Search This Blog

Wednesday, January 10, 2018

Regulations for adoption of children

ദത്തെടുക്കുന്നതിന് പുതുക്കിയ
നിയന്ത്രണങ്ങൾ
കുട്ടികളെ ദത്തെടുക്കുന്നത് സംബന്ധിച്ച്
2017 ജനുവരി 16 മുതൽ പുതുക്കിയ ക്രമീകരണങ്ങളാണ് നിലവിലുള്ളത്. ദത്തെടുക്കലിന് യോഗ്യമായ കുട്ടിയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിസാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അനാഥരായ കുട്ടികൾ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, മാതാപിതാക്കളാൽ / അവിവാഹിതരാായ അമ്മമാരാൽഏൽപ്പിക്കപ്പെട്ട കുട്ടികൾ എന്നിങ്ങനെ 2 ഗണത്തിലാണ് കുട്ടികളെ കണക്കാക്കുന്നത്.
ദത്തെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇതിനായുള്ള പ്രത്യേക ഏജൻസികളിൽ അഖിലേന്ത്യാതലത്തിലുള്ള ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കണം. അതിനുള്ള രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നത് പ്രകാരമാണ് മാതാപിതാക്കൾക്ക് കുട്ടിയെ കിട്ടുന്നതിനുള്ള സീനിയോറിറ്റി നിശ്ചയിക്കുന്നത്. ഇവരുടെ സീനിയോറിറ്റി പ്രകാരം മൂന്നു കുട്ടികളുടെവീതം ഫോട്ടോകളും മറ്റുവിവരങ്ങളും  ലഭ്യമാക്കും. അതിൽ ഏതെങ്കിലും ഒരു കുട്ടിയെ 48 മണിക്കൂറിനകം തിരഞ്ഞെടുക്കുകയും വേണം. രജിസ്റ്റർ ചെയ്യുന്ന സമയത്ത് സംസ്ഥാന അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്.
മാതാപിതാക്കളുടെ പശ്ചാത്തലം സംബന്ധിച്ച പഠനവും മറ്റും കഴിഞ്ഞതിനുശേഷം കോടതി മുഖേന ദത്തെടുക്കുന്നതിന് ഏജൻസി അപേക്ഷ നൽകി കുട്ടിയെ നിയമപരമായി കൈമാറും. ജനനസർട്ടിഫിക്കറ്റിലും ദത്തെടുക്കുന്ന മാതാപിതാക്കളുടെ പേര് അതുവഴി എഴുതിച്ചേർക്കാൻ ആകും.

No comments:

Post a Comment