Search This Blog

Thursday, February 8, 2018

Begging prohibition law ... Kerala

*യാചക നിരോധനം*

ഇന്ത്യയിൽ മൊത്തത്തിൽ യാചക നിരോധനം സംബന്ധിച്ച ഒരു നിയമം ഇന്ന് നിലവിലില്ല. *അതേസമയം  22 ലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അത്തരത്തിൽ പ്രാദേശിക നിയമങ്ങളുണ്ട്.* കേരളത്തിൽ നിലവിലുള്ളത് 1945-ലെ മദ്രാസ് യാചക നിരോധന നിയമവും 1944-ലെ തിരുവിതാംകൂർ യാചക നിരോധന നിയമവും കൊച്ചി അലഞ്ഞു തിരിയൽ *(The Cochin Vagrancy Act ME 1120)* നിയമവും ആണ്.
ഭിക്ഷാടനം എന്നത് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന ഒരു കുറ്റമായാണ് നിയമത്തിൽ ഉള്ളത്. കേരളീയർ അല്ലാത്ത ആളുകൾക്ക് ഈ നിയമപ്രകാരം പുനരധിവാസം ലഭ്യമല്ല. അവരെ തിരികെ അവരവരുടെ സ്ഥലങ്ങളിലേക്ക് വിടുന്നതിനു മുമ്പ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കണം എന്നതാണ്. പള്ളുരുത്തിയിൽ ഉള്ള പുനരധിവാസകേന്ദ്രം ഈ നിയമപ്രകാരം  സ്ഥാപിച്ചിട്ടുള്ളതാണ്.കൊച്ചി നഗരസഭയാണ് അതിന്റെ മേൽനോട്ടം വഹിക്കുന്നത്.

*പുതിയനിയമം പരിഗണനയിൽ*

വളരെ കാലപ്പഴക്കമുള്ള ഈ നിയമത്തിന്റെ അപാകതകൾ കണക്കിലെടുത്ത് കേരളത്തിൽ പുതിയ യാചക നിരോധന ബില്ല് നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഭിക്ഷാടനം  നടത്തുന്നവരെ വാറന്റ് ഇല്ലാതെ തന്നെ പോലീസിന് കസ്റ്റഡിയിൽ എടുക്കാനുള്ള അധികാരം ഈ നിയമത്തിൽ ഉണ്ട്. കുട്ടികളോ ആരാലും നോക്കപ്പെടാനില്ലാത്ത ആളുകളോ (destitute  beggar) ഒഴികെയുള്ള എല്ലാ യാചകരെയും 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം. യാചകരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും പുതിയ ബില്ലിലുണ്ട്.

No comments:

Post a Comment