എല്ലാവര്‍ക്കും മിത്രം വയോമിത്രം
കേരളത്തില്‍ വയോജന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് വയോമിത്രം . വയോജനങ്ങളുടെ ആരോഗ്യ
സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് ആരംഭിച്ച പുതിയ പദ്ധതിയാണ്
വയോമിത്രം. ആദ്യ ഘട്ടമെന്ന നിലയില്‍ മുനിസിപല്‍-കോര്‍പറേഷന്‍ പ്രദേശങ്ങളിലാണ്
പദ്ധതി നടപ്പാക്കി വരുന്നത്. ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ -
1. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നഗര പ്രദേശങ്ങളില്‍
മൊബൈല്‍ ക്ലിനിക്കും കൌണ്സലിങ്ങും വൈദ്യസഹായവും മരുന്നും സൌജന്യമായി നല്‍കുന്നു.
2. കിടപ്പുരോഗികളുടെ വീടുകളില്‍ പോയി പാളിയെറ്റിവ് കെയര്‍ നല്‍കുന്നു.
3. ആശുപത്രികളില്‍ വയോജനങ്ങളെ കൊണ്ടുപോകുന്നതിനും തിരിച്ചു കൊണ്ടുപോകുന്നതിനും
സൌജന്യ ആംബുലന്‍സ് സേവനം നല്‍കുന്നു.
4. വയോജനങ്ങള്‍ക്ക്ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനു ഹെല്പ്
ഡെസ്ക്ക്കള്‍ പ്രവര്‍ത്തിക്കുന്നു.
എറണാകുളം ഹെല്പ് ഡെസ്ക്– 9349388887
നിയമദര്‍ശി 2015(3)
No comments:
Post a Comment