ജനന സർട്ടിഫിക്കറ്റിലെ തെറ്റായ പേരോ തീയതിയോ എപ്പോഴും തിരുത്താൻ ആകുമോ
വിദേശത്തുള്ള മകന് ഗ്രീൻ കാർഡ് ലഭിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പിതാവ് തദ്ദേശ ഭരണകൂടത്തിൽ അപേക്ഷ നൽകി.
പക്ഷേ അവിടെനിന്ന് ലഭിച്ച ജനന സർട്ടിഫിക്കറ്റിൽ പേരും ജനന തീയതിയും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുത്തൽ വരുത്തുന്നതിനായി തദ്ദേശ ഭരണകൂട അധികാരികൾക്ക് അപേക്ഷ നൽകി. പേര് തിരുത്തി നൽകി പക്ഷേ ജനനതീയതി തിരുത്തി നൽകിയില്ല. അതിനെതിരെ കോടതിയെ സമീപിച്ചു കോടതി അപേക്ഷ പരിഗണിക്കാൻ ഉത്തരവിട്ടു.
അപേക്ഷ പരിഗണിക്കാൻ
കോടതി ഉത്തരവുണ്ടായിട്ടും തിരുത്തി ലഭിച്ചില്ല. പഞ്ചായത്ത് ഡയറക്ടറുടെ 2007ലെ ഒരു സർക്കുലർ ചൂണ്ടിക്കാട്ടിയാണ് നിഷേധിച്ചത്. ജനിച്ച ആശുപത്രിയിൽ നിന്ന് ഗൈനിക് രജിസ്റ്ററിന്റെ ഒരു പകർപ്പ്, ഒപ്പം രേഖയുടെ തിരുത്തൽ ആവശ്യപ്പെടുന്ന കത്തും വേണം. പക്ഷെ കുട്ടി ജനിച്ച ആശുപത്രി തന്നെ പ്രവർത്തനം നിർത്തിയതിനാൽ ഇപ്പോൾ അതും ലഭ്യമല്ല. അതുകൊണ്ട് ജനനതീയതി തിരുത്താൻ ആവില്ല എന്നാണ് മറുപടി. അത് വീണ്ടും കോടതിയിൽ ചോദ്യം ചെയ്തു.
അച്ഛനും അമ്മയും സംയുക്തമായി നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകിയാൽ ജനന മരണ രജിസ്ട്രാർ തിരുത്തലുകൾ വരുത്തി നൽകണം എന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. അതിനെതിരെ തദ്ദേശ ഭരണകൂടം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.
തിരുത്തലുകൾ വരുത്തുന്നതിനുള്ള അവകാശം ഇല്ലാതാകുന്നതായി നിയമത്തിൽ വ്യവസ്ഥയില്ല. ജനനവും മരണവും രേഖപ്പെടുത്തുന്നതിനും തിരുത്തൽ വരുത്തുന്നതിനും നടപടിക്രമങ്ങൾ പാലിക്കപ്പെടണമെന്നാണ് നിയമത്തിൽ പറയുന്നത്. നിയമം തിരുത്തൽ അനുവദിക്കുന്നുവെങ്കിൽ പിന്നീട് ചട്ടങ്ങളും സർക്കുലറുകളും മൂലം അത് പൂർണമായും നിരോധിക്കുന്ന തരത്തിൽവ്യവസ്ഥകൾ ഉണ്ടാക്കാൻ ആവില്ല. നിയമത്തിലെ വകുപ്പ് 15 പ്രകാരം രേഖകളിൽ തെറ്റുണ്ടെന്ന് രജിസ്ട്രാർക്ക് ബോധ്യം വന്നാൽ ചട്ടങ്ങൾക്കും നിയമത്തിനും വിധേയമായി തിരുത്തലുകൾ വരുത്താം. രജിസ്റ്ററിലെ മാർജിനിൽ ആവശ്യമായ കുറിപ്പുകളിലൂടെ തിരുത്തൽ വരുത്തിയ തീയതി സഹിതം തിരുത്ത് നടപടികൾ പൂർത്തിയാക്കാം എന്ന് പരാമർശിച്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. (WA 648.2011)
അതേസമയം ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന രേഖ തിരുത്തൽ അപേക്ഷയ്ക്ക് വിരുദ്ധമായ തരത്തിൽ ആണെങ്കിൽ പരിഗണിക്കേണ്ടതില്ല എന്നും കോടതി വിധികൾ ഉണ്ട്. സർവീസിലുള്ള ഉദ്യോഗസ്ഥരുടെ ജനനത്തീയ തിരുത്തുന്നത് സംബന്ധിച്ച് വൈകി സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കണം എന്നത് ഒരു അവകാശമായി ഉന്നയിക്കാനാവില്ല എന്ന് സുപ്രീംകോടതിയുടെത് വിധികൾ ഉണ്ട്. (Civil Appeal 4686.3024)
#change of date of birth
#date of birth correction
#date of birth correction court order
#name correction in birth certificate
No comments:
Post a Comment