Search This Blog

Sunday, December 17, 2017

Wetland act .. orders to allow construction of residential buildings

സർക്കാർ ഭവന പദ്ധതികളിൽ , വീടുവെക്കാൻ വേറെ സ്ഥലമില്ലെങ്കിൽ , പാടത്ത്
വീട് വെക്കാൻ അനുമതി ......
----------------------------------------
നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ ഉൾപെട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ ( നിലം , പാടം , നെൽവയൽ , തണ്ണീർതടം , വെററ് ലാന്റ് , തുടങ്ങിയ തത്തുല്ല്യപദങ്ങളാൽ റവന്യു രേഖകളിൽ ചേർത്തിട്ടുള്ളവ ) സർക്കാരിന്റെ ഭവന പദ്ധതികളിൽ സഹായം ലഭിച്ചവർക്കും മറ്റു പാവപ്പെട്ടവർക്കും വീടുകൾ നിർമ്മിക്കുന്നതിന് അനുമതി നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരം നൽകിക്കൊണ്ട് ചീഫ് സെക്കൂട്ടറി സർക്കുലർ പുറപ്പെടുവിച്ചു . ( നമ്പർ . 1858832 / RA 1 / 2017 / തദ്ദേശസ്വയംഭരണ വകുപ്പ് , 6.12.2017 ) .

സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ "ലൈഫി" ന്റെ ഭാഗമായ എല്ലാ പാർപ്പിട പദ്ധതികളനുസരിച്ചും വീട് വെക്കാൻ സഹായം ലഭിക്കുന്ന പാവപ്പെട്ട ലക്ഷക്കണക്കിനാളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും . ഇത്തരം സ്ഥലങ്ങളിൽ വീടുകൾ വെച്ചിട്ടുള്ളവർക്ക് കെട്ടിട നമ്പറും തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പുതിയ സർക്കുലർ പ്രകാരം നൽകേണ്ടതാണ് . ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിൽ നമ്പരോട് കൂടിയ പഴയ കെട്ടിടം ഉണ്ടായിരുന്നെങ്കിൽ പുതിയ കെട്ടിടങ്ങൾക്ക് നിർമാണാനുമതി നൽകാനും , നവീകരണം നടത്താനും സെക്രട്ടറിമാരെ സർക്കുലറിലൂടെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട് . മററു ഗാർഹിക വാണിജ്യ കെട്ടിട നിർമ്മാണങ്ങൾക്കുള്ള അപേക്ഷകളിൽ 22.12.2016 ലെ 994733 / RA 1 / 2016 / തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലർ പ്രകാരം സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും ഇപ്പോൾ കെട്ടിക്കിടക്കുന്ന അപേക്ഷകളിൻമേൽ ഒരു മാസത്തിനകം തീർപ്പ് കൽപിക്കണമെന്നും
സംശയലേശമന്യെ ഇന്നിറങ്ങിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട് .

സെക്രട്ടറിമാരും ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം . ഏതെങ്കിലും ഉദ്യോഗസ്ഥർ തങ്ങളിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കാതെ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ അക്കാര്യം For the People എന്ന സൈറ്റിൽ പരാതിപ്പെടാം . അല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലുള്ള പരാതിപ്പെട്ടിയിൽ എഴുതി ഇടാവുന്നതുമാണ് . പരാതി ശരിയെങ്കിൽ കൃത്യവിലോപം കാണിച്ചവർക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് . നിരാലംബർക്ക് തണലായി സർക്കാർ ഒപ്പമുണ്ട് .

        ഡോ: കെ.ടി. ജലീൽ
( കേരള തദ്ദേശ വകുപ്പ് മന്ത്രി )

No comments:

Post a Comment