*പി എസ് സി വഴി ജോലി വേണമെങ്കിൽ എസ്എംഎസും നോക്കണം*
പലരും പറയാറുണ്ട്, ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നു എന്ന്. നല്ല കാര്യം തന്നെ പക്ഷേ പി എസ് സി പോലുള്ള സംവിധാനങ്ങൾ വഴി തൊഴിലിന് അപേക്ഷിച്ചിട്ടുള്ള
ആളുകൾ ഫോൺ എസ്എംഎസും ഇമെയിലുകളും നിർബന്ധമായും ദിവസവും നോക്കിയിരിക്കണം. ഡ്രൈവർ പരീക്ഷയ്ക്ക് അപേക്ഷിച്ച ഒരു തൊഴിൽ അന്വേഷകൻ പ്രയോഗിക പരീക്ഷയ്ക്ക് ഹാജരാകുന്നതിനുള്ള അറിയിപ്പ് തനിക്ക് കിട്ടിയില്ല എന്ന കാരണത്താൽ പരീക്ഷയ്ക്ക് വീണ്ടും ഹാജരാകുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കൽപ്പണിക്കാരൻ ആയിരുന്ന അയാൾ എസ്എംഎസും ഇമെയിലും സ്ഥിരമായി നോക്കാറില്ല എന്നും അതുകൊണ്ടുതന്നെ അത്തരത്തിൽ പിഎസ്‌സി നൽകി എന്നു പറയുന്ന അറിയിപ്പുകൾ തനിക്ക് കിട്ടിയില്ല എന്നുമായിരുന്നു പരാതി. എന്നാൽ റേഡിയോയിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും പൊതുവായും ഈമെയിൽ മുഖാന്തരവും എസ്എംഎസ് മുഖാന്തരവും ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അറിയിപ്പ് നൽകി എന്നും അതുകൊണ്ട് ഉദ്യോഗാർഥിക്ക് ഇനി അവസരം ഇല്ല എന്നായിരുന്നു പി എസ് സി യുടെ വാദം. ഈ വാദം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും അംഗീകരിച്ചു. നിരാശനായ ഉദ്യോഗാർത്ഥി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അപേക്ഷയിൽ മൊബൈൽ നമ്പറും ഈമെയിൽ വിലാസവും ചേർത്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയിണ് പരീക്ഷ സംബന്ധിച്ചും കൂടിക്കാഴ്ച സംബന്ധിച്ചും വിവരങ്ങൾ ലഭിക്കുന്നത് എന്ന് പൊതു നിർദ്ദേശങ്ങളിൽ പിഎസ് സി ഉൾപ്പെടുത്തിയിരുന്നു.OP KAT No.443.2017 dated 18.1.18
© Sherry J Thomas
https://youtu.be/TOSvcr1mGqA
*പി എസ് സി വഴി ജോലി വേണമെങ്കിൽ എസ്എംഎസും നോക്കണം*
No comments:
Post a Comment