കിണറ് കുഴിക്കാനും അനുവാദം വേണം
സ്വന്തം പറമ്പല്ലേ, സ്വന്തം പണം ഉപയോഗിച്ചല്ലേ കുഴിക്കുന്നത് എന്നുകരുതി കിണറു കുഴിക്കാൻ തുടങ്ങിയപ്പോൾ മുനിസിപ്പാലിറ്റി വക സ്റ്റോപ്പ് മെമ്മോ. കാര്യം തിരക്കിയപ്പോൾ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം പുതിയ കിണറുകൾ കുഴിക്കുന്നതിന് പെർമിറ്റ് അനിവാര്യമാണ്. (ചട്ടം 103). കിണർ കുഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സൈറ്റ് പ്ലാനിനും ഉടമസ്ഥാവകാശം തെളിയിക്കുന്ന പ്രമാണതോടും ഒപ്പം നിർദ്ദിഷ്ട അനുബന്ധം പ്രകാരമുള്ള ഒരു അപേക്ഷ മുനിസിപ്പാലിറ്റിസെക്രട്ടറിക്ക് സമർപ്പിക്കണം. സൈറ്റ് പ്ലാനിൽ കിണറിന്റെ സ്ഥാനവും അളവുകളും കിണറിൽ നിന്നും 7.5 മീറ്റർ വ്യാസാർദ്ധത്തിനുള്ളിൽ നിലവിലുള്ളതും നിർദേശവുമായി കെട്ടിടങ്ങളും അവയുടെ ഘടനകളും കാണിക്കേണ്ടതാണ്.
അതിരുകളിൽ നിന്ന്1.50 മീറ്റർ അകലം ഉണ്ടായിരിക്കേണ്ടതാണ്. മനുഷ്യ ഉപഭോഗത്തിന് വേണ്ടി അല്ലെങ്കിൽ വീട്ടാവശ്യത്തിന് വേണ്ടി യുള്ള ജലവിതരണത്തിന് ഉപയോഗിക്കുന്ന നിലവിലുള്ള കിണറിൽ നിന്ന് 7.5 മീറ്റർ വ്യാസത്തിനുള്ളിൽ അല്ലെങ്കിൽ പ്ളോട്ട് അതിർത്തികളിൽ നിന്നും 1.20 ദൂരത്തിനുള്ളിൽ മാലിന്യക്കുഴി, സെപ്റ്റിട്ടാങ്ക് തുടങ്ങിയവ അനുവദിക്കുകയോ നിർമ്മിക്കുകയോ ചെയ്യാൻ പാടില്ല. കിണർ ഏറ്റവും ചുരുങ്ങിയത് ഒരു മീറ്റർ ഉയരമുള്ള ഇഷ്ടികകൾ കൊണ്ട് സംരക്ഷിക്കേണ്ടതാണ്.
No comments:
Post a Comment