*മോട്ടോർ വാഹന നിയമ ഭേദഗതി... പ്രതികരണം സമ്മിശ്രം... നടപ്പിലാക്കുന്നതിന് മുമ്പേ സ്വയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ...*
*നടപ്പിലാക്കാൻ പോകുന്ന* മോട്ടർ വാഹന ഭേദഗതികൾ പ്രകാരം കുറ്റങ്ങൾക്ക് ഉയർന്ന പിഴയും വലിയ ശിക്ഷയും ഉണ്ടാവും. *റോഡപകടങ്ങൾ കുറക്കുന്നതിന്* ഇത് ഫലപ്രദമാകും എന്നാണ് ഔദ്യോഗിക ഭാഷ്യം. മറുഭാഗത്ത്, റോഡ് സുരക്ഷാ സംവിധാനങ്ങൾ ശരിയായി ഉപയോഗിക്കാതെ, വാഹന ഗതാഗത മേഖല പൂർണ്ണമായും *കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതാണ്* പുതിയ നിയമ ഭേദഗതികൾ എന്നാണ് വാഹന മേഖലയിലുള്ള സംഘടിത സംവിധാനങ്ങളുടെ ആരോപണം. അതേസമയം *ഇനിയും നടപ്പിലായിട്ടില്ലാത്ത* പുതുക്കിയപിഴകൾ *പ്രാബല്യത്തിൽ ആയി എന്ന് കാണിച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ* നടന്നുകൊണ്ടിരിക്കുന്നു.
*ഇനിയെന്ന്*
നിരത്തിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ അടിമുടി പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ ലോകസഭയില്‍ പാസായി കഴിഞ്ഞു. അടുത്തപടിയായി രാജ്യസഭയും രാഷ്ട്രപതിയും ബില്‍ അംഗീരകരിക്കുന്നതോടെ ഭേദഗതികളെല്ലാം പ്രാബല്യത്തില്‍ വരും.
ഇതുപ്രകാരംബില്‍ നടപ്പായിക്കഴിഞ്ഞാല്‍ *ഹെല്‍മെറ്റ്* ധരിക്കാതെ വാഹനം ഓടിച്ചാല്‍ ആയിരം രൂപ പിഴ നല്‍കണം, ഇതിനൊപ്പം മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. പിഴശിക്ഷയ്ക്ക് പുറമേ ഇ-ഗവേണന്‍സ്, വ്യാജ ലൈസന്‍സുകള്‍ കണ്ടെത്താനുള്ള പദ്ധതി, ട്രാഫിക് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ബില്ലിലുടെ ലക്ഷ്യമിടുന്നുണ്ട്.
ഭേദഗതി പ്രകാരം *മദ്യപിച്ച്* വാഹനം ഓടിച്ചാല്‍ ഇനി പതിനായിരം രൂപ പിഴ നല്‍കണം. വാഹനമോടിക്കുമ്പോള്‍ *ഫോണില്‍* സംസാരിച്ചാല്‍ 5000 രൂപയാണ് പിഴ.
എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് *വഴി നല്‍കിയില്ലെങ്കിലും* ഇനിമുതല്‍ പിഴ ഒടുക്കേണ്ടി വരും, പതിനായിരം രൂപ. *പ്രായപൂര്‍ത്തിയാകാത്തവര്‍* വാഹനം ഓടിച്ചാല്‍ രക്ഷിതാവിനോ, വാഹനത്തിന്റെ ഉടമയ്‌ക്കോ 25000 രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. *അമിത വേഗത്തിനും* ലൈസന്‍സില്ലാതെ വാഹനം നിരത്തിലിറക്കിയാലും 5000 രൂപയാണ് പിഴ.
വാഹനാപകടങ്ങളില്‍ പരമാവധി ഇന്‍ഷൂറന്‍സ് 10 ലക്ഷം രൂപയാക്കുന്ന വ്യവസ്ഥ ഒഴിവാക്കിയും രക്ഷകസംരക്ഷണ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഉള്‍പ്പെടുത്തിയുമാണ് ലോകസഭ ബില്‍ അംഗീകരിച്ചത്.
*ട്രാന്‍സ്പോര്‍ട്ട് ലൈസന്‍സിന് മിനിമം വിദ്യാഭ്യാസ യോഗ്യത* വേണമെന്ന വ്യവസ്ഥയും *ഒഴിവാക്കിയിട്ടുണ്ട്.* ലൈസന്‍സുകളുടെ കാലാവധി വര്‍ധിക്കുന്നതിനൊപ്പം ലേര്‍ണേഴ്സ് ലൈസന്‍സ് എടുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാനും സൗകര്യമൊരുക്കും.
അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
*ബില്ലിലെ പ്രധാന വ്യവസ്ഥകള്‍*
വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം.
പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും.
അപകടത്തില്‍പ്പെടുന്നയാളെരക്ഷിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും.
അപകടത്തില്‍പ്പെടുന്നയാളെരക്ഷിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ
അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.
ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുമ്പൂം ശേഷവും പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ.
*ട്രാഫിക് നിമയം ലംഘിച്ചാലുള്ള പിഴ*
അപകടകരമായി വണ്ടിയോടിച്ചാല്‍ പിഴ - 5000
ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ - 5000
അമിത വേഗത്തിന് പിഴ - 1000-2000
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1000
മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് പിഴ - 5000
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ - 10000
www.sherryjthomas.com
4.1.2018
4.1.2018
No comments:
Post a Comment