*പ്രസവാവധി താൽക്കാലിക ജീവനക്കാർക്കും കരാർ ജീവനക്കാർക്കും*
സ്ഥിരം ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും താൽക്കാലിക ജീവനക്കാർക്കും
കരാർ ജീവനക്കാർക്കും ലഭിക്കുക ഇല്ല എന്നുള്ളത് യാഥാർത്ഥ്യം തന്നെ. *പക്ഷേ ദില്ലിയിലുള്ള ഒരു സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപിക മനസ്സു വച്ചപ്പോൾ ഇന്ത്യയെമ്പാടും ഉള്ള ലക്ഷക്കണക്കിന് താൽക്കാലിക, കരാർ ജീവനക്കാർക്ക് വലിയ ഒരു അനുഗ്രഹമായി മാറി* സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി.
പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ചെന്ന സമയം അനുവാദമില്ലാതെ മെറ്റേണിറ്റി ലീവ് എടുത്തു എന്ന കാരണത്താൽ അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 1961ലെ മെറ്റേണിറ്റി ആനുകൂല്യത്തിന്റെ വകുപ്പ് 5 പ്രകാരം ഈ അധ്യാപികയ്ക്ക് പ്രസവാവധി ലഭിക്കുന്നതിന് അർഹതയുണ്ട് എന്നായിരുന്നു ട്രൈബ്യൂണലിന്റെ കണ്ടെത്തൽ. മുൻപ് നിലവിൽ ഉണ്ടായിരുന്ന അതേ സർവീസ് ആനുകൂല്യങ്ങളോടുകൂടി അവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും കഴിഞ്ഞകാലത്തെ ശമ്പളം നൽകാനും ട്രൈബ്യൂണൽ ഉത്തരവിട്ടു. ആറുമാസത്തെ പ്രസവാവധി സ്ഥിരം സർവ്വീസിലുള്ളവർക്ക് മാത്രമാണ് ബാധകം എന്ന സ്കൂൾ അധികാരികൾ വാദിച്ചെങ്കിലും വിജയിച്ചില്ല.
OA 3734 / 2015
(12.10.17)
ഷെറി
No comments:
Post a Comment