Search This Blog

Monday, May 29, 2017

Can a Government servant criticize Government views in public?

സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയങ്ങളെ പൊതുജനമദ്ധ്യത്തില്‍
ചര്‍ച്ച ചെയ്യുകയോ, വിമര്‍ശിക്കുകയോ ചെയ്യാമോ ?
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളെ സംബന്ധിച്ച് ഉദ്ദ്യോഗസ്ഥڅഭരണപരിഷ്ക്കാരവകുപ്പ് പല ഘട്ടങ്ങളിലും, പല ഉത്തരവുകളും പുറപ്പെടുവിക്കാറുണ്ട്. സര്‍ക്കാരുദ്ദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നത് സംബന്ധിച്ച് 2017 ജനുവരി 31-ന് ഇറക്കിയ ഉത്തരവ് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.
 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 60 എ(പകാരം) സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ, എഴുത്തിലൂടെയോ, മറ്റു രീതിയിലോസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, സര്‍ക്കാരെടുക്കുന്ന നടപടികളെയോ, പൊതുജനമദ്ധ്യത്തിലോ, സംഘടനകളിലോ, സംഘങ്ങളിലോ, ചര്‍ച്ചചെയ്യുവാനോ, വിമര്‍ശിക്കുവാനോ പാടില്ലാത്തതും, അങ്ങനെയുള്ള ചര്‍ച്ചയിലോ, വിമര്‍ശനത്തിലോ, യാതൊരു രീതിയിലും പങ്കെടുക്കുവാനോ പാടില്ലാത്തതുമാണെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. സര്‍ക്കരിന്‍റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അڅിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു.
 19-10-2012-ല്‍ മറ്റൊരി ഉത്തരവുപ്രകാരം തീരുമാനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും, നടപടികളെയും അഭിപ്രായപ്രകടനം നടത്തുന്നതായും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടു എന്നതുമാണ് ഇപ്പോഴുള്ള സര്‍ക്കുലറുകള്‍ക്ക് കാരണം.
 അത്തരം കാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ ചട്ടം 60 എ ലംഘിച്ചുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാര്‍ഗ്ഗങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടിയെയും കുറിച്ച് സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തപ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരികള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കണം എന്ന് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.
ഷെറി
www.niyamadarsi.com

No comments:

Post a Comment