വെയിലത്ത് വാടാതിരിക്കാന്‍ വിശ്രമം അവകാശം
ഏപ്രില്‍ ഒന്ന് മുതല്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12
മുതല്‍ 3 വരെ വിശ്രമം നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാകും. കേരളത്തില്‍ ഇത്തവണ ചൂട്
കൂടിവന്ന സാഹചര്യത്തിലാണ് കേരള ലേബര്‍ കമ്മിഷണര്‍ പുതിയ ഉത്തരവ് ഇറക്കിയത്. കുറഞ്ഞ
കൂലി ഉറപ്പാക്കാനുള്ള നിയമത്തിന്റെ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ ഉത്തരവ്
ഇറക്കിയത്.
രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയുള്ള സമയത്ത് ജോലി ക്രമീകരിച്ചു കൊണ്ട്
ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമം നല്‍കണമെന്നാണ് ഉത്തരവ്. ഇനി തല്ക്കാലം
കേരളത്തില്‍ ചൂട് കുറയുന്നത് വരെ നട്ടുച്ച വെയിലത്ത് ആരും ജോലി ചെയ്തു ശാരീരിക
അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാനാണ് ലേബര്‍ കമ്മിഷണര്‍ ഈ ഉത്തരവ് ഇറക്കിയത്.
മിനിമം വെജെസ് (കുറഞ്ഞ കൂലി) നിയമപ്രകാരം തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിക്കാന്‍
ലേബര്‍ കമ്മിഷണര്‍ക്ക് അധികാരമുണ്ട്. പണി വേഗം അവസാനിപ്പിച്ചു വീട്ടില്‍ പോകാന്‍
തൊഴിലാളി തീരുമാനിച്ചു നട്ടുച്ച വെയിലില്‍ പണിയെടുക്കാന്‍ തയ്യാറായാലും ഉത്തരവിന്റെ
ലന്ഘനം ശ്രദ്ധയില്‍ പെട്ടാല്‍ തൊഴിലുടമ പിഴ ഒടുക്കേണ്ടി വരും. സമുദ്ര നിരപ്പില്‍
നിന്ന് 3000 അടി ഉയരത്തിന് മുകളില്‍ ഉള്ള തൊഴിലിടങ്ങളില്‍ ഇതു ബാധകമായിരിക്കില്ല.
No comments:
Post a Comment