Search This Blog

Thursday, September 26, 2019

Permanent Lok Adalat for public utility services

*കോർട്ട്ഫീസ് വേണ്ട വക്കീൽ വേണ്ട... കേസുകൾ കാത്തൊരു കോടതി..*

ലീഗൽ സർവീസ് അതോറിറ്റി നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥിരം ലോക് അദാലത്ത് (Permanent Lok Adalat) പ്രവർത്തനങ്ങൾ ഇനിയും അധികം പേരിലേക്ക് എത്തിയിട്ടില്ല. കോർട്ട് ഫീ അടയ്ക്കേണ്ടതില്ല, കൺസ്യൂമർ കോടതികളെ പോലെ തന്നെ നേരിട്ട് കേസ് നടത്താം, വിധിയായാൽ സിവിൽ കോടതി വിധിയുടെ അതേ ഗണത്തിൽ ഈടാക്കി എടുക്കാം. 

*എന്തൊക്കെ കേസുകൾ നൽകാം*

പൊതു ഉപയോഗ സേവനങ്ങൾ (public utility services) സംബന്ധിച്ച  കാര്യങ്ങൾക്ക് പരാതി നൽകാം. അതിൻറെ പരിധിയിൽ ഉൾപ്പെടുന്നത് -

[]വായു, ജലം,  റോഡ് മാർഗ്ഗം യാത്രക്കാരയൊ വസ്തുക്കളോ കയറ്റുന്നതിനുള്ള ഗതാഗത സർവീസ്

[]പോസ്റ്റ്, ടെലഗ്രാഫ്, ടെലിഫോൺ സർവീസ്

[] വെള്ളം, വെളിച്ചം, വൈദ്യുതി എന്നിവ പൊതുു ജനങ്ങൾക്ക് നൽകുന്ന സ്ഥാപനങ്ങൾ

[]പൊതു പരിപാലനവും ശുചിത്വവും നൽകുന്ന സംവിധാനങ്ങൾ

[]ആശുപത്രി,  ഡിസ്പെൻസറി സേവനങ്ങൾ

[]ഇൻഷുറൻസ് സർവീസ്, കൂടാതെ പൊതു ഉപയോഗ സേവനങ്ങളുടെെെ പരിധിയിൽ പൊതുജന താൽപര്യാർത്ഥം സർക്കാർ ഉൾപ്പെടുത്തുന്ന സേവനങ്ങൾ.

ഇക്കാര്യങ്ങൾ സംബന്ധിച്ച് ഉണ്ടാകുന്ന പരാതികൾ അതിൻറെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കെതിരെയൊ സർക്കാരിനെതിരെയൊ പോലും
സ്ഥിരം ലോക് അദാലത്തിൽ പരാതി നൽകാം. ആദ്യം മധ്യസ്ഥതയിലൂടെ പരാതി പരിഹരിക്കാൻ ശ്രമിക്കും, പിന്നീട് തെളിവെടുപ്പിലൂടെ പ്രസ്താവിക്കും.
രണ്ടുമൂന്നു ജില്ലകൾക്ക് കൂടി ഒരു സ്ഥിരം ലോക് അദാലത്ത് ആണ്
നിലവിലുള്ളത്. എറണാകുളത്ത് കലൂർ മാതൃഭൂമിക്ക് എതിർവശമുള്ള ജില്ലാകോടതി അനക്സ് കെട്ടിടത്തിലാണ് അദാലത്ത് പ്രവർത്തിക്കുന്നത്.

അഡ്വ. ഷെറി

No comments:

Post a Comment