Search This Blog

Friday, January 19, 2018

Kidney transplantation .. financial status of donor and donee cannot be a criteria to deny the transfer

*അവയവദാനം സാമ്പത്തിക അന്തരത്തിന്റെ പേരിൽ തടയരുത്*

കിഡ്നി മാറ്റിവെക്കൽ ഇന്നത്തെ സമൂഹത്തിൽ കൂടുതലായി നടന്നു വരുന്ന ഒരു ചികിത്സാരീതിയാണ്. മനുഷ്യ അവയവങ്ങൾ വാണിജ്യവൽക്കരിക്കുന്നത് തടയുന്നതിനായി നിലവിലുള്ള 2014ലെ ചട്ടങ്ങൾ പ്രകാരമുള്ള ഒരു സമിതിയാണ് ഇതിന് അനുമതി നൽകേണ്ടത്. അവയവം നൽകുന്ന ആളിന് അവയവം സ്വീകരിക്കുന്ന ആളുടെ ഭാഗത്തുനിന്നും യാതൊരു പ്രതിഫലവും നൽകുകയോ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയോ ഉണ്ടാകരുത് എന്നാണ് ചട്ടം. അത്തരത്തിലുള്ള കാര്യങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതിന് വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചും സമിതിക്ക് അന്വേഷണം നടത്താം.

തൊഴിലുടമയ്ക്ക് സ്വന്തം കിഡ്നി ദാനമായി നൽകാൻ തയ്യാറായ തൊഴിലാളിയുടെ നടപടിയിൽ ഇരുവരും തമ്മിലുള്ള സാമ്പത്തിക അന്തരം മൂലം അവയവദാനം വാണിജ്യപരമായ ഇടപാട് ആണോ എന്ന സംശയത്തിൽ അവയവദാനം സമിതി അനുവദിച്ചില്ല. എന്നാൽ അതിനെതിരെ നൽകിയ ഹർജിയിൽ സാമ്പത്തിക അന്തരം അവയവദാനം നിഷേധിക്കാനുള്ള കാരണമായി കാണാനാകില്ല എന്ന് വിധിച്ചു. ഏറ്റവും വലിയ ത്യാഗങ്ങളിൽ ഒന്നാണ് അവയവദാനമെന്ന കോടതി നിരീക്ഷിച്ചു. (കേരള ഹൈക്കോടതി 19.6.17)

No comments:

Post a Comment