https://youtu.be/21cLJEfj2iI
*ഗർഭപാത്രം_വാടകയ്ക്ക്*
ഗർഭപാത്രം വാടകക്ക് എടുക്കുന്നത് സംബന്ധിച്ച് ബിൽ ലോകസഭ ഓഗസ്റ്റ് അഞ്ചിന് പാസാക്കി. വാണിജ്യപരമായ കാര്യങ്ങൾക്ക് ഗർഭധാരണം ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാടക ഗർഭധാരണം നിയന്ത്രിക്കുന്നതിനുള്ള നിയമമാണിത്. വാടകയ്ക്ക് ഗർഭപാത്രം നൽകിയ സ്ത്രീക്ക് ആശുപത്രി ചെലവുകളും ഇൻഷുറൻസ് പരിരക്ഷയും മാത്രം നൽകുകയും യാതൊരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകളും ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു. തെളിയിക്കപ്പെട്ട വന്ധ്യത പോലുള്ള സംഭവങ്ങളിൽ മാത്രമാണ് ഇത് അനുവദനീയം. മാത്രമല്ല അല്ല വേശ്യാവൃത്തിക്കും വിൽപ്പനയ്ക്കും മറ്റുമായി കുട്ടികളെ ഉൽപാദിപ്പിക്കുന്നതും തടസ്സപ്പെടുത്തിയിരിക്കുന്നു.
*ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വാടക ഗർഭധാരണ ബോർഡുകൾ*
വാടക ഗർഭധാരണം ആവശ്യപ്പെടുന്ന ദമ്പതികൾക്ക് അതിൻറെ ആവശ്യകത സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിനും സംവിധാനങ്ങളെ നിർമ്മിക്കേണ്ടതുണ്ട്. (വകുപ്പ് 4). ജില്ലാ മെഡിക്കൽ ബോർഡിൽനിന്നും വന്ധ്യത സർട്ടിഫിക്കറ്റ് ലഭിച്ചവർ, മജിസ്ട്രേറ്റ് കോടതിയിൽ നിന്നും രക്ഷാകർതൃത്വ ഉത്തരവ്, വാടകയ്ക്ക് ഗർഭധാരണത്തിന് വിധേയയാകുന്ന സ്ത്രീക്ക് 16 മാസത്തെ ഇൻഷുറൻസ് കവറേജ് എന്നിവ ആവശ്യമാണ്. അഞ്ചു വർഷം കുറഞ്ഞത് ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ വിവാഹിതരായ ഇന്ത്യൻ പൗരന്മാർ, ഭാര്യയുടെ പ്രായം 23 നും 50 നും ഇടയിലും ഭർത്താവിൻറെ പ്രായം 26 നും 55 നും ഇടയിലുള്ള ദമ്പതികൾ, ദത്തെടുത്ത തോ യഥാർത്ഥത്തിൽ ഉള്ളതോ ആയ കുട്ടികൾ ഇല്ലാത്തവർ, മാരകമായതും ജീവഹാനി സംഭവിക്കാനിടയുള്ള അസുഖം ഉള്ള കുട്ടികൾ ഉള്ളവർ എന്നിവർ സർട്ടിഫിക്കറ്റിന് അർഹരാണ്.
വാടകയ്ക്ക് ഗർഭധാരണത്തിന് വിധേയയാകുന്ന സ്ത്രീയും ബന്ധപ്പെട്ട അധികാരികളിൽ നിന്നും അർഹതാ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്. വാടക ഗർഭധാരണം ഉദ്ദേശിക്കുന്ന ദമ്പതികളുടെ അടുത്ത ബന്ധുവായിരിക്കണം (അടുത്ത ബന്ധു ആരാണ് എന്ന നിർവചനം നിയമത്തിൽ ഇല്ല), വിവാഹിതയായ അതും സ്വന്തം കുട്ടികൾ ഉള്ളവരും ആയിരിക്കണം, 25 നും 35 നും മദ്ധ്യേ പ്രായം, ജീവിതകാലത്ത് ഒരിക്കൽ മാത്രം വാടക ഗർഭധാരണം സാധ്യമാകൂ, വാടക ഗർഭധാരണത്തിന് ഇന്ന് വൈദ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും യോഗ്യയാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് മുതലായവ വാടക ഗർഭധാരണത്തിന് വിധേയയാകുന്ന സ്ത്രീക്ക് ഉണ്ടായിരിക്കണം.

*ഉപേക്ഷിക്കുന്നതും വാണിജ്യവത്കരിക്കുന്നതും ക്രിമിനൽകുറ്റം*
ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾ ഗർഭധാരണത്തിന് ഉദ്ദേശിക്കുന്ന ദമ്പതികളുടെ ജീവശാസ്ത്രപരമായ കുട്ടിയായി തന്നെ പരിഗണിക്കപ്പെടും. ഗർഭച്ഛിദ്ര നിയമങ്ങൾക്ക് വിധേയമായി എന്നതിനുപുറമേ ഗർഭധാരണത്തിന് വിധേയരാകുന്ന സ്ത്രീയുടെ സമ്മതം കൂടി ഗർഭച്ഛിദ്രത്തിന് ആവശ്യമാണ്. പരസ്യങ്ങൾ ചെയ്യുന്നത്, വാടക ഗർഭപാത്രത്തിന് ഉടമയായ സ്ത്രീയെ ചൂഷണം ചെയ്യുന്നത്, കുട്ടിയെ ഉപേക്ഷിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നത്, ഗർഭധാരണത്തിനായി ബീജങ്ങൾ വിൽക്കുകയോ പുറമേനിന്ന് വരുത്തുകയോ ചെയ്യുന്നത് തുടങ്ങിയ പ്രവർത്തികളെല്ലാം പത്തുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ചുമത്താവുന്ന ക്രിമിനൽ കുറ്റങ്ങളാണ്. നിയമം ആകുന്നതിനു മുമ്പ് രാജ്യസഭയിൽ പാസാക്കുകയും പ്രസിഡൻറ് ഒപ്പു വയ്ക്കുകയും വേണം.
© Sherry J Thomas
06.08.19
06.08.19
No comments:
Post a Comment