*യൂത്ത് ഫെസ്റ്റിവൽ*
കോളേജിൽ വിദ്യാർത്ഥികളുടെ കഴിവുകൾ മാറ്റുരയ്ക്കുന്നതിനുള്ള വേദിയാണ് യൂത്ത് ഫെസ്റ്റിവൽ. രാഷ്ട്രീയം ഉണ്ടെങ്കിലും ഇല്ലെങ്കിലും യൂത്ത് ഫെസ്റ്റിവലിന്റെ നടത്തിപ്പിന് മുഴുവൻ ചുമതലയും അധികാരവും തങ്ങൾക്കാണ് എന്ന് ന്യായമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടു വന്ന വിദ്യാർത്ഥി യൂണിയന് അവകാശപ്പെടാനാകുമോ?
1989 മുതൽ ഇതുസംബന്ധിച്ച് ചട്ടം എംജി യൂണിവേഴ്സിറ്റിയിൽ നിലവിലുണ്ട്. കോളേജ് തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും സംഘടിപ്പിക്കേണ്ട രീതികൾ ചട്ടം പറയുന്നു. കോളേജിൽ പ്രിൻസിപ്പൽ ചെയർമാനായും കോളേജ് യൂണിയൻ ഉപദേശി ആയി പ്രവർത്തിക്കുന്ന കോളേജ് അധ്യാപകൻ, ഒന്നോ രണ്ടോ മറ്റ് കോളേജ് സ്റ്റാഫ് അംഗങ്ങൾ, കോളേജ് യൂണിയന്റെ ആർട്സ് ക്ലബ് സെക്രട്ടറി, ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാണ് വാർഷിക കോളേജ് യൂത്ത് ഫെസ്റ്റിവലിന് ചുക്കാൻ പിടിക്കേണ്ടത്. (എംജി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ ചട്ടം 6). അല്ലാതെ യൂത്ത് ഫെസ്റ്റിവലിന്റെ നടത്തിപ്പ് മുഴുവനായും കോളേജ് യൂണിയന് വിട്ടുനൽകണമെന്ന് ആവശ്യപ്പെടാനാവില്ല.
www.sherryjthomas.com
No comments:
Post a Comment