Search This Blog

Tuesday, September 18, 2018

Vehicles without insurance to be auctioned for giving compensation to victims of motor vehicles accident

*ഇൻഷുറൻസ് ഇല്ലാത്ത മോട്ടോർ വാഹനങ്ങൾ ലേലം ചെയ്ത് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാറുകൾ ചട്ടം നിർമിക്കണമെന്ന് സുപ്രീംകോടതി*

മോട്ടോർ വാഹന അപകടം നഷ്ടപരിഹാര കേസുകളിൽ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ നഷ്ടപരിഹാര തുക നൽകേണ്ടത് ഉടമസ്ഥനാണ്. നേരത്തെ ജയപ്രകാശ് കേസിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ ലേലം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അത് സംബന്ധിച്ച് ഇതുവരെയും സംസ്ഥാന സർക്കാരുകൾ ഒന്നും ചട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല.

നഷ്ടപരിഹാരം നൽകാൻ ഉത്തരവായി മൂന്നുമാസമായിട്ടും നഷ്ടപരിഹാരം നൽകാത്ത സാഹചര്യങ്ങളിൽ, തുക നൽകുന്നതിന് ഉടമസ്ഥന് സാധിക്കാതെ വരുമ്പോഴും അത് ഫലപ്രദമായി ഉണ്ടാക്കിയെടുക്കാൻ സാഹചര്യം ഇല്ലാതെ വരുമ്പോഴും അപകടത്തിൽപ്പെട്ട വാഹനങ്ങൾ പൊതു ലേലം നടത്തി തുക ഈടാക്കുന്നതിനു ചട്ടങ്ങൾ ഉണ്ടാക്കണം. ഇക്കാര്യം 12 ആഴ്ചകൾക്കുള്ളിൽ ചെയ്യണമെന്ന് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും നിർദേശം നൽകി. ഡൽഹി മോട്ടോർ വാഹന അപകട ട്രൈബ്യൂണൽ ചട്ടം 6 ഇതിന് മാതൃകയായി ഉപയോഗിക്കാവുന്നതാണെന്നും കോടതി പരാമർശിച്ചു.

Civil Appeal 9936.2016 Judgement dated 13.9.18 Supreme Court.

© Sherry 19.9.18📚
|www.niyamadarsi.com|
|sherryjthomas@gmail.com|

Wednesday, September 12, 2018

Court Trial through WhatsApp ?

കീഴ് കോടതികളിൽ ഇങ്ങനെയും തമാശകൾ ആകാമോ എന്ന് സുപ്രീം കോടതി

വാട്സാപ്പിലൂടെ പ്രതിയോട് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച് വിചാരണ നടപടികൾ ആരംഭിച്ച ജാർഖണ്ഡ് കോടതിയുടെ നടപടി ചോദ്യം ചെയ്തു സുപ്രീം കോടതിയിൽ എത്തിയപ്പോൾ കോടതി ചോദിച്ചത് ഇങ്ങനെ "രാജ്യത്തെ കീഴ് കോടതികളിൽ ഇങ്ങനെയും തമാശ ആകാമോ". ജാർഖണ്ഡിലെ മുൻമന്ത്രിയും അദ്ദേഹത്തിൻറെ ഭാര്യ നിലവിലെ എംഎൽഎ പ്രതിയുമായ കേസിലാണ് ഇങ്ങനെ അസാധാരണ നടപടിയുണ്ടായത്. വീഡിയോ കോൺഫറൻസിലൂടെ വിചാരണ നടത്താൻ ഉത്തരവ് ഉണ്ടായിരുന്നു പക്ഷേ വീഡിയോ കോൺഫറൻസിന് കണക്ടിവിറ്റി കുറവായതുകൊണ്ടാണ് വാട്ട്സ്ആപ്പിലൂടെ ഇങ്ങനെ ചെയ്തത് എന്ന് മറുപടി ബോധിപ്പിച്ചു വെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് സൂചിപ്പിച്ച സുപ്രീംകോടതി കേസിൽ ജാർഖണ്ഡിന്  നോട്ടീസ് അയച്ചു.
Reported in PTI
©Sherry 9.9.18

Friday, September 7, 2018

Loan scheme - kerala flood- kudumbasree

പ്രളയത്തിൽ അകപ്പെട്ടവർക്ക് ഗാർഹിക ഉപകരണങ്ങളും ഉപജീവന ഉപാധികളും വാങ്ങാൻ കുടുംബനാഥക്ക് ഒരുലക്ഷം രൂപ വായ്പ. കുടുംബശ്രീ അംഗം ആയിരിക്കണമെന്ന് നിബന്ധന.

Farmers can apply for debt relief

*കർഷകർക്ക് കടാശ്വാസത്തിന് അപേക്ഷിക്കാം*

വയനാട് ജില്ലയിലെ കര്‍ഷകര്‍ 2014 മാര്‍ച്ച് 31 വരെയും മറ്റു ജില്ലകളിലെ കര്‍ഷകര്‍ 2011 ഒക്‌ടോബര്‍ 31 വരെയും സഹകരണ ബാങ്കുകളില്‍ നിന്ന് എടുത്തതും കുടിശ്ശിക ആയതുമായ വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.18/6/2018-ാം തിയതിയിലെ ജി.ഒ (പി) നം. 36/2018/ആര്‍.ഡി (എസ്.ആര്‍.ഒ നം. 411/2018)

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി 2018 ഒക്‌ടോബര്‍ 31. നിര്‍ദ്ദിഷ്ട സി ഫോറത്തിലുള്ള പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷയുടെയും റേഷന്‍ കാര്‍ഡ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം,  കൃഷിയാണ് തൊഴിലെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ/വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെക്കുറിച്ചുള്ള രേഖയോ കരം അടച്ച രസീതിന്റെ  പകര്‍പ്പ്, അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന ബാങ്കില്‍ വായ്പ നില നിലക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്/ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങള്‍ അടിങ്ങിയ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പു കൂടി വയ്‌ക്കേണ്ടതാണ്. കൂടാതെ അപേക്ഷയില്‍ എതിര്‍കക്ഷികള്‍ ഉണ്ടെങ്കില്‍ അത്രയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടുതലായി വയ്ക്കണം.

Source
PRD Kerala
© Sherry 7.9.18

Thursday, September 6, 2018

Niyamadarsi WhatsApp -Link to get niyamadarsi legal updates on WhatsApp group

To get these updates on whatsap, join this link -

https://chat.whatsapp.com/4ABB9he1iCV3bUewIQCbiz

This group is formed as part of legal awareness project of niyamadarsi to share legal updates beneficial for common man. More than one groups are there. All groups contain same matters. 

Only admin can post matters but messages and queries can be directly send to admin by members. This project is part of legal awareness programmes of www.niyamadarsi.com. The project is supported up by Sherry Legal Associates.

Crime and punishment in disaster management act

ദുരന്തനിവാരണ നിയമത്തിലുമുണ്ട് കുറ്റവും ശിക്ഷയും

ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അതിന് നിവാരണം ഉണ്ടാക്കുന്നതിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക സമിതികളുണ്ടാക്കി പ്രവർത്തനം നടത്തുന്ന തലത്തിലാണ് ഡിസാസ്റ്റർ മാനേജ്മെൻറ് നിയമം അനുശാസിക്കുന്നത്. പൗരൻറെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള വിവിധ നടപടികൾ ഉൾപ്പെടുന്നതോടൊപ്പം നിയമത്തിൻറെ ആനുകൂല്യങ്ങൾ ദുരുപയോഗം  ചെയ്യുന്നതിനെതിരെയും നിർദേശങ്ങൾ  അനുസരിക്കാതിരിക്കുന്നതിനെതിരെയും നടപടികളുണ്ടാകും.

ദുരന്തനിവാരണ അതോറിറ്റിയുടെഅതോറിറ്റിയുടെ നിർദ്ദേശാനുസരണം കൃത്യനിർവഹണം നടത്തിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ തടയുന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ ദേശീയ സംസ്ഥാന-ജില്ലാതല അതോറിറ്റികളുടെയോ നിർദ്ദേശങ്ങൾ നടപ്പിലാക്കാതിരിക്കുന്നതും ഒന്നു മുതൽ രണ്ടു വർഷം വരെ  ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

നഷ്ടപരിഹാരം കിട്ടുന്നതിനുവേണ്ടിയോ ദുരന്തവുമായി ബന്ധപ്പെട്ട മറ്റ് എന്തെങ്കിലും ആനുകൂല്യങ്ങൾ കിട്ടുന്നതിനുവേണ്ടിയോ അറിഞ്ഞുകൊണ്ട് തെറ്റായ  , അവകാശവാദങ്ങൾ സമർപ്പിച്ചാൽ രണ്ടു വർഷം തടവും പിഴശിക്ഷ യോടു കൂടിയും ശിക്ഷയ്ക്ക് അർഹരാകും.

ദുരന്തനിവാരണത്തിനായി ആരെയെങ്കിലും ചുമതല ഏൽപ്പിച്ചിട്ടുള്ള വസ്തുവകകൾ തങ്ങളുടെ അധീനതയിൽ ഇരിക്കെ അത് വകമാറ്റി സ്വന്തം കാര്യ ലാഭത്തിനായി ഉപയോഗിക്കുന്നതും മറ്റാരെയെങ്കിലും അങ്ങനെ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതും രണ്ടു വർഷം വരെ തടവ് ശിക്ഷയും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.  അതുപോലെ തന്നെ ആളുകളിൽആളുകളിൽ ഭീതി ഉണർത്തുന്ന തരത്തിൽ തെറ്റായ അപായ സൂചനകൾ നൽകുന്നതും ശിക്ഷാർഹമാണ്.

(Reference- The disaster management Act 2005- sections 51, 52, 53,  54).

© Sherry 25.8.18

Kerala government mobile application for assessing the damages of houses in flood

*നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണത്തിന് സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ*

പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണത്തിന് 'റീബിൾഡ് കേരള' മൊബൈൽ ആപ്പ് തയ്യാറായി. ഐ.ടി മിഷൻ രൂപകൽപന ചെയ്ത ആപ്പ് വീടുകൾ നഷ്ടപ്പെട്ടവർക്കും ഭാഗികമായി തകർന്നവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാനും തങ്ങൾ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in എന്ന പോർട്ടലിൽ സൗകര്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്ന വോളണ്ടിയർമാരെ ബന്ധപ്പെട്ട ഇടങ്ങളിൽ വിന്യസിക്കാനാകും. ഇവർക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ കഴിയൂ. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർ, വീടും പുരയിടവും നഷ്ടമായവർ, വീട് ഭാഗികമായി കേടുപാടുണ്ടായവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വിവരങ്ങൾ രേഖപ്പെടുത്താനാകും. ഒപ്പം, ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയിൽ ജിയോ ടാഗിംഗിലൂടെ സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. ഭാഗികമായി തകർന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവർ, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. 75 ശതമാനത്തിൽ കൂടുതലുള്ള നഷ്ടത്തെ പൂർണനഷ്ടമായി കണക്കാക്കും. തദ്ദേശസ്ഥാപനങ്ങളുടെ ലെയ്‌സൺ ഓഫീസർ പ്രവർത്തനം ഏകോപിപ്പിക്കും. നിർമാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. ഗൂഗിൽ പ്ലേ സ്‌റ്റോറിൽ 'റീബിൽഡ് കേരള ഐ.ടി മിഷൻ' എന്ന് തിരഞ്ഞാൽ ആപ്പ് ലഭിക്കും.

Source PRD Kerala
©Sherry 6.9.18

No minimum balance shall be deducted by banks while disbursing relief fund

  *ബാങ്കുകൾ വീഴ്ച വരുത്തരുത്, മിനിമം ബാലൻസ് പിടിക്കരുത്*

ദുരന്തത്തിനിരയായവര്‍ക്കുള്ള സഹായധന വിതരണത്തില്‍ വീഴ്ച വരുത്തുന്ന ബാങ്കുദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റടക്കമുള്ള അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള. ദുരന്തനിവാരണനിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വീഴ്ച വരുത്തുന്നവര്‍ക്കെതിരെയുള്ള നടപടി. ജില്ലാ ഭരണകൂടത്തില്‍ നിന്നും കൈമാറുന്ന തുക അന്നേ ദിവസം തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കണം. ഇതില്‍ താമസം വരുത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. സര്‍ക്കാര്‍ സഹായധനമായി കൈമാറുന്ന പതിനായിരം രൂപ മുഴുവനായും ഗുണഭോക്താവിന് കൈമാറണം. ഗുണഭോക്താവ് ബാങ്കിനു നല്‌കേണ്ട മറ്റു കുടിശ്ശികകളോ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ നല്‌കേണ്ട പിഴയോ ഈ തുകയില്‍ നിന്ന് കുറയ്ക്കരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Source PRD Kerala
© Sherry 6.9.18

Kerala flood- assessment Quora of damages of houses in Ernakulam District will start on Monday

*പ്രളയത്തില്‍  എറണാകുളം ജില്ലയിലെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ പ്രാരംഭ കണക്കെടുപ്പ് തിങ്കളാഴ്ച*

പ്രളയത്തില്‍ ജില്ലയിലെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ പ്രാരംഭ കണക്കെടുപ്പ് തിങ്കളാഴ്ച (സെപ്റ്റംബര്‍10) തുടങ്ങുമെന്ന് ജില്ലാ കളക്ടറ് മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഐ.ടി.വകുപ്പുമായി സഹകരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് കണക്കെടുപ്പ്. ഇതു സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ജി.പി.എസ്.ടാഗിങ്ങും നടത്തുന്നതിനാല്‍ ഇരട്ടിപ്പ് ഒഴിവാകും. ശതമാനാടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. നടപടികള്‍ സുതാര്യമാക്കാനും വ്യവസ്ഥയുണ്ട്. 

Source
PRD Kerala Gov
©Sherry 6.9.18