Search This Blog

Monday, August 26, 2019

നിയമനിർമ്മാണങ്ങളുടെ പിന്നാമ്പുറങ്ങൾ .... Article on Food Security Act- Prof K V Thomas

നിയമനിർമ്മാണങ്ങളുടെ പിന്നാമ്പുറങ്ങൾ ....

ഭക്ഷണം അവകാശമായി മാറിയ നിയമം നമ്മുടെ നാട്ടിൽ ഉണ്ടാക്കിയത് കൊച്ചിക്കാരനായ  മനുഷ്യനാണ്. ഇന്നത്തെപ്പോലെ മൃഗീയ ഭൂരിപക്ഷമുള്ള, ഒരു ചർച്ചയും കൂടാതെ എന്ത് നിയമവും ഉണ്ടാക്കാൻ പറ്റിയ നിയമനിർമ്മാണ സഭകൾ ആയിരുന്നില്ല അന്ന്. നിയമം അവതരിപ്പിച്ച മുൻ കേന്ദ്ര മന്ത്രി തോമസ് മാസ്റ്റർ എഴുതുന്നു......

ഭക്ഷ്യ സുരക്ഷാനിയമം
അനുസ്മരിക്കപ്പെടുമ്പോൾ.
(പ്രൊഫ.കെ.വി.തോമസ്)

ആഗസ്റ്റ് 26. ലോകചരിത്രത്തിലെയും എന്‍റെ ജീവിതത്തിലെയും സുപ്രധാന ദിനമാണ്.  ഭക്ഷണം ജനങ്ങളുടെ ജന്മാവകാശമാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷ നിയമം ഇന്ത്യൻ പാർലമെന്‍റിൽ അവതരിപ്പിച്ച് ഏകകണ്ഠേന പാസ്സാക്കിയത് 2013 ആഗസ്റ്റ് 26 നാണ്.   

ഡോ. മൻമോഹൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സർക്കാരിലെ കേന്ദ്രഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യമന്ത്രിയെന്ന നിലയ്ക്കാണ് ഞാൻ നിയമം കരുപിടിപ്പിച്ചതും പാർലമെന്‍റിൽ അവതരിപ്പിച്ചതും.  
2011 ൽ അവതരിപ്പിച്ച ബിൽ ഏറെ നാളത്തെ ചർച്ചകൾക്കും വാക് വാദങ്ങൾക്കും സംശയദൂരീകരണത്തിനും ശേഷമാണ്  2013 ആഗസ്റ്റ് 26ന് യാഥാർത്ഥ്യമായതും.  

സോണിയഗാന്ധിയുടെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. പനിക്കിടക്കയിൽ നിന്നാണ് സോണിയ അന്ന് പാർലമെന്‍റിൽ എത്തിയത്. ബില്ലിനെ അനുകൂലിച്ചുള്ള ആദ്യ പ്രസംഗത്തിന് ശേഷം അവർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.  സോണിയഗാന്ധിയുടെ നിർദ്ദേശമായിരുന്നു റേഷൻകാർഡ് സ്ത്രീകളുടെ പേരിൽ വേണമെന്നത്.  ഗർഭിണികൾക്ക് ധനസഹായം, കുട്ടികൾക്കും, മുതിർന്നവർക്കും,  സൌജന്യഭക്ഷണം, എന്നിങ്ങനെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ അവകാശമായി മാറ്റപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ആദ്യ ജനക്ഷേമ പദ്ധതി. 

തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങി ജനപ്രിയവും ക്ഷേമകരവുമായ പല പദ്ധതികളിലും മോദി സർക്കാർ വെള്ളം ചേർക്കലും പൊളിച്ചെഴുത്തും നടത്തിയെങ്കിലും ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിൽ ഒരു മാറ്റത്തിനും മോദി സർക്കാർ ഒരുങ്ങിയിട്ടില്ല.

അടുത്തകാലത്ത് പാർലമെന്‍റിൽ ബിൽ പാസ്സാക്കുന്നത് ചൂടപ്പം പോലെയാണ്.  ഉച്ചയ്ക്ക് 12 ന് അവതരിപ്പിച്ച് കാര്യമായ ചർച്ചയോ ഭേദഗതിയോ ഒന്നുമില്ലാതെ ഉച്ച ഊണിന് മുൻപ് ബിൽ പാസ്സാക്കുകയും ഉച്ചക്ക് ശേഷം  രാഷ്ട്രപതിയുടെ അംഗീകാരം നേടി വൈകുന്നേരത്തോടെ നിയമമാക്കുന്ന ഇന്നത്തെ രീതിയായിരിന്നില്ല ദേശീയഭക്ഷ്യ സുരക്ഷ നിയമത്തിന്‍റേത്.  എല്ലാ സംസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച. 
പ്രധാന വ്യക്തികളുമായി ആശയക്കൂട്ടായ്മ, സംശയ ദൂരീകരണം,  എല്ലാവരുമായി അഭിപ്രായ സമന്വയം.  അങ്ങിനെയാണ് ഭക്ഷ്യസുരക്ഷ ബിൽ വരുന്നതും നിയമമാകുന്നതും.  അതുകൊണ്ട് അത് കുറ്റമറ്റതുമായി.  അന്ന് എതിർത്തുകൊണ്ട് പിൻതുണച്ച രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ, കേരളമടക്കം ഇന്ന് അതിന്‍റെ ആനുകൂല്യം വൻതോതിൽ അനുഭവിക്കുമ്പോൾ മനസ്സുനിറയെ സന്തോഷമാണ്.  ആരും പട്ടിണി കിടക്കുന്നില്ലല്ലോ !

ജമ്മുകാശ്മീരോ,  അയോധ്യയോ, ഏകസിവിൽ കോഡോ, മുത്തലാഖോ അല്ല,  പട്ടിണി മാറ്റണമെന്നതാണ് സാധാരണക്കാരന്‍റെ  രാഷ്ട്രീയം.  
അത് മനസ്സിലാക്കി പ്രവർത്തിക്കാൻ സോണിയാഗാന്ധിക്കും, മൻമോഹൻ സിങ്ങിനും എനിക്കും കഴിഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തുമ്പോൾ "പട്ടിണിയില്ലാത്ത ഇന്ത്യ" സൃഷ്ടിക്കാൻ ശ്രമിച്ചത്  ആരെന്ന് ഈ ദിനത്തിൽ ഓർമ്മിക്കുന്നത് നന്നായിരിക്കും.

Wednesday, August 21, 2019

ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശം പിൻവലിച്ചു - Observations by Madras HC against Christian Institutions withdrawn


ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശം പിൻവലിച്ചു 

കോളേജിൽ വിദ്യാർത്ഥിനികളെ അധിക്ഷേപിച്ചു എന്ന വിഷയത്തിൽ  നടപടികൾ നേരിട്ടു കൊണ്ടിരുന്ന അധ്യാപകൻ അതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇടപെടാൻ വിശദീകരിച്ചുകൊണ്ട് കോടതി രാജ്യത്തെ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ പൊതുവായി നടത്തിയ പരാമർശങ്ങൾ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉള്ള പഠനം വിദ്യാർഥിനികൾക്ക് സുരക്ഷിതമല്ല എന്ന രീതിയിലായിരുന്നു പരാമർശങ്ങൾ. കേസുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ നടത്തിയ പരാമർശം ആവശ്യമില്ലാത്തത് എന്ന് തിരിച്ചറിഞ്ഞ കോടതി ഉത്തരവിലെ ഖണ്ഡിക 32 പിൻവലിച്ചു. ആദ്യ ഉത്തരവ് പിൻവലിച്ച് പുതുക്കിയ ഉത്തരവ് അപ് ലോഡ് ചെയ്യാൻ രജസ്ട്രിയോട് നിർദ്ദേശിച്ചു. വൈദ്യനാഥൻ എന്ന ജഡ്ജിയാണ് വിവാദ പരാമർശങ്ങൾ ഉള്ള ഉത്തരവ് ഇറക്കിയിരുന്നത്. 
WP 15145.2019 

Medical PG- Super Specialty- Compulsory Bond- മെഡിക്കൽ പി ജി - നിർബന്ധിത സേവനത്തിനുള്ള ബോണ്ട് നിയമ വിരുദ്ധമല്ല


മെഡിക്കൽ പി ജി - നിർബന്ധിത സേവനത്തിനുള്ള ബോണ്ട് നിയമ വിരുദ്ധമല്ല

മെഡിക്കൽ പിജി / സൂപ്പർ സ്പെഷാലിറ്റി കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾ ആതുര ശുശ്രൂഷ സേവനത്തിന്റെ ഭാഗമായി നിർബന്ധിത ബോണ്ടിന് 
വിധേയമായി സേവനം ചെയ്യേണ്ടി വരുന്നത് അവരുടെ മൗലികാവകാശങ്ങൾക്ക് എതിരാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മെഡിക്കൽ പിജി വിദ്യാർത്ഥികളുടെ സംഘടന നൽകിയ ഹർജിയിൽ അത്തരത്തിലുള്ള നിർബന്ധിത സേവനം നിയമവിരുദ്ധമല്ല എന്ന് പ്രഖ്യാപിച്ചു. ഉത്തരവ് വ നൽകാൻ വിസമ്മതിച്ച കോടതി വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന കർക്കശമായ ബോണ്ട് രീതികൾ പരാമർശിച്ച്  ഏകീകരിച്ച ബോണ്ട നിബന്ധനകൾ ഉണ്ടാവുന്നതിന് മെഡിക്കൽ കൗൺസിൽ നടപടികൾ എടുക്കണം എന്ന് അഭിപ്രായപ്പെട്ടു. ഉൾപ്രദേശങ്ങളിൽ സമൂഹത്തിൻറെ മുഖ്യധാരയിൽ ഇല്ലാത്തവർക്ക് സേവനം ലഭ്യമാക്കുന്നതാണ് ഇത്തരത്തിൽ ബോണ്ടുകൾ ഉറപ്പാക്കുന്നത് എന്ന് സർക്കാർ വാദം കോടതി അംഗീകരിച്ചു. 

WPC 376.2018 Judgment dated 19.08.19

Tuesday, August 13, 2019

ഭൂഗർഭജലം എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പുതുക്കി-ഇന്ത്യ മുഴുവൻ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങൾ - Ground Water Extraction new guidelines - 2019

ഭൂഗർഭജലം എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പുതുക്കി-ഇന്ത്യ മുഴുവൻ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങൾ 

ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവുപ്രകാരം ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ അധികാരികളിൽ നിന്ന് NOC ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതുക്കി നിശ്ചയിച്ചു. 2017 ഒക്ടോബറിൽ പുറത്തിറങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പൊതു അഭിപ്രായങ്ങൾക്കായി സമർപ്പിക്കുകയും അപ്രകാരം ലഭിച്ച  നിർദേശങ്ങൾ കൂടി പരിഗണിച്ച് 01.06.19 മുതൽ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നു. നാളിതുവരെ ഭൂഗർഭ ജല അതോറിറ്റി പുറത്തിറക്കിയിട്ടുള്ള  മാർഗ നിർദേശങ്ങൾക്ക് പകരം ഇനിമുതൽ 
ഇന്ത്യയെമ്പാടും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ആണ് നടപ്പിൽ വരിക.  പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇളവ് നൽകിയിരിക്കുന്ന ഉപയോഗങ്ങൾക്ക് അല്ലാത്ത എല്ലാ ഉപയോഗങ്ങൾക്കും NOC വാങ്ങേണ്ടതുണ്ട്. ഉപയോഗിക്കുന്ന ജലത്തിന് അനുസൃതമായി ഫീസ് കൊടുക്കണം. 

NOC ഒഴിവു നൽകിയിട്ടുള്ളത്

ബക്കറ്റും കയറും ഉപയോഗിച്ച് ജലം എടുക്കുക, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന പമ്പുകൾ, കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ തുകൽ ബക്കറ്റ് മുതലായവയ്ക്ക് NOC വേണ്ട. 

ഒരു കിണറിൽ നിന്ന് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഒരു ഡയാമീറ്ററിൽ അധികം വലിപ്പമില്ലാത്ത പൈപ്പ് വഴി വെള്ളമെടുക്കുന്നതിന് NOC വേണ്ട. 

കാർഷിക ആവശ്യങ്ങൾക്ക് 
NOC വേണ്ട. 

പ്രവർത്തനനിരതമായതും സംഘടിച്ചു കൊണ്ടിരിക്കുന്നതുമായ സൈനിക ആവശ്യങ്ങൾക്ക് 
NOC വേണ്ട. 

വസ്തുതാപരമായ കാര്യങ്ങളുടെ സമർപ്പങ്ങൾക്ക് അനുസരിച്ച് സേനയുടെയും സർക്കാർ കുടിവെള്ള വിതരണ സംവിധാനങ്ങളുടെയും ആവശ്യത്തിന് ഇളവ് ലഭിക്കാം.

കുടിക്കാനും ഗാർഹിക ഉപയോഗത്തിനും


കുടിക്കാനും കാർഷിക ഉപയോഗത്തിനുമുള്ള അപേക്ഷ പരിഗണിക്കുമ്പോൾ പ്രദേശത്ത് സർക്കാർ സംവിധാനങ്ങൾക്ക് ആവശ്യത്തിന് വെള്ളം കൊടുക്കാൻ ആകുന്നില്ല എന്ന കാര്യം കൂടി പരിഗണിച്ച് മാത്രമേ NOC അനുവദിക്കുകയുള്ളൂ. (2.2)

To know the entire guidelines, click the link below

Ground Water Extraction NOC- Guidelines 2019

www.niyamadarsi.com
The first legal blog in Malayalam 

Thursday, August 8, 2019

The termination of teacher by private management cannot be challenged in writ petition

അധ്യാപകനെ പിരിച്ചുവിട്ട നടപടി -സ്വകാര്യ സ്കൂൾ മാനേജ്മെൻറിനെതിരെ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി

സ്വാതന്ത്ര്യ ദിനത്തിൻറെ തലേന്നും അധ്യാപക ദിനത്തിനും ഹാജരായില്ല എന്ന കാരണത്താൽ സ്വകാര്യ സ്കൂൾ മാനേജ്മെൻറ് സംസ്കൃതഅധ്യാപകനെ സസ്പെൻഡ് ചെയ്തു. ഈ നടപടിക്കെതിരെ അധ്യാപകൻ പാറ്റ്ന ഹൈക്കോടതിയെ സമീപിച്ചു. കേസ് നടന്നുകൊണ്ടിരിക്കെ അധ്യാപകനെ മാനേജ്മെൻറ് ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ബീഹാർ സംസ്കൃത ശിക്ഷാ ബോർഡ് ചെയർമാൻ മുമ്പാകെ ഇരുകക്ഷികളും ഹാജരായി വിഷയം അവതരിപ്പിക്കാം എന്ന് കക്ഷികളുടെ സമ്മതപ്രകാരമുള്ള ഉത്തരവോടെ കൂടി ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. ബോർഡാകട്ടെ, വാദം കേട്ടതിനുശേഷം അധ്യാപകനെ തിരികെ ജോലിയിൽ എടുക്കാൻ നിർദ്ദേശിച്ചു. അതിനെതിരെ മാനേജ്മെൻറ്, ബീഹാർ സംസ്കൃത ബോർഡ് ബോർഡ്  നിയമപ്രകാരമുള്ള സ്പെഷ്യൽ ഡയറക്ടർക്ക് അപ്പീൽ നൽകി. അപ്പീൽ അനുവദിച്ച സ്പെഷ്യൽ ഡയറക്ടർ ബോർഡിനോട് വീണ്ടും വിഷയം പരിഗണിക്കാൻ നിർദ്ദേശിച്ചു.

അതിനെതിരെ അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സ്വകാര്യ സ്കൂൾ മാനേജ്മെൻറ് ഭരണഘടനയുടെ ആർട്ടിക്കിൾ 12 ൽ ഉൾപ്പെടുന്ന സ്റ്റേറ്റ് എന്ന നിർവചനത്തിൽ വരില്ല എന്നും അതുകൊണ്ടുതന്നെ അവർക്കെതിരെ റിട്ട് ഹർജി നിലനിൽക്കില്ല എന്നും കോടതി വിധിച്ചു. ഹൈക്കോടതിയുടെ തന്നെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല ഒടുവിൽ സുപ്രീംകോടതിയിൽ കേസ് എത്തി. സംസ്ഥാന സർക്കാരോ ബോർഡോ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിൽ പോലും
സ്വകാര്യ സ്കൂൾ മാനേജ്മെൻറ് സ്റ്റേറ്റ് എന്ന പദവിയിൽ വരില്ല എന്നും അതുകൊണ്ടുതന്നെ റിട്ട് അധികാരപരിധിയുടെ കീഴിൽ അല്ല എന്നും സ്വകാര്യ സ്കൂൾ മാനേജ്മെൻറ് അധ്യാപകനെ പിരിച്ചുവിട്ട നടപടിക്കെതിരെ റിട്ട് ഹർജി നിലനിൽക്കില്ല എന്നും സുപ്രീംകോടതി.  
Civil Appeal 10003.2010 Judgment dated 9.7.19      

© Sherry J Thomas
First legal blog in Malayalam.
Victim has the right to assist the court in trial-ക്രിമിനൽ കേസ് ഇരക്ക് വിചാരണയിൽ കോടതിയെ സഹായിക്കാൻ അവകാശമുണ്ട്


ക്രിമിനൽ കേസ് ഇരക്ക്  വിചാരണയിൽ കോടതിയെ സഹായിക്കാൻ അവകാശമുണ്ട് 

സാധാരണ ക്രിമിനൽ കേസുകൾ പ്രോസിക്യൂട്ടർ ഇരയ്ക്ക് വേണ്ടി  നടത്തും. സാക്ഷിയായി എത്തുന്ന ഇര പ്രോസിക്യൂട്ടർ പഠിപ്പിക്കുന്നത് അനുസരിച്ച് പോലീസ് അന്വേഷണത്തിന് സമാനമായി കോടതിയിൽ മൊഴി പറയണം. പലപ്പോഴും കേസ് സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിന് പ്രോസിക്യൂട്ടറെ സമീപിക്കണം. സാക്ഷിവിസ്താരതിൻറെ സമയത്ത് മാത്രമായിരിക്കും ഇരയ്ക്ക് കോടതിയിൽനിന്ന് സമൻസ് കിട്ടുന്നത്. മറ്റു സമയങ്ങളിൽ പ്രതിയോ പ്രതിയുടെ അഭിഭാഷകനോ നിരന്തരമായി ഹാജരാകുകയും ചെയ്യുകയാണ് പതിവ്. ചില ഘട്ടങ്ങളിൽ ഇരക്കു വേണ്ടി കോടതിയുടെ അനുവാദത്തോടെ അഭിഭാഷകൻ പ്രോസിക്യൂഷനെ സഹായിക്കാൻ ഹാജരാകാറുണ്ട്. ഇരയ്ക്ക് കോടതി നടപടികളിൽ ഇടപെടാനുള്ള അവസരം ആണ് അത്. എന്നാൽ വിചാരണവേളയിൽ കോടതിയെ സഹായിക്കുന്നതിന് ഇരയ്ക്ക് അവകാശമുണ്ടോ എന്നതാണ് ചോദ്യം ! 

ഇതിനുമുമ്പും ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ഒടുവിലായി സുപ്രീംകോടതി പറഞ്ഞതിങ്ങനെ - 
ഇര ആവശ്യപ്പെട്ടതു കൊണ്ട് ഉണ്ട് കോടതിയെ സഹായിക്കാൻ മജിസ്ട്രേറ്റ് അനുവാദം നൽകണമെന്നില്ല; അതേസമയം  കോടതിയെ വിചാരണയിൽ സഹായിക്കുന്നതിന് അവകാശമുണ്ട്താനും. കോടതി നടപടികളിൽ സഹായിക്കുന്നതിന് ഇരയ്ക്ക് പ്രാപ്തി ഉണ്ടോ എന്നതാണ് ഇവിടെ മജിസ്ട്രേറ്റ് പരിഗണിക്കേണ്ട വിഷയം. ഇരക്ക് മനസ്സിലാകാത്ത വിധത്തിൽ സങ്കീർണമായ നടപടികൾ അല്ലെങ്കിൽ കോടതിയെ വിചാരണയിൽ സഹായിക്കുന്നതിന് ഇരയ്ക്ക് മജിസ്ട്രേറ്റിന് അനുവാദം നൽകാം. അത്തരമൊരു സാഹചര്യത്തിൽ  ഇരയുടെ പ്രാപ്തി പരിഗണിക്കാതെ,  ആവശ്യപ്പെട്ടു എന്നതുകൊണ്ടുമാത്രം മജിസ്ട്രേട്ട് അനുവാദം കൊടുത്ത നടപടി  സുപ്രീം കോടതി റദ്ദാക്കി. സ്ത്രീധന പീഡനവും പണം വകമാറ്റിയതും സംബന്ധിച്ച കേസിലായിരുന്നു വിധി. ഇരക്ക് കോടതിയെ സഹായിക്കുന്നതിന് അനുവാദം കൊടുക്കണമോ എന്ന് മേൽപ്പറഞ്ഞ സാഹചര്യങ്ങൾ വിലയിരുത്തി മജിസ്ട്രേറ്റിന് വീണ്ടും തീരുമാനിക്കാം.
CRL Appeal 1217.2019 dated 7.8.19

© Sherry J Thomas
www.niyamadarsi.com 

Wednesday, August 7, 2019

Ple to declare canon law unconstitutional- dismissed with cost

*കാനൻ നിയമം ഇന്ത്യയിൽ ബാധകമല്ല എന്ന് പ്രഖ്യാപിക്കണം - ഹർജി നൽകിയ ആൾക്ക് 25,000 രൂപ പിഴ* 

കാനൻ നിയമം ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി. ഇന്ത്യയിലുള്ള വസ്തുവകകളുടെ മേൽ വത്തിക്കാന് അധികാരം നൽകുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യയുടെ പരമാധികാരത്തിൽ എതിരാണ് എന്നുമായിരുന്നു വാദം. പള്ളി വക വസ്തുക്കൾ പബ്ലിക് ട്രസ്റ്റ് ആണെന്നും അതിൻറെ ക്രയവിക്രയത്തിന് സിവിൽ നിയമ നടപടി വകുപ്പ് 92 പ്രകാരം കോടതിയുടെ അനുവാദം വാങ്ങണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഹർജി തള്ളിയ കോടതി ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 26 എല്ലാ മതവിഭാഗങ്ങൾക്കും ഇന്ത്യയുടെ നിയമങ്ങൾക്കനുസൃതമായി ഭൂമി ആർജിക്കാനുള്ള മൗലിക അവകാശം ഉണ്ട് എന്നും സൂചിപ്പിച്ചു.  ഹർജിക്കാരൻ കാനൻ നിയമം ബാധകമായ വ്യക്തിയല്ല എന്നും പേര് ലഭിക്കുന്നതിനുവേണ്ടി നൽകിയ ഹർജി നിലനിൽക്കില്ലെന്നും സൂചിപ്പിച്ച കോടതി ഭാവിയിൽ ഹർജിക്കാരൻ ഇത്തരം അനാവശ്യ ഹർജികൾ നൽകാതിരിക്കുന്നതിനായി 25000 രൂപ പിഴ രണ്ടാഴ്ചയ്ക്കുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് കെട്ടിവയ്ക്കാനും  ഉത്തരവിട്ടു, അല്ലാത്തപക്ഷം ഹർജിക്കാരനെതിരെ റവന്യൂ റിക്കവറി നടപടികൾ ഉണ്ടാവും. 
WPC 20144.2019

© Sherry J Thomas 31.07.19

Surrogacy Regulation Bill 2019 (passed in parliament)

https://youtu.be/21cLJEfj2iI
*ഗർഭപാത്രം_വാടകയ്ക്ക്*
ഗർഭപാത്രം വാടകക്ക് എടുക്കുന്നത് സംബന്ധിച്ച് ബിൽ ലോകസഭ ഓഗസ്റ്റ് അഞ്ചിന് പാസാക്കി. വാണിജ്യപരമായ കാര്യങ്ങൾക്ക് ഗർഭധാരണം ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാടക ഗർഭധാരണം നിയന്ത്രിക്കുന്നതിനുള്ള നിയമമാണിത്. വാടകയ്ക്ക് ഗർഭപാത്രം നൽകിയ സ്ത്രീക്ക് ആശുപത്രി ചെലവുകളും ഇൻഷുറൻസ് പരിരക്ഷയും മാത്രം നൽകുകയും യാതൊരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകളും ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു. തെളിയിക്കപ്പെട്ട വന്ധ്യത പോലുള്ള സംഭവങ്ങളിൽ മാത്രമാണ് ഇത് അനുവദനീയം. മാത്രമല്ല അല്ല വേശ്യാവൃത്തിക്കും വിൽപ്പനയ്ക്കും മറ്റുമായി കുട്ടികളെ ഉൽപാദിപ്പിക്കുന്നതും തടസ്സപ്പെടുത്തിയിരിക്കുന്നു.
*ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വാടക ഗർഭധാരണ ബോർഡുകൾ*
വാടക ഗർഭധാരണം ആവശ്യപ്പെടുന്ന ദമ്പതികൾക്ക് അതിൻറെ ആവശ്യകത സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിനും സംവിധാനങ്ങളെ നിർമ്മിക്കേണ്ടതുണ്ട്. (വകുപ്പ് 4). ജില്ലാ മെഡിക്കൽ ബോർഡിൽനിന്നും വന്ധ്യത സർട്ടിഫിക്കറ്റ് ലഭിച്ചവർ, മജിസ്ട്രേറ്റ് കോടതിയിൽ നിന്നും രക്ഷാകർതൃത്വ ഉത്തരവ്,  വാടകയ്ക്ക് ഗർഭധാരണത്തിന് വിധേയയാകുന്ന സ്ത്രീക്ക് 16 മാസത്തെ ഇൻഷുറൻസ് കവറേജ് എന്നിവ ആവശ്യമാണ്. അഞ്ചു വർഷം കുറഞ്ഞത് ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ വിവാഹിതരായ ഇന്ത്യൻ പൗരന്മാർ, ഭാര്യയുടെ പ്രായം 23 നും 50 നും ഇടയിലും ഭർത്താവിൻറെ പ്രായം 26 നും 55 നും ഇടയിലുള്ള ദമ്പതികൾ, ദത്തെടുത്ത തോ യഥാർത്ഥത്തിൽ ഉള്ളതോ ആയ കുട്ടികൾ ഇല്ലാത്തവർ,  മാരകമായതും ജീവഹാനി സംഭവിക്കാനിടയുള്ള അസുഖം ഉള്ള കുട്ടികൾ ഉള്ളവർ എന്നിവർ സർട്ടിഫിക്കറ്റിന് അർഹരാണ്.
വാടകയ്ക്ക് ഗർഭധാരണത്തിന് വിധേയയാകുന്ന സ്ത്രീയും ബന്ധപ്പെട്ട അധികാരികളിൽ നിന്നും അർഹതാ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്. വാടക ഗർഭധാരണം ഉദ്ദേശിക്കുന്ന ദമ്പതികളുടെ  അടുത്ത ബന്ധുവായിരിക്കണം (അടുത്ത ബന്ധു ആരാണ് എന്ന നിർവചനം നിയമത്തിൽ ഇല്ല), വിവാഹിതയായ അതും സ്വന്തം കുട്ടികൾ ഉള്ളവരും ആയിരിക്കണം, 25 നും 35 നും മദ്ധ്യേ പ്രായം, ജീവിതകാലത്ത് ഒരിക്കൽ മാത്രം വാടക ഗർഭധാരണം സാധ്യമാകൂ, വാടക ഗർഭധാരണത്തിന് ഇന്ന് വൈദ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും യോഗ്യയാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് മുതലായവ വാടക ഗർഭധാരണത്തിന് വിധേയയാകുന്ന സ്ത്രീക്ക് ഉണ്ടായിരിക്കണം.
*ഉപേക്ഷിക്കുന്നതും വാണിജ്യവത്കരിക്കുന്നതും ക്രിമിനൽകുറ്റം*
ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾ ഗർഭധാരണത്തിന് ഉദ്ദേശിക്കുന്ന ദമ്പതികളുടെ ജീവശാസ്ത്രപരമായ കുട്ടിയായി തന്നെ പരിഗണിക്കപ്പെടും. ഗർഭച്ഛിദ്ര നിയമങ്ങൾക്ക് വിധേയമായി എന്നതിനുപുറമേ ഗർഭധാരണത്തിന് വിധേയരാകുന്ന സ്ത്രീയുടെ സമ്മതം കൂടി ഗർഭച്ഛിദ്രത്തിന് ആവശ്യമാണ്. പരസ്യങ്ങൾ ചെയ്യുന്നത്, വാടക ഗർഭപാത്രത്തിന് ഉടമയായ സ്ത്രീയെ ചൂഷണം ചെയ്യുന്നത്, കുട്ടിയെ ഉപേക്ഷിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നത്, ഗർഭധാരണത്തിനായി ബീജങ്ങൾ വിൽക്കുകയോ പുറമേനിന്ന് വരുത്തുകയോ ചെയ്യുന്നത് തുടങ്ങിയ പ്രവർത്തികളെല്ലാം പത്തുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ചുമത്താവുന്ന  ക്രിമിനൽ കുറ്റങ്ങളാണ്. നിയമം ആകുന്നതിനു മുമ്പ് രാജ്യസഭയിൽ പാസാക്കുകയും പ്രസിഡൻറ് ഒപ്പു വയ്ക്കുകയും വേണം.
© Sherry J Thomas
06.08.19

Monday, August 5, 2019

PSC intimation through sms -legally valid.

*പി എസ് സി വഴി ജോലി വേണമെങ്കിൽ എസ്എംഎസും നോക്കണം* 

പലരും പറയാറുണ്ട്, ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നു എന്ന്. നല്ല കാര്യം തന്നെ പക്ഷേ പി എസ് സി പോലുള്ള സംവിധാനങ്ങൾ വഴി തൊഴിലിന് അപേക്ഷിച്ചിട്ടുള്ള 
ആളുകൾ  ഫോൺ എസ്എംഎസും ഇമെയിലുകളും നിർബന്ധമായും ദിവസവും നോക്കിയിരിക്കണം. ഡ്രൈവർ പരീക്ഷയ്ക്ക് അപേക്ഷിച്ച ഒരു തൊഴിൽ അന്വേഷകൻ പ്രയോഗിക പരീക്ഷയ്ക്ക് ഹാജരാകുന്നതിനുള്ള അറിയിപ്പ് തനിക്ക് കിട്ടിയില്ല എന്ന കാരണത്താൽ പരീക്ഷയ്ക്ക് വീണ്ടും ഹാജരാകുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കൽപ്പണിക്കാരൻ ആയിരുന്ന അയാൾ എസ്എംഎസും ഇമെയിലും സ്ഥിരമായി നോക്കാറില്ല എന്നും അതുകൊണ്ടുതന്നെ അത്തരത്തിൽ  പിഎസ്‌സി നൽകി എന്നു പറയുന്ന അറിയിപ്പുകൾ തനിക്ക് കിട്ടിയില്ല എന്നുമായിരുന്നു പരാതി. എന്നാൽ റേഡിയോയിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും പൊതുവായും ഈമെയിൽ മുഖാന്തരവും എസ്എംഎസ് മുഖാന്തരവും ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അറിയിപ്പ് നൽകി എന്നും അതുകൊണ്ട് ഉദ്യോഗാർഥിക്ക് ഇനി അവസരം ഇല്ല എന്നായിരുന്നു പി എസ് സി യുടെ വാദം. ഈ വാദം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും  അംഗീകരിച്ചു. നിരാശനായ ഉദ്യോഗാർത്ഥി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അപേക്ഷയിൽ മൊബൈൽ നമ്പറും ഈമെയിൽ വിലാസവും ചേർത്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയിണ്  പരീക്ഷ സംബന്ധിച്ചും കൂടിക്കാഴ്ച സംബന്ധിച്ചും  വിവരങ്ങൾ ലഭിക്കുന്നത് എന്ന് പൊതു നിർദ്ദേശങ്ങളിൽ പിഎസ് സി ഉൾപ്പെടുത്തിയിരുന്നു.OP KAT No.443.2017 dated 18.1.18

© Sherry J Thomas

https://youtu.be/TOSvcr1mGqA

*പി എസ് സി വഴി ജോലി വേണമെങ്കിൽ  എസ്എംഎസും നോക്കണം*