ്പർ 25 / 2017). 


കേസിന്റെ അന്വേഷണം, നടത്തിപ്പ്, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ഇരയ്ക്ക് പറയാനുള്ളത് കൂടി കേൾക്കണം എന്നുള്ളത് ഈ വിധി ന്യായത്തിൽ എടുത്തുപറയുന്നു. ഇരട്ട ഉണ്ടാകാവുന്ന ഭയം, ആശങ്ക, മുതലായ കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു. 

Public can meet State Police chief, if no action on petition... Kerala police circular

പരാതിയിൽ നടപടിയില്ലെങ്കിൽ ഇനി പോലീസ് മേധാവിയെ നേരിട്ട് കാണാം


പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾ ഫലപ്രദമായി തീർപ്പ് കൽപ്പിക്കുന്നത് സംബന്ധിച്ച് കേരള പോലീസ് വീണ്ടും സർക്കുലർ പുറത്തിറക്കി. (സർക്കുലർ നമ്പർ 19/ 2017). മുഖ്യമന്ത്രി വഴിയോ നിയമസഭാ കമ്മറ്റികൾ വഴിയോ വരുന്ന പരാതികളിൽ അന്നുതന്നെ നടപടി സ്വീകരിക്കേണ്ടതാണ്. പോലീസ് ഉദ്യോഗസ്ഥന്മാർ ക്കെതിരെയുള്ള പരാതികളിൽ ജില്ലാ പൊലീസ് മേധാവി പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. പരാതിക്കാർ സാക്ഷികൾ എന്നിവരുടെ മൊഴികൾ നൽകുമ്പോൾ മൊഴികളിലൂടെ തന്നെ അത് ഏതു തീയതിയിൽ രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കിയിരിക്കണം. സോൺ, റെയിഞ്ച്, ജില്ല തലങ്ങളിലുള്ള പോലീസ് ഓഫീസുകളിൽ പരാതി നൽകിയിട്ടും ഫലപ്രദമായ പരിഹാരം ലഭിക്കാത്ത ഗൗരവമേറിയ പരാതികളിൽ പരാതിക്കാർക്ക് എല്ലാ മാസവും രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രവർത്തി ദിവസം സംസ്ഥാന പോലീസ് മേധാവി കണ്ട് പരാതി ബോധിപ്പിക്കാവുന്നതാണ്. 

Wednesday, October 25, 2017

Maternity benefits for temporary staff too...

*പ്രസവാവധി താൽക്കാലിക ജീവനക്കാർക്കും കരാർ ജീവനക്കാർക്കും*

സ്ഥിരം ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും താൽക്കാലിക ജീവനക്കാർക്കും
കരാർ ജീവനക്കാർക്കും ലഭിക്കുക ഇല്ല എന്നുള്ളത് യാഥാർത്ഥ്യം തന്നെ. *പക്ഷേ ദില്ലിയിലുള്ള ഒരു സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപിക മനസ്സു വച്ചപ്പോൾ ഇന്ത്യയെമ്പാടും ഉള്ള ലക്ഷക്കണക്കിന് താൽക്കാലിക,  കരാർ ജീവനക്കാർക്ക് വലിയ ഒരു അനുഗ്രഹമായി മാറി* സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി.

പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ചെന്ന സമയം അനുവാദമില്ലാതെ മെറ്റേണിറ്റി ലീവ് എടുത്തു എന്ന കാരണത്താൽ അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 1961ലെ മെറ്റേണിറ്റി ആനുകൂല്യത്തിന്റെ വകുപ്പ് 5 പ്രകാരം ഈ അധ്യാപികയ്ക്ക് പ്രസവാവധി ലഭിക്കുന്നതിന് അർഹതയുണ്ട് എന്നായിരുന്നു ട്രൈബ്യൂണലിന്റെ കണ്ടെത്തൽ. മുൻപ് നിലവിൽ ഉണ്ടായിരുന്ന അതേ സർവീസ് ആനുകൂല്യങ്ങളോടുകൂടി അവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും കഴിഞ്ഞകാലത്തെ ശമ്പളം നൽകാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. ആറുമാസത്തെ പ്രസവാവധി സ്ഥിരം സർവ്വീസിലുള്ളവർക്ക് മാത്രമാണ് ബാധകം എന്ന സ്കൂൾ അധികാരികൾ വാദിച്ചെങ്കിലും വിജയിച്ചില്ല.

OA 3734 / 2015
(12.10.17)

ഷെറി

Wednesday, October 18, 2017

Causing obstruction to drainage or canal

*തോട് തനിക്ക് ആക്കിയാൽ
കോടതി വെടിപ്പാക്കും*

റവന്യൂ രേഖകളിൽ റോഡ് ആയി കിടക്കുന്ന ഭൂമിയിൽ വീടുകൾക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലും പ്രവർത്തികൾ ചെയ്താൽ അഞ്ചു വർഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. മണ്ണിട്ട് നികത്തി തോടിന്റെ വീതി കുറച്ചും പതുക്കെപ്പതുക്കെ കയ്യേറ്റങ്ങൾ നടത്തിയും തോട്തനിക്കാക്കി കെട്ടിയടയ്ക്കാം എന്നു കരുതിയാൽ അത് മജിസ്ട്രേറ്റ് കോടതിയിൽ എത്തുന്ന കേസ് ആയി മാറും. പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രവർത്തികൾ തോടിൽ ചെയ്താലുംകുറ്റം തന്നെ. (ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 432). റവന്യൂ അധികാരികളിൽ നിന്നും പ്രാദേശിക ഭരണകൂടങ്ങളിൽ നിന്നും നേരിടേണ്ടി വരാവുന്ന കേസുകൾ വേറെ.

ഷെറി
www.sherryjthomas.com

Enquiry Commission


*അന്വേഷണ കമ്മീഷൻ*

ഇന്ത്യയിൽ അന്വേഷണ കമ്മീഷൻ നിയമം നടപ്പിൽ വന്നത് 1952-ലാണ്. Commission of Enquiries act 1952. പല കമ്മീഷനുകളുടെയും കണ്ടെത്തലുകൾ സമകാലിക സമൂഹത്തിൽ വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്.

*എന്തിനൊക്കെ അന്വേഷണക്കമ്മീഷനുകൾ  നിയമിക്കാം*

1. അധികാരത്തിലിരിക്കുന്നവർക്ക് എതിരെ അഴിമതി ആരോപണം ഉണ്ടാകുമ്പോൾ
2. പോലീസ് അക്രമം ചെയ്തുവെന്ന ആരോപണം ഉയരുമ്പോൾ
3. സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കേണ്ടി വരുമ്പോൾ
4. സംവരണ സംബന്ധമായ പ്രശ്നങ്ങൾ ഉയരുമ്പോൾ
5. ലാത്തിച്ചാർജ് വെടിവെപ്പ് തുടങ്ങിയവ ഉണ്ടാകുമ്പോൾ
6. സർക്കാറിനെ യുക്തമെന്ന് തോന്നുന്ന മറ്റു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ

പൊതു പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും കമ്മീഷനെ നിയമിക്കുന്നതിന് കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാരുകൾക്കും അധികാരമുണ്ട്.

*കമ്മീഷൻ റിപ്പോർട്ടും അനന്തര നടപടികളും*

കമ്മീഷൻ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചാൽ ഉടൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. നിയമസഭയുടെ ലോകസഭയുടെയോ പ്രമേയത്തിലൂടെയാണ് കമ്മീഷൻ നിയമിക്കപ്പെട്ടത് എങ്കിൽ കമ്മീഷന്റെ റിപ്പോർട്ടും സർക്കാർ അതിന്മേൽ എടുത്ത നടപടിയും അതതു സഭകളുടെ മുമ്പാകെ വയ്ക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ കമ്മീഷൻ റിപ്പോർട്ടുകൾ സർക്കാർ പ്രസിദ്ധീകരിക്കണമെന്നൊ
എന്തെങ്കിലും നടപടികൾ സ്വീകരിക്കണമെന്നൊ നിയമത്തിൽ വ്യവസ്ഥയില്ല.

ഷെറി
www.sherryjthomas.com

Monday, October 16, 2017

Indian citizen ..legal tip in Malayalam.

*ഇന്ത്യൻ പൗരൻ*

ഭാരതത്തിൽ പൊതുവായി ഒരൊറ്റ പൗരത്വം ആണ് നിലവിലുള്ളത്. ഇരട്ടപൗരത്വം ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. അതേസമയം federal വ്യവസ്ഥിതി നിലവിൽ ഉള്ള അമേരിക്ക പോലെയുള്ള നാടുകളിൽ 2 പൗരത്വം അനുവദനീയമാണ്. യുഎസ് അതിന്റെ ഭരണഘടനയിൽ തന്നെ ഇക്കാര്യം എഴുതിച്ചേർത്തിട്ടുണ്ട്. അവിടെ ഒരാൾക്ക് യുഎസ് പൗരത്വത്തിനു പുറമേ സ്റ്റേറ്റ് പൗരത്വവും നേടിയെടുക്കാനുള്ള അർഹതയുണ്ട്. അപ്രകാരം ഒരു സ്റ്റേറ്റിന്റെ പൗരത്വം നേടിയ ആൾ സംസ്ഥാനത്തിൽ മാത്രം നിലവിലുള്ള പ്രത്യേകം അവകാശങ്ങൾക്ക് അർഹനായി തീരുന്നു.

ഇന്ത്യയ്ക്ക് ഫെഡറേഷന്റെ സ്വഭാവം ഉണ്ടെങ്കിലും നമ്മുടെ ഭരണഘടന ഫെഡറൽ രീതിയിലുള്ളതല്ല. ഏതു സംസ്ഥാനത്തിൽ താമസിച്ചാലും  ഒരു പൗരന്റെ അവകാശങ്ങൾ ഇന്ത്യയിലെവിടെയും ഒന്നുതന്നെയാണ്.

മൂന്ന് രീതിയിലാണ് ഇന്ത്യൻ പൗരനാാകുന്നത്. 1. ഇന്ത്യയിൽ ജനിക്കുന്നവർ, 2. മാതാപിതാക്കൾ ആരെങ്കിലും ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ, 3. നിയമം വന്നതിനുശേഷം അഞ്ചുവർഷത്തിൽ കുറയാത്ത കാലം സാധാരണയായി ഇന്ത്യയിൽ സ്ഥിര താമസമാക്കിയവർ.

പൗരത്വംസംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിൽ  5 മുതൽ 11 വരെയുള്ള ആർട്ടിക്കിളുകളിൽ പറയുന്നു.

ഷെറി
www.sherryjthomas.com

Monday, October 9, 2017

Hearing on family court matters..

http://www.livelaw.in/hearing-matrimonial-disputes-conducted-camera-video-conferencing-cannot-directed-transfer-petitions-sc-read-judgment/