*കൽപ്പന സർക്കാരിനോടും ആകാമോ?*
ആജ്ഞാരൂപത്തിൽ കാര്യങ്ങൾ ചെയ്യാൻ പറയുന്നതാണ് കല്പന. സാധാരണ ഇത്തരം കൽപ്പന ഉത്തരവുകൾ ഉറക്കുന്നത് സർക്കാരാണ്. പക്ഷേ സർക്കാരിനോടും വേണമെങ്കിൽ ഇത്തരം കൽപ്പനകൾ സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും ഇറക്കാം. *അതിനാണ് റിട്ട് എന്നു പറയുന്നത്.*
*മൗലികാവകാശങ്ങൾനിഷേധിക്കുമ്പോളും സർക്കാർ നിയന്ത്രണത്തിലുള്ള അധികാരകേന്ദ്രങ്ങൾ ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യാതിരിക്കുമ്പോളും* വ്യക്തികൾക്ക് ഹർജികൾ ഫയൽ ചെയ്യാം. എന്ത് അധികാരത്തിൽ അപ്രകാരം ചെയ്തു എന്നു ചോദിക്കുന്ന *ക്വോ വാറണ്ടൊ റിട്ട്,* ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ആജ്ഞാപിക്കുന്ന *മാൻഡമസ് റിട്ട്,* കീഴിലുള്ള അധികാരകേന്ദ്രങ്ങൾ ചെയ്ത നിയമവിരുദ്ധ നടപടികൾ റദ്ദുചെയ്യുന്ന *സെർഷ്യോറാറി റിട്ട്,* അന്യായമായി തടങ്കലിൽ വച്ചിട്ടുള്ള ആളുകളെ പുറത്തുകൊണ്ടുവരാൻ ഉത്തരവിടുന്ന *ഹേബിയസ് കോർപ്പസ് റിട്ട്,* ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നതിൽ നിന്ന്കീഴ് അധികാരികളെ തടയുന്ന *പ്രോഹിബിഷൻ റിട്ട്* എന്നിവയാണ് ഇന്ത്യയിൽ നിലവിലുള്ള അഞ്ചുതരം റിട്ട് ഹർജികൾ.
No comments:
Post a Comment