"ചികിത്സാ സഹായം - കാരുണ്യ ബെനവലന്റ് പദ്ധതി"
കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ചില രോഗങ്ങള്‍ക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സക്ക് ധനസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കി വരുന്ന കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാര ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് ഈ പദ്ധതിക്ക് വേണ്ടി നീക്കി വച്ചിരിക്കുന്നത്. കാരുണ്യ ചികിത്സ ധനസഹായ പദ്ധതിയില്‍ ആശുപത്രി ചിലവ് വഹിക്കാനും മരുന്ന് വാങ്ങാനും കഴിവില്ലാത്ത ഏതു രോഗിക്കും ഏതു രോഗത്തിനും അയ്യായിരം രൂപ വരെയും ; ക്യാന്‍സര്‍, ഹൃദ്രോഗം,വൃക്ക, കരള്‍,മസ്ഥിഷ്കരോഗം,നട്ടെല്ലിനും സുഷുമ്ന നാടിക്കുമുണ്ടാകുന്ന മാരക രോഗങ്ങള്‍, മാരകമായ ശ്വാസ കോശ രോഗങ്ങള്‍,സ്വന്തനപരിചരണം വേണ്ടി വരുന്ന രോഗികള്‍ എന്നിവര്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെയും ഒരു കുടുംബത്തില്‍ ഒന്നിലധികം ഹീമോഫീലിയ രോഗികളുണ്ടെങ്കില്‍ ഓരോ രോഗിക്കും മൂന്ന് ലക്ഷം രൂപ വരെയും ഇതില്‍ നിന്നും ധനസഹായം ലഭിക്കുന്നു.അപേക്ഷ ഫോറം ജില്ല ലോട്ടറി ഓഫീസ്, ലോട്ടറി എജെന്റുമാര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. രോഗി സ്ഥിരമായി താമസിക്കുന്നതും റേഷന്‍ കാര്‍ഡുള്ളതുമായ ജില്ലയിലെ ജില്ല ഭാഗ്യക്കുറി ഓഫീസിര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോറംwww.keralalotteries.com www.karunya.kerala.gov.in വെബ് സൈറ്റിലും ലഭിക്കും.
niyamadarsi 2015(4)
www.niyamadarsi.com
www.sherryscolumn.com
No comments:
Post a Comment