Search This Blog

Thursday, January 25, 2018

College youth festival.. MG university Rules

*യൂത്ത് ഫെസ്റ്റിവൽ*

കോളേജിൽ വിദ്യാർത്ഥികളുടെ കഴിവുകൾ മാറ്റുരയ്ക്കുന്നതിനുള്ള വേദിയാണ് യൂത്ത് ഫെസ്റ്റിവൽ. രാഷ്ട്രീയം ഉണ്ടെങ്കിലും ഇല്ലെങ്കിലും യൂത്ത് ഫെസ്റ്റിവലിന്റെ നടത്തിപ്പിന് മുഴുവൻ ചുമതലയും അധികാരവും തങ്ങൾക്കാണ് എന്ന് ന്യായമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടു വന്ന വിദ്യാർത്ഥി യൂണിയന് അവകാശപ്പെടാനാകുമോ?

1989 മുതൽ ഇതുസംബന്ധിച്ച് ചട്ടം എംജി യൂണിവേഴ്സിറ്റിയിൽ നിലവിലുണ്ട്. കോളേജ് തലത്തിലും  യൂണിവേഴ്സിറ്റി തലത്തിലും സംഘടിപ്പിക്കേണ്ട രീതികൾ ചട്ടം പറയുന്നു. കോളേജിൽ പ്രിൻസിപ്പൽ ചെയർമാനായും കോളേജ് യൂണിയൻ ഉപദേശി ആയി പ്രവർത്തിക്കുന്ന കോളേജ് അധ്യാപകൻ, ഒന്നോ രണ്ടോ മറ്റ് കോളേജ് സ്റ്റാഫ് അംഗങ്ങൾ, കോളേജ് യൂണിയന്റെ ആർട്സ് ക്ലബ് സെക്രട്ടറി, ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാണ് വാർഷിക കോളേജ് യൂത്ത് ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കേണ്ടത്. (എംജി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ ചട്ടം 6). അല്ലാതെ യൂത്ത് ഫെസ്റ്റിവലിന്റെ നടത്തിപ്പ് മുഴുവനായും കോളേജ് യൂണിയന് വിട്ടുനൽകണമെന്ന് ആവശ്യപ്പെടാനാവില്ല.
www.sherryjthomas.com

Friday, January 19, 2018

Kidney transplantation .. financial status of donor and donee cannot be a criteria to deny the transfer

*അവയവദാനം സാമ്പത്തിക അന്തരത്തിന്റെ പേരിൽ തടയരുത്*

കിഡ്നി മാറ്റിവെക്കൽ ഇന്നത്തെ സമൂഹത്തിൽ കൂടുതലായി നടന്നു വരുന്ന ഒരു ചികിത്സാരീതിയാണ്. മനുഷ്യ അവയവങ്ങൾ വാണിജ്യവൽക്കരിക്കുന്നത് തടയുന്നതിനായി നിലവിലുള്ള 2014ലെ ചട്ടങ്ങൾ പ്രകാരമുള്ള ഒരു സമിതിയാണ് ഇതിന് അനുമതി നൽകേണ്ടത്. അവയവം നൽകുന്ന ആളിന് അവയവം സ്വീകരിക്കുന്ന ആളുടെ ഭാഗത്തുനിന്നും യാതൊരു പ്രതിഫലവും നൽകുകയോ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയോ ഉണ്ടാകരുത് എന്നാണ് ചട്ടം. അത്തരത്തിലുള്ള കാര്യങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതിന് വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചും സമിതിക്ക് അന്വേഷണം നടത്താം.

തൊഴിലുടമയ്ക്ക് സ്വന്തം കിഡ്നി ദാനമായി നൽകാൻ തയ്യാറായ തൊഴിലാളിയുടെ നടപടിയിൽ ഇരുവരും തമ്മിലുള്ള സാമ്പത്തിക അന്തരം മൂലം അവയവദാനം വാണിജ്യപരമായ ഇടപാട് ആണോ എന്ന സംശയത്തിൽ അവയവദാനം സമിതി അനുവദിച്ചില്ല. എന്നാൽ അതിനെതിരെ നൽകിയ ഹർജിയിൽ സാമ്പത്തിക അന്തരം അവയവദാനം നിഷേധിക്കാനുള്ള കാരണമായി കാണാനാകില്ല എന്ന് വിധിച്ചു. ഏറ്റവും വലിയ ത്യാഗങ്ങളിൽ ഒന്നാണ് അവയവദാനമെന്ന കോടതി നിരീക്ഷിച്ചു. (കേരള ഹൈക്കോടതി 19.6.17)

Tuesday, January 16, 2018

Coastal Regulation Zone - if new approved CZMP is not in existence, then the local body cannot take action on the basis of CRZ violation - Kerala High Court

തീര പരിപാലനം - പുതുക്കിയ പ്ളാന്‍(CZMP)നിലവിലില്ലെങ്കില്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കണം


കഷ്ടപ്പെട്ട് പണി തീര്‍ത്ത വീടിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയില്ല. കാരണം തീര നിയന്ത്രണ വിജ്ഞാപനം മൂലം നിര്‍മ്മാണം   പാടില്ലാത്ത സ്ഥലത്താണ് വീട്. വീട് നിര്‍മ്മാണം നിയമവിരുദ്ധമെന്നായി പഞ്ചായത്ത്. ഒടുവില്‍ വീട്ടുടമസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചു. 2011 ലെ തീരനിയന്ത്രണ വിജ്ഞാപനപ്രകാരം പുതുക്കിയ തീര പരിപാലന പ്ളാന്‍ (സി ഇസഡ് എം പി- കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍) തയ്യാറാക്കി അതിന് പരിസ്ഥിതി മന്ത്രാലത്തിന്‍റെ അംഗീകാരവും വേണം. എന്നാല്‍ അതിനായി കരട് പ്ളാന്‍ തയ്യാറാക്കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. വര്‍ഷാവര്‍ഷം പഴയ പ്ളാന്‍ ഉത്തരവിലൂടെ കാലാവധി നീട്ടി നല്‍കുകയാണ് തീരപരിപാലന അതോറിറ്റി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ പുതുക്കിയ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍ നിലവിലില്ലാത്തിടത്തോളം കാലം തീരനിയന്ത്രണ വിജ്ഞാപനം ലംഘിക്കപ്പെട്ടുവെന്ന് കരുതാനാകില്ല എന്നാണ് കേരള ഹൈക്കോടതി വിലയിരുത്തിയത്. അതുകൊണ്ട് തീരനിയന്ത്രണ വിജ്ഞാപനം ലംഘിക്കപ്പെട്ടു എന്ന കാരണം പറഞ്ഞ്  കെട്ടിടത്തിനെതിരെ നടപടിയെടുക്കരുതെന്ന് പഞ്ചായത്ത് അധികൃതരോട്  ഉത്തരവിട്ടു. (ഉത്തരവ് തീയതി- 27-6-17).

Friday, January 12, 2018

Regulations for adoption of children

ദത്തെടുക്കുന്നതിന് പുതുക്കിയ
നിയന്ത്രണങ്ങൾ

കുട്ടികളെ ദത്തെടുക്കുന്നത് സംബന്ധിച്ച്
2017 ജനുവരി 16 മുതൽ പുതുക്കിയ ക്രമീകരണങ്ങളാണ് നിലവിലുള്ളത്. ദത്തെടുക്കലിന് യോഗ്യമായ കുട്ടിയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിസാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അനാഥരായ കുട്ടികൾ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, മാതാപിതാക്കളാൽ / അവിവാഹിതരാായ അമ്മമാരാൽഏൽപ്പിക്കപ്പെട്ട കുട്ടികൾ എന്നിങ്ങനെ 2 ഗണത്തിലാണ് കുട്ടികളെ കണക്കാക്കുന്നത്.
ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇതിനായുള്ള പ്രത്യേക ഏജൻസികളിൽ അഖിലേന്ത്യാതലത്തിലുള്ള ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കണം. അതിനുള്ള രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നത് പ്രകാരമാണ് മാതാപിതാക്കൾക്ക് കുട്ടിയെ കിട്ടുന്നതിനുള്ള സീനിയോറിറ്റി നിശ്ചയിക്കുന്നത്. ഇവരുടെ സീനിയോറിറ്റി പ്രകാരം മൂന്നു കുട്ടികളുടെവീതം ഫോട്ടോകളും മറ്റുവിവരങ്ങളും  ലഭ്യമാക്കും. അതിൽ ഏതെങ്കിലും ഒരു കുട്ടിയെ 48 മണിക്കൂറിനകം തിരഞ്ഞെടുക്കുകയും വേണം. രജിസ്റ്റർ ചെയ്യുന്ന സമയത്ത് സംസ്ഥാന അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്.
മാതാപിതാക്കളുടെ പശ്ചാത്തലം സംബന്ധിച്ച പഠനവും മറ്റും കഴിഞ്ഞതിനുശേഷം കോടതി മുഖേന ദത്തെടുക്കുന്നതിന് ഏജൻസി അപേക്ഷ നൽകി കുട്ടിയെ നിയമപരമായി കൈമാറും. ജനനസർട്ടിഫിക്കറ്റിലും ദത്തെടുക്കുന്ന മാതാപിതാക്കളുടെ പേര് അതുവഴി എഴുതിച്ചേർക്കാൻ ആകും.

Registration of private orphanages

അനാഥാലയങ്ങളും രജിസ്ട്രേഷനും
സർക്കാർ ധനസധനസഹായം ലഭിക്കാത്തതും സ്വകാര്യ വ്യക്തികൾ നടത്തുന്നതുമായ അനാഥാലയങ്ങളും ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. എന്നാൽ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ മാതൃകാ ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന തരത്തിലുള്ള നിബന്ധനകൾ പാലിക്കണം എന്ന് നിർബന്ധമില്ല. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ മാതൃകാ ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന
ചട്ടലംഘനങ്ങളുടെ പേരിൽ സ്ഥാപനങ്ങൾ സർക്കാറിന് ഏറ്റെടുക്കാനാവില്ല, പക്ഷേ കുട്ടികളുടെ നിയന്ത്രണം ഏറ്റെടുക്കാം. ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പറയുന്ന മാനേജ്മെന്റ് കമ്മിറ്റികൾക്കും സർക്കാർ ധനസഹായം ലഭിക്കാത്ത സ്വകാര്യ അനാഥാലയങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടാനാവില്ല. (കേരള ഹൈക്കോടതി WPC 14858.2016 dt.20.12.17 )

Wednesday, January 10, 2018

Regulations for adoption of children

ദത്തെടുക്കുന്നതിന് പുതുക്കിയ
നിയന്ത്രണങ്ങൾ
കുട്ടികളെ ദത്തെടുക്കുന്നത് സംബന്ധിച്ച്
2017 ജനുവരി 16 മുതൽ പുതുക്കിയ ക്രമീകരണങ്ങളാണ് നിലവിലുള്ളത്. ദത്തെടുക്കലിന് യോഗ്യമായ കുട്ടിയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിസാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അനാഥരായ കുട്ടികൾ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, മാതാപിതാക്കളാൽ / അവിവാഹിതരാായ അമ്മമാരാൽഏൽപ്പിക്കപ്പെട്ട കുട്ടികൾ എന്നിങ്ങനെ 2 ഗണത്തിലാണ് കുട്ടികളെ കണക്കാക്കുന്നത്.
ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇതിനായുള്ള പ്രത്യേക ഏജൻസികളിൽ അഖിലേന്ത്യാതലത്തിലുള്ള ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കണം. അതിനുള്ള രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നത് പ്രകാരമാണ് മാതാപിതാക്കൾക്ക് കുട്ടിയെ കിട്ടുന്നതിനുള്ള സീനിയോറിറ്റി നിശ്ചയിക്കുന്നത്. ഇവരുടെ സീനിയോറിറ്റി പ്രകാരം മൂന്നു കുട്ടികളുടെവീതം ഫോട്ടോകളും മറ്റുവിവരങ്ങളും  ലഭ്യമാക്കും. അതിൽ ഏതെങ്കിലും ഒരു കുട്ടിയെ 48 മണിക്കൂറിനകം തിരഞ്ഞെടുക്കുകയും വേണം. രജിസ്റ്റർ ചെയ്യുന്ന സമയത്ത് സംസ്ഥാന അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്.
മാതാപിതാക്കളുടെ പശ്ചാത്തലം സംബന്ധിച്ച പഠനവും മറ്റും കഴിഞ്ഞതിനുശേഷം കോടതി മുഖേന ദത്തെടുക്കുന്നതിന് ഏജൻസി അപേക്ഷ നൽകി കുട്ടിയെ നിയമപരമായി കൈമാറും. ജനനസർട്ടിഫിക്കറ്റിലും ദത്തെടുക്കുന്ന മാതാപിതാക്കളുടെ പേര് അതുവഴി എഴുതിച്ചേർക്കാൻ ആകും.

Tuesday, January 9, 2018

Child Rights Commission cannot interfere in the punishment imposed on students by Principal of the institution

വിദ്യാർഥികളുടെ മേൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പൽ കൈകൊണ്ട ശിക്ഷണ നടപടിക്കെതിരെ ബാലാവകാശ കമ്മീഷന് ഇടപെടാനാവില്ല
2018 1 KHC 69

Monday, January 8, 2018

Dangerous constructions to human life... Municipality Act Kerala

മനുഷ്യ ജീവന് ആപൽക്കരം എങ്കിൽ ഏതു നിർമാണവും നിർത്തിവയ്ക്കാം
കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അനുവാദത്തോടുകൂടി നടത്തുന്ന നിർമ്മാണങ്ങൾ ആണെങ്കിലും സെക്രട്ടറിയുടെ വിലയിരുത്തലിൽ ഏതെങ്കിലും കെട്ടിടത്തിന്റെ *നിർമ്മാണം, പുനർനിർമ്മാണം,  അല്ലെങ്കിൽ രൂപഭേദം* വരുത്തൽ സംബന്ധിച്ച് നിർമാണ പുരോഗതി *മനുഷ്യജീവന് ആപൽക്കരമാണെന്ന് അഭിപ്രായമുള്ള പക്ഷം* ഏതുസമയത്തും അത്തരം നിർമ്മാണപ്രവർത്തനങ്ങൾ തടയാവുന്നതാണ്. (കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 158).
അതുപോലെതന്നെ ഏതെങ്കിലും *നിർമ്മാണമോ അതിനുപയോഗിക്കുന്ന വസ്തുക്കളോ* തൃപ്തികരമല്ല എന്നും ആരോഗ്യത്തിന് ഹാനികരമായേക്കാം എന്നും സെക്രട്ടറിക്ക് അഭിപ്രായമുണ്ടെങ്കിൽ അങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളുടെ ന്യൂനതകൾ സെക്രട്ടറിക്ക് തൃപ്തികരമായ വിധം പരിഹരിക്കപ്പെടേണ്ടതാണ് എന്നതാണ് നിയമം.
*ശുഭദിനം നേരുന്നു.*
www.sherryjthomas@gmail.com

Wednesday, January 3, 2018

Motor Vehicle Amendment ... article


*മോട്ടോർ വാഹന നിയമ ഭേദഗതി... പ്രതികരണം സമ്മിശ്രം... നടപ്പിലാക്കുന്നതിന് മുമ്പേ സ്വയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ...*
*നടപ്പിലാക്കാൻ പോകുന്ന* മോട്ടർ വാഹന ഭേദഗതികൾ പ്രകാരം കുറ്റങ്ങൾക്ക് ഉയർന്ന പിഴയും വലിയ ശിക്ഷയും ഉണ്ടാവും. *റോഡപകടങ്ങൾ കുറക്കുന്നതിന്* ഇത് ഫലപ്രദമാകും എന്നാണ് ഔദ്യോഗിക ഭാഷ്യം. മറുഭാഗത്ത്, റോഡ് സുരക്ഷാ സംവിധാനങ്ങൾ ശരിയായി ഉപയോഗിക്കാതെ, വാഹന ഗതാഗത മേഖല പൂർണ്ണമായും *കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതാണ്* പുതിയ നിയമ ഭേദഗതികൾ എന്നാണ് വാഹന മേഖലയിലുള്ള സംഘടിത സംവിധാനങ്ങളുടെ ആരോപണം. അതേസമയം *ഇനിയും നടപ്പിലായിട്ടില്ലാത്ത* പുതുക്കിയപിഴകൾ *പ്രാബല്യത്തിൽ ആയി എന്ന് കാണിച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ* നടന്നുകൊണ്ടിരിക്കുന്നു.
*ഇനിയെന്ന്*
നിരത്തിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ അടിമുടി പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍  ലോകസഭയില്‍ പാസായി കഴിഞ്ഞു. അടുത്തപടിയായി രാജ്യസഭയും രാഷ്ട്രപതിയും ബില്‍ അംഗീരകരിക്കുന്നതോടെ ഭേദഗതികളെല്ലാം പ്രാബല്യത്തില്‍ വരും.
ഇതുപ്രകാരംബില്‍ നടപ്പായിക്കഴിഞ്ഞാല്‍ *ഹെല്‍മെറ്റ്* ധരിക്കാതെ വാഹനം ഓടിച്ചാല്‍ ആയിരം രൂപ പിഴ നല്‍കണം, ഇതിനൊപ്പം മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. പിഴശിക്ഷയ്ക്ക് പുറമേ ഇ-ഗവേണന്‍സ്, വ്യാജ ലൈസന്‍സുകള്‍ കണ്ടെത്താനുള്ള പദ്ധതി, ട്രാഫിക് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ബില്ലിലുടെ ലക്ഷ്യമിടുന്നുണ്ട്.
ഭേദഗതി പ്രകാരം *മദ്യപിച്ച്* വാഹനം ഓടിച്ചാല്‍ ഇനി പതിനായിരം രൂപ പിഴ നല്‍കണം. വാഹനമോടിക്കുമ്പോള്‍ *ഫോണില്‍* സംസാരിച്ചാല്‍ 5000 രൂപയാണ് പിഴ.
എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് *വഴി നല്‍കിയില്ലെങ്കിലും* ഇനിമുതല്‍ പിഴ ഒടുക്കേണ്ടി വരും, പതിനായിരം രൂപ. *പ്രായപൂര്‍ത്തിയാകാത്തവര്‍* വാഹനം ഓടിച്ചാല്‍ രക്ഷിതാവിനോ, വാഹനത്തിന്റെ ഉടമയ്‌ക്കോ 25000 രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. *അമിത വേഗത്തിനും* ലൈസന്‍സില്ലാതെ വാഹനം നിരത്തിലിറക്കിയാലും 5000 രൂപയാണ് പിഴ.
വാഹനാപകടങ്ങളില്‍ പരമാവധി ഇന്‍ഷൂറന്‍സ് 10 ലക്ഷം രൂപയാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയും രക്ഷകസംരക്ഷണ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഉള്‍പ്പെടുത്തിയുമാണ്‌ ലോകസഭ ബില്‍ അംഗീകരിച്ചത്. 
*ട്രാന്‍സ്പോര്‍ട്ട് ലൈസന്‍സിന് മിനിമം വിദ്യാഭ്യാസ യോഗ്യത* വേണമെന്ന വ്യവസ്ഥയും *ഒഴിവാക്കിയിട്ടുണ്ട്.* ലൈസന്‍സുകളുടെ കാലാവധി വര്‍ധിക്കുന്നതിനൊപ്പം ലേര്‍ണേഴ്സ് ലൈസന്‍സ് എടുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാനും സൗകര്യമൊരുക്കും.
അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
*ബില്ലിലെ പ്രധാന വ്യവസ്ഥകള്‍*
വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം.
പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും.
അപകടത്തില്‍പ്പെടുന്നയാളെരക്ഷിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ
അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുമ്പൂം ശേഷവും പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ.
*ട്രാഫിക് നിമയം ലംഘിച്ചാലുള്ള പിഴ​*
അപകടകരമായി വണ്ടിയോടിച്ചാല്‍ പിഴ - 5000
ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ - 5000
അമിത വേഗത്തിന് പിഴ - 1000-2000
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1000
മൊബൈല്‍ ഫോണില്‍  സംസാരിക്കുന്നവര്‍ക്ക് പിഴ - 5000
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ - 10000
www.sherryjthomas.com
4.1.2018