Search This Blog

Thursday, September 26, 2019

How take care while dealing with a real estate project...

https://youtu.be/oDR-5-s3bNc

*റിയൽ എസ്റ്റേറ്റ് മേഖലയിൽ ഫ്ലാറ്റുകൾ വാങ്ങുമ്പോൾ ...*
#Real Estate Act 2016

RTI applicable to NGO ?

വിവരാവകാശ നിയമം സന്നദ്ധസംഘടനകൾക്കും ബാധകമോ ?

വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മറുപടി നൽകാൻ ബാധ്യസ്ഥരായത് വിവരാവകാശ നിയമം വകുപ്പ് 2(h) പ്രകാരം പൊതു അധികാരികൾ എന്ന നിർവചനത്തിൽ വരുന്നവരാണ്. കാര്യമായ രീതിയിൽ സർക്കാർ സഹായം ലഭിക്കുന്ന സന്നദ്ധ സംഘടനകൾ വിവരാവകാശ നിയമത്തിന് പരിധിയിൽ വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കാര്യമായ സർക്കാർ സഹായം എന്നതുകൊണ്ടുദ്ദേശിക്കുന്നത് 50 ശതമാനത്തിലധികം ഫണ്ട് സർക്കാരിൽ നിന്ന് ലഭിക്കുന്നു എന്നതാണ് എന്നും കണക്കാക്കും. ഓരോ കേസിലും സാഹചര്യങ്ങൾക്കനുസരിച്ച് അക്കാര്യം വ്യത്യാസപ്പെട്ടിരിക്കും എന്നും കോടതി കൂട്ടിച്ചേർത്തു. വിവരാവകാശ പരിധിയിൽ ഉൾപ്പെടുന്നു എന്ന് കാണിച്ച് സർക്കാർ ഇക്കാര്യത്തിൽ പ്രത്യേകം നോട്ടിഫിക്കേഷൻ ഇറക്കേണ്ടതില്ല എന്നും വിശദീകരിച്ചു.
Civil Appeal 9828.2013 Judgment dated 17.09.19

© Sherry

Harassment to children- discipline

*നത്തിങ്*

അവൻറെ കൈയുടെ മുട്ടിന് മുകളിലേക്കുള്ള ഭാഗത്ത് ചുവന്നിരിക്കുകയാണ്. ചോദിച്ചപ്പോൾ മറുപടി 'നത്തിങ്' എന്നായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ പിന്നെയും മറുപടി 'നത്തിങ്' തന്നെ.  പിന്നെയാണ് അറിഞ്ഞത് സ്കൂളിൽ ഇംഗ്ലീഷ് സംസാരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. അന്ന് അവൻ ഇംഗ്ലീഷ് സംസാരിച്ചില്ല. ടീച്ചർ അതിനു നൽകിയ നുള്ളൽ ശിക്ഷയാണ് കയ്യിലെ ചുവപ്പുനിറം. അവൻറെ നിഷ്കളങ്കമായ മറുപടി  ഞാൻ രാവിലെ മുതൽ ഇംഗ്ലീഷ് സംസാരിച്ചു ക്ഷീണിച്ചു, അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം മലയാളത്തിൽ സംസാരിച്ചു ഒരു ആശ്വാസത്തിന് ! വീട്ടിലും ഇംഗ്ലീഷ് സംസാരിക്കണം എന്ന് സ്കൂളിൽനിന്ന് നിർദ്ദേശമുണ്ടായിരുന്നു അതാണ് അവൻ ഇംഗ്ലീഷിൽ മറുപടി പറഞ്ഞത് 'നത്തിംഗ്'

*കുട്ടിയുടെ വിവരങ്ങൾ ഷെയർ ചെയ്യുന്നത് കുറ്റമാണോ*

ഇംഗ്ലീഷ് സംസാരിക്കാ തരുന്നതിന് അധ്യാപിക ഉപദ്രവിച്ച കുട്ടിയുടെ പേരും വിവരവും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യപ്പെട്ടിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമം വകുപ്പ് 74 പറയുന്നത് നിയമത്തിൻറെ പരിധിയിൽ 'ഇര' എന്ന് വിളിക്കാവുന്ന കുട്ടിയുടെ തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുന്ന രീതിയിൽ സംഭവത്തിന്റെ അന്വേഷണം സംബന്ധിച്ചോ, നിയമനടപടികൾ സംബന്ധിച്ചോ ഏതെങ്കിലും മാധ്യമങ്ങളിലൂടെ ആശയവിനിമയങ്ങൾ നടത്തുന്നത് ആറുമാസം തടവും ഒരു ലക്ഷം രൂപ പിഴയും രണ്ടിൽ ഏതെങ്കിലുമോ ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് എന്നാണ്.

*അദ്ധ്യാപകൻ കുട്ടിയെ ശിക്ഷിക്കുന്നത് കുറ്റമാണോ*

സ്കൂളിൽ പഠിക്കുന്ന കാലത്ത് മാഷിൻറെ തല്ല് പേടിച്ച് നന്നായ ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്. പക്ഷേ കാലം മാറി. ഇന്ന് നമ്മൾ തന്നെ ഉണ്ടാക്കിയ നിയമപ്രകാരം കുട്ടികളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. 
കുട്ടിയുടെ ചുമതലയോ ഉത്തരവാദിത്വമോ ഏൽപ്പിക്കപ്പെട്ടിട്ടുള്ളയാൾ കുട്ടിയെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചീത്ത പറയുകയോ ചെയ്യുകയും അത്തരം പ്രവർത്തി കുട്ടിക്ക് ശാരീരികമായോ മാനസികമായോ പീഡനമായി അനുഭവപ്പെട്ടാൽ മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. അത് സ്കൂൾ അധ്യാപകൻ ആണെങ്കിലും നിയമത്തിൻറെ  പരിധിയിൽ വരും. എന്നാൽ യഥാർത്ഥ മാതാപിതാക്കൾ അവരുടേതല്ലാത്ത കാരണങ്ങളാൽ ഇത്തരം സാഹചര്യങ്ങളിൽ ഉൾപ്പെട്ടാൽ ക്രിമിനൽ ശിക്ഷാ നടപടികളിൽ ഇളവ് തേടാം. 

*ന്യായമായ ശിക്ഷ കുറ്റമല്ലെന്ന് ഹൈക്കോടതി*

അതേസമയം സ്കൂളിൽ അധ്യാപകൻ ന്യായമായ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നത് കുറ്റം ആവില്ല എന്ന് പരാമർശിച്ച മാസങ്ങൾക്ക് മുമ്പ് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സ്കൂളിൽ അധ്യാപകൻ ഉപദ്രവിച്ചു എന്ന കേസിൽ പോലീസ് എടുത്ത ക്രിമിനൽ കേസ് റദ്ദാക്കുകയുണ്ടായി. കുട്ടിയുടെ ദേഹത്ത് പരിക്കുകളൊന്നും ഇല്ല എന്ന് വിധിന്യായത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ 'ന്യായമായ ശിക്ഷ' എന്ന പരിഗണന ദുരുപയോഗങ്ങൾ ഇടയാക്കുമെന്ന് കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവർ അന്നേ തന്നെ എതിർപ്പ് ഉന്നയിച്ചിരുന്നു.

ഏതായാലും ഒരു കാര്യം വ്യക്തം- ഒന്നുകിൽ അധ്യാപകർ ഈ നിയമം അറിയാതെ കുട്ടികളെ ഇത്തരത്തിലുള്ള ശിക്ഷണ നടപടികൾക്ക് വിധേയരാക്കുന്നു; അല്ലെങ്കിൽ കുട്ടികളുടെ നല്ലതിനുവേണ്ടി ആ റിസ്ക് ഏറ്റെടുക്കാൻ അവർ തയ്യാറാകുന്നു. 

ജുവനൈൽ ജസ്റ്റിസ് നിയമത്തിൻറെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിർവചനത്തിൽ പരിധിയിൽ വരുന്ന  സ്ഥാപനങ്ങളിലാണ് ഇത്തരത്തിൽ പീഡനം നടക്കുന്നത് എങ്കിൽ കൂടുതൽ ഗുരുതരമായ ശിക്ഷയാണ് ഉള്ളത്.

കൂടുതൽ പഠനത്തിന് താല്പര്യമുള്ളവർക്കായി ജുവനൈൽ ജസ്റ്റിസ് നിയമത്തിൻറെ ലിങ്ക് ഷെയർ ചെയ്യുന്നു. https://drive.google.com/file/d/1-3HouinbGKdJzTApIHTch0dfmM45twH2/view?usp=drivesdk

ഇത്തരത്തിലുള്ള കുറിപ്പുകൾ ലഭിക്കുന്ന, അഡ്മിൻ മാത്രം പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പിൽ ചേരാനുള്ള ലിങ്ക് -
https://chat.whatsapp.com/4ABB9he1iCV3bUewIQCbiz

© Sherry 20.09.19

Permanent Lok Adalat for public utility services

*കോർട്ട്ഫീസ് വേണ്ട വക്കീൽ വേണ്ട... കേസുകൾ കാത്തൊരു കോടതി..*

ലീഗൽ സർവീസ് അതോറിറ്റി നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥിരം ലോക് അദാലത്ത് (Permanent Lok Adalat) പ്രവർത്തനങ്ങൾ ഇനിയും അധികം പേരിലേക്ക് എത്തിയിട്ടില്ല. കോർട്ട് ഫീ അടയ്ക്കേണ്ടതില്ല, കൺസ്യൂമർ കോടതികളെ പോലെ തന്നെ നേരിട്ട് കേസ് നടത്താം, വിധിയായാൽ സിവിൽ കോടതി വിധിയുടെ അതേ ഗണത്തിൽ ഈടാക്കി എടുക്കാം. 

*എന്തൊക്കെ കേസുകൾ നൽകാം*

പൊതു ഉപയോഗ സേവനങ്ങൾ (public utility services) സംബന്ധിച്ച  കാര്യങ്ങൾക്ക് പരാതി നൽകാം. അതിൻറെ പരിധിയിൽ ഉൾപ്പെടുന്നത് -

[]വായു, ജലം,  റോഡ് മാർഗ്ഗം യാത്രക്കാരയൊ വസ്തുക്കളോ കയറ്റുന്നതിനുള്ള ഗതാഗത സർവീസ്

[]പോസ്റ്റ്, ടെലഗ്രാഫ്, ടെലിഫോൺ സർവീസ്

[] വെള്ളം, വെളിച്ചം, വൈദ്യുതി എന്നിവ പൊതുു ജനങ്ങൾക്ക് നൽകുന്ന സ്ഥാപനങ്ങൾ

[]പൊതു പരിപാലനവും ശുചിത്വവും നൽകുന്ന സംവിധാനങ്ങൾ

[]ആശുപത്രി,  ഡിസ്പെൻസറി സേവനങ്ങൾ

[]ഇൻഷുറൻസ് സർവീസ്, കൂടാതെ പൊതു ഉപയോഗ സേവനങ്ങളുടെെെ പരിധിയിൽ പൊതുജന താൽപര്യാർത്ഥം സർക്കാർ ഉൾപ്പെടുത്തുന്ന സേവനങ്ങൾ.

ഇക്കാര്യങ്ങൾ സംബന്ധിച്ച് ഉണ്ടാകുന്ന പരാതികൾ അതിൻറെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കെതിരെയൊ സർക്കാരിനെതിരെയൊ പോലും
സ്ഥിരം ലോക് അദാലത്തിൽ പരാതി നൽകാം. ആദ്യം മധ്യസ്ഥതയിലൂടെ പരാതി പരിഹരിക്കാൻ ശ്രമിക്കും, പിന്നീട് തെളിവെടുപ്പിലൂടെ പ്രസ്താവിക്കും.
രണ്ടുമൂന്നു ജില്ലകൾക്ക് കൂടി ഒരു സ്ഥിരം ലോക് അദാലത്ത് ആണ്
നിലവിലുള്ളത്. എറണാകുളത്ത് കലൂർ മാതൃഭൂമിക്ക് എതിർവശമുള്ള ജില്ലാകോടതി അനക്സ് കെട്ടിടത്തിലാണ് അദാലത്ത് പ്രവർത്തിക്കുന്നത്.

അഡ്വ. ഷെറി

Police vehicle checking -petty cases

https://m.facebook.com/story.php?story_fbid=2972067916142456&id=100000178303786

*പെറ്റി കേസിന് വേണ്ടി അനാവശ്യ വാഹനപരിശോധന വേണ്ട; നിയമലംഘനങ്ങൾ പൊതുജനങ്ങളും അറിയിക്കണം*
#Vehicle checking

പെറ്റി കേസ് ടാർജറ്റ്  എത്തിക്കുന്നതിന് വേണ്ടിയുള്ള അനാവശ്യ വാഹനപരിശോധന വേണ്ട എന്ന് പോലീസ് ഡയറക്ടർ ജനറലിന്റെ ഉത്തരവ്. റോഡ് ബ്ലോക്ക് ചെയ്തു കൊണ്ട് പോലും പെറ്റി കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് പരിശോധന നടത്തുന്നു എന്ന മാധ്യമ റിപ്പോർട്ടുകളും ഈ ഉത്തരവിന്  അടിസ്ഥാനമായി സൂചിപ്പിക്കുന്നു. ഉദ്യോഗസ്ഥർ നിയമ ലംഘനങ്ങളുടെ ഫോട്ടോ എടുക്കുകയും  പിന്നീട് നിയമാനുസൃതം നടപടികളിലൂടെ സമൻസ് അയയ്ക്കുകയും ആണ് ഉത്തമം എന്നും പറയുന്നു. പെരുമാറേണ്ട രീതികളെക്കുറിച്ചും റോഡ് സുരക്ഷയെ പറ്റിയും സൂചിപ്പിക്കുന്നു. ഉത്തരവിനെ പകർപ്പ് ഈ ലിങ്കിൽ ലഭ്യമാണ്. https://drive.google.com/file/d/1-RWBSl9ZIfOxOIJzjoCQ2ziTjrbVO5XB/view?usp=drivesdk

Social media and harassment

https://m.facebook.com/story.php?story_fbid=2969928853023029&id=100000178303786

*സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യക്ക് വിധേയനായിട്ടുണ്ടൊ നിങ്ങൾ ?*
Cyber Harassment

(വ്യാജ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെയും സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ യും നടപടികൾ ഉണ്ടാവുന്നതിൻറെ ഭാഗമായി സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും ഇവിടെ ശ്രദ്ധേയമാണ്. ഇത്തരം കാര്യങ്ങൾ തടയുന്നതിന് ചട്ടങ്ങൾ സംബന്ധിച്ചു കേന്ദ്രസർക്കാരിന് മറുപടി പറയാൻ സമയം നൽകിയിരിക്കുകയാണ്. കേസ് വീണ്ടും ഒക്ടോബർ 22ന് വാദം കേൾക്കും. TrPc No.1943-1946/2019)

*സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ എന്തു ചെയ്യാനാവും ?*

സൈബര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന വ്യക്തിഹത്യയും സ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങളും തടയുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്തി കേരള പോലീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. Executive Directive (4/20197/2/19)

*ഏതൊക്കെ വിഷയങ്ങളില്‍ പോലീസ് ഇടപെടും?*
സൈബര്‍ മേഖലയിലെ സന്ദേശങ്ങളില്‍ കുറ്റകൃത്യം നടത്താനുള്ള ഉദ്ദേശം വെളിപ്പെടുക, വര്‍ഗീയ വികാരങ്ങള്‍ ഇളക്കി വിടുക, രാജ്യസുരക്ഷയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും ഭംഗം വരുത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, അശ്ലീല സന്ദേശങ്ങള്‍ എന്നീ ഘട്ടങ്ങളില്‍ പോലീസ് നേരിട്ട് കേസെടുക്കും. കുറ്റക്കാരനെങ്കില്‍ അറസ്റ്റും ഉണ്ടാകും.

*വ്യക്തിഹത്യയും മാനഹാനിയും*

പോലീസിന് നേരിട്ട് കേസെടുക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്നില്ലെങ്കിലും മറ്റൊരാളെ മാനസികമായി തകര്‍ക്കുന്നതിനും കളിയാക്കുന്ന അതിനും അവരുടെ വ്യക്തി ജീവിതത്തില്‍ ഇടപെടുന്നതിനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ നേരിടുന്നതിനും പോലീസ് സന്നദ്ധമാണ്. മുന്‍പ് സൂചിപ്പിച്ച ശ്രേയ സിംഗാള്‍ കേസിനുശേഷം ഇത്തരം കാര്യങ്ങളില്‍ പോലീസിന് ക്രിമിനല്‍ കേസ് നേരിട്ട് എടുക്കാന്‍ സാധിക്കില്ല. പകരം നിയമനിര്‍മാണം ഇതുവരെ നടത്തിയിട്ടുമില്ല. മാനഹാനി കേസുകളുമായി നേരിട്ട് കോടതിയെ സമീപിക്കുക എന്നുള്ളത് എല്ലാവര്‍ക്കും പ്രായോഗികവുമല്ല. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് ഇടപെടല്‍ അത്യാവശ്യമാണ് എന്നതിനാല്‍ അത്തരം പരാതികള്‍ എല്ലാം പോലീസ് സ്റ്റേഷനില്‍ 'പെറ്റീഷന്‍' ആയി സ്വീകരിക്കണമെന്നും അന്വേഷണം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാന്‍മാരാക്കുകയും ചെയ്യണം. അത്തരം അന്വേഷണത്തിന് ഭാഗമായി എന്തെങ്കിലും ക്രിമിനല്‍ കുറ്റമൊ ഉദ്ദേശമോ ശ്രദ്ധയില്‍പ്പെട്ടാല്‍ താമസം വരുത്താതെ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണം. അല്ലാതെ സാഹചര്യങ്ങളില്‍ മേലില്‍ ശല്യം ആവര്‍ത്തിക്കാതിരിക്കുക തരത്തില്‍ തീരുമാനങ്ങളില്‍ എത്തിക്കണം. ചുരുക്കത്തില്‍ പ്രഥമ ദൃഷ്ടിയാ പോലീസിന് കേസെടുക്കുന്ന സംഭവങ്ങള്‍ ആണെങ്കില്‍ കൂടിയും സൈബര്‍ ശല്യം സംബന്ധിച്ച പരാതികള്‍ പെറ്റീഷന്‍ ആയി കണക്കിലെടുത്ത് നടപടികള്‍ കൈക്കൊള്ളണമെന്നാണ് കേരള പോലീസ് മേധാവി  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Thursday, September 19, 2019

CRZ .. why this notification not discussed in legislative bodies ?

https://m.facebook.com/story.php?story_fbid=2955598284456086&id=100000178303786

*എന്തുകൊണ്ടിങ്ങനെ ?*
#CRZ Notification

പുതിയ തീര നിയന്ത്രണ വിജ്ഞാപനം മാസങ്ങൾക്കകം കേരളത്തിൽ പ്രാബല്യത്തിലാകും. അതുപ്രകാരം ദ്വീപുകൾക്ക്  ജലാശയത്തിൽ നിന്നും 20 മീറ്ററാണ് നിർമ്മാണ നിരോധിത മേഖല. CRZ II ൽ ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് പഴയപോലെ തന്നെ അംഗീകൃത നമ്പറിട്ട കെട്ടിടത്തിന്റെയോ നിർദ്ദിഷ്ട റോഡിൻറെയോ കര ഭാഗത്തേക്ക് ദൂരപരിധി കണക്കാക്കാതെ നിർമ്മാണങ്ങൾ നടത്താം. അതേസമയം ടൂറിസം മേഖലയ്ക്ക് അവസരം നൽകുന്നു എന്ന പേരിൽ അതിഭീകരമായ ഒഴിവുകൾ തീരമേഖലയിൽ CRZ III മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ പോലും നൽകുന്നു. തദ്ദേശവാസികൾ തീരപ്രദേശത്തു നിന്ന് പറിച്ച് എറിയപ്പെടാൻ ഇനി അധികം കാലം വേണ്ട. കടലിനഭിമുഖമായി പോലും ടൂറിസത്തിന്റെ പേരിൽ താൽക്കാലിക നിർമ്മാണങ്ങൾ അനുവദിക്കുന്നതാണ് പുതിയ വിജ്ഞാപനം. ആറുമാസത്തിനകം പുതിയ CZMP പൂർത്തിയാക്കി പ്ലാൻ പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവ് ഇറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.

*നിയമനിർമാണ സഭകൾ അറിയാത്ത നിയമനിർമ്മാണം*

സാധാരണ നിയമനിർമ്മാണ സഭകൾ അറിയാതെ നിയമനിർമാണങ്ങൾ നടത്തുന്നത് അത്യാവശ്യഘട്ടങ്ങളിൽ സഭകൾ ചേരാൻ സമയമില്ലാത്ത സാഹചര്യങ്ങളിൽ ആയിരിക്കും. എന്നാൽ തീര നിയന്ത്രണ വിജ്ഞാപനം മൂന്നുതവണ പുറത്തിറക്കിയിട്ടും ഒരിക്കൽപോലും നിയമനിർമ്മാണ സഭകളിൽ അത് ചർച്ചചെയ്യപ്പെട്ട് പുറത്തിറങ്ങിയില്ല. തൽഫലമായി ജനപ്രതിനിധികൾക്ക് അഭിപ്രായം പറയാൻ അവസരം ഉണ്ടായില്ല. 1991, 2011, 2018 എന്നീ വർഷങ്ങളിലൊക്കെ കരട് പുറത്തിറക്കിയെങ്കിലും ഒരു നിയമനിർമ്മാണ സഭയിലും അത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായില്ല. ബിൽ ആയി അവതരിപ്പിച്ച് നിയമമായി മാറേണ്ട സമയബോധം മൂന്ന് പതിറ്റാണ്ടായിട്ടും ഉണ്ടായില്ല, പകരം ഉദ്യോഗസ്ഥ നിയമനിർമാണം ആയി ജനാധിപത്യരാജ്യത്ത് ഈ വിജ്ഞാപനം ഇന്നും നിലനിൽക്കുന്നു.

*കരയ്ക്ക് അപ്പുറവും ഇപ്പുറവും രണ്ട് രാജ്യങ്ങൾ അല്ല പക്ഷെ രണ്ടു നിയമം*

എറണാകുളം മറൈൻ ഡ്രൈവിൽ കായലിനോട് ചേർന്ന് നിർമ്മാണങ്ങൾ ആകാം, എന്നാൽ കരയ്ക്കപ്പുറം ബോൾഗാട്ടിയിലും മുളവുകാടും ഇന്ന് 50 മീറ്റർ പരിധി പാലിക്കണം. അതേ കരയിൽ തന്നെ വമ്പൻമാർക്ക് ഇളവുണ്ട് അത് വേറെ കാര്യം. അതുപോലെതന്നെ മരടിന് മറുകരയിൽ തേവരയിൽ കായലിനോട് ചേർന്ന് പണിയാം. ഇത്തരം അപാകതകൾ ഒഴിവാകുന്നതിനാണ് നിയമനിർമാണ സഭകളിൽ ചർച്ച ചെയ്യപ്പെട്ട് നിയമങ്ങൾ ഉണ്ടാകണം എന്ന് പറയുന്നത്.

*ഭവനനിർമ്മാണത്തിന് അനുവാദം കാത്ത് ആയിരങ്ങൾ*

വൈദ്യുതി ലൈൻ വലിക്കുന്നതിന് ഭൂമി വിട്ടു കൊടുത്താൽ പോലും നഷ്ടപരിഹാരം കിട്ടും. വികസനത്തിന് ഭൂമി ഏറ്റെടുത്താലും പണം കിട്ടും. പക്ഷേ crz ബാധകമായ ഭൂമിയാണെങ്കിൽ ഒരു പ്രയോജനവും ഇല്ലാതെ, കൈവശം വയ്ക്കാം എന്ന് മാത്രം. 5 ppt ഉപ്പുരസമുള്ള കേരളത്തിലെ എല്ലാ ജലാശയങ്ങളും ഇതിൻറെ പരിധിയിൽ വരും. പറമ്പിന് സമീപം ചെറിയ കൈത്തോട് ഒഴുകുന്നു ഉണ്ടെങ്കിൽ പോലും നിയന്ത്രണങ്ങൾ എന്നർത്ഥം. ജലാശയങ്ങൾ അനവധിയുള്ള
കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ പരമ്പരാഗത ഭൂമി കൈവശം ഉണ്ടായിട്ടുപോലും പുതിയ തലമുറയ്ക്ക് പകുത്തു കൊടുക്കാൻ ആകാതെ, ഭവന നിർമ്മിക്കാനുള്ള അവസരം ലഭിക്കാതെ കരയുന്ന അനേകായിരങ്ങളുടെ മുറവിളി കേട്ടാണ് 2011 ൽ ദ്വീപുകളിൽ ദൂരപരിധി 50 മീറ്ററും പിന്നീട് 2019 ൽ 20 മീറ്ററും ആയി ചുരുക്കിയത്. 1991 വിജ്ഞാപനത്തിൽ crz iii മേഖലയിൽ 200 മീറ്റർ ആണ് നിർമ്മാണ നിരോധിത മേഖല. ആ കാലഘട്ടത്തിൽ ഇത് ലംഘിച്ച് നിർമ്മിച്ച നിർമാണങ്ങളുടെ യഥാർത്ഥ കണക്ക് പുറത്തു വന്നാൽ വമ്പൻമാരും കുഞ്ഞൻമാരും ഉൾപ്പെടെ വലിയ പട്ടിക തന്നെ ഉണ്ടാവും.
പഠനത്തിന് താല്പര്യമുള്ളവർക്കായി മൂന്ന് വിജ്ഞാപനങ്ങളുടെയും ലിങ്ക് ലഭ്യമാക്കുന്നു.

1991 വിജ്ഞാപനം.
http://environmentclearance.nic.in/writereaddata/SCZMADocument/CRZ%20Notification,%201991.pdf

2011 വിജ്ഞാപനം
http://panchayatguide.net/crz/crz2011eng.pdf

2019 വിജ്ഞാപനം
http://egazette.nic.in/WriteReadData/2019/195679.pdf

© ഷെറി 19.09.19

Thursday, September 12, 2019

Roles of municipal council and secretary in a municipality .. Kerala municipality act

കോഴിക്കോണൊ പ്രാധാന്യം കോഴിമുട്ടയ്ക്കാണോ ? 

ചിലർക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ് കോഴിക്കോണൊ പ്രാധാന്യം കോഴിമുട്ടയ്ക്കാണോ എന്നത്. കോഴി ഉണ്ടെങ്കിലല്ലേ മുട്ട ഉണ്ടാകൂ, മുട്ട ഉണ്ടെങ്കിലല്ലേ കോഴി ഉണ്ടാകൂ... സംശയം അങ്ങനെ നീളും. ചില തദ്ദേശസ്ഥാപനങ്ങളിൽ ഇതുപോലുള്ള ഒരു സംശയമാണ് കൗൺസിൽ ആണോ വലുത് സെക്രട്ടറി ആണോ വലുത് എന്നുള്ളത്. 

മുനിസിപ്പൽ കൗൺസിൽ ആണോ വലുത് സെക്രട്ടറിയാണൊ

മുനിസിപ്പാലിറ്റി നിയമം വകുപ്പ് 29 പ്രകാരം മുനിസിപ്പാലിറ്റിയുടെ ഭരണനിർവ്വഹണം നടത്തേണ്ടത് മുൻസിപ്പൽ കൗൺസിൽ ആണ്.കൗൺസിലിൻറെ തീരുമാനപ്രകാരം നിർദ്ദിഷ്ട ഉത്തരവാദിത്വങ്ങൾ ചെയർപേഴ്സണോ, സെക്രട്ടറിക്കോ, സ്റ്റാൻഡിങ് കമ്മിറ്റിക്കോ, മറ്റ് എന്തെങ്കിലും സമിതികൾക്കോ നൽകാം. മുനിസിപ്പാലിറ്റി നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഭരണനിർവ്വഹണം നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി മുനിസിപ്പാലിറ്റി ആണ് നിർവഹിക്കേണ്ടത്. പലരും വിചാരിക്കുന്നത് പോലെ അത് സെക്രട്ടറിയുടെ അധികാരമല്ല, കൗൺസിലിനു വേണ്ടിയുള്ള ഉത്തരവാദിത്വമാണ്. കെട്ടിടനിർമ്മാണം മുതൽ  നഗരസഭയിൽ ഉള്ളവരുടെ  ആവാസ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിൽ വരും. കൗൺസിൽ കൈക്കൊള്ളുന്ന തീരുമാനം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥൻ ആണ് സെക്രട്ടറി. ഓഫീസ് സംബന്ധിച്ച കാര്യങ്ങളിൽ കൃത്യമായ ഏകോപനം സാധ്യമാക്കുന്നതിന് കൗൺസിലും സെക്രട്ടറിയും യോജിച്ച് പ്രവർത്തിക്കുന്നത് ഉത്തമം. എന്നുവച്ച് കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യാനോ മാറ്റം വരുത്താനോ സെക്രട്ടറിക്ക് അധികാരമില്ല. മുൻസിപ്പാലിറ്റി യുമായി ബന്ധപ്പെട്ട ഏതൊരു രേഖയും ഹാജരാക്കാൻ സെക്രട്ടറിയോട് നിർദ്ദേശിക്കാൻ കൗൺസിലിന് അധികാരമുണ്ട്. (വകുപ്പ്32). അതുപോലെതന്നെ സ്റ്റാൻഡിങ് കമ്മിറ്റിയുടെയോ മറ്റു  സമിതികളുടെയോ മുനിസിപ്പാലിറ്റി യുമായി ബന്ധപ്പെട്ട  റിപ്പോർട്ടുകൾ വിളിച്ചുവരുത്തുന്നതിന് കൗൺസിലിന് അധികാരമുണ്ട്, അത്തരം ആവശ്യപ്രകാരം രേഖകൾ സമർപ്പിക്കാൻ സെക്രട്ടറി ബാധ്യസ്ഥനുമാണ്. ( വകുപ്പ് 33)

കൗൺസിലിംഗ് കേവല ഭൂരിപക്ഷ തീരുമാനപ്രകാരം സെക്രട്ടറിയെ സ്ഥലം മാറ്റുന്നതിനും അധികാരമുണ്ട്. നിയമത്തിനു വിധേയമായി സെക്രട്ടറിയുടെ മേൽ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിനും കൗൺസിലിന് അധികാരമുണ്ട്.

കൗൺസിലർമാർക്ക് എന്ത് അധികാരം 

മുൻസിപ്പാലിറ്റിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ചെയർമാൻറെയോ സെക്രട്ടറിയുടെയോ ശ്രദ്ധ ക്ഷണിക്കുന്നതിനും യുക്തമെന്നു തോന്നുന്ന  നിർദേശങ്ങൾ സമർപ്പിക്കുന്നതിനും കൗൺസിലർമാർക്ക് അധികാരമുണ്ട്.  നിയമങ്ങൾക്ക് വിധേയമായി പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനും ഭരണപരമായ കാര്യങ്ങളിൽ ശ്രദ്ധ ക്ഷണിക്കുന്നതിനും അധികാരമുണ്ട്. സെക്രട്ടറിക്ക് അറിയിപ്പ് നൽകിയതിനുശേഷം ഓഫീസ് രേഖകൾ പരിശോധിക്കുന്നതിനും
അധികാരമുണ്ട്. (വകുപ്പ് 31)

സെക്രട്ടറിയുടെ ചുമതലകൾ

സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണചുമതലയുമായി ബന്ധപ്പെട്ടതും ചെയർപേഴ്സൻറെയും കൗൺസിലിൻറെയും സ്റ്റാൻഡിങ് കമ്മിറ്റിയുടെയും തീരുമാനങ്ങൾ സംബന്ധിച്ച് ആവശ്യമായ എല്ലാ കാര്യങ്ങളുടയും അഭിപ്രായം രേഖയാക്കണം, കൂടാതെ കൗൺസിൽ അല്ലെങ്കിൽ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിക്കുന്ന പ്രമേയങ്ങൾ നടപ്പിലാക്കണം. എന്നാൽ ഏതെങ്കിലും പ്രമേയങ്ങൾ നിയമപരം അല്ല എന്നോ കൗൺസിലിൻറെ അധികാരത്തിന് അപുറത്താണ് എന്നോ അത്  മതസൗഹാർദ്ദത്തിന്, പൊതു സുരക്ഷയ്ക്കു, സർക്കാർ നയത്തിന് എതിര് ആര് ആകുമെന്നോ അഭിപ്രായമുണ്ടെങ്കിൽ അക്കാര്യം കൗൺസിലിനെ രേഖാമൂലം അറിയിക്കുകയും പുനഃപരിശോധനയ്ക്ക് ശുപാർശകളോടെ അറിയിക്കുകയും വേണം. എന്നാൽ പിന്നീടും കൗൺസിൽ മുൻ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നാൽ ചെയർപേഴ്സനെ അറിയിച്ചുകൊണ്ട്,  ഉചിതമായ തീരുമാനം എടുക്കുന്നതിന് അക്കാര്യം സർക്കാരിലേക്ക് അയക്കേണ്ടതാണ്. സർക്കാർ ഇക്കാര്യത്തിൽ 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കൗൺസിൽ എടുത്ത മുൻതീരുമാനം  സെക്രട്ടറി നടപ്പിലാക്കണം. (വകുപ്പ് 49) 

അതുപോലെ ചെയർപേഴ്സൺ സെക്രട്ടറിയോട് നിർദ്ദേശിക്കുന്ന കാര്യങ്ങൾ എന്തെങ്കിലും നിയമപരമായി നിലനിൽക്കാത്തത് ആണെങ്കിൽ ചെയർപേഴ്സന് അക്കാര്യത്തെപ്പറ്റി അറിവ് നൽകിയതിനുശേഷവും ചെയർപേഴ്സൺ അക്കാര്യത്തിൽ നിർബന്ധം കാണിച്ചാൽ വിഷയം കൗൺസിലിൽ റിപ്പോർട്ട് ചെയ്യാൻ സെക്രട്ടറിക്ക് അവസരമുണ്ട്.

മുനിസിപ്പാലിറ്റിയുടെ മേൽ സർക്കാരിനുള്ള അധികാരങ്ങൾ

മുനിസിപ്പാലിറ്റി കൈകൊണ്ട  ഏതെങ്കിലും പ്രമേയങ്ങൾ നിയമപരം അല്ല, അധികാര പരിധിക്ക് പുറത്താണ്, മനുഷ്യ ജീവന് അപകടം ഉണ്ടാകുന്നതാണ്, സുരക്ഷയ്ക്ക്, എതിരാണ് മതസൗഹാർദ്ദത്തിന് എതിരാണ്, ലഹള ഉണ്ടാകാനിടയുള്ളതാണ്, സർക്കാർ   മാനദണ്ഡങ്ങൾക്കും എതിരാണ് എന്ന് സ്വമേധയാ അല്ലെങ്കിൽ  ചേയർപേഴ്സൺ/ സെക്രട്ടറി / കൗൺസിലർ  അല്ലെങ്കിൽ എങ്കിലും പൗരൻ നൽകുന്ന പരാതിയുടെപുറത്ത് പ്രമേയങ്ങൾ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ സർക്കാരിന്  അധികാരം ഉണ്ട്. എന്നാൽ അങ്ങിനെ ചെയ്യുന്നതിനുമുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാന് വിവരം നൽകുകയും വേണം. അതുപോലെ ധനകാര്യം, കണക്ക് സൂക്ഷിപ്പ്, പദ്ധതികളുടെ കാര്യം, ഗുണഭോക്താക്കളുടെ കാര്യം, വാർഡ് സഭകളുടെയും ക്ഷേമപദ്ധതികളുടെയും കാര്യങ്ങൾ, പരിസ്ഥിതി  സംരക്ഷണത്തിനുള്ള കാര്യങ്ങളിൽ ഇൽ സംസ്ഥാന-ദേശീയ നിയമങ്ങൾക്കനുസൃതമായി നിർദേശം നൽകാൻ  സർക്കാരിന് അധികാരം ഉണ്ട്. (വകുപ്പ് 58)

Sunday, September 8, 2019

Legal Metrology activism in Kerala

https://m.facebook.com/story.php?story_fbid=2934485083234073&id=100000178303786

*അളവിലും തൂക്കത്തിലും നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ എങ്ങനെ അധികാരികളിൽ എത്തിക്കണം ?*
#Legal_Metrology
#Ensure_fair_price

*ലീഗൽ മെട്രോളജി വകുപ്പിന്റെ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ പ്രയോജനകരം ആക്കിയാൽ അളവിലും തൂക്കത്തിലും, വിലയിലും ഉള്ള തട്ടിപ്പ് തടയാം. സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും clm.lmd@kerala.gov.in ഇമെയിൽ മുഖേനയും അളവിലും തൂക്കത്തിലും ഉള്ള നിയമലംഘനങ്ങൾ ചിത്രങ്ങൾ ആയൊ വീഡിയോ ആയോ സന്ദേശങ്ങൾ ആയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ എത്തിക്കാവുന്നതാണ്. പരാതികൾ സ്വീകരിക്കുന്നതിനായി കോൾ സെൻറർ 0471-155300/ 9400198198 നമ്പറുകൾ പ്രവർത്തിക്കുന്നു, കൂടാതെ 41 ജിപിഎസ് അധിഷ്ഠിത വാഹനങ്ങൾ നിലവിലുണ്ട്.*