Search This Blog

Monday, October 12, 2015

How to file nomination in local body election - Kerala

====പഞ്ചായത്ത്‌ - മുനിസിപാലിറ്റി തെരഞ്ഞടെപ്പു നോമിനേഷന്‍  കൊടുക്കുന്നതെങ്ങനെ ?======
പഞ്ചായത്ത്‌ - മുനിസിപാലിറ്റി തെരഞ്ഞടെപ്പു നിയമത്തിലെ ഫോം നമ്പര്‍ 2 പ്രകാരം മത്സരിക്കാനുദ്ദേശിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള  ഒരു വോട്ടര്‍ സ്ഥാനാര്ഥി്യെ നാമനിര്ദ്ദേശം ചെയ്യണം. സ്ഥാനാര്ഥി്യുടെ പൂര്ണ്ണ്മായ പേരും വോട്ടര്‍ പട്ടികയിലുള്ള സ്ഥാനാര്ഥിയുടെ നമ്പരും വാര്ഡും  വയസ്സും തപാല്‍ മേല്‍വിലാസവും  എഴുതണം. നാമനിര്ദ്ദേ്ശകന്റെയും  പൂര്ണ്ണമായ പേരും വോട്ടര്‍ പട്ടികയിലുള്ള സ്ഥാനാര്‍ഥിയുടെ  നമ്പരും വാര്ഡും എഴുതണം. ഇതു കൂടാതെ മറ്റാരെയും നാമനിര്ദ്ദേ്ശം ചെയ്തിട്ടില്ല എന്നും നാമനിര്ദ്ദേശകന്‍  പ്രഖ്യാപനം ചെയ്തു ഒപ്പിടണം. അതോടൊപ്പം അതേ ഫോമില്‍ തന്നെ സ്ഥാനാര്ഥിയുടെ സത്യപ്രസ്ഥാവനയും ഒപ്പും വേണം.
---ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍---
നാമ നിര്ദ്ദേ ശ പത്രികയോടൊപ്പം ഫോം 2 എയില്‍ സ്ഥാനാര്ത്ഥിയും വിശദ വിവരങ്ങള്‍ സമര്പ്പിക്കണം. സ്ഥാനാര്ത്ഥിക്കെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും നല്കണം. സ്ഥാനാര്ഥിയുടെയും ഭാര്യയുടെയും/ഭര്ത്താവിന്റെയും  ആശ്രിതരുടെയും (ആശ്രിതന്‍ എന്നാല്‍ സ്ഥാനാര്ഥിയുടെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന ആള്‍ എന്നര്ത്ഥം).
----ജംഗമ (movable) സ്വത്തുക്കളുടെ വിവരങ്ങള്‍ ---
സ്ഥാനാര്ഥിയുടെയും ഭാര്യയുടെയും/ഭര്ത്താവിന്റെയും  ആശ്രിതരുടെയും പണം, ബാങ്കുകള്‍, ബാങ്കിംഗ് ഇതര സാമ്പത്തിക കമ്പനികള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ , കമ്പനികളിലെ ബോണ്ടുകളും കടപത്രങ്ങളും ഷെയറുകളും, നാഷണല്‍ സേവിങ്ങ്സ് സ്കീം  പോസ്റ്റല്‍ സേവിങ്ങ്സ് എല്‍ ഐ സി തുടങ്ങിയ പോളിസികള്‍, മോട്ടോര്‍ വാഹനങ്ങള്‍ (പഴക്കം,മോഡല്‍ മുതലായവ), ആഭരണങ്ങള്‍ (തൂക്കം, വില ) സംബന്ധിച്ച വിവരങ്ങള്‍, അവകാശങ്ങളുടെ മൂല്യം/ പലിശ തുടങ്ങിയ മറ്റു ആസ്തികള്‍ എന്നിവ പ്രത്യേകം കോളത്തില്‍ എഴുതണം. ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ബോണ്ടുകള്‍, ഷെയറുകള്‍, കടപ്പത്രങ്ങള്‍ എന്നിവയുടെ ഏറ്റവുമൊടുവിലത്തെ സ്റ്റോക്ക്‌ എക്സ്ചേഞ്ച് മാര്ക്കറ്റ് വിലയും ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയുടെ കാര്യത്തില്‍ അവയുടെ ബുക്ക്‌ വിലയും നിശ്ചയമായി കാണിക്കേണ്ടതാണ്.
---സ്ഥാവര (immovable) സ്വത്തുക്കളുടെ വിവരങ്ങള്‍---
സ്ഥാനാര്ഥിയുടെയും ഭാര്യയുടെയും/ഭര്ത്താ്വിന്റെയും  ആശ്രിതരുടെയും ഭൂമി, കെട്ടിടങ്ങള്‍, വീടുകള്‍  സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേകം നല്കംണം.
-----കുടിശികകള്‍------
സ്ഥാനാര്ഥിക്ക് പൊതുമേഖല സ്ഥാപനത്തിനോ സര്ക്കാ രിനോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനോ നല്കേണ്ടതായ ബാധ്യത / കുടിശിക എന്നിവ സംബന്ധിച്ച വിവരങ്ങളും സമര്പ്പിക്കണം. ബാങ്കില്‍ നിന്നുള്ള ലോണ്‍, പൊതുമേഖല സ്ഥാനപനത്തില്‍ നിന്നുള്ള ലോണ്‍, സര്ക്കാരിലെക്കുള്ള കുടിശ്ശിക  (ഇന്കം  ടാക്സ്, വെല്ത്ത്  ടക്സ് എന്നിവ ഒഴികെ), സര്ചാ ര്ജ് ഉള്പ്പെ്ടെയുള്ള ഇന്കം  ടാക്സ്, പാന്‍ നമ്പര്‍, വസ്തു നികുതി കുടിശ്ശിക എന്നിവ എഴുതണം. അതോടൊപ്പം വിദ്യഭ്യാസ യോഗ്യതയും പഠിച്ച സ്കൂള്‍, യുനിവേര്സിറ്റി മുതലായ കാര്യങ്ങളും രേഖപ്പെടുത്തി സത്യമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം

No comments:

Post a Comment