മനുഷ്യ ജീവന് ആപൽക്കരം എങ്കിൽ ഏതു നിർമാണവും നിർത്തിവയ്ക്കാം
കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അനുവാദത്തോടുകൂടി നടത്തുന്ന നിർമ്മാണങ്ങൾ ആണെങ്കിലും സെക്രട്ടറിയുടെ വിലയിരുത്തലിൽ ഏതെങ്കിലും കെട്ടിടത്തിന്റെ *നിർമ്മാണം, പുനർനിർമ്മാണം, അല്ലെങ്കിൽ രൂപഭേദം* വരുത്തൽ സംബന്ധിച്ച് നിർമാണ പുരോഗതി *മനുഷ്യജീവന് ആപൽക്കരമാണെന്ന് അഭിപ്രായമുള്ള പക്ഷം* ഏതുസമയത്തും അത്തരം നിർമ്മാണപ്രവർത്തനങ്ങൾ തടയാവുന്നതാണ്. (കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 158).
അതുപോലെതന്നെ ഏതെങ്കിലും *നിർമ്മാണമോ അതിനുപയോഗിക്കുന്ന വസ്തുക്കളോ* തൃപ്തികരമല്ല എന്നും ആരോഗ്യത്തിന് ഹാനികരമായേക്കാം എന്നും സെക്രട്ടറിക്ക് അഭിപ്രായമുണ്ടെങ്കിൽ അങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളുടെ ന്യൂനതകൾ സെക്രട്ടറിക്ക് തൃപ്തികരമായ വിധം പരിഹരിക്കപ്പെടേണ്ടതാണ് എന്നതാണ് നിയമം.
*ശുഭദിനം നേരുന്നു.*
www.sherryjthomas@gmail.com
www.sherryjthomas@gmail.com
No comments:
Post a Comment