അപകടം പറ്റി.. പിന്നെയും അപകടത്തിലാകരുത് !
വാഹനാപകടം പറ്റി ആദ്യം ആശുപത്രിയിൽ എത്തിക്കുന്ന സമയം പറയുന്ന മൊഴിയാണ് അപകട കാരണമായി കേസ് രേഖകളിൽ ആദ്യം പരാമർശിക്കപ്പെടുന്നത്. ഇൻഷുറൻസ് പരിരക്ഷ ശരിയാണെങ്കിൽ ആശുപത്രി ബിൽ മുഴുവനും പിന്നെ കിടപ്പായതിന് മറ്റ് നഷ്ടപരിഹാരവും നഷ്ടപരിഹാര ട്രൈബ്യൂണലിൽ നിന്ന് ലഭിക്കും. ഇരുചക്രവാഹന പോളിസികളിൽ മുകളിൽ തന്നെ Enhancement cover എന്ന് എഴുതിയിട്ടുണ്ടെങ്കിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്ത് പരിക്ക് പറ്റിയ ആൾക്ക് നഷ്ടപരിഹാരം കിട്ടും. അപകടം പറ്റിയ സംഭവത്തിൽ FIR ചെയ്യിക്കാൻ അധികം വൈകരുത്. നഷ്ടപരിഹാര ക്ലെയിം സാവധാനം ആശുപത്രിയിൽ നിന്ന് വന്നതിന് ശേഷം ഫയൽ ആക്കിയാലും മതി...
ഷെറി www.sherryscolumn.com
No comments:
Post a Comment