കീഴ് കോടതികളിൽ ഇങ്ങനെയും തമാശകൾ ആകാമോ എന്ന് സുപ്രീം കോടതി
വാട്സാപ്പിലൂടെ പ്രതിയോട് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച് വിചാരണ നടപടികൾ ആരംഭിച്ച ജാർഖണ്ഡ് കോടതിയുടെ നടപടി ചോദ്യം ചെയ്തു സുപ്രീം കോടതിയിൽ എത്തിയപ്പോൾ കോടതി ചോദിച്ചത് ഇങ്ങനെ "രാജ്യത്തെ കീഴ് കോടതികളിൽ ഇങ്ങനെയും തമാശ ആകാമോ". ജാർഖണ്ഡിലെ മുൻമന്ത്രിയും അദ്ദേഹത്തിൻറെ ഭാര്യ നിലവിലെ എംഎൽഎ പ്രതിയുമായ കേസിലാണ് ഇങ്ങനെ അസാധാരണ നടപടിയുണ്ടായത്. വീഡിയോ കോൺഫറൻസിലൂടെ വിചാരണ നടത്താൻ ഉത്തരവ് ഉണ്ടായിരുന്നു പക്ഷേ വീഡിയോ കോൺഫറൻസിന് കണക്ടിവിറ്റി കുറവായതുകൊണ്ടാണ് വാട്ട്സ്ആപ്പിലൂടെ ഇങ്ങനെ ചെയ്തത് എന്ന് മറുപടി ബോധിപ്പിച്ചു വെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് സൂചിപ്പിച്ച സുപ്രീംകോടതി കേസിൽ ജാർഖണ്ഡിന് നോട്ടീസ് അയച്ചു.
Reported in PTI
©Sherry 9.9.18
No comments:
Post a Comment