https://m.facebook.com/story.php?story_fbid=2972067916142456&id=100000178303786
*പെറ്റി കേസിന് വേണ്ടി അനാവശ്യ വാഹനപരിശോധന വേണ്ട; നിയമലംഘനങ്ങൾ പൊതുജനങ്ങളും അറിയിക്കണം*
#Vehicle checking
പെറ്റി കേസ് ടാർജറ്റ് എത്തിക്കുന്നതിന് വേണ്ടിയുള്ള അനാവശ്യ വാഹനപരിശോധന വേണ്ട എന്ന് പോലീസ് ഡയറക്ടർ ജനറലിന്റെ ഉത്തരവ്. റോഡ് ബ്ലോക്ക് ചെയ്തു കൊണ്ട് പോലും പെറ്റി കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് പരിശോധന നടത്തുന്നു എന്ന മാധ്യമ റിപ്പോർട്ടുകളും ഈ ഉത്തരവിന് അടിസ്ഥാനമായി സൂചിപ്പിക്കുന്നു. ഉദ്യോഗസ്ഥർ നിയമ ലംഘനങ്ങളുടെ ഫോട്ടോ എടുക്കുകയും പിന്നീട് നിയമാനുസൃതം നടപടികളിലൂടെ സമൻസ് അയയ്ക്കുകയും ആണ് ഉത്തമം എന്നും പറയുന്നു. പെരുമാറേണ്ട രീതികളെക്കുറിച്ചും റോഡ് സുരക്ഷയെ പറ്റിയും സൂചിപ്പിക്കുന്നു. ഉത്തരവിനെ പകർപ്പ് ഈ ലിങ്കിൽ ലഭ്യമാണ്. https://drive.google.com/file/d/1-RWBSl9ZIfOxOIJzjoCQ2ziTjrbVO5XB/view?usp=drivesdk
No comments:
Post a Comment