Search This Blog

Tuesday, October 29, 2019

Traffic offences compounding Kerala G.O.

https://m.facebook.com/story.php?story_fbid=3043792098970037&id=100000178303786

ട്രാഫിക് ലംഘനങ്ങളുടെ പിഴ കേരള സർക്കാർ പുതുക്കി നിശ്ചയിച്ചു.
അസിസ്റ്റൻറ് മോട്ടോർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പോലീസ് സബ് ഇൻസ്പെക്ടർ റാങ്കിന് മുകളിലുള്ള  ഉദ്യോഗസ്ഥർക്കാണ് പിഴ തുക കോമ്പൗണ്ട് ചെയ്യുന്നതിന് അധികാരം ഉള്ളത്.
സർക്കാർ ഉത്തരവ്
ഈ ലിങ്കിൽ ലഭ്യമാണ്.
https://drive.google.com/file/d/10d0k9Z8Vedehwasgl7Ey6ug_KSrYiywH/view?usp=drivesdk

Wednesday, October 16, 2019

The Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019

https://www.facebook.com/100000178303786/posts/3014524681896779/

*സമരത്തിൻറെ പേരിൽ സ്വകാര്യമുതൽ നശിപ്പിച്ചാലും ഇനി അഴി എണ്ണണം*
The Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019

സമരത്തിനും പ്രതിഷേധത്തിനും ഇടയിൽ പൊതുമുതൽ നശിപ്പിച്ചാൽ ആയിരുന്നു ജാമ്യമില്ലാത്ത കേസുകൾ ഉണ്ടായിരുന്നത്. എന്നാൽ സ്വകാര്യ മുതൽ നശിപ്പിച്ചാലും സമരത്തിൽ പങ്കെടുത്തവർക്കെതിരെ ജാമ്യമില്ലാ കേസ് എടുക്കുന്ന തരത്തിൽ പുതിയ ഓർഡിനൻസ് നിലവിൽ വന്നു കഴിഞ്ഞു. അഞ്ചു വർഷമാണ് തടവ് ശിക്ഷ. അറസ്റ്റിൽ ആയാൽ കേടു വരുത്തിയ സാധനങ്ങളുടെ വിലയുടെ പകുതി കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. സമരം, ഹർത്താൽ, ബന്ദ്, പ്രകടനം, സമ്മേളനം തുടങ്ങിയവയൊക്കെ ഇതിൻറെ പരിധിയിൽ വരും.

ഓർഡിനൻസിനെ പൂർണ രൂപം ഈ ലിങ്കിൽ ലഭ്യമാണ്
https://drive.google.com/file/d/1-oMcJLPHLPDG5RHg7oNHg4GduZDJmMmA/view?usp=drivesdk

Monday, October 14, 2019

GIDA islands and niyamasabha reply

https://m.facebook.com/story.php?story_fbid=3009603505722230&id=100000178303786

*വികസനം തുടരട്ടെ, വിചിന്തനം ഉണ്ടാവട്ടെ.....*
#GIDA_Island

എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം, മുളവുകാട്, കടമക്കുടി, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തുകളുടെ വികസനത്തിനായി GIDA കൗൺസിൽ അംഗീകരിച്ചിട്ടുള്ള വികസന പദ്ധതികൾ-  13.7.11 തീയതിയിലെ നിയമസഭ തീരുമാനങ്ങളുടെ (പതിമൂന്നാമത് നിയമ സഭയുടെ ഒന്നാം സെഷൻ) ൽ ചോദ്യത്തിന് (100,101) മറുപടിയായി പറഞ്ഞ രേഖയാണ് ഇതോടൊപ്പം ഉള്ളത്. ഇതുസംബന്ധിച്ച് പദ്ധതികൾ എവിടെ വരെ നടപ്പിലായി എന്നും ഇനിയും പൂർത്തിയാക്കാനുള്ള പദ്ധതികളെ സംബന്ധിച്ചും അവലോകനം നടത്തുന്നതിന് ഈ  ഡോക്യുമെന്റ് ഉപകാരപ്രദമാകും.
https://drive.google.com/file/d/1-jkIhimoHc_eT_Ria38xJuQN6WHCm6bx/view?usp=drivesdk

Wednesday, October 9, 2019

Non creamy layer- salary and agricultural income will not be calculated

https://m.facebook.com/story.php?story_fbid=2998787130137201&id=100000178303786

ശമ്പളം കണക്കാക്കുമോ ?
#Non creamy layer

നോൺ ക്രീമിലയർ പരിധി 8 ലക്ഷം രൂപ വാർഷിക വരുമാനം കണക്കാക്കുന്നതിന് മാതാപിതാക്കളുടെ
ശമ്പളം കാർഷിക വരുമാനം എന്നിവ പരിഗണിക്കില്ല എന്ന് ഉത്തരവ് ഉണ്ടെങ്കിലും ചില റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വാർഷികവരുമാനം കണക്കാക്കാൻ ശമ്പളം ഉൾപ്പെടെ കണക്കിൽ എടുക്കുന്നതായി പരാതിയുണ്ട്. ഇതോടൊപ്പമുള്ള സർക്കാർ ഉത്തരവിൽ അനക്സർ ഒന്നിൽ പാരഗ്രാഫ് 5 അവരുടെ ശ്രദ്ധയിൽ പെടുത്തുക.

https://drive.google.com/file/d/1VJZ1bBz2ejPpqULlR9VSd6HcXoHipKS9/view?usp=drivesdk

Sunday, October 6, 2019

Fastag toll

ഫാസ്ടാഗ് ഉള്ള വാഹനങ്ങൾ അതില്ലാത്ത ടോളുകളിൽ പണം അടയ്ക്കേണ്ട
#fastag
...... പറയുന്നത് ഗതാഗത മന്ത്രാലയം!

2017 ഡിസംബർ മാസം മുതൽ പുതിയതായി രജിസ്ട്രേഷൻ ചെയ്തു നിരത്തിലിറങ്ങുന്ന എല്ലാ നാലുചക്ര വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാണ്. ഇലക്ട്രോണിക് ആയി ടോൾ നൽകുന്ന സംവിധാനമാണ് ഫാസ്ടാഗ്. ദേശീയപാതാ അതോറിറ്റി ആണ് അത് പ്രവർത്തിപ്പിക്കുന്നത്.
വാഹനങ്ങളുടെ ചില്ലുകളിൽ അത് പതിപ്പിക്കുകയും ടോൾ പ്ലാസ കളിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ളത് ലൈനിലൂടെ കടന്നുപോകുന്നതിന് സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.  ഫാസ്ടാഗ് അക്കൗണ്ടിൽ മതിയായ പണം ബാലൻസ് ഉള്ള വാഹനങ്ങൾ അതിലൂടെ കടന്നു പോകുന്നതിന് സൗകര്യം ഒരുക്കേണ്ടത് ടോൾ പിടിക്കുന്നവരുടെ കടമയാണ്.
മതിയായ പണം അക്കൗണ്ടിൽ ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങളാലും മറ്റും ഫാസ്ടാഗ് പ്രവർത്തിക്കാതിരിക്കുന്നത് വാഹന ഉടമയുടെ കുറ്റമല്ല. അത്തരം വാഹനങ്ങൾ ടോളിലൂടെ സീറോ ട്രാൻസാക്ഷൻ രസീത് നൽകി പറഞ്ഞു വിടണം എന്നാണ് നിയമം.  IOC,BPCL,HPCL എന്നീ പെട്രോൾ പമ്പുകളിലും 2019 സെപ്റ്റംബർ മുതൽ ഫാസ്ടാഗ് സംവിധാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തോ പ്രീപെയ്ഡ് സംവിധാനത്തിലൂടെയോ ഫാസ്ടാഗ് ഉപയോഗിക്കാം.
ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ വേണ്ട എന്ന് കേന്ദ്ര മന്ത്രാലയം ഇറക്കിയ കത്തിൻറെ പകർപ്പ് ഈ ലിങ്കിൽ ലഭ്യമാണ്.

https://drive.google.com/file/d/1-IXl1CP-MGAaqN3BKtxYyE6GznMhaVKK/view?usp=drivesdk

Parking bill

പാർക്കിംഗ് ഒരു തലവേദനയാണൊ?
#parking
പാതയരുകിലെ പാർക്കിംഗ് നിയന്ത്രണ സംവിധാനങ്ങൾ സംബന്ധിച്ച് കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട സ്വകാര്യ ബിൽ - പാർക്കിംഗ് നിയന്ത്രണ അതോറിറ്റി ബിൽ 2019. ഈ ലിങ്കിൽ ബില്ലിന്റെ പൂർണ്ണരൂപം ലഭ്യമാണ്.
https://drive.google.com/file/d/1-TMMxYUqxWNEUC8_heaykoPBxzftbaxc/view?usp=drivesdk

ATM fraud

#എസ്എംഎസ്_വായിച്ച്_മനു_ഞെട്ടി !....
രാവിലെ തന്നെ വന്ന മെസ്സേജ് കണ്ട് മനു ഫോൺ എടുത്തു നോക്കി. മെസ്സേജ് വായിച്ച മനു ഞെട്ടി. സ്വന്തം അക്കൗണ്ടിൽ നിന്ന് എടിഎം ഉപയോഗിച്ച് നാൽപതിനായിരം രൂപ പിൻവലിച്ചു എന്നതിൻറെ മെസ്സേജ് ആണ്. വീട്ടിൽ നിന്നും 15 കിലോമീറ്റർ അപ്പുറമുള്ള ഫോർട്ട് കൊച്ചിയിലെ ഒരു എടിഎമ്മിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. പേഴ്സ് എടുത്തു പരിശോധിച്ചപ്പോൾ എടിഎം കാർഡ് ഭദ്രമായി ഉണ്ട്. മനു ഉടനെ ബാങ്കിലെത്തി പരാതി നൽകി. പരാതി സ്വീകരിച്ച ബാങ്ക്  രശീത് നൽകുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ നിന്ന് എഫ്ഐആർ കൊണ്ടുവന്നാൽ നഷ്ടമായ പണം തിരികെ നൽകാം എന്നും പറഞ്ഞു. തൻറെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ചെന്ന മനുവിനോട് അവർ പറഞ്ഞു പണം നഷ്ടമായ എടിഎം പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ. അവിടെ ചെന്നപ്പോൾ മനുവിനോട് പറഞ്ഞു എടിഎം നിയന്ത്രിക്കുന്ന ബാങ്കിൻറെ  ഹെഡ്ഓഫീസ് പരിധിയിലുള്ള സ്റ്റേഷനിൽ പരാതി നൽകാൻ. അവിടെ ചെന്നപ്പോൾ പറയുകയാണ്, പരാതി സ്വീകരിക്കാൻ നിർവാഹമില്ല നിങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിച്ച് എങ്ങനെയെങ്കിലും ബാങ്കിൽ നിന്നും നഷ്ടപരിഹാരം വാങ്ങുക എന്ന്. മനു തന്നെ വേറെ ആരെയെങ്കിലും ഉപയോഗിച്ച് സ്വയം തട്ടിപ്പ് കഥ ഉണ്ടാക്കിയതാണോ അല്ലയോ എന്ന് തങ്ങൾ എങ്ങനെ വിശ്വസിക്കും എന്നായി പോലീസിൻറെ അടുത്ത ചോദ്യം. 
ഇത് കഥയല്ല കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു ചെറുപ്പക്കാരൻ നേരിട്ട അനുഭവം ആണ്!

ബാങ്കിൽ നിന്ന് അനധികൃതമായി പണം നഷ്ടമായാൽ എന്താണ് പ്രതിവിധി

വിദേശ ഇന്ത്യക്കാരനായ ഒരാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ബ്രസീലിൽ ഉള്ള എടിഎമ്മിലൂടെ രണ്ട് തവണകളിലായി പണം തട്ടിയ കേസിൽ ബാങ്കിനെതിരെ നിയമയുദ്ധം നടത്തി ഒടുവിൽ വിഷയം ഹൈക്കോടതിയിൽ അപ്പീൽ ആയി എത്തിയപ്പോൾ  കേരള ഹൈക്കോടതി പ്രസ്താവിച്ച വിധി ശ്രദ്ധേയമാണ്. സുരക്ഷിതമായ ഇലക്ട്രോണിക് ട്രാൻസാക്ഷൻ ഉറപ്പാക്കാൻ ബാങ്കുകൾ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം തട്ടിപ്പുകൾക്ക് വിധേയമാകുന്ന അക്കൗണ്ട് ഉടമകൾക്ക് പണം തിരികെ നൽകാൻ ബാങ്കുകൾ തയ്യാറാകണം. ബാങ്ക് അറിയിക്കുന്ന എസ്എംഎസ്  മുന്നറിയിപ്പ് വിവരങ്ങൾക്ക് ഉപഭോക്താവ് പ്രതികരിച്ചില്ലെങ്കിൽ പോലും ബാങ്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥമാണ് എന്നാണ് കേരള ഹൈക്കോടതി പറഞ്ഞത്.
വിധിയുടെ പകർപ്പ്
https://drive.google.com/file/d/1MniSvrrtfttuIByyflJ7rYKLmkD_uubY/view?usp=drivesdk