ഇരകളും ഇനി ഇടപെടണം
ക്രിമിനൽ കേസിൽ ഉൾപ്പെടുന്ന ഇരകളുടെ വ്യക്തിപരവും സാമൂഹ്യവുമായ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിക്ടിം ലൈസൺ ഓഫീസർമാർ ഉണ്ടാകണമെന്നത് നിലവിലെ ചട്ടമാണ്. ഇതിനോടകം തന്നെ സുപ്രീംകോടതി വിധി ന്യായങ്ങളുടെ അടിസ്ഥാനത്തിൽ ഇരകളുടെ സുരക്ഷ സംബന്ധിച്ച കാര്യത്തിൽ പോലീസ് സർക്കുലറുകൾ ഇറക്കിയിട്ടുണ്ടെങ്കിലും ഈയിടെ കേരള ഹൈക്കോടതിയിൽ നിന്നും പുറത്തുവന്ന വിജയത്തെ തുടർന്ന് വീണ്ടും കേരള പോലീസ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. (സർക്കുലർ നമ്പർ 25 / 2017).
കേസിന്റെ അന്വേഷണം, നടത്തിപ്പ്, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ഇരയ്ക്ക് പറയാനുള്ളത് കൂടി കേൾക്കണം എന്നുള്ളത് ഈ വിധി ന്യായത്തിൽ എടുത്തുപറയുന്നു. ഇരട്ട ഉണ്ടാകാവുന്ന ഭയം, ആശങ്ക, മുതലായ കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു.
No comments:
Post a Comment