Search This Blog

Wednesday, February 28, 2018

Fishing .. permission

*ചൂണ്ടയിടാനും അനുവാദം വേണോ?*

നിയമങ്ങളെല്ലാം അനുസരിച്ച് ജീവിക്കാനാണ് തീരുമാനമെങ്കിൽ മീൻ പിടിക്കാൻ ചൂണ്ട ഇടുന്നവർ സൂക്ഷിക്കണം. 2010ലെ കേരളാ ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമത്തിലെ വകുപ്പ് 11 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത ആരും മീൻ പിടിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. 

നിയമത്തിലെ വകുപ്പ് 2(p) യിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല (free net) നിർവചിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാത്തരത്തിലുമുള്ള വലകളും കൂടുകളും കൊളുത്തുകളും (സ്ഥിരമായി ഘടിപ്പിച്ചിരിക്കുന്ന  യന്ത്രങ്ങൾ) ഒഴികെ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന മറ്റ്
എല്ലാ ഉപകരണങ്ങളും ഉൾപ്പെടും.

*പിടിച്ചെടുക്കാം അറസ്റ്റ് ചെയ്യാം!*

ഈ നിയമത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പിടിച്ചെടുക്കുന്ന മീനുകളെല്ലാം സർക്കാർ വസ്തുവായി കണക്കാക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുവാദം ഇല്ലാതെ ആരും തന്നെ ഇത്തരം വസ്തു (മീൻ) കൈവശംവയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത് എന്താണ് വകുപ്പ് 34 പറയുന്നത്. അഥവാ കൈവശം വന്നുചേർന്നാൽതന്നെ 24 മണിക്കൂറിനുള്ളിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ
ഈ നിയമപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കൈമാറണം. 

ഈ നിയമം ലംഘിച്ച് മീൻ പിടിക്കുന്നവരെ അറസ്റ്റ് ചെയ്യാമെന്നും മൂന്നു മാസം വരെ തടവോ 10,000 രൂപ പിഴയോ, ഇവ രണ്ടും കൂടിയോ കോടതിക്ക്ഈടാക്കാമെന്നും വകുപ്പ് 36 പറയുന്നു.

Friday, February 23, 2018

CRZ..CZMP Preparation yet to complete.. coastal zone management plan

----കാത്തിരിപ്പ് ഇനിയും നീളും----
തീരവാസികൾക്ക് ഭവന നിർമ്മാണത്തിനുള്ള കാത്തിരിപ്പ് ഇനിയും നീളും. സാധാരണക്കാരൻറ ഭവന നിർമ്മാണ പെർമിറ്റ് എതിർക്കാൻ തദ്ദേശ സെക്രട്ടറി ഉൾപ്പെടെ എല്ലാവർക്കും വലിയ താത്പര്യമായിരിക്കും. അതേസമയം വലിയ കെട്ടിടങ്ങൾ ആ പ്രദേശത്തു തന്നെ  ഉയർന്ന് നിൽക്കുന്നുണ്ടാവും.

നിയന്ത്രണവിജ്ഞാപന പ്രകാരമുള്ള തിര മേഖല മാനേജ്മെന്റ് പ്ലാൻ CZMP സംബന്ധിച്ച് പൊതു അഭിപ്രായരൂപീകരണ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് വാർത്തകൾ വരുമ്പോഴും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ വെബ്സൈറ്റിൽ ഇപ്പോഴും അതേ പറ്റി യാതൊരു അറിയിപ്പും ഇല്ല.

മാത്രമല്ല ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങളും തീര രേഖയും പരിഗണിച്ച് ഉണ്ടാക്കേണ്ടതാണ് തീരപരിപാലന രേഖ. തിടുക്കത്തിൽ ജില്ലാ തലത്തിൽ മാത്രം വിളിച്ച് തീരുമാനിക്കേണ്ടതല്ല ഈനടപടി. അതേസമയം തിരുവനന്തപുരം, കൊല്ലം കോട്ടയം എന്നീ ജില്ലകളുടെ CZMP പൂർത്തിയായി എന്നും റിപ്പോർട്ടുകളുണ്ട്. സൂചനകൾ പ്രകാരം തിരുവനന്തപുരം നഗരസഭയുടെ ഭാഗമാക്കിയ ആറ്റിപ്ര കടകംപള്ളി കഴക്കൂട്ടം ഉള്ളൂർ തിരുവല്ലം വിഴിഞ്ഞം എന്നീ സ്ഥലങ്ങളും, കൊല്ലം നഗരസഭയുടെ ഭാഗമാക്കിയ ശക്തികുളങ്ങര കിളികൊല്ലൂർ തൃക്കടവൂർ ഇരവിപുരം എന്നീ സ്ഥലങ്ങളും സിആർഇസഡ് 2 പരിധിയിൽ വരും.

കണ്ണൂർ കാസർകോഡ് മലപ്പുറം ജില്ലകളുടെ പബ്ലിക് ഹിയറിങ് രണ്ടാംഘട്ടത്തിൽ നടത്തും. ആലപ്പുഴ തൃശൂർ കോഴിക്കോട് എന്നീ ജില്ലകളുടെയും ഹിയറിങ് നടത്താനുണ്ട്. ഏറ്റവും കൂടുതൽ ലംഘനങ്ങൾ കണ്ടെത്തിയിട്ടുള്ള എറണാകുളം ജില്ലയുടെയും നടത്താനുണ്ട്. അതേസമയം മരട് നഗരസഭയുടെയും കൊച്ചി നഗരസഭയുടെയും കൊല്ലം നഗരസഭയുടെയും കരട് പ്ലാനുകൾ രണ്ടുവർഷംമുമ്പ് പുറത്തിറങ്ങിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല.

വികസിതമായ പഞ്ചായത്തുകള് സിആര്സെഡ് മൂന്നിൽ നിന്ന് രണ്ടിലേക്ക്മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച് വിധിയിൽ (4/2017) പഞ്ചായത്ത് ആയതുകൊണ്ടുമാത്രം CRZ II ന്റെ ആനുകൂല്യം നിഷേധിക്കരുതെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. മാത്രമല്ല CZMP നിശ്ചയിക്കുന്നതിന് അതതു പഞ്ചായത്തുകളുടെ അഭിപ്രായം കൂടി കേൾക്കണമെന്ന് വ്യവസ്ഥയും ഉള്ളതാണ്.

Friday, February 9, 2018

No caste certificate merely on the basis of entry in SSLC book and church records

*എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്തിയതുകൊണ്ടു മാത്രം ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല*

എസ് എസ് എല്‍ സി ബുക്കിലോ പള്ളിരേഖകളിലോ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ജാതി സര്‍ട്ടിഫിക്കറ്റ് അവകാശമായി ലഭിക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ വിധിയുണ്ട്. ഇക്കാര്യത്തില്‍ 2007 ല്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയും ഉണ്ട്. വിജിലന്‍സ് ഓഫീസറുടെയും കിര്‍താഡ്സിന്‍റെയും റിപ്പോര്‍ട്ടുകള്‍ എതിരായതിനാലാണ് ഇത്തരത്തില്‍ കോടതി വിധിച്ചത്. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥി ക്രിസ്ത്യന്‍ പരവ എന്ന് എസ് എസ് എല്‍ സി ബുക്കില്‍ പേരുള്ളതിനാല്‍ അത്തരത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. ക്രിസ്ത്യന്‍ പരവ എന്നോ ക്രിസ്ത്യന്‍ ഭരത എന്നോ ലത്തീന്‍ കത്തോലിക്കര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന സിംഗിള്‍ ബെഞ്ച് വിധിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നത്. പള്ളിവികാരിയോ പള്ളിയധികാരികളോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇക്കാര്യത്തില്‍ ആധികാരിക തെളിവായി കണക്കാക്കാനാകില്ല എന്നും ഈ വിധിയില്‍ പറയുന്നു. (റിട്ട് ഹര്‍ജി 6288/2007 തീയതി 20.2.2009)

Thursday, February 8, 2018

Begging prohibition law ... Kerala

*യാചക നിരോധനം*

ഇന്ത്യയിൽ മൊത്തത്തിൽ യാചക നിരോധനം സംബന്ധിച്ച ഒരു നിയമം ഇന്ന് നിലവിലില്ല. *അതേസമയം  22 ലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അത്തരത്തിൽ പ്രാദേശിക നിയമങ്ങളുണ്ട്.* കേരളത്തിൽ നിലവിലുള്ളത് 1945-ലെ മദ്രാസ് യാചക നിരോധന നിയമവും 1944-ലെ തിരുവിതാംകൂർ യാചക നിരോധന നിയമവും കൊച്ചി അലഞ്ഞു തിരിയൽ *(The Cochin Vagrancy Act ME 1120)* നിയമവും ആണ്.
ഭിക്ഷാടനം എന്നത് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന ഒരു കുറ്റമായാണ് നിയമത്തിൽ ഉള്ളത്. കേരളീയർ അല്ലാത്ത ആളുകൾക്ക് ഈ നിയമപ്രകാരം പുനരധിവാസം ലഭ്യമല്ല. അവരെ തിരികെ അവരവരുടെ സ്ഥലങ്ങളിലേക്ക് വിടുന്നതിനു മുമ്പ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കണം എന്നതാണ്. പള്ളുരുത്തിയിൽ ഉള്ള പുനരധിവാസകേന്ദ്രം ഈ നിയമപ്രകാരം  സ്ഥാപിച്ചിട്ടുള്ളതാണ്.കൊച്ചി നഗരസഭയാണ് അതിന്റെ മേൽനോട്ടം വഹിക്കുന്നത്.

*പുതിയനിയമം പരിഗണനയിൽ*

വളരെ കാലപ്പഴക്കമുള്ള ഈ നിയമത്തിന്റെ അപാകതകൾ കണക്കിലെടുത്ത് കേരളത്തിൽ പുതിയ യാചക നിരോധന ബില്ല് നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഭിക്ഷാടനം  നടത്തുന്നവരെ വാറന്റ് ഇല്ലാതെ തന്നെ പോലീസിന് കസ്റ്റഡിയിൽ എടുക്കാനുള്ള അധികാരം ഈ നിയമത്തിൽ ഉണ്ട്. കുട്ടികളോ ആരാലും നോക്കപ്പെടാനില്ലാത്ത ആളുകളോ (destitute  beggar) ഒഴികെയുള്ള എല്ലാ യാചകരെയും 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം. യാചകരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും പുതിയ ബില്ലിലുണ്ട്.