Search This Blog

Wednesday, October 18, 2017

Enquiry Commission


*അന്വേഷണ കമ്മീഷൻ*

ഇന്ത്യയിൽ അന്വേഷണ കമ്മീഷൻ നിയമം നടപ്പിൽ വന്നത് 1952-ലാണ്. Commission of Enquiries act 1952. പല കമ്മീഷനുകളുടെയും കണ്ടെത്തലുകൾ സമകാലിക സമൂഹത്തിൽ വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്.

*എന്തിനൊക്കെ അന്വേഷണക്കമ്മീഷനുകൾ  നിയമിക്കാം*

1. അധികാരത്തിലിരിക്കുന്നവർക്ക് എതിരെ അഴിമതി ആരോപണം ഉണ്ടാകുമ്പോൾ
2. പോലീസ് അക്രമം ചെയ്തുവെന്ന ആരോപണം ഉയരുമ്പോൾ
3. സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കേണ്ടി വരുമ്പോൾ
4. സംവരണ സംബന്ധമായ പ്രശ്നങ്ങൾ ഉയരുമ്പോൾ
5. ലാത്തിച്ചാർജ് വെടിവെപ്പ് തുടങ്ങിയവ ഉണ്ടാകുമ്പോൾ
6. സർക്കാറിനെ യുക്തമെന്ന് തോന്നുന്ന മറ്റു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ

പൊതു പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും കമ്മീഷനെ നിയമിക്കുന്നതിന് കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാരുകൾക്കും അധികാരമുണ്ട്.

*കമ്മീഷൻ റിപ്പോർട്ടും അനന്തര നടപടികളും*

കമ്മീഷൻ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചാൽ ഉടൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. നിയമസഭയുടെ ലോകസഭയുടെയോ പ്രമേയത്തിലൂടെയാണ് കമ്മീഷൻ നിയമിക്കപ്പെട്ടത് എങ്കിൽ കമ്മീഷന്റെ റിപ്പോർട്ടും സർക്കാർ അതിന്മേൽ എടുത്ത നടപടിയും അതതു സഭകളുടെ മുമ്പാകെ വയ്ക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നാൽ കമ്മീഷൻ റിപ്പോർട്ടുകൾ സർക്കാർ പ്രസിദ്ധീകരിക്കണമെന്നൊ
എന്തെങ്കിലും നടപടികൾ സ്വീകരിക്കണമെന്നൊ നിയമത്തിൽ വ്യവസ്ഥയില്ല.

ഷെറി
www.sherryjthomas.com

No comments:

Post a Comment