*എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്തിയതുകൊണ്ടു മാത്രം ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല*
എസ് എസ് എല്‍ സി ബുക്കിലോ പള്ളിരേഖകളിലോ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ജാതി സര്‍ട്ടിഫിക്കറ്റ് അവകാശമായി ലഭിക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ വിധിയുണ്ട്. ഇക്കാര്യത്തില്‍ 2007 ല്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയും ഉണ്ട്. വിജിലന്‍സ് ഓഫീസറുടെയും കിര്‍താഡ്സിന്‍റെയും റിപ്പോര്‍ട്ടുകള്‍ എതിരായതിനാലാണ് ഇത്തരത്തില്‍ കോടതി വിധിച്ചത്. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥി ക്രിസ്ത്യന്‍ പരവ എന്ന് എസ് എസ് എല്‍ സി ബുക്കില്‍ പേരുള്ളതിനാല്‍ അത്തരത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. ക്രിസ്ത്യന്‍ പരവ എന്നോ ക്രിസ്ത്യന്‍ ഭരത എന്നോ ലത്തീന്‍ കത്തോലിക്കര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന സിംഗിള്‍ ബെഞ്ച് വിധിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നത്. പള്ളിവികാരിയോ പള്ളിയധികാരികളോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇക്കാര്യത്തില്‍ ആധികാരിക തെളിവായി കണക്കാക്കാനാകില്ല എന്നും ഈ വിധിയില്‍ പറയുന്നു. (റിട്ട് ഹര്‍ജി 6288/2007 തീയതി 20.2.2009)
No comments:
Post a Comment