വാഹനാപകടം
ഉണ്ടായാല്‍ ?
വാഹനാപകടം ഉണ്ടായാല്‍ എന്ത് സംഭവിക്കും ? അപകടത്തില്‍
കാര്യമായ പരിക്ക് പറ്റിയില്ലെങ്കില്‍ ഉടനടി ഇരു കൂട്ടരും റോഡിലിറങ്ങി പരസ്പരം ചീത്തവിളിയായിരിക്കും.
പിന്നെ ആളുകൂടും, പോലീസ് വരും ഇരുകൂട്ടരും മൊബൈല്‍ ഫോണില്‍ ബന്ധുക്കളെയും കൂട്ടുകാരെയും
ഒക്കെ വിളിച്ചു സംശയം തീര്‍ക്കല്‍, ആകെ ബഹളം.
യഥാര്‍ത്ഥത്തില്‍ വാഹനാപകടം ഉണ്ടായാല്‍ പരിക്ക് പറ്റിയ ആള്‍ക്ക്
അപകടത്തിനു കാരണമായ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം
ലഭിക്കും. പക്ഷെ ഇരു കൂട്ടര്‍ക്കും ഇന്‍ഷുറന്‍സും ലൈസന്സുമൊക്കെ ഉണ്ടാകണമെന്ന് മാത്രം.
വാഹനാപകടമുണ്ടായാല്‍ രണ്ടു കേസുണ്ടാകും. ഒന്ന് – പോലിസ്
ചാര്‍ജ് ചെയ്യുന്ന ക്രിമിനല്‍ കേസും, രണ്ട്- പരികുപറ്റിയതോ മരണപ്പെട്ടതോ ആയ ആള്‍ക്ക് വേണ്ടി ഫയല്‍ ആക്കുന്ന നഷ്ടപരിഹാര കേസും. അപകടത്തില്‍ മരണം ഉണ്ടായില്ലെങ്കില്‍
കുറ്റം സമ്മതിച്ചാലും ഫൈന്‍ അടച്ചു പോകാവുന്ന വകുപ്പുകള്‍ പ്രകാരമായിരിക്കും
ക്രിമിനല്‍ കേസ്. ചുരുക്കത്തില്‍ നിലവില്‍ വാഹനാപകടം ഉണ്ടായാലും ഇടിച്ചയാള്‍
മരിച്ചിട്ടില്ലെങ്കില്‍ വലിയ പ്രശ്നമില്ല. കോടതിയില്‍ പോകാതെ തന്നെ വക്കീലിനെ
വച്ച് ഫൈന്‍ അടച്ചു പോകാവുന്നതെയുള്ളു. (ഈയിടെയായി ചില കേസുകളില്‍ മോട്ടോര്‍ വാഹന
വകുപ്പ് അധികൃതര്‍ ലൈസന്‍സ് താല്‍ക്കാലികമായി സസ്പെന്ഡ് ചെയ്യുന്നുമുണ്ട്)
പിന്നീടു നഷ്ടപരിഹാരത്തിനായി കേസ് വിധിയായാലും ഇന്‍ഷുറന്‍സ്
കമ്പനി തുക നല്‍കും. ഇടിച്ചയാള്‍ മരിച്ചുപോയ സംഭവങ്ങളില്‍ ക്രിമിനല്‍ കേസില്‍
കുറ്റം സമ്മതിച്ചാല്‍ ജയില്‍ ശിക്ഷ ഉണ്ടാകും അത് കൊണ്ട് സാക്ഷികളെ വിസ്തരിച്ചു
കേസ് നടത്തി വെറുതെ വിടാനുള്ള വിധി നേടണം.
പരിക്ക് പറ്റിയ ആളെ സംബന്ധിച്ചിടത്തോളം നഷ്ടപരിഹാര കേസ്
മാത്രം നടത്തുന്ന വക്കീലന്മാരുടെ എജെന്റുമാര്‍
ആശുപത്രിയില്‍ പല തവണ എത്തിയിട്ടുണ്ടാകും. മരണം സംഭവിച്ച കേസില്‍ ബന്ധുക്കളെ
തേടിയായിരിക്കും ഇവരുടെ വരവ്. എന്താണെങ്കിലും ആലോചിച്ചു അന്വേഷിച്ചു കേസ് നല്‍കിയാല്‍
മതി. ആശുപത്രി ബില്ലുകളും മറ്റു രേഖകളും ഒക്കെയായി സാവധാനം നഷ്ടപരിഹാര കേസ് നല്‍കിയാല്‍
മതി. ആശുപത്രി ചെലവും, വേദനക്കും ജോലി നഷ്ടത്തിനും, പരിക്കുകള്‍ക്കുമൊക്കെയായി കണക്കുകള്‍
പ്രകാരമുള്ള തുകയും കേസിന്റെ ഗതിയനുസരിച്ച് ലഭിക്കും. ഇന്‍ഷുറന്‍സ് ഇല്ലാത്ത
വണ്ടിയാണെങ്കില്‍ തുക ഉടമ നല്‍കേണ്ടി വരും.
No comments:
Post a Comment