Search This Blog

Monday, May 29, 2017

Public Relation Officers in Police Stations

പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുമ്പോള്‍ ഹൃദ്യമായ സ്വീകരണത്തിന് ഒരാളുകൂടി ഉണ്ടെങ്കിലോ ?
കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ പബ്ല്ളിക് റിലേഷന്‍ ഓഫീസറെ നിയമിക്കണമെന്നാണ് കഴിഞ്ഞ നവംബര്‍ മാസത്തില്‍ സംസ്ഥാന പോലീസ് ഇറക്കിയിട്ടുള്ള സര്‍ക്കുലറില്‍ (സര്‍ക്കുലര്‍ നമ്പര്‍ 23/2016) ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സാധാരണഗതിയില്‍ പോലീസ് സ്റ്റേഷനിലുള്ളതും, ജിഡി ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍്, വനിതാ പോലീസുദ്ദ്യോഗസ്ഥ അങ്ങനെയുള്ളവരാണ് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ സ്റ്റേഷനിലുണ്ടാകാറുള്ളത്. അതൊരു സ്ഥിരം സംവിധാനമല്ല. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതിന് ഒരു ഏകീകൃതസംവിധാനം ഉണ്ടാകുന്നതിനുവേണ്ടിയും, പോലീസ് സ്റ്റേഷനില്‍ ജനങ്ങള്‍ക്ക് കടന്നുവരുന്നതിന് അന്തരീക്ഷം ഉണ്ടാക്കുന്നതിനുവേണ്ടിയും, പോലീസ് സ്റ്റേഷനുകളില്‍ പിആര്‍ ഒ- കളെ നിയമിക്കണമെന്നാണ് നിലവിലെ നിര്‍ദ്ദേശം.
രാവിലെ 8 മണിമുതല്‍ വൈകിട്ട് 8 വരെ പിആര്‍ ഒ- യുടെ സേവനം പോലീസ് സ്റ്റേഷനില്‍ ലഭ്യമാക്കണം. സ്റ്റെഷനില്‍ വരുന്ന എല്ലാ സന്ദര്‍ശകരേയും സ്വീകരിക്കുവാന്‍ പിആര്‍ ഒ- തയ്യാറായിരിക്കണം. ലഭിക്കുന്ന എല്ലാ പരാതികളും സ്വീകരിക്കുകയും, അവയ്ക്ക് താമസമില്ലാതെ രസീതു നല്‍കുകയും വേണം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണെങ്കില്‍ വിവരം സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടറെ അിറയിക്കണം. അക്ഷരാഭ്യാസം കുറവുള്ള ആളുകള്‍ക്ക് പരാതി എഴുതി തയ്യാറാക്കാനും മറ്റും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പരാതി എഴുതി തയ്യാറാക്കി കൊടുക്കുവാന്‍ സഹായിക്കുവാനുള്ള ചുമതല കൂടി പിആര്‍ ഒ-വിനുണ്ട്.
പരാതി രജിസ്റ്റര്‍ ചെയ്തതിനുശേഷം എഫ് ഐആറിന്‍റെ ഒരു പകര്‍പ്പ് പരാതിക്കാരന് കൊടുക്കണം. വിവരാവകാശപ്രകാരം ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ സമയപരിധിക്കുള്ളില്‍ മറുപടി നല്കുവാനുള്ള ഉത്തരവാദിത്വവും പിആര്‍ ഒ-യ്ക്കുണ്ട്. കേസുകളില്‍പെട്ട് അസ്റ്റിലായവര്‍ക്ക് ഭക്ഷണം നല്‍കുന്നതു സംബന്ധിച്ചും, പരിശോധന സംബന്ധിച്ചും, വസ്തുക്കള്‍ പിടിച്ചുവയ്ക്കുന്നതുസംബന്ധിച്ചും, അവരുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ചും ഉള്ള കാര്യങ്ങളെപ്പറ്റിയുമെല്ലാം എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പിആര്‍ ഒ--യ്ക്ക് ചുമതലയുണ്ട്.
ബന്ധപ്പെട്ട വകുപ്പുകളുമായിട്ടുള്ള ഒരു കോഡിനേഷന്‍ നടത്താനുള്ള ചുമതലയും കൂടി പിആര്‍ ഒ--യ്ക്കുണ്ട്. സാദാരണഗതിയില്‍ പിആര്‍ ഒ--യ്ക്ക് അടിയന്തിരസാഹചര്യങ്ങളിലൊഴികെ മറ്റ് ജോലികള്‍ നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ലാപ്ടോപ്പ്/ഡസ്ക്ടോപ്പ്, പ്രിന്‍റര്‍ എല്ലാം കൃത്യമായി ഉപയോഗിക്കണം. എല്ലാവരും കാണത്തക്ക സ്ഥലത്തായിരിക്കണം പിആര്‍ യുടെ ഇരിപ്പിടം. ജനമൈത്രി സ്റ്റുഡന്‍റ് സ്കീമിനെപ്പറ്റിയും, പോലീസിന്‍റെ ജനസമ്പര്‍ക്ക പരിപാടിയെപറ്റിയും പിആര്‍ ഒ--യ്ക്ക് കൃത്യമായ വിവരം ഉണ്ടായിരിക്കണം.
6 മാസത്തേക്ക് ആയിരിക്കണം പിആര്‍ ഒ-യെ നിയമിക്കേണ്ടത്. പിന്നീട് ആവശ്യമെങ്കില്‍ അവരുടെ സേവനം പരിശോധിച്ചതിനുശേഷം വീണ്ടും നിയമിക്കാവുന്നതാണ്. കൃത്യമായ യൂണിഫോമിലായിരിക്കണം പിആര്‍ ഒ. പ്രസന്ന ഭാവത്തോടുകൂടി പൊതുജനങ്ങളുമായി ഇടപഴകുന്ന സ്വഭാവമുള്ള ആളുകൂടിയായിരിക്കണം പിആര്‍ ഒ. പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ബോദ്ധ്യം പിആര്‍ ഒക്ക് ഉണ്ടായിരിക്കണം. സാധാരണ മനുഷ്യന്‍ ദൈനം ദിനജീവിതത്തില്‍ നേരിടാനിടയുള്ള നിയമപരമായ വിഷയങ്ങളെപ്പറ്റിയുള്ള അവബോധം പിആര്‍ ഒക്ക് ഉണ്ടായിരിക്കണമെന്നും, ഉത്തരവില്‍ പറയുന്നു. സ്റ്റേഷനുകളുടെ മുഖം മാറുന്നതിന്‍റെ സൂചനയായിട്ടാണ് ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നത് അത് ആത്മാര്‍ത്ഥമായി പ്രാവര്‍ത്തികമാക്കിയാല്‍ യഥാര്‍ത്ഥത്തില്‍ പോലീസിന്‍റെ മുഖം മാറുക തന്നെ ചെയ്യും.
ഷെറി
www.niyamadarsi.com

Can a Government servant criticize Government views in public?

സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയങ്ങളെ പൊതുജനമദ്ധ്യത്തില്‍
ചര്‍ച്ച ചെയ്യുകയോ, വിമര്‍ശിക്കുകയോ ചെയ്യാമോ ?
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളെ സംബന്ധിച്ച് ഉദ്ദ്യോഗസ്ഥڅഭരണപരിഷ്ക്കാരവകുപ്പ് പല ഘട്ടങ്ങളിലും, പല ഉത്തരവുകളും പുറപ്പെടുവിക്കാറുണ്ട്. സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നത് സംബന്ധിച്ച് 2017 ജനുവരി 31-ന് ഇറക്കിയ ഉത്തരവ് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.
 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 60 എ(പകാരം) സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ, എഴുത്തിലൂടെയോ, മറ്റു രീതിയിലോസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, സര്‍ക്കാരെടുക്കുന്ന നടപടികളെയോ, പൊതുജനമദ്ധ്യത്തിലോ, സംഘടനകളിലോ, സംഘങ്ങളിലോ, ചര്‍ച്ചചെയ്യുവാനോ, വിമര്‍ശിക്കുവാനോ പാടില്ലാത്തതും, അങ്ങനെയുള്ള ചര്‍ച്ചയിലോ, വിമര്‍ശനത്തിലോ, യാതൊരു രീതിയിലും പങ്കെടുക്കുവാനോ പാടില്ലാത്തതുമാണെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. സര്‍ക്കരിന്‍റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അڅിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു.
 19-10-2012-ല്‍ മറ്റൊരി ഉത്തരവുപ്രകാരം തീരുമാനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും, നടപടികളെയും അഭിപ്രായപ്രകടനം നടത്തുന്നതായും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടു എന്നതുമാണ് ഇപ്പോഴുള്ള സര്‍ക്കുലറുകള്‍ക്ക് കാരണം.
 അത്തരം കാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ ചട്ടം 60 എ ലംഘിച്ചുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാര്‍ഗ്ഗങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടിയെയും കുറിച്ച് സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തപ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരികള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കണം എന്ന് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.
ഷെറി
www.niyamadarsi.com

How to release vehicles seized in petty cases - Kerala Police circular

പെറ്റികേസുകളില്‍ പോലീസ് വാഹനം പിടിച്ചാല്‍
തിരിച്ചുകിട്ടുന്നതിന് എന്തു ചെയ്യും ?

സാധാരണ പെറ്റീ കേസുകള്‍ ഉണ്ടാകുമ്പോള്‍ ഉടനടി കേസ് ചാര്‍ജ് ചെയ്ത് ഫൈന്‍ അടച്ച് പോകുന്നതും, അല്ലെങ്കില്‍ ചില ഘട്ടങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായ സംڅവങ്ങള്‍ ഉണ്ടാകാറുണ്ട്.  ഇത്തരം സാഹചര്യത്തില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് വിവിധ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസ് 30-1-2017 തീയതി സര്‍ക്കുലര്‍ നമ്പര്‍ 7/2017 എന്ന ക്രമത്തില്‍ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പോലീസ് മേധാവി ഉത്തരവ് നല്‍കുകയുണ്ടായി.
ഇങ്ങനെ നല്‍കിയ ഉത്തരവുപ്രകാരം പെറ്റീകേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് വാഹന ഉടമകള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.  അത്തരം പ്രവൃത്തികള്‍ മൂലം വാഹനം ഉടമകള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും, കൂടാതെ, പോലീസ് സ്റ്റേഷന്‍ പരിസരത്തും, റോഡുവക്കിലും വാഹനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന മാര്‍ഗ്ഗതടസ്സവും, മറ്റും കണക്കിലെടുത്താണ് ഇങ്ങനെയുള്ള വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള കാലതാമസവും, പരാതിയും ഒഴിവാക്കി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി പുറപ്പെടുവിപ്പിച്ചത്.  കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ ഉത്തരവുണ്ടായിരുന്നാലും ഇനി മുതല്‍ വാഹനം വിട്ടുകൊടുക്കുന്നതിന് ഇപ്പോഴിറക്കിയിട്ടുള്ള നിബന്ധനകള്‍ പ്രകാരമുളള കാര്യങ്ങള്‍ മാത്രം പാലിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പ്രത്യേകം എടുത്തുപറയുന്നു.

എന്തൊക്കെ ശ്രദ്ധിക്കണം.
മോട്ടോര്‍ വാഹനനിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം നിബന്ധനകള്‍ ലംഘിച്ചുപയോഗിക്കുന്നതായി കാണപ്പെട്ട വാഹനങ്ങള്‍ പോലീസുദ്ദ്യോഗസ്ഥനു പിടിച്ചെടു്ക്കുന്നതിനു വ്യവസ്ഥയുണ്ടെങ്കിലും നിയമത്തിലെ തന്നെ മറ്റു ചില വകുപ്പുകള്‍ പ്രകാരം വാഹനം പിടിച്ചെടുക്കുന്നതുനുപകരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പടിച്ചെടുത്ത് അതിനു രസീതുനല്‍കി വാഹനം കസ്റ്റഡിയിലെടുക്കാതെതന്നെ വിട്ടയക്കാവുന്നതാണെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം.
മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുകളിലെ നിയമങ്ങള്‍ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വാഹനം ഓടിക്കുന്നതിന് നിയമാനുസൃതം ലൈസന്‍സ് സിദ്ധിച്ചിട്ടുള്ള വാഹനത്തിന്‍റെ ഉടമസ്ഥനോ, അയാള്‍ ചുമതലപ്പെടുത്തി വാഹനം ഓടിക്കുന്നയാള്‍ക്കോ, ലൈസന്‍സുള്ള ആള്‍ക്കോ പെറ്റീകേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടു നല്‍കണം എന്നതാണ് രണ്ടാമതതെ നിര്‍ദ്ദേശം.
നികുതി ഒടുക്കാത്ത വാഹനം പിടിച്ചെടുത്താല്‍ നികുതി ഒടുക്കിയ രസീതു ഹാജരാക്കുന്ന മുറയ്ക്ക് വാഹനം വിട്ടുകൊടുക്കണം എന്നാണ് .  

Friday, May 5, 2017

WET LAND CONVERSION NEW CIRCULAR BY LSGD- 2017

If the property is wet land in the revenue register and not included in the data bank, the authorities has to comply the above said circular.

LSGD circular dated 1-3-17 - wet land conversion