പരാതിയിൽ നടപടിയില്ലെങ്കിൽ ഇനി പോലീസ് മേധാവിയെ നേരിട്ട് കാണാം
പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾ ഫലപ്രദമായി തീർപ്പ് കൽപ്പിക്കുന്നത് സംബന്ധിച്ച് കേരള പോലീസ് വീണ്ടും സർക്കുലർ പുറത്തിറക്കി. (സർക്കുലർ നമ്പർ 19/ 2017). മുഖ്യമന്ത്രി വഴിയോ നിയമസഭാ കമ്മറ്റികൾ വഴിയോ വരുന്ന പരാതികളിൽ അന്നുതന്നെ നടപടി സ്വീകരിക്കേണ്ടതാണ്. പോലീസ് ഉദ്യോഗസ്ഥന്മാർ ക്കെതിരെയുള്ള പരാതികളിൽ ജില്ലാ പൊലീസ് മേധാവി പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. പരാതിക്കാർ സാക്ഷികൾ എന്നിവരുടെ മൊഴികൾ നൽകുമ്പോൾ മൊഴികളിലൂടെ തന്നെ അത് ഏതു തീയതിയിൽ രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കിയിരിക്കണം. സോൺ, റെയിഞ്ച്, ജില്ല തലങ്ങളിലുള്ള പോലീസ് ഓഫീസുകളിൽ പരാതി നൽകിയിട്ടും ഫലപ്രദമായ പരിഹാരം ലഭിക്കാത്ത ഗൗരവമേറിയ പരാതികളിൽ പരാതിക്കാർക്ക് എല്ലാ മാസവും രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രവർത്തി ദിവസം സംസ്ഥാന പോലീസ് മേധാവി കണ്ട് പരാതി ബോധിപ്പിക്കാവുന്നതാണ്.
No comments:
Post a Comment