പാര്‍ക്കിംഗ് അവരുടെ വക –പിഴ എന്റെ വക
ജോസിക്ക് ഒരു മഞ്ഞക്കാര്‍ഡ് കിട്ടി. ഫുട്ബാള്‍ കളിക്കാന്‍പോയി കിട്ടിയതല്ല. പെറ്റി കേസ് കോടതിയില്‍ നിന്നാണ്. ജോസിയുടെ വക KL-07 AM 4870 വണ്ടി ഏറണാകുളം കണ്ടയ്നര്‍ റോഡില്‍ നോ പാര്‍ക്കിംഗ് ഭാഗത്ത് പാര്‍ക്ക് ചെയ്തുവത്രേ. ജോസി എത്ര ആലോചിച്ചിട്ടും വണ്ടിയും നമ്പരും പിടികിട്ടിയില്ല. അയാള്‍ക്ക് ഇപ്പോള്‍ അങ്ങനെ ഒരു വണ്ടിയില്ല. മഞ്ഞക്കാര്‍ഡുമായി വക്കീലിന്റെയടുത്തെത്തി. ഗതാഗത വകുപ്പിന്റെ വെബ് സൈറ്റില്‍ നോക്കിയ വക്കീല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോസി എക്സ്ചേഞ്ച് ഓഫര്‍ വഴി വിറ്റ വണ്ടി ഇപ്പോഴും ജോസിയുടെ പേരില്‍ തന്നെയാണ് എന്ന് പറഞ്ഞു.
ഇല്ലാത്ത വണ്ടിക്കു വല്ലാത്ത പിഴ
കൂടുതല്‍ നൂലാമാലക്കു നില്‍ക്കാതെ ജോസി നേരെ പെറ്റി
കേസ് കോടതിയിലെക്കോടി. അവിടെ സര്‍വിസില്‍ നിന്ന് പിരിഞ്ഞു വീണ്ടു സര്‍വീസില്‍
കയറിയ പെറ്റി മജിസ്ട്രേട്ടിനെ കണ്ടു. പിഴയടച്ചേ മതിയാകൂ എന്ന് അവര്‍ പറഞ്ഞപ്പോള്‍
ഗത്യന്തരമില്ലാതെ ജോസി പിഴയടച്ചു. അഞ്ഞൂറ് രൂപ. ഇല്ലാത്ത വണ്ടിക്കു ആരുടെയോ പാര്‍ക്കിങ്ങിനു
അങ്ങനെ ജോസി പിഴയടച്ചു.
എത്രയെത്ര ജോസിമാര്‍
No comments:
Post a Comment