നിയമവിരുദ്ധ നിർമ്മാണങ്ങൾ കണ്ടുപിടിക്കാൻ വിജിലൻസ്
നിയമവിരുദ്ധമായ കെട്ടിട നിർമ്മാണങ്ങൾ കണ്ടുപിടിക്കുന്നതിനും തടയുന്നതിനും റിപ്പോർട്ടുകൾ നൽകുന്നതിനുമായി എല്ലാ ജില്ലകളിലും ഒരു വിജിലൻസ് സ്ക്വാഡ് ഉണ്ടായിരിക്കണമെന്നാണ് കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നത്. (അദ്ധ്യായം 23 ചട്ടം 157).
ജില്ലയിൽ അധികാരാതിർത്തിയുള്ള മുനിസിപ്പാലിറ്റികളുടെ റീജണൽ ജോയിന്റ് ഡയറക്ടർ, ജില്ലയിൽ അധികാരാതിർത്തിയുള്ള ടൗൺ & കണ്ട്രി പ്ലാനിങ് വകുപ്പിലെ ടൗൺ പ്ലാനറും, ഉദ്യോഗസ്ഥരും ചേർന്നാണ് സ്ക്വാഡ് രൂപീകരിക്കേണ്ടത്. വിജിലൻസ് സ്ക്വാഡ് കണ്ടുപിടിച്ച അനധികൃത നിർമ്മാണങ്ങൾ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടും അവയ്ക്കെതിരെ സ്വീകരിച്ച നടപടികളും സഹിതം ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിനയച്ച്കൊടുക്കേണ്ടതാണ്.
സ്ക്വാഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സൈറ്റ് പരിശോധിക്കാനും രേഖകൾ പരിശോധിക്കാനും അധികാരമുണ്ട്.
സ്ക്വാഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സൈറ്റ് പരിശോധിക്കാനും രേഖകൾ പരിശോധിക്കാനും അധികാരമുണ്ട്.
No comments:
Post a Comment