Search This Blog

Friday, February 23, 2018

CRZ..CZMP Preparation yet to complete.. coastal zone management plan

----കാത്തിരിപ്പ് ഇനിയും നീളും----
തീരവാസികൾക്ക് ഭവന നിർമ്മാണത്തിനുള്ള കാത്തിരിപ്പ് ഇനിയും നീളും. സാധാരണക്കാരൻറ ഭവന നിർമ്മാണ പെർമിറ്റ് എതിർക്കാൻ തദ്ദേശ സെക്രട്ടറി ഉൾപ്പെടെ എല്ലാവർക്കും വലിയ താത്പര്യമായിരിക്കും. അതേസമയം വലിയ കെട്ടിടങ്ങൾ ആ പ്രദേശത്തു തന്നെ  ഉയർന്ന് നിൽക്കുന്നുണ്ടാവും.

നിയന്ത്രണവിജ്ഞാപന പ്രകാരമുള്ള തിര മേഖല മാനേജ്മെന്റ് പ്ലാൻ CZMP സംബന്ധിച്ച് പൊതു അഭിപ്രായരൂപീകരണ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് വാർത്തകൾ വരുമ്പോഴും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ വെബ്സൈറ്റിൽ ഇപ്പോഴും അതേ പറ്റി യാതൊരു അറിയിപ്പും ഇല്ല.

മാത്രമല്ല ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങളും തീര രേഖയും പരിഗണിച്ച് ഉണ്ടാക്കേണ്ടതാണ് തീരപരിപാലന രേഖ. തിടുക്കത്തിൽ ജില്ലാ തലത്തിൽ മാത്രം വിളിച്ച് തീരുമാനിക്കേണ്ടതല്ല ഈനടപടി. അതേസമയം തിരുവനന്തപുരം, കൊല്ലം കോട്ടയം എന്നീ ജില്ലകളുടെ CZMP പൂർത്തിയായി എന്നും റിപ്പോർട്ടുകളുണ്ട്. സൂചനകൾ പ്രകാരം തിരുവനന്തപുരം നഗരസഭയുടെ ഭാഗമാക്കിയ ആറ്റിപ്ര കടകംപള്ളി കഴക്കൂട്ടം ഉള്ളൂർ തിരുവല്ലം വിഴിഞ്ഞം എന്നീ സ്ഥലങ്ങളും, കൊല്ലം നഗരസഭയുടെ ഭാഗമാക്കിയ ശക്തികുളങ്ങര കിളികൊല്ലൂർ തൃക്കടവൂർ ഇരവിപുരം എന്നീ സ്ഥലങ്ങളും സിആർഇസഡ് 2 പരിധിയിൽ വരും.

കണ്ണൂർ കാസർകോഡ് മലപ്പുറം ജില്ലകളുടെ പബ്ലിക് ഹിയറിങ് രണ്ടാംഘട്ടത്തിൽ നടത്തും. ആലപ്പുഴ തൃശൂർ കോഴിക്കോട് എന്നീ ജില്ലകളുടെയും ഹിയറിങ് നടത്താനുണ്ട്. ഏറ്റവും കൂടുതൽ ലംഘനങ്ങൾ കണ്ടെത്തിയിട്ടുള്ള എറണാകുളം ജില്ലയുടെയും നടത്താനുണ്ട്. അതേസമയം മരട് നഗരസഭയുടെയും കൊച്ചി നഗരസഭയുടെയും കൊല്ലം നഗരസഭയുടെയും കരട് പ്ലാനുകൾ രണ്ടുവർഷംമുമ്പ് പുറത്തിറങ്ങിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല.

വികസിതമായ പഞ്ചായത്തുകള് സിആര്സെഡ് മൂന്നിൽ നിന്ന് രണ്ടിലേക്ക്മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച് വിധിയിൽ (4/2017) പഞ്ചായത്ത് ആയതുകൊണ്ടുമാത്രം CRZ II ന്റെ ആനുകൂല്യം നിഷേധിക്കരുതെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. മാത്രമല്ല CZMP നിശ്ചയിക്കുന്നതിന് അതതു പഞ്ചായത്തുകളുടെ അഭിപ്രായം കൂടി കേൾക്കണമെന്ന് വ്യവസ്ഥയും ഉള്ളതാണ്.

No comments:

Post a Comment