Search This Blog

Wednesday, April 24, 2024

രാജ്യത്തിൻറെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ഒരു സംഘം ചെറുപ്പക്കാരായ സ്ത്രീകൾ വോട്ട് ചെയ്തത് ഇങ്ങനെയായിരുന്നു....


ഒൿടോബർ 1951 മുതൽ ഫെബ്രുവരി 1952 -രാജ്യത്തെ ആദ്യത്തെ ഒരു തിരഞ്ഞെടുപ്പ് നടന്ന സമയം. 1947 നവംബർ മുതൽ ആരംഭിച്ച മുന്നൊരുക്കങ്ങളെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നത്തെപ്പോലെ ആധുനിക സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലം, രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ എത്തണം, അതിലൊക്കെ ഉപരി 500 ഓളം നട്ടുരാജ്യങ്ങൾ തങ്ങളുടെ പ്രാദേശിക കൈവെടിഞ്ഞ് ഇന്ത്യ എന്ന  രാജ്യത്തിൻറെ തെരഞ്ഞെടുപ്പിലേക്ക് വരികയാണ് രാജഭരണത്തിൽ നിന്ന് ജനാധിപത്യ ഭരണത്തിലേക്ക് -ജനങ്ങൾക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് വലിയൊരു ജനപങ്കാളിത്തത്തോടുകൂടിയുള്ള വൻ വിജയമായിരുന്നു എന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരി 1952 ൽ ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം "Unprecedent experiment in democracy - history's biggest free elections now going in India offer a challenge to all of Asia" ലോകത്തിലെ തന്നെ ചരിത്രപരമായ ഒരു സംഭവമായി ഇന്ത്യ എന്ന രാജ്യത്തിൻറെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് രേഖപ്പെടുത്തപ്പെട്ടു. 

മാഞ്ചസ്റ്റർ ഗാർഡിയൻ എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണം 1952 ഫെബ്രുവരിയിൽ ഇങ്ങനെ റിപ്പോർട്ട് ചെയ്തു
 "If ever a country took a leap in the dark  towards democracy, it was India". 
ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇത്രയും വലിയ ജനാധിപത്യ രാജ്യമായിട്ടു കൂടി നീതിപൂർവ്വം തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു എന്നതുകൊണ്ട് കൂടിയാണ്. നിരവധി നിരക്ഷരരുള്ള രാജ്യമായിട്ടു കൂടി അടുക്കും ചിട്ടയോടും കൂടി അധികമൊന്നും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ അന്ന് തിരഞ്ഞെടുപ്പ് നടന്നു. 

ന്യൂയോർക്ക് ടൈംസിൽ റോബർട്ട് ട്രംബിൾ  എന്ന ലേഖകൻ എഴുതിയ റിപ്പോർട്ടിൽ അംബാല എന്ന സ്ഥലത്ത് ഒരു സംഘം ചെറുപ്പക്കാരായ സ്ത്രീകൾ വോട്ട് ചെയ്യാൻ വന്ന കാര്യം വിവരിക്കുന്നുണ്ട്. പോളിംഗ് ബൂത്തിൽ കടക്കുന്നതിന് മുമ്പ് ചെരുപ്പുകൾ ഊരിവെച്ച് പോളിംഗ് ബോക്സിനെ നമിച്ചതിനുശേഷം ആണ് അവർ വോട്ട് ചെയ്തത്. അത്രമാത്രം ആദരപൂർവ്വമായിരുന്നു ജനം തിരഞ്ഞെടുപ്പിനെ അന്ന് കണ്ടിരുന്നത്. ബ്രിട്ടനിലും അയർലണ്ടിലും സ്ത്രീകൾക്ക് വോട്ടവകാശം  വലിയ പ്രക്ഷോഭങ്ങൾ നടന്നതിനുശേഷം ആണ് സാധിച്ചത്; അതേസമയം ഇന്ത്യയിൽ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ തന്നെ പ്രായപൂർത്തിയായ മുഴുവൻ സ്ത്രീകൾക്കും വോട്ടവകാശം കിട്ടിയത് സ്ത്രീകൾക്കുള്ള പരിഗണന എന്ന പരിവേഷത്തിൽ കൂടി ലോകമെങ്ങും റിപ്പോർട്ട് ചെയ്യപ്പെട്ടു. 17.5 കോടി വോട്ടർമാരിൽ 8.5 കോടി സമ്മതിദായകർ  സ്ത്രീകളായിരുന്നു.

No comments:

Post a Comment