Search This Blog

Saturday, July 30, 2016

Bridges which are under 100 crore construction expenses to be exempted from toll collection..

നൂറ് കോടിയിൽ താഴെ നിർമ്മാണ ചെലവ് വന്നിട്ടുള്ള പാലങ്ങൾക്ക് ടോൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നാളുകൾക്ക് മുമ്പ് തന്നെ ആലോചനാനടപടികൾ ആരംഭിച്ചിരുന്നു. അത്തരത്തിൽ ഒരു നിവേദനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ വരാപ്പുഴ പാലത്തിന്റെ ടോൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടുന്ന (27.5.16) രേഖയാണ് ഇത്. കുണ്ടന്നൂർ അടക്കമുള്ള കേരളത്തിലെ എല്ലാ ടോളുകളും ഇത്തരുണത്തിൽ വിവരങ്ങൾക്ക് വിധേയമായി. ഇക്കാര്യത്തിലുള്ള അന്തിമ ഉത്തരവ് തയ്യാറായി എന്നാണ് സൂചന.

Thursday, July 28, 2016

WRIT PETITION NOT MAINTAINABLE AGAINST UNAIDED MINORITY EDUCATIONAL INSTITUTIONS.. Supreme Court

The Supreme Court of India in COMMITTEE OF MANAGEMENT, LA MARTINIERE COLLEGE LUCKNOW, VS. VATSAL GUPTA AND ORS has set aside an Allahabad High Court order wherein it had entertained a Writ petition against an unaided minority private Institution and had passed certain directions.

The following is the one page order by the Apex Court Bench comprising of Justices Madan B. Lokur and R.K.Agrawal allowing the Appeal filed by the Management of the Institution.

“Leave granted. We have heard learned counsel for the parties. Appellant No.1 is an unaided minority private institution. We see no reason how a writ petition against that institution could be entertained. The High Court was clearly in error in entertaining the writ petition and passing subsequent directions. Under the circumstances, the appeal is allowed and the impugned judgment and order passed by the High Court is set aside.”

Directing the unaided minority private Institution to allow the petitioner to pursue his educational career in Class XI and XII, the High Court had observed: “Looking to the will of the founder of this great institution, we have no doubt that the institution in question enjoys the minority status and rightly so, but in the facts and circumstances of the present case, we may not allow the law and justice to be distant neighbours.”

The High court on the maintainability of Writ petition against an unaided private minority institution had observed: “The import of the rule as a matter of general principle, in the form in which it is expressed does call for an interpretation in the light of Article 14 of the Constitution of India, even for the reason that even a private contract between the parties, if found arbitrary and unjust, would not be recognized contrary to the fundamental conscience of fair policy.”
Courtesy.. Live Law

Wednesday, July 27, 2016

Amendments in Child Labour prohibition act approved by the parliament

ബാലവേല നിരോധ ഭേദഗതി നിയമത്തിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം. 14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന ശിക്ഷ ഉറപ്പുവരുത്തിയാണ് നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. അര ലക്ഷം രൂപവരെ പിഴയും അടക്കേണ്ടിവരും. ബില്ലില്‍ ഒട്ടേറെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പല അംഗങ്ങളും സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയാണ് ഭേദഗതി ബില്‍ പാസാക്കിയത്. 
14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നത് പൂര്‍ണമായും വിലക്കുന്നുണ്ടെങ്കിലും, സ്കൂള്‍ സമയത്തല്ലാത്ത നേരങ്ങളില്‍ കുടുംബത്തിന്‍െറ ഉടമസ്ഥതയിലുള്ള തൊഴിലിടങ്ങളിലും കുടില്‍ വ്യവസായങ്ങളിലും സഹായിക്കുന്നതിന് കുഴപ്പമില്ല. അടിസ്ഥാന വിദ്യാഭ്യാസം ആര്‍ക്കും നിഷേധിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. പഠനത്തിന്‍െറ ഭാഗമായുള്ള ജോലി ചെയ്യുന്നതിനും തടസ്സമുണ്ടാകില്ല. എന്നാല്‍, 14 മുതല്‍ 18 വരെയുള്ള കുട്ടികളെ അപകട സാധ്യതയുള്ള തൊഴിലിടങ്ങളില്‍ പണിയെടുപ്പിക്കരുതെന്നും നിയമം നിഷ്കര്‍ശിക്കുന്നു. ബാലവേല നിരോധം ഏര്‍പ്പെടുത്തിയ തൊഴിലിടങ്ങളുടെ എണ്ണം 83ല്‍നിന്ന് 31 ആയി കുറച്ചിട്ടുണ്ട്. വിനോദ വ്യവസായ മേഖലകള്‍ക്ക് നിയമത്തില്‍ പ്രത്യേക ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Monday, July 25, 2016

KERALA POLICE CIRCULAR - DIRECTIONS REGARDING COMMUNICATION WITH MEDIA - TO PREVENT LEAKAGE OF CASE DETAILS

APPLICATIONS INVITED FOR EDUCATION GRAND - FOR KERALA WORKERS WELFARE BOARD MEMBERS

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2016-2017 വര്‍ഷത്തേയ്ക്കുളള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. 2016-2017 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം നിര്‍ബന്ധമായും കുട്ടിയുടേയോ പദ്ധതിയില്‍ അംഗമായ തൊഴിലാളിയുടേയോ പേരിലുളള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡു സഹിതം 2016 ആഗസ്റ്റ് 30 നകം ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0471 - 2463769 പി.എന്‍.എക്‌സ്.2686/16

Thursday, July 14, 2016

Motor accident and claims

അപകടം പറ്റി.. പിന്നെയും അപകടത്തിലാകരുത് !

വാഹനാപകടം പറ്റി ആദ്യം ആശുപത്രിയിൽ എത്തിക്കുന്ന സമയം പറയുന്ന മൊഴിയാണ് അപകട കാരണമായി കേസ് രേഖകളിൽ ആദ്യം പരാമർശിക്കപ്പെടുന്നത്. ഇൻഷുറൻസ് പരിരക്ഷ ശരിയാണെങ്കിൽ ആശുപത്രി ബിൽ മുഴുവനും പിന്നെ കിടപ്പായതിന് മറ്റ് നഷ്ടപരിഹാരവും നഷ്ടപരിഹാര ട്രൈബ്യൂണലിൽ നിന്ന് ലഭിക്കും. ഇരുചക്രവാഹന പോളിസികളിൽ മുകളിൽ തന്നെ  Enhancement cover എന്ന് എഴുതിയിട്ടുണ്ടെങ്കിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്ത് പരിക്ക് പറ്റിയ ആൾക്ക് നഷ്ടപരിഹാരം കിട്ടും. അപകടം പറ്റിയ സംഭവത്തിൽ FIR ചെയ്യിക്കാൻ അധികം വൈകരുത്. നഷ്ടപരിഹാര ക്ലെയിം സാവധാനം ആശുപത്രിയിൽ നിന്ന് വന്നതിന് ശേഷം ഫയൽ ആക്കിയാലും മതി...
ഷെറി  www.sherryscolumn.com

Monday, July 4, 2016

Linient view against recovery of agricultural loans

കാർഷിക വായ്പ കുടിശ്ശിക കാർക്കെതിരെ കർശന നടപടിയല്ല വേണ്ടതെന്ന് തീരുമാനം