Search This Blog

Tuesday, January 31, 2017

An educated young girl consented to have pre-marital sex with accused on promise of marriage who backed out- Accused not guilty of rape

An educated young girl consented to have pre-marital sex with accused on promise of marriage who backed out- Accused not guilty of rape.. Bombay High Court.

www.tinyurl.com/h3etw3l

Sunday, January 29, 2017

Domestic Violence Act - misused provisions - Article.

പീഢകരുടെ പീഢകള്‍ ആരറിയാന്‍
sherryjthomas@gmail.com

ഗാര്‍ഹികപീഢനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് നടപ്പിലാക്കിയ ഗാര്‍ഹിക പീഢന നിരോധന നിയമം 2005 ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കി.  മാധവിയമ്മക്ക് അത് ശരിക്കും മനസ്സിലായി.
ആകെയുള്ള മകന്‍റെ വിവാഹം ഗംഭീരമാക്കി നടത്തി.  വിവാഹശേഷം മകനും, മരുമകളും വീട്ടില്‍  താമസം തുടങ്ങി. തനിക്ക് ഒരു കൂട്ടായല്ലോ എന്നു കരുതി  വിധവയായ മാധവിയമ്മ ആദ്യം സന്തോഷിച്ചു.  മാധവിയമ്മയുടെ പേരിലാണ് ആകെയുള്ള 10 സെന്‍റും, വീടും, ആധാരമെഴുതിയിരിക്കുന്നത്.  സ്വന്തമായി ഒരു പുരയിടവും സ്ഥലവും എങ്കിലും കൈവശമുണ്ടല്ലോഎന്ന ആശ്വാസം എപ്പോഴും അവര്‍ക്ക് ഉണ്ടായിരുന്നു.  വിവാഹം കഴിഞ്ഞതോടെ മകന്‍റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.  സ്വത്തില്‍ ഓഹരി വേണമെന്നായി അവന്‍റെ ആവശ്യം.  വസ്തു എഴുതിക്കൊടുത്താലല്ലേ മകനാണെങ്കിലും ഭൂമി ലഭിക്കുകയുള്ളൂ  മാധിയമ്മയുടെ പരിമിതമായ   അറിവ്  അപ്രകാരമായിരുന്നു.  ഏതായാലും തന്‍റെ കാലശേഷം കൊടുക്കാമെന്നായിരുന്നു അവരുടെ തീരുമാനം. അത് അവനെ അറിയിച്ചപ്പോള്‍ അവന്‍ ദേഷ്യം പ്രകടമാക്കി. 
  മകന്‍ ചിലവിനുപോലും തരാതായപ്പോള്‍ പറമ്പിന്‍റെ ഒരു ഭാഗം വിറ്റ് ചികിത്സക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാന്‍ മാധവിയമ്മ തീരുമാനിച്ചു.   നിനച്ചിരിക്കാതെ മജിസ്റ്റ്രേറ്റ് കോടതിയില്‍ നിന്ന് അവര്‍ക്ക് ഒരു നോട്ടീസ് കിട്ടി.  കോടതിയില്‍ നിന്നുള്ള ഉത്തരവ് വായിച്ച് അവര്‍ ഞെട്ടി.  തന്‍റെ ആകെയുള്ള സമ്പാദ്യത്തില്‍ മരുമകള്‍ക്ക് അവകാശമുണ്ടെന്നും, അത് അന്യാധീനപ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടിരിക്കുന്നു.   മരുമകള്‍ വാദിയും മാധവിയമ്മയും, മകനും, എതിര്‍കക്ഷികളും; അങ്ങനെയാണ് കേസ്. സ്വന്തമായി ഭൂമി ഉണ്ടായിട്ടും അതില്‍ ഇഷ്ടാനുസരണം ക്രയവിക്രയംനടത്താന്‍ അധികാരമില്ലാത്ത പാപ്പരുപോലെയായല്ലോ താന്നെന്ന് അവര്‍ക്ക് തോന്നി.  ഇതുപോലെ നൂറുകണക്കിന് അമ്മമാര് ഇന്ന് ഇന്ത്യയിലുണ്ട്.  

നിയമം ഉപയോഗിച്ച് പീഢനം

ഒരു സ്ത്രീ പുരുഷനുമായി പങ്കുപറ്റി താമസിക്കുന്ന വീട്ടില്‍ തുടര്‍ന്നും അവര്‍ക്ക് താമസിക്കാനുള്ള അവകാശം നല്‍കുന്ന നിയമമാണ് ഗാര്‍ഹിക പീഢന നിരോധന നിയമം.  വിവാഹിതരാണെങ്കിലും, അല്ലെങ്കിലും, സ്ത്രീയും, പുരുഷനും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെങ്കില്‍, തോന്നും പോലെ അവരെ വഴിയില്‍ ഇറക്കിവിടുകയോ, സാമ്പത്തിക-ശാരീരിക-മാനസീക പീഢനങ്ങള്‍ നടത്തുകയോ ചെയ്യുന്നതില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനുള്ള നിയമമാണ് ഇത്.  പക്ഷേ, കണക്കുകള്‍ വ്യക്തമാക്കുന്നത് ഈ നിയമം വളരെയധികം ദുരുപയോഗം ചെയ്യുന്നുവെന്നാണ്.  സ്വത്ത് ലഭിക്കുന്നതിനുവേണ്ടി ഭര്‍തൃമാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
  പങ്കുപറ്റി താമസിക്കുന്ന വീടിനെക്കുറിച്ച് അവ്യക്തമായ നിര്‍വ്വചനം നല്‍കിയിരിക്കുന്നതിനാല്‍ നിരവധി ആളുകള്‍ക്ക് മാധവിയമ്മയുടേതുപോലെ വിലക്കുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.  ഇത്തരം സാഹചര്യങ്ങളില്‍ പരസ്പരം ഇഷ്ടപ്പെട്ട് സ്വയം നടത്തുന്ന വിവാഹങ്ങളാണെങ്കില്‍ ഭര്‍തൃമാതാപിതാക്കളുടെ പേരിലുള്ള ഭൂമിയില്‍ താമസിക്കുന്നതിനുള്ള ഉത്തരവ് ലഭിക്കുകയില്ലെന്നും, അതേസമയം മാതാപിതാക്കള്‍ ഉറപ്പിക്കുന്ന വിവാഹം ആണെങ്കില്‍ ഭര്‍തൃമാതാപിതാക്കളുടെ പേരിലുള്ള ഭൂമിയില്‍ താമസിക്കുന്നതിനുള്ള ഉത്തരവ് ലഭിക്കും എന്നുവം വരെ കോടതി ഉത്തരവുണ്ടായി.  കുഴഞ്ഞുമറിഞ്ഞ നിര്‍വ്വചനം വീണ്ടും അപ്പീല്‍ കോടതികളില്‍ എത്തി.  
ഒരു സ്ത്രീ വിചാരിച്ചാല്‍ ഭര്‍ത്താവുമായി ഒത്തുനിന്നുകൊണ്ട് വീട്ടുകാരെ മുഴുവന്‍ കോടതി കയറ്റാനും കാരണവരുടെ പേരിലുള്ള ഭൂമിയില്‍ അവരുടെ അവകാശങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുവാന്‍ കഴിയുമെന്നായി.  നേരായ രീതിയില്‍ ഉപയോഗിച്ചാല്‍ ഈ നിയമം ഒരു വിപ്ലവം തന്നെയാണ്.  സ്ത്രീയായതിന്‍റെ പേരില്‍ ശാരീരികമായോ, മാനസീകമായോ, സാമ്പത്തീകമായോ, വൈകാരികമായോ യാതൊരു ഉപദ്രവവും ഒരു സ്ത്രീക്കും ഉണ്ടാകരുതെന്നാണ് ഈ നിയമത്തിന്‍റെ ഉദ്ദേശ്യം.  പീഢനമെന്നുകേട്ടാല്‍ ലൈംഗികപീഢനം എന്നുമാത്രം വാര്‍ത്തകളുണ്ടാകുന്ന നാട്ടില്‍ സ്ത്രീക്ക് വേറെയും ഒരുപാട് അവകാശങ്ങളുണ്ടെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ ഇത് ധാരാളം മതി.

ഭര്‍തൃമാതാപിതാക്കളുടെ പേരിലുള്ള ഭൂമിയില്‍ ഇനി അവകാശമില്ല 

നിര്‍വ്വചനത്തിലെ അവ്യക്തതള്‍ തല്‍ക്കാലം ഇല്ലാതായി. വിവാഹം കഴിച്ചു വന്ന സ്ത്രീക്ക് ഭര്‍തൃമാതാപിതാക്കളുടെ പേരിലുള്ള ഭൂമിയില്‍ അവരുടെ അവകാശങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് താമസ അവകാശം സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ ഇനിയുണ്ടാവുകയില്ല.  
കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചു. സുപ്രീം കോടതിയുടെ ഒരു വിധിന്യായം ഉദ്ധരിച്ചുകൊണ്ടാണ് കോടതി ഈ നിഗമനത്തിലെത്തിയത്.  നിര്‍വ്വചനത്തിലെ അവ്യക്തതകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇനി ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ഒരുമിച്ചു താമസിച്ചു എന്നതിന്‍റെ പേരില്‍ മാത്രം ഒരു സ്ത്രീക്കും, ഭര്‍തൃമാതാവിന്‍റെയോ, പിതാവിന്‍റെയോ, പേരിലുള്ള വീട്ടില്‍ അമിതമായ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനാകില്ല.  പുരോഗമനപരമായ ഒരു വീക്ഷണത്തില്‍ അപ്രകാരം ഒരു അവകാശം ആവശ്യമായേക്കും എങ്കിലും നിലവിലെ നിയമമനുസരിച്ച് അങ്ങനെ പ്രത്യേക അവകാശമൊന്നും വ്യാഖ്യാനിച്ചു നല്‍കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ചിലെ തന്നെ ഒരു ന്യായാധിപന്‍ അഭിപ്രായപ്പെട്ടപ്പോള്‍ വസ്തു കൈകാര്യം ചെയ്യുന്നതിനുള്ള ഭരണഘടനാപരമായ അവകാശം ഒരു നിയമത്തിനും മറികടക്കാനാവില്ലെന്ന് സഹോദര ന്യായാധിന്‍ വിധിയെഴുതി.

RIGHTS OF DOMESTIC WORKERS - ARTICLE BY ADVOCATE SHERRY J THOMAS

ക്ഷേമവും സാമൂഹിക സുരക്ഷയും -
ഗാര്‍ഹിക തൊഴിലാളിയുടെ സ്വപ്നം മാത്രമോ ?
sherryjthomas@gmail.com

സ്വന്തം കുടുംബത്തിന്‍റെ അടുക്കളയിലും വീട്ടുവളപ്പിലും അമ്മയും ഭാര്യയും സഹോദരിയും ജോലി ചെയ്യുന്നത് ഒരു തൊഴിലായി കണക്കാക്കാനാകുമോ ? ഇല്ല. പക്ഷെ വേറെ വല്ലവരുടെയും വീട്ടിലാണ് ജോലിയെങ്കിലോ ? ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്ന് കേരളത്തില്‍ ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വീട്ടുജോലിക്ക് ആളെ അന്വേഷിക്കുന്ന ആവശ്യക്കാര്‍ ഏറെയുണ്ട്, അതിനനുസരിച്ച് ജോലിയെടുക്കാന്‍ ആളില്ല. എന്നാലും ആവശ്യക്കാരന്‍ - ലഭ്യത എന്ന തത്വമൊന്നും ഈ മേഖലയില്‍ ഇല്ല. ലഭ്യമായ ജോലിക്കാര്‍ക്ക് തന്നെ സംഘടിത തൊഴില്‍ യൂണിയനുകളില്‍  അംഗത്വമില്ല, അവകാശ സംരക്ഷണമില്ല, പിന്നെ അസംഘടിത തൊഴിലാളി സംഘാടന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സുമനസ്സുകളുടെ സഹായത്താല്‍ ഇന്ന് തങ്ങള്‍ക്കും അവകാശങ്ങള്‍ ഉണ്ട് എന്ന തിരിച്ചറിവിലേക്ക് പതുക്കെ നടന്നടുക്കുകയാണ് കേരളത്തിലെ ഗാര്‍ഹിക തൊഴിലാളികള്‍. 
ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കുമുള്ള നിയമം (Domestic Workers Welfare and Social Security Act 2010 )എന്ന പേരില്‍ 2010 ല്‍ കേന്ദ്ര സരക്കാര്‍ നിയമനിര്‍മ്മാണം നടത്തിയെങ്കിലും ഇന്നും അത് പൂര്‍ണ്ണമായി അറിയുകയോ അറിയിക്കുകയോ അതുപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല. ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ക്ഷേമവും സാമൂഹിക സംരക്ഷണവും നല്‍കാന്‍ 2010 ല്‍ നിയമം നിലവില്‍ വന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍റെ വെബ് സൈറ്റില്‍ ഉണ്ട്. പക്ഷെ വെബ്ബും സൈറ്റുമൊന്നുമില്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അങ്ങയൊരു നിയമത്തിന്‍റ കാര്യമേ അറിയില്ല. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ബേര്‍ഡുകള്‍ ഉണ്ടാകണമെന്നും ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നും നിയമം പറയുന്നു. പക്ഷെ ബോര്‍ഡുകള്‍ തന്നെയില്ലാതെ എങ്ങനെ സംരക്ഷണം ഉറപ്പാക്കും. 

ആരാണ് ഗാര്‍ഹിക തൊഴിലാളി

വീടിനകത്തെ ജോലികള്‍ക്കായോ അനുബന്ധ ജോലികള്‍ക്കായോ വേതനം നല്‍കി നേരിട്ടോ ഏജന്‍സികള്‍ മുഖേനെയോ  താല്‍ക്കാലികമായോ കരാര്‍ അടിസ്ഥാനത്തിലോ സ്ഥിരമായോ നിയമിച്ചിരിക്കുന്ന ജോലിക്കൊരെല്ലാം ഗാര്‍ഹിക തൊഴിലാളി എന്ന പരിധിയില്‍ വരും. മുഴുവന്‍ സമയമായോ ദിവസവും അല്‍പ്പസമയത്തേക്കു മാത്രമായോ ഏര്‍പ്പാടാക്കിയിരിക്കുന്ന ജോലിക്കാരും അതില്‍ ഉള്‍പ്പെടും. ജോലിയെടുക്കുന്ന സ്ഥലത്തിന്‍റെ പൂര്‍ണ്ണ ചുമതലയുള്ള വ്യക്തിയാണ് തൊഴിലുടമ. ഏജന്‍സികളായി പ്രവര്‍ത്തിച്ച് ജോലിക്കാരെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നവരെയും നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതൊഴിച്ചാല്‍ ഈ നിയമത്തിന് പ്രസിദ്ധികൊടുക്കാനോ ആളുകളെ അറിയിക്കാനോ ഒന്നു ചെയ്തതായി അറിവില്ല. ഗാര്‍ഹികതൊഴിലാളികള്‍ക്ക്  കുറഞ്ഞ വേതനം നിശ്ചയിക്കാന്‍  നിയമപരിധിയില്‍ അവരെയും ഉള്‍പ്പെടുത്താന്‍ സംസ്ഥാന സരക്കാര്‍ ശ്രമം നടത്തിയെങ്കിലും അതും പ്രായോഗികമായിട്ടില്ല.
  
ക്ഷേമത്തിന് ഉപദേശക സമിതികള്‍

എന്തൊക്കെ ബോര്‍ഡുകള്‍ ഉണ്ട് എന്നും അതില്‍ കയറിക്കൂടാനുള്ള മാനദണ്ഡമെന്ത് എന്നും ശരിക്കും അറിയണമെന്നങ്കില്‍ ഭരിക്കുന്ന പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളോട് ചോദിക്കണം. ബോര്‍ഡുകളുടെ എണ്ണവും അതില്‍ കയറിയിരിക്കാനുള്ള മാനദണ്ഡവും കൃതമായി അവര്‍ക്കറിയാനാകും. ഗാര്‍ഹിക തൊഴിലാളി ക്ഷേമബോര്‍ഡില്‍ തൊഴിലുടമകളെയും തൊഴിലാളിലാളികളെയും സര്‍ക്കാരിനെയും പ്രതിനിധീകരിക്കുന്ന തുല്യ എണ്ണം അംഗങ്ങള്‍ വേണം.  ദേശീയ തലത്തില്‍ ഉപദേശക സമിതിയാണ് ഉള്ളത്.  ഈ ഉപദേശക സമിതിയില്‍ ഗാര്‍ഹീക തൊഴിലാളികള്‍ ഉണ്ടാകണമെന്നില്ല. ഗാര്‍ഹിക തൊഴിലാളി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, തൊഴില്‍ നിയമവിദഗ്ദര്‍, കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരൊക്കെയാണ് ഉണ്ടാകേണ്ടത്. 
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്താന്‍ നിയമം എങ്ങനെ ശരിയായി നടപ്പിലാക്കാം എന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ദേശീയ ഉപദേശക സമിതിയുടെ ലക്ഷ്യം. സംസ്ഥാനങ്ങളില്‍ ഈ നിയമം എങനെ നടപ്പിലാക്കുന്നുവെന്നും അന്വേഷിക്കാന്‍ ദേശീയ ഉപദേശക സമിതിക്ക് അധികാരമുണ്ട്. ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ വ്യവസ്ഥകളും നീതിപൂര്‍വ്വമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും ഈ ദേശീയ ഉപദേശക സമിതിക്ക് ചുമതലയുണ്ട്
സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപദേശക സമിതിയില്‍ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും സര്‍ക്കാരിന്‍റെയും തുല്യ എണ്ണത്തിലുള്ള പ്രതിനിധികള്‍ ഉണ്ടാകണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമായും ദേശീയ ഉപദേശക സമിതികള്‍ ഉണ്ടാക്കണമെന്ന് നിയമത്തില്‍ നിര്‍കര്‍ഷിക്കുമ്പോള്‍, സംസ്ഥാന തലത്തില്‍ അത് ڇആവശ്യമെങ്കില്‍ڇ എന്ന പദമാണ് നിയമനിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ബാഹ്യവും സാമൂഹ്യവുമായ സമ്മര്‍ദദമുണ്ടെങ്കില്‍ മാത്രമേ അത്തരം സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കൂ. സമിതിയുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ദേശീയ സമിതിയെപ്പോലെ തന്നെ തൊഴിലാളി സുരക്ഷക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. 

ജില്ലാ ഗാര്‍ഹിക തൊഴില്‍ ക്ഷേമ ബോര്‍ഡ്

ജില്ലാതലത്തിലുള്ള ബോര്‍ഡുകളുടെ പ്രവര്‍ത്തനം ശരിയായി നടന്നെങ്കില്‍ മാത്രമെ സാധാരണ ഗാര്‍ഹിക തൊഴിലാളിക്ക് ഈ നിയമം കൊണ്ടുള്ള ക്ഷേമവും സുരക്ഷയും പ്രതീക്ഷിക്കാനാകൂ. 2011 ല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി കേരളത്തില്‍ പ്രത്യേക ബോര്‍ഡ് വന്നതോടുകൂടി നിലവിലുണ്ടായിരുന്നڈ പല ആനുകൂല്യങ്ങ്യളും നഷ്ടമായി എന്നാണ് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരള ലേബര്‍ മൂവ്മെന്‍റ് ഉള്‍പ്പെടെയുള്ള സംഘടകള്‍ ആരോപിക്കുന്നത്. 2003 ല്‍ അവിദഗ്ധ തൊഴിലാളി ഇനത്തിലുളള ക്ഷേമനിധിയില്‍ ചേര്‍ന്നിരുന്നڈ അംഗങ്ങള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ നിലവിലെ ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ലഭിക്കുന്നില്ല.  പ്രസവാനുകൂല്യം, അംഗങ്ങളുടെ കുടുംബാംഗങ്ങളുടെ മരണാനന്തര ചിലവ്, മരണാനന്തര സഹായം,
കുടുംബ പെന്‍ഷന്‍, മുതലായ ആനുകൂല്യങ്ങള്‍ ഫണ്ട് ലഭ്യമല്ല എന്ന കാരണത്താല്‍ വിതരണം ചെയ്യുന്നില്ല എന്നാണ് പരാതി. 

രജിസ്ട്രേഷന്‍
ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെയും പേരുവിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍, ഉണ്ടാക്കുകയും അത് സൂക്ഷിക്കുകയും ചെയ്യേണ്ടത് ജില്ലാ ബോര്‍ഡുകളാണ്. എല്ലാ തൊഴിലുടമയോ തൊഴിലാളിയോ അല്ലെങ്കില്‍ സര്‍വ്വീസ് പ്രൊവൈഡര്‍ ജോലി തുടങ്ങി ഒരു മാസത്തിനകം ജില്ലാ ബോര്‍ഡിന് നിശ്ചിത ഫീസ് സഹിതം രജിസ്ട്രേഷന് അപേക്ഷ നല്‍കണം. ഒന്നിലധികം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളി നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. 
വിപുലമായ രീതിയിലാണ് സുരക്ഷാ സംരക്ഷണ നടപടികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. നിയമലംഘനങ്ങള്‍ക്കെതിരെയും, അവകാശ നിഷേധങ്ങള്‍ക്കെതിരെയും എന്തെങ്കിലും പരാതി നല്‍കിയാല്‍ നാളെ മുതല്‍ ജോലിക്ക് വരണ്ടായെന്ന് തൊഴിലുടമ പറഞ്ഞാല്‍ ആര് സംരക്ഷണം നല്‍കും എന്ന ചോദ്യമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടകളെയുള്‍പ്പെടെയുള്ളവര്‍ നേരിടുന്നത്. സംഘടിത തൊഴിലാളി സംഘടനകളുടെ ആള്‍ബലവും തടിമിടുക്കുമില്ലാത്ത പാവങ്ങളായ ഗാര്‍ഹിക തൊഴിലാളിള്‍ക്കു വേണ്ടി രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങാന്‍  ആര് മുന്നോട്ടുവരുമെന്നാണ് പ്രസക്തമായ ചോദ്യം. അതിനാണ് അവര്‍ കാത്തിരിക്കുന്നതും. 

Electricity bill- legal rights - Kerala- Article

ബില്‍
sherryjthomas@gmail.com

കേരള സംസ്ഥാന വൈദ്യുതി വകുപ്പിനെപ്പറ്റി മാധവസ്വാമിക്ക് നല്ല മതിപ്പായിരുന്നു; മൂന്ന് ലക്ഷം രൂപയുടെ കുടിശ്ശിക ബില്‍ കിട്ടുന്നതുവരെ. ഓണ്‍ലൈന്‍ ആയി പണമടയ്ക്കാം, വൈദ്യുതി ഓഫീസില്‍ പോയി ക്യൂ നില്‍ക്കേണ്ടതില്ല, ചില്ലറ നല്‍കേണ്ടതില്ല അങ്ങനെ സേവനങ്ങള്‍ പലവിധമായിരുന്നു. പക്ഷെ അനീതി നിറഞ്ഞ ആ ബില്‍ വന്നതോടുകൂടി സ്വാമിക്ക്  വൈദ്യുതിവകുപ്പിനെക്കുറിച്ചുണ്ടായ സകല മതിപ്പും പോയി. ധാരാളം വായനക്കാരുള്ള ഒരു മാസികയുടെ പ്രീ പ്രെസ്സ് ജോലികള്‍ സ്വാമി തന്‍റെ ആശ്രമത്തില്‍ തന്നെ രണ്ടു മുറികളിലായി ചെയ്തുപോരുകയായിരുന്നു. അതിന് രണ്ടു താരിഫിലുള്ള വൈദ്യുതി കണക്ഷനുമുണ്ട്. ഒന്ന് താമസത്തിനുള്ളതും രണ്ട് വാണിജ്യആവശ്യത്തിനുള്ളതും. രണ്ടു ബില്ലും കൃത്യമായി അടച്ചുപോരുന്നു. 

അങ്ങനെയിരിക്കെ സ്വാമിയുടെ പഴക്കം ചെന്ന ആശ്രമത്തില്‍ കമ്പ്യൂട്ടര്‍ വെച്ചിരുന്ന മുറിയില്‍ ചോര്‍ച്ചവന്നതിനെത്തുടര്‍ന്ന് അകത്തെ മുറിയിലേക്ക് മാസികയുടെ ജോലി ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ മാറ്റി വച്ചു. കഷ്ടകാലമെന്ന് പറയട്ടെ, പിറ്റെ ദിവസം തന്നെ വൈദ്യുതി വകുപ്പില്‍ നിന്ന് ആളുകള്‍ പരിശോധനയ്ക്ക് വന്നു. ആശ്രമത്തില്‍ മാസികയുടെ പണി തുടങ്ങിയ വര്‍ഷം മുതലുള്ള കുടിശ്ശിക എന്ന പേരില്‍ 3 ലക്ഷം രൂപയുടെ ഒരു ബില്ലും നല്‍കി. 10 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമത്രെ. വാണിജ്യതാരിഫ് ഒടുക്കേണ്ടിയിരുന്ന ജോലികള്‍ക്ക് ഡൊമസ്റ്റിക് താരിഫ് നല്‍കി വൈദ്യുതിവകുപ്പിന് നഷ്ടമുണ്ടാക്കിയതിനാണ് ബില്ല്. ഒരു ദിവസം മുമ്പ് മാത്രം, മുറിയുടെ ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവച്ച കമ്പ്യൂട്ടറിന് എങ്ങനെ കഴിഞ്ഞ 10 വര്‍ഷത്തെ കുടിശ്ശിക ബില്‍ ഈടാക്കുമെന്ന് സ്വാമി ചോദിച്ചു. ഇത്രയും നാള്‍ താന്‍ വാണിജ്യ താരിഫ് തന്നെയാണ് ഒടുക്കിയിരുന്നത് ഒരു ദിവസം മുമ്പ് മാത്രമാണ് കമ്പ്യൂട്ടര്‍ മാറ്റിവച്ചത് എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല.

താരിഫ് മാറ്റം - കൃത്യമായ അറിവില്ലെങ്കില്‍ ?

വാണിജ്യ താരിഫ് ഉപയോഗിക്കേണ്ടിടത്ത് ഡൊമസ്റ്റിക് താരിഫ് ഉപയോഗിച്ചാല്‍ അത് കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്വം വൈദ്യുതി വകുപ്പിനാണ്. വൈദ്യുതി സപ്ളൈ കോഡ് 97 പ്രകാരം വൈദ്യുതിവകുപ്പിന് സ്വയമേവ താരിഫ് മാറ്റാനുള്ള അധികാരമുണ്ട്. പക്ഷെ മറുപടി ഫയലാക്കാനുള്ള അവസരം നല്‍കി 30 ദിവസക്കാലയളവിലെ നോട്ടീസ് ഉപഭോക്താവിന് നല്‍ണം. കൃത്യമായി എത്ര നാള്‍ തെറ്റായ താരിഫില്‍ ബില്‍ നല്‍കി എന്നതു മനസ്സിലാക്കി മാത്രമെ കുടിശ്ശിക ബില്‍ നല്‍കാവൂ. ഇതൊക്കെ അറിഞ്ഞോ അറിയാതെയൊ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് കണക്ഷന്‍ എടുത്ത തീയതി മുതല്‍ ഉള്ള കുടിശ്ശിക തെറ്റായ താരിഫില്‍ ആയിരുന്നുവെന്ന നിഗമനത്തില്‍ ഭീമമായ ബില്‍ അടിച്ചു നല്‍കുകയാണ്. ഇത്രയും നാള്‍ താന്‍ വാണിജ്യ താരിഫ് അടച്ചിരുന്നുവെന്നു കാണിക്കുന്ന ബില്ലുകള്‍ മാധവസ്വാമി ഉദ്യോഗസ്ഥരെ കാണിച്ചുവെങ്കിലും അതിനൊന്നും ഫലമുണ്ടായില്ല. 
എന്നു തൊട്ടാണ് തെറ്റായ താരിഫില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നതിന് കൃത്യമായ രേഖയില്ലെങ്കില്‍, കഴിഞ്ഞ 12 മാസക്കലയളവിലെ ബില്ല് അല്ലെങ്കില്‍ ഏറ്റവും അവസാനമായി പരിശോധന നടത്തിയ തീയതി മുതലുളള ബില്ല്-ഇതില്‍ ഏതാണോ കുറഞ്ഞ കാലളവ്, ആ ബില്‍ കുടിശ്ശിക മാത്രമെ ഈടാക്കാനാകൂ. പക്ഷെ കഴിഞ്ഞ 10 വര്‍ഷത്തെ കുടിശ്ശിക ബില്‍ ഈടാക്കിയ നടപടി തെറ്റാണെന്ന് മാധവ സ്വാമി തീര്‍ത്തും പറഞ്ഞു. അറിവ് സര്‍വ്വത്ര പകരുക എന്ന ഉദ്ദേശത്തോടെയാണ് നഷ്ടം സഹിച്ചും മാസിക പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ ഈ അനീതിക്കെതിരെ മേലധികാരികള്‍ക്ക് സ്വാമി പരാതി നല്‍കി. 

കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ഒരു മാനദണ്ഡവുമില്ലേ ?

സാധാരണ നിയമനടപടികളില്‍ അവകാശങ്ങള്‍ 3 വര്‍ഷം കഴിഞ്ഞാല്‍ പിന്നെ കാലഹരണപ്പെടും. വൈദ്യുതി വകുപ്പിന് അങ്ങനെയില്ലേ? വൈദ്യുതി താരിഫില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ അത് എന്നുമുതലാണ് തെറ്റ് വന്നത് ആ കാലയളവിലെ ബില്‍ കുടിശ്ശികയാണ് ചോദിക്കാവുന്നത്. അവിടെയും വൈദ്യുതി സപ്ളൈ കോഡ് കൃത്യം ഉത്തരം നല്‍കുന്നുണ്ട്. കോഡ് 136 പ്രകാരം കുടിശ്ശികയായി രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ അത് എല്ലാ തവണയിലെയും ബില്ലില്‍ കാണിച്ചുപോന്നിട്ടില്ലെങ്കില്‍ അത് ഉപഭോക്താവില്‍ നിന്ന് ഈടാക്കാനാകില്ല. ഇങ്ങനെയൊക്കെ നിയമം നിലനില്‍ക്കെയാണ് കഴിഞ്ഞ പത്തു വര്‍ഷത്തെ കുടിശ്ശിക ഒറ്റയടിക്ക് ഈടാക്കിയെടുക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നത്. 

ചുരുക്കത്തില്‍, ഒറ്റയടിക്ക് കണക്ഷന്‍ തുടങ്ങിയ കാലം മുതല്‍ക്കുള്ള ബില്ല് ഈടാക്കാനാകില്ല. താരിഫ് തെറ്റിയതാണെങ്കില്‍ എന്നു മുതലാണ് തെറ്റിയതെന്ന് കൃത്യമായ രേഖയില്ലെങ്കില്‍ കഴിഞ്ഞ 12 മാസത്തെ കുടിശ്ശിക അല്ലെങ്കില്‍ അവസാനമായി പരിശോധന നടത്തിയ തീയതി- ഇതില്‍ ഏതാണോ ആദ്യം അതുമാത്രമെ ഈടാക്കാനൂ. ഇക്കാര്യങ്ങള്‍ വൈദ്യുതിവകുപ്പിന് പറഞ്ഞുകൊടുത്ത് തല്‍ക്കാലം തന്‍റെ വൈദ്യുതി കണക്ഷന്‍ 3 ലക്ഷത്തിന്‍റെ കുടിശ്ശിക അടക്കാതെ തന്നെ നിലനിര്‍ത്തിയ ആശ്വാസത്തിയിരുന്നു മാധവ സ്വാമി.  

RIGHTS OF PARENTS AND SENIOR CITIZENS - ARTICLE IN MALAYALAM

അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി .......
അഡ്വ. ഷെറി ജെ തോമസ്
sherryjthomas@gmail.com

അവറാച്ചന്‍ അഭിമാനിയാണ്. എല്ലുമുറിയെ പണിയെടുത്ത് സാമാന്യം മെച്ചപ്പെട്ട നിലയില്‍ ജീവിച്ചുപോരാനുള്ള സംഗതികള്‍ ഉണ്ടാക്കിയതിന്‍റെ തെല്ല് അഹങ്കാരവുമണ്ട്. രണ്ട് മക്കളാണ് അവറാച്ചന് - ഒരാണും പെണ്ണും. മകളെ കല്യാണം കഴിപ്പിച്ചയച്ചു. നല്ല തുക പാരിതോഷികമായും കൈയ്യും കഴുത്തും മുഴുവന്‍ സ്വര്‍ണ്ണവും അണിയിച്ചാണ് മകളുടെ കല്യാണം നടത്തിയത്. പഴയ തറവാട് വീട്  വലിയ തുക മുടക്കി പുതുക്കിപ്പണിയാന്‍ മകന്‍ ഉത്സാഹം കാണിച്ചപ്പോള്‍ അതിനും അവറാച്ചന് സമ്മതമായിരുന്നു. വയസ്സായതിനാല്‍ ഇനി ബാങ്ക് ലോണ്‍ മകന്‍റെ പേരില്‍ ആകട്ടെയെന്നും കരുതി. ബാങ്ക് ലോണ്‍ കിട്ടണമെങ്കില്‍ ഭൂമി മകന്‍റെ പേരിലായിരിക്കണം. അതിനായി മകന്‍റെ പേരില്‍ ധനനിശ്ചയാധാരവും എഴുതി. അവറാച്ചന് ഇനി ആ ഭൂമിയില്‍ മരണം വരെ പെരുമാറാനുള്ള അവകാശം മാത്രം നില നിര്‍ത്തി. മകന്‍റെ പേരില്‍ ഭൂമി പോക്കുവരവും നടത്തി.  
മകന്‍റെയും വിവാഹം കഴിഞ്ഞു. അവറാച്ചന്‍ അപകടം മണത്തുതുടങ്ങി. താന്‍ ഉണ്ടാക്കിയ വസ്തുവകകളില്‍ അന്യനായി മാറുന്നതുപോലെ തോന്നിത്തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ അന്യനായി മാറി. അവഗണന അവറാച്ചന് സഹിക്കാനായില്ല, അഹങ്കാരഭാവം അപമാനമായി മാറി. ഭൂമി എഴുതിക്കൊടുത്തതോടെ സകല അവകാശങ്ങളും ആ വീട്ടില്‍ ഇല്ലാതൊയെന്ന് അവറാച്ചന് മനസ്സിലായി. ഭൂമി  എഴുതി നല്‍കിയത് റദ്ദാക്കാന്‍ ശ്രമിച്ചെങ്കിലും പോക്കുവരവ് ചെയ്തുപോയതിനാല്‍ ഇനി അതിന് സാധ്യത കുറവാണെന്നും മനസ്സിലായി. 2008 സെപ്തംബര്‍ മാസത്തിനു ശേഷമാണ് ആധാരം ചെയ്തിരുന്നതെങ്കില്‍ ആര്‍ ഡി ഒ ക്ക് അപേക്ഷ നല്‍കിയാല്‍ ധനനിശ്ചയാധാരം റദ്ദാക്കാമായിരുന്നുവെന്ന് അറിഞ്ഞു. പക്ഷെ ഇത് അതിനു മുന്നെ ആയതിനാല്‍ ആ വഴിയും അടഞ്ഞു. പക്ഷെ എന്നാലും തന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കാന്‍ നിയമം വന്ന കാര്യം അന്ന് അവറാച്ചന്‍ അറിഞ്ഞു. 

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍
പ്രായമേറിയാലുള്ള ജിവിതം കാലിക സമൂഹത്തില്‍ ഒരു വെല്ലുവിളിയായി മാറുകയാണ്. വിധവകളുള്‍പ്പെടെ ധാരാളം പ്രായമായവര്‍ ആരാലും പരിപാലിക്കപ്പെടാനില്ലാതെ അംഗീകൃതമായതും അല്ലാത്തതുമായ വൃദ്ധസദങ്ങളെ ആശ്രയിച്ച് കഴിയുന്നുണ്ട്. അവരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനുള്ള ബാധ്യത ഭരണകൂടത്തിനാണ്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് അവകാശമുണ്ടെങ്കിലും അത്തരം നടപടികള്‍ സമയദൈര്‍ഘ്യവും പണച്ചിലവും ഏറിയതാണെന്ന നിഗമനത്തിലാണ് മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും  ലഭിക്കാനുള്ള പുതിയ നിയമം (The Maintenance and Welfare of Parents and Senior Citizens Act 2007)പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മക്കള്‍ മാത്രമല്ല മുതിര്‍ന്നവരുടെ വസ്തുവഹകള്‍ അവരുടെ കാലശേഷം പിന്തുടര്‍ച്ചാവകാശനിയമപ്രകാരം ലഭിക്കുന്നവരും ഈ നിയമപ്രകാരം മുതിര്‍ന്നവരെ പരിപാടിക്കാന്‍ ബാധ്യസ്ഥരാണ്.  ഈ നിയമം കേരളത്തില്‍ 24-9-08 ല്‍ പ്രാബല്യത്തില്‍ വന്നു. 

ആര്‍ക്കൊക്കെ ഈ നിയമത്തിന്‍റെ പ്രയോജനം ലഭിക്കും ?

മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ഈ നിയമപ്രകാരം മക്കളില്‍ നിന്നോ അനന്തരാവകാശികളില്‍ നിന്നോ ജീവനാംശവും ക്ഷേത്തിനായുള്ള മറ്റ് സൗകര്യങ്ങളും അവകാശപ്പെടാവുന്നത്. യഥാര്‍ത്ഥ മാതാപിതാക്കള്‍, ദത്തെടുക്കലിലൂടെയുള്ള മാതാപിതാക്കള്‍,  രണ്ടാനച്ഛന്‍/ രണ്ടാനമ്മ എന്നിവര്‍ക്ക്  ഈ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ എന്നതുകൊണ്ട് ഈ നിയമം ഉദ്ദേശിക്കുന്നത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയാണ്. 

എങ്ങനെ പ്രയോജനം ലഭിക്കും ?

സ്വയം വരുമാനം കണ്ടെത്തി ജീവിക്കാനാകാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും ഈ നിയമപ്രകാരം അപേക്ഷ നല്‍കാം. നിയമത്തിലെ വകുപ്പ് 5 പ്രകാരം ഇതിനായി പ്രത്യേകം സ്ഥാപിച്ച ട്രൈബ്യൂണലിലാണ് അപേക്ഷ നല്‍കേണ്ടത്. 

പ്രായപൂര്‍ത്തിയായ മക്കളും പേരക്കുട്ടികളും ഇതിന്‍റെ ഇതിന്‍റെ പരിധിയില്‍ വരും. മക്കളില്ലാത്ത മുതിര്‍ന്നവര്‍ക്ക്  കാലശേഷം തങ്ങളുടെ വസ്തുവഹകള്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം കൈവശം ലഭിക്കുന്നവരില്‍ നിന്നോ ജീവിതകാലം തന്നെ തങ്ങളുടെ വസ്തു കൈവശം വച്ച് ഉപയോഗിക്കുന്നവരില്‍ നിന്നോ (ബന്ധുക്കള്‍) ജീവനാംശവും ക്ഷേമവും ആവശ്യപ്പെടാം. 
സാധാരണയായ ഒരു ജീവിതം നയിക്കാന്‍ ഒരു മുതിര്‍ന്ന പൗരന് എന്തൊക്കെയാണോ ആവശ്യം; അവയെല്ലാം നല്‍കാന്‍ മക്കളോടൊ പേരക്കുട്ടികളോടൊ ഇതിന്‍റെ പരിധിയില്‍ വരുന്ന ബന്ധുക്കളോടൊ ആവശ്യപ്പെടാം. പരമാവധി പതിനായിരം രൂപവരെ ജീവനാംശമായി ലഭിക്കാം. ഈ നിയമത്തിലെ നിര്‍വ്വചനപ്രകാരമുള്ള ഒന്നിലധികം ബന്ധുക്കള്‍ ഉണ്ടെങ്കില്‍, പിന്തുടര്‍ച്ചാവകാശമനുസരിച്ച് അവര്‍ക്ക് ഏത് അളവിലാണോ വസ്തുവഹകള്‍ ലഭിക്കുന്നത്, അതേ അളവില്‍ ജീവനാംശം നല്‍കേണ്ടുന്ന തുകയും വീതിക്കാം. 

സ്വന്തമായി അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനയൊ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ മുഖേനയോ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. അതല്ലാതെയും ട്രൈബ്യൂണലിന് സ്വമേധയാ നടപടികളെടുക്കാനും അധികാരമുണ്ട്. 

ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കി 90 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ കാരണം രേഖപ്പെടുത്തിയ ശേഷം പരമാവധി 30 ദിവസം കൂടി സമയം നീട്ടീ നല്‍കാം. അപേക്ഷ തീര്‍പ്പാക്കുന്നതിനു മുമ്പുതന്നെ ഇടക്കാല ഉത്തരവിലൂടെയും ട്രൈബ്യൂണലിന് ജീവനാംശം അനുവദിക്കാവുന്നതാണ്. 

ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരം ജീവനാംശം നല്‍കാത്തവര്‍ക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ച് ഒരു മാസം വരെയോ പണം അടയ്ക്കുന്നതുവരെയോ ജയില്‍ ശിക്ഷ വിധിക്കാം. ഉത്തരവുപ്രകാരം ലഭിക്കാനുള്ള തുക കുടിശ്ശിക വന്ന് 3 മാസത്തിനുള്ളില്‍ തന്നെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കേണ്ടതാണ്. 

എവിടെ അപേക്ഷ നല്‍കണം ?

അപേക്ഷകന്‍ താമസിക്കുന്നതോ അവസാനം താമസിച്ചതോ ആയ ജില്ലയിലെ ട്രൈബ്യൂണലില്‍ ജീവനാംശത്തിനായി അപേക്ഷ നല്‍കാം. അതല്ലെങ്കില്‍ എതിര്‍കക്ഷി (മക്കള്‍/ബന്ധുക്കള്‍) താമസിക്കുന്ന ജില്ലയിലെ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. ട്രൈബ്യൂണലില്‍ ലഭിക്കുന്ന അപേക്ഷകള്‍, ആവശ്യമെന്നുതോന്നിയാല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ക്ക് അയച്ചുകൊടുക്കുന്നതും ഒരു മാസത്തിനം കണ്‍സീലിയേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്. വിഷയം ഒത്തുതിര്‍പ്പാവുകയാണെങ്കിലും അക്കാര്യം രേഖപ്പെടുത്തി ട്രൈബ്യൂണലിന് ഉത്തരവിറക്കാവുന്നതാണ്. ജീവനാംശം നല്‍കാന്‍ ഉത്തവായിക്കഴിഞ്ഞാല്‍ എതിര്‍കക്ഷി 30 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണം. 5 ശതമാനത്തില്‍ കുറയാത്തതും 18 ശതമാനത്തില്‍ കൂടാത്തതുമായ പലിശ സഹിതം പണം നല്‍കാനും ട്രൈബ്യൂണലിന് ഉത്തരവിടാം.   മുതിര്‍ന്ന പൗരന്‍മാരെ മനപൂര്‍വ്വം ഉപേക്ഷിക്കുന്നതോ അനാഥമാക്കുന്നതോ ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 3 മാസം തടവും 5000 രൂപ പിഴയും ശിക്ഷയായി ഈടാക്കാവുന്നതാണ്.

വസ്തു ഇടപാടുകളും അസാധുവാക്കാം

മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശവും ക്ഷേമവും നല്‍കാനുള്ള നിയമത്തിലെ വകുപ്പ് 23 പ്രകാരം 24-9-08 നുശേഷം തങ്ങള്‍ നടത്തിയിട്ടുളള വസ്തു സംബന്ധമായ ക്രമയവിക്രയങ്ങള്‍ മുതിര്‍ന്നവരുടെ അപേക്ഷ പ്രകാരം ആവശ്യമെങ്കില്‍ ട്രൈബ്യൂടണലിന് റദ്ദാക്കാവുന്നതാണ്. തന്നെ പരിപാലിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരുകയും ചെയ്യണമെന്ന നിബന്ധനയോടെ എഴുതിയിട്ടുളള ഇഷ്ടധാനാധാരങ്ങളും മറ്റ് ആധാരങ്ങളും അതിലെ നിബന്ധനകള്‍ പാലിക്കാതെ വരുന്ന പക്ഷം  റദ്ദാക്കുന്നതിന് മുതിര്‍ന്ന പൗരന്‍മാര്‍ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കണം. 
മുതിര്‍ന്നവര്‍ക്ക് ജീവനാംശം ലഭിക്കുന്നതിന് അര്‍ഹതയുള്ള വസ്തുവഹകള്‍ മറ്റ് അവകാശികള്‍ കൈമാറ്റം ചെയ്താല്‍ (വാങ്ങുന്നയാള്‍ക്ക് അറിവുണ്ടെങ്കില്‍) വസ്തു വാങ്ങിയ ആളില്‍ നിന്ന് ജീവനാംശം ഈടാക്കാം. സൗജന്യ കൈമാറ്റമാണെങ്കിലും ജീവനാംശം ഈടാക്കാം. 

Saturday, January 28, 2017

The Scheduled Caste Status for Dalit Christians are still miles away. The case before the supreme court is pending for years- Article by Sherry J Thomas, pointing out the plight of Dalits who converted from Hinduism to Christianity

നീതിയുടെ ഹീലിംഗ് ടച്ച് കാത്ത്...
അഡ്വ. ഷെറി ജെ തോമസ്


സ്വതന്ത്ര ഭാരതത്തിലെ ഒരു കോടതിമുറിയാണ് രംഗം. മൊബൈല്‍ ഫോണില്‍ ആരും അറിയാതെ കോടതിയില്‍ നടന്നതു റെക്കോര്‍ഡ് ചെയ്ത് ഒരാള്‍ പുറത്തിറങ്ങി. ഏതോ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ്. ആ കോടതിയാകട്ടെ, അഭിഭാഷകരോടും, കക്ഷികളോടും ദേഷ്യവും, സ്ഥിരതയില്ലാത്തെ പെരുമാറ്റവും പതിവുമാക്കിയ ഒരു ജഡ്ജിയുടേതാണത്രെ. മാധ്യമപ്രവര്‍ത്തകന്‍റെ സ്വന്തം കേസ് അന്ന് കോടതിയിലുണ്ടായിരുന്നു. കുപ്രസിദ്ധമായ പെരുമാറ്റ രീതിയില്‍ എല്ലാവരും മടുത്തുവെങ്കിലും കോടതിയും ജഡ്ജിയും മാറ്റമില്ലാതെ തുടര്‍ന്നു. ഒടുവില്‍ സഹികെട്ട് മേലിധാരികളോട് പരാതിപ്പെടാനും വേണ്ടിവന്നാല്‍ ഒരു ബ്രേക്കിംഗ് ന്യൂസായി ഉപയോഗിക്കാനും ഉതകുന്ന തരത്തിലുള്ള ക്ളിപ്പിംഗുകള്‍ അയാള്‍ക്കു കിട്ടി. അത് പ്രസിദ്ധപ്പെടുത്താന്‍ ഒരുമ്പെട്ടപ്പോള്‍ സുഹൃത്തുക്കള്‍ വിലക്കി. കോടതിയാണ്, രാഷ്ട്രീയക്കാരുടെ ക്ളിപ്പിംഗ് കാണിക്കുന്നതു പോലെയല്ല അതു വേണ്ട.  ഇതു വരെ അത് ഒരു മാധ്യമത്തിലും വന്നിട്ടില്ലെങ്കിലും ഇന്നും അയാള്‍ ആ ക്ളിപ്പിംഗ് സൂക്ഷിച്ചു വച്ചിട്ടുണ്ട്. കോടതി രംഗങ്ങളും പച്ചയായി മാധ്യമങ്ങളില്‍ വരുന്ന ഒരു ദിവസവും കാത്ത്. ഇതു പോലെ വ്യാഖ്യാനങ്ങളുടെ വൈവിധ്യത്താല്‍, സ്ഥിരതയില്ലാത്ത നിയമനിര്‍മ്മാണങ്ങളാല്‍, ആളെണ്ണവും ഭൂരിപക്ഷ വികാരവും ഒക്കെ നോക്കി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളാല്‍  അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു വലിയ വിഭാഗം ഇന്ന് സ്വതന്ത്ര്യ ഭാരതത്തിലുണ്ട്. അതിന് ഉത്തമ ഉദാഹരമാണ് സംവരണത്തിനു വേണ്ടി വര്‍ഷങ്ങളായി മുറവിളികൂട്ടുന്ന ദളിത് ക്രൈസ്തവര്‍.  

നീതിയില്ലാത്ത നിയമവാഴ്ച !

നിയമം മാത്രം ആശ്രയിച്ചിട്ടു കാര്യമില്ല. നിയമത്തിന്‍റെ വ്യാഖ്യാനവും കൂടി ആശ്രയിച്ചാണ് കാര്യങ്ങള്‍. ഒരേ നിയമം തന്നെ വെവ്വേറെ രീതിയില്‍ വ്യാഖ്യാനവും വരാം. ഭൂരിപക്ഷ ജന ഹിതമനുസരിച്ച് നിയമനിര്‍മ്മാണങ്ങളും വരും. അതിന് എപ്പോഴും ڇഒരു നീതി ടച്ച് ڈ ഉണ്ടാകണമെന്നില്ല. പക്ഷെ ഭൂരിപക്ഷത്തെ സുഖിപ്പിക്കുന്ന ڇഒരു പൊളിറ്റിക്കല്‍ ടച്ച്  ڈ അതിനുണ്ടാകും. 
സാമൂഹികവും വിദ്യാഭ്യാസപരുമായി പിന്നാക്കം നില്‍ക്കുന്നവരാണ് എല്ലാ ദളിതരും. അവിടെ ക്രീമിലെയര്‍ എന്നൊന്നില്ല. അവര്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താലും പിന്നാക്കാവസ്ഥക്കു മാറ്റമില്ല. അപ്പോള്‍ പിന്നെ ഭരണഘടനാപരമായി അവര്‍ക്ക് ലഭിക്കേണ്ട ഒരു അവകാശമല്ലേ സംവരണം. നിയമം പച്ചയായി വായിച്ചാല്‍ അതെ. പക്ഷെ അത് യാഥാര്‍ത്ഥ്യമാക്കി വ്യാഖ്യാനിച്ചെടുക്കാന്‍ ഇനിയും കാലം അകലെ. ഭൂമിക്ക് കീഴിലുള്ള എന്തിനും നിയമനിര്‍മ്മാണം നടത്താന്‍ നിയമനിര്‍മ്മാണ സഭകള്‍ക്കു തടസ്സമില്ല. അത് ഭരണഘടനാ വിരുദ്ധമാകരുതെന്ന് മാത്രം.  അവരും ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ ഒന്നും ചെയ്തു കാണുന്നില്ല. 
ദളിത് വിഭാഗത്തില്‍ പെട്ട ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും സിക്കു മതക്കാര്‍ക്കും സംവരണമുണ്ട് പക്ഷെ ക്രൈസ്തവര്‍ക്കില്ല. പക്ഷെ ദളിതതരായിട്ടും ക്രൈസ്തവരായതു കൊണ്ടു മാത്രം സംവരണത്തിനു പുറത്തുപോയവര്‍ എത്ര കാലമായി മുറവിളി കൂട്ടുന്നു അത് തിരികെ കിട്ടാന്‍. ചരിത്രപരമായ ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവും പിന്നീട് സമ്മര്‍ദ്ദം ചെലുത്തി ദളിത് സിക്കുകാര്‍ക്കും, ദളിത് ബുദ്ധമതക്കാര്‍ക്കും ആ ഉത്തരവില്‍ ഭേദഗതി വരുത്തി സംവരണം സാധ്യമാക്കിയപ്പോള്‍ ദളിത് ക്രൈസ്തവരെ മാത്രം മാറ്റി നിര്‍ത്തി. 
ഇന്ത്യന്‍ ഭരണഘടനയില്‍ അനുഛേദം 341 (1) ല്‍ നല്‍കിയ അധികാരം പ്രകാരം പ്രസിഡന്‍റ് ഇറക്കിയ 1950 ലെ ഉത്തരവില്‍ മൂന്നാമത്തെ ഖണ്ഡികയില്‍ ഹിന്ദുമതമല്ലാതെ മറ്റൊരു മതത്തില്‍ വിശ്വസിക്കുവരയൊരെയും  ദളിതരായി  കണക്കാക്കില്ല എന്നു ചേര്‍ത്തവച്ചപ്പോള്‍ അത് മതത്തിന്‍റെ പേരില്‍ മാത്രമായി ആരേയും വിവേചിക്കരുതെന്ന തത്വത്തിനു തന്നെ എതിരാവുകയായിരുന്നു. പിന്നീട് അത് 1956 ലും 1990 ലും സിഖിനും ബുദ്ധര്‍ക്കും വേണ്ടി ഭേദഗതിവരുത്തിയപ്പോഴും ദളിത് ക്രൈസ്തവര്‍ക്ക് അത് അന്യമായി. 

ധീരമായ ഇടപെടലുകളും അന്യമല്ല

എന്തു നിയമമുണ്ടാക്കിയാലും അത് ഭരണഘടനാ വിരുദ്ധമാണെങ്കില്‍ കര്‍ക്കശമായി ഇടപെട്ട കോടതികളുടെ ചരിത്രം സ്വതന്ത്ര്യ ഭാരതത്തിന് അന്യമല്ല. വഴിയരുകില്‍ യോഗങ്ങള്‍ നടത്തി ജനത്തെ ബുദ്ധിമുട്ടിച്ചപ്പോള്‍, സമരങ്ങളും ഹര്‍ത്താലുകളും നടത്തി സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയപ്പോള്‍, കുടിവെള്ളവും, നല്ല റോഡും  നിഷേധിക്കപ്പെട്ടപ്പോള്‍ ഒക്കെ നീതിദേവത ഇടപെട്ട സംഭവങ്ങള്‍ അന്യമല്ല. സിനിമാതിയേറ്ററുകളില്‍ പോലും ദേശീയഗാനം കേട്ട് ജനം ദേശഭക്തി പ്രകടിപ്പിക്കണമെന്ന് വിധിച്ച കോടതികള്‍. അതേ കോടതികളില്‍ തന്നെയാണ് ദളിത് ക്രൈസ്തവരുടെ സംവരണം സംബന്ധിച്ച കേസുകള്‍  കാലങ്ങളായി വാദം കേള്‍ക്കാന്‍ കാത്തുകിടക്കുന്നത്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യക്ഷത്തില്‍ പലതും പറഞ്ഞുവെങ്കിലും കോടതിയില്‍ എന്തു നിലപാട് എടുത്തുവെന്ന് അറിയില്ല. പക്ഷെ തമിഴ്നാട്ടില്‍ നിന്ന് ജയലളിത ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.  മതവിഭാഗം നോക്കി ദളിതര്‍ക്ക് സംവരണം നല്‍കുന്ന രീതി ഭരണഘടനാവിരുദ്ധമാണെന്നും, സുപ്രീം കോടതിയില്‍ ഇക്കാര്യം കാണിച്ച് സത്യവാങ്മൂലം ഫയല്‍ ആക്കണമെന്നുമാണ് അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.  പക്ഷെ ശക്തമായ ഒരിടപെടല്‍ കേരളത്തില്‍ നിന്നുണ്ടായിട്ടില്ല. 

കമ്മീഷനുകള്‍ ശുപാര്‍ശ ചെയ്തത്

ദളിത് ക്രൈസ്തവരുടെ സംവരണക്കാര്യത്തില്‍ നിരവധി കമ്മീഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുകയും അവരൊക്കെ റിപ്പോര്‍ട്ട് ഫയലാക്കുകയും ചെയ്തിട്ടുണ്ട്. 1969 ല്‍ ഇളയപെരുമാള്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്, ഹിന്ദുമതത്തിലേക്കല്ലാതെയും പരിവര്‍ത്തനം ചെയ്ത എല്ലാ ദളിതര്‍ക്കും സംവരണാവകാശങ്ങള്‍ നല്‍കണമെന്നാണ്. 1975 ല്‍ ചിദംബരം കമ്മിറ്റി റിപ്പോര്‍ട്ട് സൂചിപ്പിച്ചത്, ദളിത് ക്രൈസ്തവര്‍ തികച്ചും ദരിദ്രനാരായണന്‍മാര്‍ തന്നെയാണെന്നാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് (1980) ല്‍ പറഞ്ഞത് വിശ്വാസം മാറിയത് കൊണ്ട് സാമൂഹികാവസ്ഥയ്ക്കു മാറ്റം വരില്ല എന്നാണ്. 
2007 ല്‍ രംഗനാഥ മിശ്ര  കമ്മീഷന്‍ കുറച്ചു കൂടി പ്രായോഗികമായ നിര്‍ദ്ദേശം മുന്നോട്ടുവച്ചു. 1950 ലെ പ്രസിഡന്‍റിന്‍റെ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദ്ദേശിച്ചത്. പതിറ്റാണ്ടുകളായി ദളിത് ക്രൈസ്തവര്‍ മുന്നോട്ടുവയ്ക്കുന്ന സംവരണ നീതിക്ക് ഇത് ഒരു പരിഹാരം തന്നെയാണ്. 1950 ലെ ഉത്തരവിലെ ഖണ്ഡിക 3 ല്‍ പറഞ്ഞിരിക്കുന്ന വാചകങ്ങളാണ് സംവരണത്തിനെതിരു നില്‍ക്കുന്നത്. ڇ ഹിന്ദു മതമല്ലാതെ മറ്റ് ഏതൊരു മതവിശ്വാസിയെയും പട്ടിക ജാതി വിഭാഗമായി കണക്കാക്കാനാകില്ലڈ  എന്ന ഭാഗം ഭേദഗതി ചെയ്താല്‍ ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കും. 

യേസ് മൈ ലോര്‍ഡ്

കോടതി എന്തു പറഞ്ഞാലും യെസ് മൈ ലോര്‍ഡ് എന്നു പറഞ്ഞു നടുവു കുനിക്കുന്നവരല്ല സുപ്രീം കോടതിയില്‍ ദളിത് സംവരണക്കേസ് വാദിക്കുന്നത്. എന്തായാലും 2004 മുതല്‍ ദളിത് ക്രൈസ്തവര്‍ക്കുള്ള പട്ടിക ജാതി സംവരണത്തിന്‍റെ കേസ് സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നു. പല ബെഞ്ചുകളും മാറി മാറി ഒടുവില്‍ വലിയ ബഞ്ചില്‍ വാദം കേള്‍ക്കാന്‍ എത്തിയിരിക്കുന്നു. 
കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ ജഡ്ജി പറഞ്ഞ മറുപടി, 1950 ല്‍ വന്ന നിയമത്തിനെതിരെ നിങ്ങള്‍ 54 വര്‍ഷം കഴിഞ്ഞല്ലേ കേസ് നല്‍കിയത്, പിന്നെ ഇപ്പോള്‍ എന്തിന് ധൃതിയെന്നാണ്. മറ്റൊരവസരത്തില്‍, വര്‍ഷങ്ങളായി കേസ് തീര്‍പ്പാകാതെ കിടക്കുന്നവെന്നു പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി , ഇത് ഒരു സെന്‍സിറ്റീവ് വിഷയമാണെന്നാണ്. രാജ്യത്തെ കെട്ടിക്കിടക്കുന്ന കേസുകളെ പറ്റി പഠനം തന്നെ നടത്തി കീഴ്കോടതികളില്‍ പുത്തന്‍ സംവിധാനങ്ങള്‍ വരുത്തുന്നതിന് എപ്പോഴും  മുന്‍കൈയെടുക്കുന്ന ഒരു ജുഡീഷ്യല്‍ സംവിധാനമാണ് ഇന്ത്യയിലുള്ളത്. അവിടെ തന്നെയാണ് രണ്ടു തലമുറകളുടെ ഭരണഘടനാപരമായ അവകാശത്തിന് ഇന്നും തീര്‍പ്പില്ലാതെ കെട്ടിക്കിടക്കുന്നത്. എന്തുകൊണ്ട് കേസ് നല്‍കാന്‍ 54 വര്‍ഷം കാത്തിരുന്നു എന്നു ചോദിച്ച കോടതിയോട് പറയാന്‍ ഒന്നേ ഉള്ളൂ മറുപടി. 54 വര്‍ഷം വേണ്ടിവന്നു ഈ കൊടും അപരാധത്തെ ചോദ്യം ചെയ്യുന്നതിന് ഉന്നതനീതിന്യായ പീഠത്തില്‍ എത്തിക്കാന്‍, എന്നതുതന്നെയാണ് അവരുടെ പിന്നാക്കാവസ്ഥയ്ക്ക് ഏറ്റവും വലിയ തെളിവ്. 
2004 ല്‍ നല്‍കിയ കേസില്‍,  വിഷയം പഠിച്ചകൊണ്ടിരിക്കുകയാണെന്നും, വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യാനുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 2013 ആയിട്ടും  ഇതു സംബന്ധിച്ച്  ഒരു സത്യവാങ്മൂലം കോടതിയില്‍ ഫയലാക്കാന്‍ ആകാത്തത് ഇനിയും പഠനം കഴിയാത്തതുകൊണ്ടല്ല, വോട്ട് ബാങ്ക് പൊളിറ്റിക്സ് കൊണ്ടു മാത്രമാണെന്ന് ആര്‍ക്കാണറിയാത്തത്. 

മതം സംവരണത്തിന്‍റെ അടിസ്ഥാനമാകുമോ

ഇന്ത്യയുടെ ഭരണഘടന പ്രകാരം മതപരമായ ഒരു സംവരണമില്ല. സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് സംവരണം. അങ്ങനെയെങ്കില്‍ മതം ഒരു ഘടകമാക്കി ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലേ. ഭരണഘടനാ വിരുദ്ധമായ ഒരു ഉത്തരവ് അത് പ്രസിഡന്‍റ് ഇറക്കിയാലും നീതി പിഠം അതില്‍ ഇടപെടാതിരിക്കുന്നതങ്ങെനെ. ഇക്കാര്യങ്ങള്‍ ഉന്നത നീതിപീഠത്തില്‍ വ്യാഖ്യാനത്തിനെത്തുമ്പോള്‍ വരുന്ന തീരുമാനമനുസരിച്ചിരിക്കും അന്തിമ വിധി. അതിന് ഊഴം കാത്ത് കിടക്കുന്ന കേസുകെട്ടുകളില്‍, സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും അനുകൂല സത്യവാങ്മൂലം കൂടിയുണ്ടായാല്‍ പതിറ്റാണ്ടുകള്‍ നീണ്ട ഈ നീതി നിഷേധത്തിന് ഒരു ഹീലിംഗ് ടച്ച് കിട്ടുക തന്നെ ചെയ്യും. പക്ഷെ തമിഴ്നാട്ടില്‍ നിന്ന് ജയളലിത ആവശ്യപ്പെട്ടതുപോലെ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടാകണം. കേവലം ഒ ബി സി സംവരണത്തില്‍ ഒതുക്കി തീര്‍ക്കാവുന്നതല്ല ദളിത് ക്രൈസ്തവര്‍ക്ക് നല്‍കേണ്ട സംവരണം. ഒരു വിഭാഗത്തിന്‍റെ ജന്മാവകാശത്തെ എത്ര കാലം തടഞ്ഞു വയ്ക്കാനാകുമെന്നതാണ് പ്രശ്നം. പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും  നീതിയുടെ പടവാള്‍ എല്ലാ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും ജാതീയ സുഖപ്പിക്കലുകള്‍ക്കും അതീതമായി പോരാടിത്തെളിയും. 

ഭരണഘടനാപരമായ വഞ്ചന

മതവിശ്വാസത്തിന്‍റെ പേരില്‍ സംവരണം ഇല്ല എന്ന് ഭരണഘടന അടിവരയിട്ടു പറയുമ്പോഴും ഹിന്ദുമതവിശ്വാസികളായ ദളിതര്‍ക്കു മാത്രം പട്ടിക ജാതി സംവരണം എന്ന് ഉത്തരവിറങ്ങിയത് ഭരണഘടനാപരമായ വഞ്ചനയാണ്. അത് ആര് ഇറക്കിയ ഉത്തരവാണെങ്കിലും ഭരണഘടനയോടും അത് ഉയര്‍ത്തുന്ന മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ്. പക്ഷെ ഇത്രയും കാലം, കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി ഈ വഞ്ചന തുടരുമ്പോള്‍ എന്തുകൊണ്ട് ഒരു ഇടപെടല്‍ ഉണ്ടാകുന്നില്ല എന്നതാണ് ചോദ്യം. ദളിതരുടെ സാമൂഹിക പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മീഷനുകള്‍ എല്ലാം തന്നെ അവരുടെ ദുരവസ്ഥ വിവരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതു പൊതുവെ എല്ലാവര്‍ക്കും ഒരു ഐച്ഛിക വിഷയമാണ്. മുഖ്യ വിഷയങ്ങള്‍ പലതിന്‍റെയും കൂട്ടത്തില്‍ ഇടയ്ക്കെക്കെ ഉന്നയിക്കപ്പെടുന്ന ഒന്ന്. ഈ സ്ഥിതിയില്‍ നിന്ന് മാറ്റമുണ്ടാകണം. ഇടയ്ക്കിടെ മുടങ്ങാതെ മുഴങ്ങുന്ന തേങ്ങലായി ദളിത് ക്രൈസ്തവരുടെ പട്ടിക ജാതി സംവരണം ഉയരുന്നനിപ്പുറം, ഐച്ഛികമായ താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത് മുഖ്യ അജണ്ടയായി ഇക്കാര്യം മാറണം. അല്ലെങ്കില്‍ ഭരണഘടനാപരമായ ഈ വഞ്ചന അവസാനമില്ലാതെ തുടരും. 

Divorce granted by Ecclesiastical courts not valid in Indian Civil Law..An article in comparison with Muslim law.

-വിവാഹമോചനം നിയമങ്ങള്‍ ഒന്നാകുമൊ ?
അഡ്വ. ഷെറി ജെ തോമസ്

വിവാഹം നടന്നത്തിലെക്കാറെ വേഗത്തിലായിരുന്നു ജിതിന്‍റെ വിവാഹമോചനം. ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ പരസ്പരസമ്മതപ്രകാരമുള്ള ജോയിന്‍റ് പെറ്റീഷന്‍ ഫയല്‍ ചെയ്ത് ജിതിനും ഭാര്യ മരിയയും കുടുംബകോടതിയില്‍ നിന്ന് വിവാഹമോചനം തേടി. ആറ് മാസം കൊണ്ട് കേസ് കഴിഞ്ഞു വിധിയും കിട്ടി. ഇരുവര്‍ക്കും രണ്ടാം വിവാഹാലോചനകള്‍ സുലഭം. പക്ഷെ പള്ളിയില്‍ വച്ച് വീണ്ടും വിവാഹം കഴിക്കണമെന്ന് നിശ്ചയിച്ച ജിതിന്‍ ഇപ്പോഴും അരമനകോടതയില്‍ നിന്നുള്ള വിധിക്കായി കാത്തിരിക്കുന്നു. മരിയയാകട്ടെ അരമനക്കോടതിയില്‍ നിന്നുള്ള മോചനമൊന്നും വേണ്ട എന്ന് തീരുമാനിച്ച് രജിസ്റ്റര്‍ കച്ചേരിയില്‍ രണ്ടാം വിവാഹം നടത്തി.

ചുരുക്കം പറഞ്ഞാല്‍ അരമനക്കോടതിയില്‍ നിന്നുള്ള വിധി കിട്ടിയാലും ഇല്ലെങ്കിലും രണ്ടാം വിവാഹം നടക്കും. പക്ഷെ കുടുംബകോടതിയില്‍ നിന്നുള്ള വിവാഹമോചനം കിട്ടാതെ രണ്ടാം വിവാഹം കഴിച്ചാല്‍ ക്രിമിനല്‍ കുറ്റമാണ്താനും. ക്രിസ്ത്യന്‍ വിവാഹം നടക്കുന്നത് കാനന്‍ നിയമപ്രകാരമാണ്, അതുകൊണ്ട് വിവാഹബന്ധം അവസനാനിപ്പിക്കലും കാനന്‍ നിയമപ്രകാരം തന്നെ പോരേ ? ഇസ്ലാം മതപ്രകാരം നടക്കുന്ന വിവാഹം കുടുംബകോടതിയില്‍ പോകാതെ തലാക്കിലൂടെ വേര്‍പെടുത്തുന്നുണ്ടല്ലോ ? കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ നീതിന്യായ പീഠങ്ങളില്‍ നിന്ന് പുറത്തുവന്ന വിധി ന്യായങ്ങളിലൂടെ ഈ വിഷയം ഇന്ന്  അഖിലേന്ത്യ തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇത് പുതിയ വാര്‍ത്തയല്ല

അരമനക്കോടതികള്‍ വിവാഹബന്ധം അസാധുവാക്കുന്ന ഉത്തരവുകള്‍ക്ക് സിവില്‍ നിയമപ്രാബല്യമില്ലെന്നത് ക്രിസ്തുമതവിശ്വാസികള്‍ക്ക് പുതിയ അറിവല്ല. പ്രത്യേകിച്ച് ഒരു പഠനവുമില്ലാതെ സാമൂഹ്യ ഇടപെടലുകളിലൂടെ വിശ്വാസികള്‍ക്ക് അക്കാര്യം ബോധ്യവുമാണ്. പക്ഷെ ബാംഗ്ളൂരുകാരനായ 80 കഴിഞ്ഞ ഒരു അഭിഭാഷകന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയപ്പോള്‍ അത് വീണ്ടും പൊതു സമൂഹത്തില്‍ വാര്‍ത്തയായെന്ന് മാത്രം. പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ (1980) ഡല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് ഈ ആവശ്യം നിരാകരിച്ചിട്ടുള്ളതാണ്. വീണ്ടും 1996 ല്‍ സുപ്രീം കോടതിയും ഇക്കാര്യം ഇതേ രീതിയില്‍ തീര്‍പ്പാക്കിയിട്ടുള്ളതാണ്. വരുന്ന മാര്‍ച്ച് 28 ന് സുപ്രീം കോടതി മുത്തലാക്കിനെതിരെ നല്‍കിയ കേസ് വാദം കേള്‍ക്കാനിരിക്കുന്നു എന്നതാണ് ഇപ്പോള്‍ ഈ വിധി വാര്‍ത്തയാക്കുന്നതിന്‍റെ സാംഗത്യം. അനുകൂലിക്കുന്നവരായാലും എതിര്‍ക്കുന്നവരായാലും ഇനി ഉയര്‍ന്നു വരുന്ന ഒരു ചോദ്യം ഇതായിരിക്കും - ക്രിസ്ത്യന്‍ വിവാഹമോചനത്തിന്‍റെ കാര്യത്തില്‍ വ്യക്തിനിയമത്തിനുമുകളില്‍ സിവില്‍ നിയമം; ഇസ്ലാം വിവാഹമോചനത്തിന്‍റെ നിയമ സാധുതയുടെ കാര്യത്തില്‍ എന്തായിരിക്കും കോടതി നിലപാട് ?

മതമില്ലാത്ത രാജ്യം

അതേസമയം ഇംഗ്ളീഷ് നിയമത്തില്‍ അരമനക്കോടതിയില്‍ നിന്നുള്ള വിവാഹമോചനത്തിന് സിവില്‍  സാധുതയുണ്ട്; കാരണം അവിടെ രാഷ്ട്രത്തിന് ഒരു മതമുണ്ട്. എന്നാല്‍ ഇന്ത്യ ഒരു മതേതരരാജ്യമായതിനാലാണ് ഇങ്ങനെയെന്ന് കോടതി കൂടുതല്‍ വിശദീകരിച്ചു. പള്ളിയില്‍ നടക്കുന്ന വിവാഹത്തിന് സിവില്‍ നിയമസാധുത നല്‍കുന്നുണ്ട്. മതാചാരപ്രകാരം വൈദീകന്‍ ആശീര്‍വദിക്കുന്ന വിവാഹം മറ്റ് സിവില്‍ നിയമനിബന്ധനകളൊന്നുമില്ലാതെ തന്നെ നിയമപരമായി സാധുതയുള്ളതാണ്. (തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നിയമം കൊണ്ടുവന്നിരുന്നു). അതുകൊണ്ട് വിവാഹമോചനത്തിനും അത്തരമൊരു സാധുത കാനന്‍ നിയമത്തിന് നല്‍കണമെന്നായിരുന്നു കേസിലെ വാദം. മുത്തലാക്ക് മുസ്ലീം ആചാരപ്രകാരമായ വിവാഹമോചനം മാത്രമാണ്; എന്നാല്‍ അതിന് സിവില്‍ നിയമസാധുതയുണ്ട്. അതുപോലെ കാനന്‍ നിയമപ്രകാരമുള്ള വിവാഹ റദ്ദാക്കലിനും സിവില്‍ നിയമസാധുത നല്‍കണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്.


ഒരൊറ്റ നിയമത്തിലേക്കുള്ള അകലം കുറയുന്നു

പല ഘട്ടങ്ങളിലായി വിവിധ മതവിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വവേചനപരമായ ആചാരങ്ങള്‍ കോടതിവിധികളിലൂടെ പലപ്പോഴും തിരുത്തപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ക്രിസ്യാനികള്‍ക്ക് പിരിഞ്ഞ് താമസിച്ച് രണ്ട് വര്‍ഷത്തിനുശേഷം മാത്രമെ അപേക്ഷിക്കാനാകുമായിരുന്നുള്ളൂ.  അതേസമയം പരസ്പര സമ്മത്തോടെയുള്ള ഹിന്ദുവിവാഹമോചനത്തിന് പിരിഞ്ഞ് താമസിച്ച് ഒരുവര്‍ഷം മതി. ഇത് വിവേചനമാണെന്ന് കണ്ട കോടതി ക്രിസ്ത്യന്‍ വിവാഹമോചനത്തിനും പിരിഞ്ഞ് താമസിച്ച് ഒരു വര്‍ഷം കാലാവധി മതിയെന്ന് ഉത്തരവിറക്കി. അതുപോലെ സ്വത്തുവിഭജനകാര്യത്തില്‍ മേരി റോയി കേസിലെ വിധിയും സിവില്‍ നിയമത്തിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്നു.  കാനന്‍ നിയമത്തില്‍ അനുവാദമില്ലെങ്കിലും നിയമസാധുതയുള്ള ദത്തെടുപ്പ് അനുവദിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍, തുടങ്ങി ഇടപെടലുകള്‍ നിരവധിയുണ്ടായിട്ടുണ്ട്.


സര്‍ക്കാര്‍ നിലപാട്

തലാക്ക് വിഷയത്തിലും ക്രിസ്ത്യന്‍ വിവാഹകോടതികളുടെ വിവാഹമോചനകാര്യത്തിലും ഒരേ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.  പല മുസ്ലീം രാജ്യങ്ങളിലും മുത്തലാക്ക് നിയമസാധുതയുള്ളതായി കണക്കാക്കുന്നില്ല. മുത്തലാക്ക് പുരുഷനുമാത്രമുള്ള അവകാശമായതിനാല്‍ അത് സ്ത്രീകളോടുള്ള വിവേചനമായി കൂടി കാണുന്നു. ഇസ്ലാം ഔദ്യോഗിക മതമായുള്ള രാജ്യങ്ങളിലും മുസ്ലീം ജനസംഖ്യ കൂടുതലുള്ളതുമായ രാജ്യങ്ങളില്‍ പോലും മുത്തലാക്ക് പ്രാകൃതമെന്ന് കണ്ട് മാറ്റങ്ങള്‍ വരുത്തിയതായി കാണാം. പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍,മൊറോക്കൊ, ടുണിഷ്യ, ടര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത്, ശ്രീലങ്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കാര്യം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഫലയാക്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കത്തോലിക്ക സഭയില്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം.

പ്രായോഗികമായി ചിന്തിച്ചാല്‍ കുടുബകോടതിയില്‍ നിന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ 6 മാസം കൊണ്ട് വിവാഹമോചനം ലഭ്യമാക്കാം. പക്ഷെ അരമനക്കോടതിയില്‍ അത്രയും കാലം പോര. അതിന്‍റെ നാലിരട്ടി കാലം വേണം. ഈ സാഹചര്യത്തിലാണ് കത്തോലിക്കസഭയില്‍ വിവാഹം റദ്ദാക്കുന്നതിന്‍റെയും പുനര്‍വിവാഹം ചെയ്യുന്നതിന്‍റെയും നടപടി ലഘൂകരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. സിവില്‍ വിവാഹമോചന നിയമത്തില്‍ ഇത്രയേറെ മാറ്റങ്ങള്‍ വന്നപ്പോഴും സഭാകോടതികള്‍ക്ക് ചുവപ്പു നാടകള്‍ക്ക് യാതൊരു മാറ്റവും വന്നില്ല. ഈ പശ്ചാത്തലത്തിലാണ് ദമ്പതിമാര്‍ം ഒന്നിച്ച് അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ ബിഷപ്പിന് വിവാഹ നടപടികള്‍ നേരിട്ട് റദ്ദാക്കാമെന്ന് മാര്‍പാപ്പ ഉത്തരവിറക്കിയത്. വിവാഹം റദ്ദാക്കല്‍ ബിഷപ്പുമാരുടെ നേരിട്ടുള്ള ചുമതലയില്‍ ഒരു അതിവേഗ സംവിധാനത്തിലൂടെ വേണമെന്ന്  ഉത്തരവില്‍ പറയുന്നു. ഒരുമിച്ചുള്ള അപേക്ഷയില്‍ തീരുമാനത്തിനുമേല്‍ അപ്പീല്‍ ഉണ്ടാവുകയില്ല എന്നതും കക്ഷികള്‍ക്ക് സമയനഷ്ടം ഒഴിവാക്കാന്‍ പ്രയോജനപ്രദമാണ്.
എന്തായാലും രാജ്യത്തിന് ഇനി വ്യക്തിനിയമങ്ങള്‍ക്കു മുകളില്‍ സിവില്‍ നിയമങ്ങള്‍ വരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടെന്ന് ഈ കേസുകളില്‍ അവര്‍ ഫയലാക്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാണ്. വിവേചനം വച്ചുപുലര്‍ത്തുന്ന കീഴ്വഴക്കങ്ങള്‍ മാറണം, പക്ഷെ ആര്‍ക്കും പരാതിയില്ലാതെ പരമ്പരാഗതമായി പുലര്‍ത്തിപ്പോരുന്ന പല വ്യക്തിനിയമ സംഹിതകളും ഒറ്റയടിക്ക് മാറ്റുന്നതിന് മുമ്പ് മതിയായ ചര്‍ച്ചകള്‍ നടത്തണം.

Saturday, January 21, 2017

Law commission moot for sever punishment for food adulteration cases

The Law Commission of India, in its Report No. 264, has recommended severe punishment- life imprisonment for those convicted of manufacturing and selling adulterated food.

The Amendments have been proposed in light of the judgment of the Supreme Court in the case of Swami Achyutanand Tirth & Ors. v. Union of India & Ors., AIR 2016 SC 3626. 


Read report


https://drive.google.com/file/d/0BzXilfcxe7yuRnhmWGhxcU5SbDA/view


Courtesy - Live Law.

Nullity of marriage by Christian ecclesiastical tribunals not legally valid for second marriage

In a Public Interest Litigation filed to get legal sanctity for the nullity of marriage (divorce) by Christian matrimonial tribunal under Canon Law, the Supreme Court of India refused to grant order. 
In fact it is not a new news. It is well established principle and ongoing practice that those who obtains nullity of marriage through Matrimonial Tribunal under Canon law used to wait for the divorce from the Civil Court for their second marriage. 
The difference is that if one get divorce from the Civil Court he can remarry even without the judgment of nullity from the Matrimonial Court, under civil law of marriage. But on contra, if the civil court has not granted divorce, one cannot remarry as it would be an offence in India.

Read the legal news-

http://www.livelaw.in/sc-junks-pil-legal-sanctity-decree-divorce-ecclesiastical-courts/


Thursday, January 19, 2017

Married son non entitled to get appointment under compassionate scheme ? The Division Bench of Kerlala HC already held that the married sons/daughters are also eligible for employment under dying in harness scheme if they were dependent on the deceased employee at the time of his death.

Married son non entitled to get appointment under compassionate scheme ? The Division Bench of Kerlala HC already held that the married sons/daughters are also eligible for employment under dying in harness scheme if they were dependent on the deceased employee at the time of his death.
The issues such as the calculation of family income is also discussed in this Judgment referring to concerned Government Order in the year 1985.Income of the married sons and daughters and other members 
of the family living separately shall not be reckoned for calculating the family income. 

IN THE HIGH COURT OF KERALA AT ERNAKULAM
WP(C).No. 7729 of 2009(I)
... Petitioner
1. ARUN.K.J., S/O.LATE K.V.JOSE, Vs
... Respondent
1. STATE OF KERALA, 2. THE REGISTRAR, 3. THE DEAN,
For Respondent : No Appearance
For Petitioner :SRI.KRB.KAIMAL (SR.) The Hon'ble MR. Justice P.N.RAVINDRAN
-----------------------------
Dated :12/03/2009 O R D E R P.N.RAVINDRAN, J.
Dated this the 12th day of March, 2009.
W.P(C) No.7729 of 2009 ------------------------------
J U D G M E N T
The petitioner's father late K.V.Jose was an employee of Kerala Agricultural University. He passed away on 16.5.2008 while in service.
2. The petitioner states that he is unemployed and that he was depending on his father for his livelihood. Seeking employment under the dying-in-harness scheme, the petitioner applied to the Kerala Agricultural University. That application was rejected by the University by Ext.P3 letter dated 13.10.2008 on the ground that the petitioner being a married son of the deceased employee is not entitled to be appointed under the compassionate employment scheme. Reliance was placed on Exhibit P4 letter dated 2.11.2007 sent by the Secretary to Government, Agriculture Department to the Registrar of the University, wherein the Government have taken the said stand. In this writ petition the petitioner challenges Exts.P3 and P4 and prays for a writ in the nature of mandamus commanding the respondents to reconsider his application for employment under the compassionate employment scheme.
3. A Division Bench of this Court has in Rev. Mother, Delphine Mary V. State of Kerala (2002(1) KLT 137) held that married sons/daughters are also eligible to be considered for employment under the dying in-harness scheme if they were dependent on the deceased employee at the time of his death. It was held that though marriage may result in change of status of the son or daughter, he/she may continue to be dependent on their father or mother. A similar view was taken by the Division Bench of this Court in St.Ignatius High School V. State of Kerala (2005(3) KLT 1000 ). Further it is brought to my notice that the Secretary to Government, General Education Department had in letter No.61701/J3/2000/G.Edn. dated 6.1.2001 sent to the Director of Public Instruction clarified that married son/married daughter may also be considered for the benefit of compassionate employment scheme if they are otherwise eligible. Letter No.2806/R3/2001/P &ARD dated 19.3.2001 sent by the Principal Secretary to Government, Personnel & Administrative Reforms (Rules) Department, Thiruvananthapuram to the Director of Public Instruction wherein it is stated that married son/daughter may also be considered for the benefit of the scheme if they are otherwise eligible, was also brought to my notice.
4. The stand taken by the Government in Exhibit P4 letter is at variance with the decision of this Court and the Government letters referred to above. In Exhibit P4, the Secretary to Government, Agriculture (Farms) Department has taken the stand that as per para 13 of G.O(P)No.12/99/P&ARD dated 24.5.1999 which presently governs appointments under the dying-in harness scheme, the income of married sons and daughters and other members of the family living separately cannot be reckoned for calculating the family income and therefore married sons/daughters are excluded from the purview of the scheme.
5. Para 13 of the GO(P)No.12/99/P&ARD dated 24.5.1999, a copy of which is Exhibit P1, reads as follows:
"Family income to be reckoned is the actual income available to all members of the family from all sources other than family pension. Income from the properties of the members of the family should also be reckoned. Income of the married sons and daughters and other members of the family living separately shall not be reckoned for calculating the family income. In case of disputes on income, the case shall be referred to the concerned District Collector and the income reported by the Collector shall be accepted as the actual income. When salary based income is calculated the pay including all allowances except Travelling Allowance shall be reckoned for the purpose. For this purpose, necessary amendments in the guidelines in G.O(Ms)No.192/85/RD dated 23.3.1985 will be issued, separately."
6. The Government relies on the aforesaid stipulation that the income of married sons/daughters living separately shall not be reckoned for calculating the family income. The said stipulation does not in my opinion justify the stand taken by the Government in Exhibit P4. If a married son or daughter is residing separately and has his or her own income, it means that he or she is not/was not dependent on the deceased. The stipulation in para 13 of Exhibit P1 Government order is only to the effect that the income of married son/daughter living separately shall not be reckoned for the purpose of calculating the family income of the deceased employee. The said stipulation cannot be read as one excluding married sons/daughters from being considered for employment under the compassionate employment scheme. In the light of the decisions of this Court and the Government letters dated 6.1.2001 and 19.3.2001 referred to above, I am of the opinion that the stand taken by the Government in Exhibit P4 and the University in Ext.P3 cannot be sustained.
In the result, I quash Exhibits P3 and P4 and direct the Kerala Agricultural University to re-consider the application submitted by the petitioner for employment assistance under the scheme for compassionate employment (Exhibit P1) and take a decision thereon  after affording the petitioner an opportunity to establish that notwithstanding the fact that he is married, he was dependent on his late father at the time of his death. Final orders in the matter shall be passed within three months from the date of receipt of a certified copy of this judgment.
The writ petition is allowed as above.
P.N.RAVINDRAN, JUDGE vgs.

Wednesday, January 18, 2017

Certified copy can be used for mutation

If the original document is at Bank, as loan, then the certified copy given by the concerned bank authorities can be used for mission and remission of tax in village offices.

Tuesday, January 17, 2017

Commercialisation of residential areas.. Town planning.. loss of privacy. Judgment by high court of Kerala.


The user of the buildings as godowns, ware houses, factories, show rooms etc. within the area covered by Detailed Town Planning Scheme makes the living of the petitioners awful. The congestion on the roads due to unruly parking of vehicles of these establishments coupled with the accompanying air and noise pollution are intolerable. There is  loss of privacy and peace of mind to the residents of the housing colony due to the invasion of outsiders on daily basis and there is untold misery due to unrestricted commercialisation.     

Shoba Ramachandran Vs. State [Kerala High Court, 06-01-2017]

Whether acupuncture practice - consultancy needs license/permission under Travancore Cochin Medical Practitioners Act 1953

The Honourable High Court of Kerala vide judgment dated 3-3-2017 rendered by Justice Sunil Thomas held that the practice of Acupuncture by trained practitioner is allowable as per the provisions of law. In a Criminal Miscellaneous case filed through Advocate Sherry J Thomas, the court held that prosecution charged against the accused alleging that the accused conducted practice/consultation of acupuncture without obtaining permission from the authorities under Travancore Cochin Medical Practitioners Act will is not sustainable and the proceedings were quashed. 

FULL TEXT OF JUDGMENT



Saturday, January 14, 2017

Employees of unaided school also entitled to get revised pay scales like aided schools

No justification in excluding the employees of the unaided educational institutions while extending the benefit of the revised pay scales to the employees of the aided educational institutions.
Such a classification is clearly violative of Article 14 of the Constitution of India.

Supreme Court held so in
Unaided Educational Institutions; Secretary Mahatama Gandhi Mission Vs. Bhartiya Kamgar Sena

[Supreme Court of India, 05-01-2017]

Extra marital affair alone will not amount to cruelty under section 498A IPC


The extra marital relationship of the husband and mere suspicion in the mind is wife is not enough to attract the offence of cruelty under Section 498A of IPC
2017 1 KHC SN 7 Supreme Court

498A IPC .. Quash- specific overt act against all accused mandatory

The section 498A of Indian penal code is one of the most exploited provision. Since the matrimonial harassment includes mental harassment also, the border line for accusation cannot be earmarked. There are decisions aplenty in this  section.

Recently, Madhya Pradesh high court recently held that Merely on the basis of bald allegations made against the relatives of the husband without there being any specific overt act on their part  is not enough to send them to trial.  

Radha Vs. State of M.P. [Madhya Pradesh High Court, 12-01-2017]

Friday, January 13, 2017

Compassionate appointment after a long years cannot be claimed as a matter of right.. Says a supreme court

In a judgement by Supreme Court of India, the legal implications of compassionate appointment is rewrited. In the factual matrix of that case, there is nothing to show that there were no vacancies in the next three years of the death, hence court negatived that right.



http://www.livelaw.in/direction-give-compassionate-appointment-several-years-employees-death-unjustified-sc/